About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.വന്ദനം വന്ദനം യേശുനാഥാ തവ പാദ
വന്ദനം വന്ദനം യേശുനാഥാ തവപാദ പങ്കജം അഭികാമ്യമതെവന്നിടുന്നേ തവ സന്നിധിയിൽ തന്നിടണെ വരം ഇന്നധികംനിന്നടിയാർ തിരു സേവ ചെയ് വാൻവിണ്ണിലെൻ വീടൊരുക്കും മമ കാന്തൻകണ്ണുനീരെല്ലാം തുടയ്ക്കുംഎണ്ണിയാൽ തീരാത്ത സ്തോത്രങ്ങളാൽതിണ്ണമാ പാദത്തിൽ വീണിടുമെമാറിലവനെന്നെ ചേർത്തീടുമെ;-പൊൻസരപ്പളികളാൽ ശോഭിതമാംപൊന്മയ ജീവതരുക്കൾസുഗന്ധശീതളിമയാൽ പ്രോജ്വലമാംസുന്ദര സുരഭില ശോഭിതമാംസോമ സുന്ദരോദ്യാനം സ്വന്തമാമെ;-വീഥിയിൻ നടുവിലായ് കാണുന്നിതാദൈവത്തിൻ സിംഹാസനംകുഞ്ഞാടതിന്മേൽ തൻ കാന്തയുമായ്വാണിടും നാളിന്നായ് കാത്തിടുന്നേപാരിലെൻ നാളുകൾ എണ്ണിടുന്നേ;-
Read Moreവന്ദനമേശുദേവാ വന്ദനം ജീവനാഥാ
വന്ദനമേശു ദേവാ വന്ദനം ജീവനാഥാവന്ദനം മന്നിടത്തിൽ വന്ന ദയാപരനേതങ്കനിണത്തിൽ പാപ പങ്കം കഴുകിയെന്‍റെസങ്കടം തീർത്തവനേ നിൻകഴൽ കുമ്പിടുന്നേൻനീചനാമെൻ പേർക്കായി നിന്ദകളേറ്റ ദേവാനിസ്തുല കൃപാനിധേ നിൻ സ്നേഹം നിസ്സീമമേക്രൂര വേദനയേറ്റു ക്രൂശിൽ മരിച്ചുയിർത്തുഘോര മരണഭയം തീരെ തകർത്തവനേനിന്ദ്യ സാത്താന്യ നുക ബന്ധിതരായവർക്കുനിത്യ സ്വാതന്ത്ര്യം നാഥാ നീ വിളംബരം ചെയ്തുപാപിയെത്തേടി വന്ന പാവനരൂപാ ദേവാപാദം പണിയുമെന്നെ പാലനം ചെയ്ക നാഥായേശു എന്നടിസ്ഥാനം : എന്ന രീതി
Read Moreവന്ദനം യേശുപരാ നിനക്കെന്നും വന്ദനം
വന്ദനം യേശുപരാ നിനക്കെന്നും വന്ദനം യേശുപരാവന്ദനം ചെയ്യുന്നു നിന്നടിയാർ തിരു നാമത്തിന്നാദരവായ്ഇന്നു നിൻ സന്നിധിയിൽ അടിയാർക്കു വന്നുചേരുവതിന്നായ്തന്ന നിന്നുന്നതമാം കൃപയ്ക്കഭിവന്ദനം ചെയ്തിടുന്നുനിൻ രുധിരമതിനാൽ പ്രതിഷ്ഠിച്ച ജീവപുതുവഴിയായ്നിന്നടിയാർക്കു പിതാവിൻ സന്നിധൗ വന്നിടാമെ സതതംഇത്ര മഹത്വമുള്ള പദവിയെ ഇപ്പുഴുക്കൾക്കരുളാൻപാത്രതയേതുമില്ല നിന്‍റെ കൃപയെത്ര വിചിത്രമഹോവാനദൂതഗണങ്ങൾ മനോഹര ഗാനങ്ങളാൽ സതതംഊനമെന്യേ പുകഴ്ത്തി സ്തുതിക്കുന്ന വാനവനേ നിനക്ക്മന്നരിൽ മന്നവൻ നീ മനുകുലത്തിന്നു രക്ഷാകരൻ നീമിന്നും പ്രഭാവമുള്ളോൻ പിതാവിനു സന്നിപൻ നീയല്ലയോനീയൊഴികെ ഞങ്ങൾക്കു സുരലോകെയാരുള്ളൂ ജീവനാഥാനീയൊഴികെ ഇഹത്തിൽ മറ്റാരുമില്ലാഗ്രഹിപ്പാൻ പരനെ
Read Moreവന്ദനം ചെയ്തിടുവീൻ ശ്രീയേശുവേ
വന്ദനം ചെയ്തിടുവീൻ-ശ്രീയേശുവേവന്ദനം ചെയ്തിടുവീൻ-നിരന്തരംസന്തതം സകലരും സന്തോഷധ്വനിയിൽസ്തോത്രസംഗീതം പാടി(2) ശ്രീയേശുവേ വന്ദനം…രാജിതമഹസ്സെഴും മാമനുസുതനെരാജസമ്മാനിതനെ(2)ശ്രീയേശുവേ വന്ദനം…കല്ലറ തുറന്നവൻ വൈരിയെ തകർത്തുവല്ലഭനായവനേ(2) ശ്രീയേശുവേ വന്ദനം…നിത്യവും നമുക്കുളള ഭാരങ്ങളഖിലം തീർത്തു തരുന്നവനെ(2) ശ്രീയേശുവേ വന്ദനം…ഭീതിയാം കൂരിരുളഖിലവും നീക്കുംനീതിയിൻ സൂര്യനാകും(2)ശ്രീയേശുവേ വന്ദനം…പാപമില്ലാത്തതൻ പരിശുദ്ധനാമംപാടി സ്തുതിച്ചീടുവീൻ(2)ശ്രീയേശുവേ വന്ദനം…
Read Moreവന്ദനമേ യേശു രക്ഷകനെൻ നായകനെ
വന്ദനമേ യേശു രക്ഷകനെൻ നായകനെവന്ദനമേ… വന്ദനമേ…വന്ദനത്തിനെന്നും യോഗ്യനേനിന്നനുഗ്രഹങ്ങൾ എന്നിൽ നീ തന്നതാൽനിന്നുടെ വന്ദനം എന്നുമെൻ ഗാനമാം;- വന്ദ…കാൽവറി ദർശനം കാണുന്നെൻ മുമ്പിലായ്അൻപിനാലുള്ളവും കണ്ണും നിറയുന്നേ;- വന്ദ…പൊന്നു മഹേശനെ നിന്നുടെ കാരുണ്യംസന്തതമോർത്തു ഞാൻ നന്ദിയാൽ പാടുമേ;- വന്ദ…പാപവും ശാപവും രോഗവും നീങ്ങി ഞാൻനീതിമാനാകുവാൻ ശാപമായ്ത്തീർന്നോനെ;- വന്ദ…ഇളകാത്ത രാജ്യമാം സീയോനെൻ സ്വന്തമാംപരനോടുകൂടെ ഞാൻ നിത്യമായ് വാണീടും;- വന്ദ…പരമാനന്ദപ്രദം പരിശുദ്ധ ജീവിതംപരലോകതുല്യമെൻ വിശ്വാസ സേവനം;- വന്ദ…ഭാരങ്ങൾ തീർന്നു ഞാൻ ആനന്ദിച്ചീടുവാൻഭാരങ്ങൾ തീർത്ത എൻ കാരുണ്യവാരിധേ;- വന്ദ…
Read Moreവന്ദിച്ചീടുന്നേൻ ഞാൻ വന്ദിച്ചീടുന്നേൻ
പല്ലവിവന്ദിച്ചീടുന്നേൻ ഞാൻ വന്ദിച്ചീടുന്നേൻ-ദേവനന്ദനനെ നന്ദിയോടെ വന്ദിച്ചീടുന്നേൻചരണങ്ങൾവന്ദനത്തിൻ പാത്രവാനെ വന്ദിച്ചീടുന്നേൻ-സർവ്വവസ്തുവിന്നും കാരണനെ വന്ദിച്ചീടുന്നേൻപൊന്നുലോകാധിപതിയെ വന്ദിച്ചീടുന്നേൻ-നിത്യപരമസ്വയാധിപനെ വന്ദിച്ചീടുന്നേൻമുന്നും പിന്നുമായവനെ വന്ദിച്ചീടുന്നേൻ-സദാമൂന്നാളുമൊന്നായവനെ വന്ദിച്ചീടുന്നേൻ മന്നവരിൽ മന്നവനെ വന്ദിച്ചീടുന്നേൻ-മുഖംമന്നിടത്തിൽ വച്ചുകൊണ്ടു വന്ദിച്ചീടുന്നേൻപല്ലവി സ്തുതിച്ചീടുന്നേൻ വീണു സ്തുതിച്ചീടുന്നേൻ-എങ്ങൾഅധിപനാം യേശുവിനെ സ്തുതിച്ചീടുന്നേൻഅതിശയമുളളവനെ സ്തുതിച്ചീടുന്നേൻ-സദാഅളവില്ലാ വല്ലഭനെ സ്തുതിച്ചീടുന്നേൻഅതിരററ ഗുണവാനെ സ്തുതിച്ചീടുന്നേൻ-ദയഅഖിലർക്കും ചെയ്യുന്നോനെ സ്തുതിച്ചീടുന്നേൻഗതിതരും നായകനെ സ്തുതിച്ചീടുന്നേൻ-സീനഗിരിയിന്മേൽ വന്നവനെ സ്തുതിച്ചീടുന്നേൻമതിമനസ്സാകൈകൊണ്ടും സ്തുതിച്ചീടുന്നേൻ-എന്‍റെമാലൊഴിച്ച പാദം ചേർന്നു സ്തുതിച്ചീടുന്നേൻ;- വന്ദിഒരുത്തനും കാണാത്തോനെ വന്ദിച്ചീടുന്നേൻ-ഒന്നുംഉപമയററുളളവനെ വന്ദിച്ചീടുന്നേൻകരുണയിന്നഴകിനെ വന്ദിച്ചീടുന്നേൻ-യൂദകുലമതിൽവന്നവനെ വന്ദിച്ചീടുന്നേൻമരിയമകനെയെന്നും വന്ദിച്ചീടുന്നേൻ-എമ്മാനുവേലദിനം തോറും വന്ദിച്ചീടുന്നേൻശരണം തരണമെന്നു വന്ദിച്ചീടുന്നേൻ-പാരിൽസാഷ്ടാംഗം വീണു കൊണ്ടു വന്ദിച്ചീടുന്നേൻ;- വന്ദിഅക്ഷയനെ പക്ഷമോടു […]
Read Moreവാനിൽ വന്നീടുമേ വിണ്ണിൽ ദൂതരുമായ്
വാനിൽ വന്നിടുമേ വിണ്ണിൻ ദൂതരുമായ് രാജരാജൻ നമ്മുടെ നാഥൻതേജസ്സിൽ വന്നിടുമേ ഇല്ല നാളധികം പാരിൽ നമുക്കിനിയും വേല തികച്ചിടാം ലോകം ത്യജിച്ചിടാം വരവിന്നായെന്നും ഉത്സുകരായ് നാം ഒരുങ്ങിയുണർന്നിരിക്കാം;-മണ്ണിൽ നിലനിൽക്കും ഒന്നും നമുക്കില്ല വിണ്ണിലൊരുക്കുന്ന വീടു നമുക്കുണ്ട്വീണ്ടെടുപ്പിൻ നാൾ വേഗം വരുന്നു വീട്ടിൽ നാം ചേർന്നിടാറായ്;-ശാലേം നഗരമതിൻ തങ്കവീഥികളിൽ ചേലെഴും പ്രിയന്‍റെ സ്നേഹക്കൈകളിൽ നാംചേർന്നു വിശ്രാമം നേടിടുമന്നു തീർന്നിടുമാകുലങ്ങൾ;-
Read Moreവാനിൽ വന്നു വേഗം നമ്മെ ചേർത്തിടും
വാനിൽ വന്നു വേഗം നമ്മെ ചേർത്തിടും പ്രിയൻ കാണും നമ്മൾ പ്രാണനാഥൻ പൊന്മുഖം നേരിൽമണ്ണിലുറങ്ങും വിശുദ്ധഗണങ്ങൾ വിണ്ണിൽ ചേരും അക്ഷയരായ് കണ്ണിമെക്കും നൊടിയിടയിൽ നാം പറന്നുയരും തൻ സന്നിധിയിൽപാടു സഹിച്ചും നിന്ദ വഹിച്ചും പാരിൽ പാർക്കുന്നന്യരായ് നാം കേഴും വിനകൾ തീരും വിരവിൽ വാഴും നമ്മൾ വിൺപുരിയിൽകാന്താൻ കാണ്മാൻ കാലങ്ങളെണ്ണി കാത്തിരിക്കും പ്രിയജനമേ കാഹളത്തിൻ നാദം നമ്മൾ കാതിൽ കേൾക്കാൻ കാലമായിഉണരാം നമ്മൾ ഉത്സുകരായി ഒരുങ്ങാം നാഥൻ വരവിന്നായ് ആർത്തിയോടെ കാത്തിരിക്കാം കർത്താവു വേഗം വന്നിടുമേ
Read Moreവൻമഴ പെയ്തു നദികൾ പൊങ്ങി
വൻമഴ പെയ്തു നദികൾ പൊങ്ങിഎൻ വീടിൻമേൽ കാറ്റടിച്ചു തളർന്നുപോകാതെ കരുതലിൻ കരം നീട്ടിനടത്തിയ വഴികൾ നീ ഓർത്താൽവൻമഴ പെയ്യട്ടെ നദികൾ പൊങ്ങട്ടെഎൻ വീടിൻമേൽ കാറ്റടിച്ചീടട്ടെനീ തകർന്നീടുവാൻ നോക്കിനിന്നോരെല്ലാംകാണുന്നു നിൻ മുൻപിൽ വിശാലവാതിൽയഹോവ നിനക്കായ് കരുതിയ വഴികൾനീ പോലും അറിയാതിന്നുംചെങ്കടൽ മൂടട്ടെ തീച്ചൂള ഏറട്ടെ അടഞ്ഞവയെല്ലാം തുറന്നീടുമേ;-ക്ഷീണിതനാകുമ്പോൾ പ്രത്യാശഗാനങ്ങൾ എൻ നാവിലെന്നും ഉയർന്നീടുമേകുശവന്‍റെ കൈയ്യാൽ പണിതിടും നേരംമറ്റാരും അറിഞ്ഞില്ലെന്നെക്ഷീണിതനാകട്ടെ കണ്ണുനിറയട്ടെനിൻ മഹത്വം ഞാൻ ദർശിക്കുവാൻ;-
Read Moreവന്ന വഴികൾ ഒന്നോർ ത്തിടുമ്പോൾ
വന്ന വഴികൾ ഒന്നോർത്തിടുമ്പോൾഇന്നയോളം നടത്തിയ നാഥാനന്ദിയല്ലാതില്ലൊന്നുമില്ലഎന്നും കരുതലിൽ വഹിച്ചവനെ(2)ബഹുദൂരം മുന്നോട്ടു പോകാൻബലം നൽകി നീ നടത്തി(2)തളർന്നോരോ നേരത്തിലെല്ലാംതവ കരങ്ങൾ ആശ്വാസമായ്(2)ഓടി മറയും നാളുകൾ എല്ലാംഓർപ്പിക്കുന്നു നിൻ കാരുണ്യം(2)ഓരോ ജീവിത നിമിഷങ്ങൾ എല്ലാംഓതിടുന്നു തവ സാന്നിധ്യം(2)മനോവ്യധകൾ നീ എന്നും കണ്ടുമനസ്സലിഞ്ഞു ദയ കാട്ടി നീ(2)ഇരുളേറും പാതയിലെല്ലാംഇതുവരെയും താങ്ങിയല്ലോ(2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എൻ ദൈവമേ നടത്തുകെന്നെ നീ
- ദൈവ സ്നേഹമേ ദൈവ സ്നേഹമേ
- നീതിസൂര്യനാം യേശു കർത്തൻ
- സ്തുതി ചെയ് മനമെ ദിനം കർത്തനിൻ
- യേശുവേ ഈ സഭ മേൽ ആശു

