Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

ഉണർവ്വിൻ പ്രഭുവേ ഉണർവ്വിൻ രാജാ

ഉണർവ്വിൻ പ്രഭുവേഉണർവ്വിൻ രാജാവന്നീടണെ ദയവായ് ഏഴകളിൻ സഭയിൽ(2)ഉറക്കത്തിൽ കിടക്കും ജനംമറന്നു തിരുക്യപകൾ(2)പൂർവ്വപിതാക്കളിൽ പകർന്ന നിന്നുണർവ്വിനെപകരണം ആത്മനാഥാ(2)വേട്ടയാൽ ഓടിതളർന്നപേടമാൻപോൽ ഇതാ ഞാൻ(2)വരുന്നു ആദരാവാൽതിരുസവിധേ-ആശ്വാസദായകനേ(2)ജീവിത ക്ലേശങ്ങളാം വൻമേടുകൾ കാണുമ്പോൾ(2)തെല്ലും തളരാതെ ധൈര്യമായ് ജയിപ്പാൻശക്തി പകർന്നിടെണേ(2)ആകാശമേഘങ്ങളിൽആരൂഡനായ് വരുമ്പോൾ(2)അങ്ങയെ മോദമായ് സ്വാഗതം ചെയ്വാൻ ഞങ്ങളെ ഒരുക്കേണമേ (2)

Read More 

ഉണർവ്വിൻ വരം ലഭിപ്പാൻ ഞങ്ങൾ

ഉണർവ്വിൻ വരം ലഭിപ്പാൻഞങ്ങൾ വരുന്നു തിരുസവിധേനാഥാ… നിന്‍റെ വൻ കൃപകൾഞങ്ങൾക്കരുളൂ അനുഗ്രഹിക്കൂദേശമെല്ലാം ഉണർന്നിടുവാൻയേശുവിനെ ഉയർത്തിടുവാൻആശിഷമാരി അയയ്ക്കേണമെഈ ശിഷ്യരാം നിൻ ദാസരിന്മേൽ;- ഉണ…തിരുവചനം ഘോഷിക്കുവാൻതിരുനന്മകൾ സാക്ഷിക്കുവാൻഉണർവ്വിൻ ശക്തി അയയ്ക്കേണമെഈ ശിഷ്യരാം നിൻ ദാസരിന്മേൽ;- ഉണ…തിരുനാമം പാടിടുവാൻതിരുവചനം ധ്യാനിക്കുവാൻശാശ്വത ശാന്തി അയയ്ക്കേണമെഈ ശിഷ്യരാം നിൻ ദാസരിന്മേൽ;- ഉണ…

Read More 

ഉണ്ടെനിക്കായൊരു മോക്ഷവിട്

ഉണ്ടെനിക്കായൊരു മോക്ഷവീട്ഇണ്ടലകന്നു ഞാൻ വാഴുമങ്ങ്ദൈവമുണ്ട് അങ്ങു പുത്രനുണ്ട് ആത്മാവുണ്ട് ദൈവദൂതരുണ്ട്കൂടാരമാകുന്ന എൻഭവനംവിട്ടകന്നാലെനിക്കേറെ ഭാഗ്യംകൈകളാൽ തീർക്കാത്ത മോക്ഷവീട്ടിൽവേഗമായിട്ടങ്ങു ചെന്നുചേരും;-കർത്തനേശു തന്‍റെ പൊൻകരത്താൽ ചേർത്തിടുമായതിലെന്നെയന്ന്ഒട്ടുനാൾ കണ്ണുനീർപെട്ടതെല്ലാംപെട്ടെന്നു നീങ്ങിടുമേ തിട്ടമായ്;-പോകാമെനിക്കെന്‍റെ രക്ഷകന്‍റെരാജ്യമതിനുള്ളിൽ വാസം ചെയ്യാം രോഗം ദുഃഖം പീഡയൊന്നുമില്ലദാഹം വിശപ്പുമങ്ങൊട്ടുമില്ല;-ഈ വിധമായുള്ള വീട്ടിനുള്ളിൽപാർക്കുവാനെന്നുള്ളം വാഞ്ഛിക്കുന്നു എന്നു ഞാൻ ചെന്നങ്ങു ചേരുമതിൽപിന്നീടെനിക്കാപത്തൊന്നുമില്ല;-നൊടിനേരത്തേക്കുള്ള ലഘുസങ്കടംഅനവധി തേജസ്സിൻ ഭാഗ്യം തന്നെകണ്ണിനു കാണുന്നതൊന്നുമില്ലകാണപ്പെടാത്തൊരു ഭാഗ്യം തന്നെ;-

Read More 

ഉന്നത വിളിക്കു മുൻപിൽ

ഉന്നത വിളിക്കു മുൻപിൽഅർപ്പിക്കുന്നു ഞാൻഅങ്ങെ ഇഷ്ടം എന്നിൽ നാഥാനിറവേറിടട്ടെപോകാം ഞാൻ പോകാം ഞാൻകൽപ്പിക്കും പോലെമാറില്ല പിന്മാറില്ലഎൻ അന്ത്യനാൾ വരെആയിരങ്ങൾ നിത്യവുംനരകെ വീഴുമ്പോൾഅതിവേദനയാൽ എൻ ഹൃദയംപിടയുന്നെൻ പ്രിയനാഥാ;-എന്തു ചെയ്യാൻ അരുളിയാലുംചെയ്യാം കർത്താവേഎന്തു വില നൽകിയുംസുവിശേഷം അറിയിക്കാം;-ബലിപിഠെ എരിഞ്ഞൊടുങ്ങാൻഅങ്ങരുൾ ചെയ്താൽഅതിനും തയ്യാർ യേശുവേനിൻ നാമം ഉയരേണം;-

Read More 

ഉന്നതൻ നീ അത്യുന്നതൻ നീ

ഉന്നതൻ നീ അത്യുന്നതൻ നീഅങ്ങേപ്പോലൊരു ദൈവമില്ലാ(2)അത്ഭുതവാൻ അതിശയവാൻനീ മാത്രമെൻ ദൈവമെന്നും(2)നന്മയല്ലാതൊന്നും ചെയ്തിട്ടില്ലല്ലോനന്മമാത്രമേ ഇനി ചെയ്കയുള്ളല്ലോ(2)തിന്മയ്ക്കായൊന്നും ഭവിച്ചില്ലല്ലോനന്മയ്ക്കായ് കൂടി വ്യാപരിച്ചല്ലോ(2);- ഉന്നത..നടത്തിയ വഴികളെ ഓർത്തിടുമ്പോൾകരുതിയ കരുതൽ നിനച്ചീടുമ്പോൾ(2)സ്തുതിക്കുവാൻ ആയിരം നാവുപോരായേഎങ്കിലും ആവോളം ഞാൻ പാടിസ്തുതിക്കും(2);- ഉന്നത..

Read More 

ഉന്നതൻ ശ്രീയേശു മാത്രം എന്നും

ഉന്നതൻ ശ്രീയേശു മാത്രംഎന്നും വന്ദിതൻ സ്തുതിക്കുപാത്രം എണ്ണമറ്റ മനുഗോത്രം വിണ്ണിൽചേർന്നു പാടും സ്തോത്രംഓ രക്ഷിതരാം ദൈവജനമേനമ്മൾ രക്ഷയുടെ പാത്രമെടുത്തുദിവ്യരക്ഷകനേശുവിനെ എക്ഷണവും പാടിസ്തുതിക്കാംജീവൻ തന്ന സ്നേഹിതനായ് സർവ്വശ്രേഷ്ഠനാം പുരോഹിതനായ്ജീവനായകൻ നമുക്കായ് ജീവിക്കുന്നത്യുന്നതനായ്നിത്യജീവൻ ജലപാനം-യേശുക്രിസ്തുനാഥൻ തന്ന ദാനംദിവ്യനാമ സ്തുതി ഗാനംനമ്മൾ നാവിൽ നിറയേണം;-സ്തുതികൾ നടുവിൽ വാഴുംതന്‍റെയരികളിൻ തല താഴുംപാപികളെല്ലാരും കേഴുംപാദമതിൽ വന്നു വീഴും;-

Read More 

ഉന്നതൻ യേശുക്രിസ്തുവിൻ നാമം

ഉന്നതൻ യേശുക്രിസ്തുവിൻ നാമംഉർവ്വിയിലെങ്ങും ഉയർത്തീടാംഉണർന്നിടാം ബലം ധരിച്ചീടാംഉയർപ്പിൻ രാജൻ എഴുന്നെള്ളാറായിദൈവകൃപകൾ പെരുകിടട്ടെദൈവ മഹിമയ്ക്കായിജീവൻ ത്യജിച്ചീടുകവേലതികച്ചീടുകനീതിമാന്‍റെ നിലവിളികേട്ടുവിടുവിച്ചീടും തൻ കരത്താൽഅവങ്കലേക്കു നോക്കിടും മുഖങ്ങൾഅവനിലെന്നും മോദിച്ചിടും;- ദൈവ…ആശ്രയമാരും ഇല്ലെന്നുചൊല്ലിആധിയിൽ ആണ്ടു വലയേണ്ടആശ്രിതർക്കാലംബം യേശു താനല്ലോആകുലമെല്ലാം നീക്കിടുക;- ദൈവ…പാതയ്ക്കു ദീപം യേശുതാനല്ലോപാതവിട്ടോടി പോയിടല്ലേപതറിടാതെ പാദങ്ങൾ വെയ്ക്കാംപതിക്കയില്ല നിലം പരിചായ്;- ദൈവ…മുട്ടോളമല്ല അരയോളമല്ലപത്ഥ്യമാം വെള്ളം ഒഴുകിടുന്നുനീന്തിട്ടല്ലാതെ കടപ്പാൻ വയ്യാത്തആത്മനദിയിൽ ആനന്ദിക്കാം;- ദൈവ…പരാപരൻ താൻ വന്നിടും വേഗംപറന്നുവേഗം നാം പോയിടുമേപരമനോടു നിത്യമായ് വാഴുംപരമഭാഗ്യം പ്രാപിച്ചിടും;- ദൈവ…

Read More 

ഉന്നതനാം ദൈവം എന്‍റെ സങ്കേതവും

ഉന്നതനാം ദൈവം എന്‍റെ സങ്കേതവുംഅവനെന്‍റെ കോട്ടയുമേഅവനെന്നെ കാത്തിടും എന്നെന്നും നടത്തീടുംഅവനെന്‍റെ ആശയമേപാപിയാമെന്നെയും മോചിതനാക്കുവാൻഎൻ നാഥൻ ക്രൂശിതനായ്എൻപാപങ്ങൾ കഴുകി ഹിമംപോൽ വെണ്മയാക്കിഎന്നെ തന്‍റെ സ്വന്തമാക്കി(2);- ഉന്ന… രോഗശയ്യയിലവൻ സൗഖ്യപ്രദായകൻദുഃഖിതർക്കാശ്വാസകൻഭാരം പ്രയാസങ്ങൾ ഏറിവന്നീടുമ്പോൾആശ്വാസമരുളിടുന്നോൻ(2);- ഉന്ന…എന്തൊരു ഭാഗ്യമീ ദോഷിയാം എനിക്കു നിൻപുത്രത്വം തന്നതിനാൽപാപചേറ്റിൽ വീണ്ടും വീഴാതെ തൃക്കയ്യിൽസർവ്വേശാ കാത്തിടണേ(2);- ഉന്ന…

Read More 

ഉന്നതനാം യേശുവിങ്കൽ ആശ്രയം

ഉന്നതനാം യേശുവിങ്കൽആശ്രയം വെച്ചീടുകിൽഉയരങ്ങളിൽ വാതിലുകൾതുറന്നീടും അവൻ നിനക്കായ്ജീവന്‍റെ മാർഗ്ഗം ഓതിത്തന്നു-യേശുജീവിതപാത തുറന്നു തന്നുജ്യോതിയായവൻ അവൻ അല്ലയോജാഗരിക്കാം അവനെ നിത്യവും;-അടഞ്ഞ വാതിൽ തുറക്കും നിനക്കായ്സ്വർഗ്ഗീയ വേലകൾ ചെയ്തു തീർക്കാൻചതഞ്ഞ ഓട ഒടിക്കുകയില്ലപുകയുന്ന തിരിയവൻ കെടുത്തുകില്ല;-

Read More 

ഉന്നതനാമെൻ ദൈവമേ

ഉന്നതനാമെൻ ദൈവമേ മന്നിതിൻ സ്ഥാപനത്തിന്നും മുന്നമേ എന്നെ കണ്ടിതോ മന്നവനേശുനാഥനിൽഅത്ഭുതസ്നേഹമേ എന്നെന്നും പാടും ഞാൻഎന്നെ വീണ്ടെടുത്തതാം അത്ഭുതസ്നേഹമേകാലിത്തൊഴുത്തിൽ ഹീനനായ് കാൽവറി ക്രൂശിൽ ഏകനായ് കാൽകരം കാരിരുമ്പിലായ് കാണുന്നിതെന്തൊരാശ്ചര്യംഇപ്രപഞ്ചത്തിൻ നായകാ! എൻപ്രായശ്ചിത്ത യാഗമായ് നിൻപ്രാണൻ ക്രൂശിൽ നൽകിയോ ഇപ്രാണിയെന്നെ നേടുവാൻഅത്ഭുതമത്യഗാധമേ അപ്രമേയം അവർണ്ണ്യമേഇമ്മഹാസ്നേഹമെന്നുമേ നിത്യയുഗം ഞാൻ പാടുമേ

Read More