Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

സ്തുതിച്ചുപാടാം യേശുവിനെ

സ്തുതിച്ചു പാടാം യേശുവിനെ സ്തുതികളിൽ വസിക്കുമുന്നതനെ സ്തോത്രവും സ്തുതിയും മാനം മഹത്ത്വവും അർപ്പിച്ചു വാഴ്ത്തി സ്തുതിച്ചിടാംപാപം നിറഞ്ഞൊരീധരണിയിലന്നു പാപിയാമെന്നെത്തേടി നീ വന്നുനിത്യമാം ജീവനെ ദാനമായേകിയ ക്രിസ്തേശുനാഥനെ സ്തുതിച്ചിടുവിൻ അനവധി കൃപകൾ അനുഭവിച്ചിടാൻ അനുവദിക്കുന്നെന്നെയനുദിനവും അന്ത്യത്തോളമെൻ ക്രൂശുമെടുത്തിനി അനുഗമിക്കും ഞാനീമരുയാത്രയിൽകർത്തനിൻ നന്മകൾ കീർത്തിക്കും ഞാനെന്നുംമാനവരിൽ ചെയ്തൊരത്ഭുതങ്ങൾ നന്ദിയാലെന്നും നിന്നെ പുകഴ്ത്തിടും നശ്വരമാമീ പാരിടത്തിൽകണ്ടിടുമൊരുനാളെൻ പ്രിയകാന്തനെശുദ്ധരോടൊന്നിച്ചങ്ങാരാധിക്കും മരണവും ശാപവും മാറിയതോർത്തെന്നും പാടിടാം ജയ ജയ ഗീതങ്ങൾ

Read More 

സ്തുതിച്ചു പാടിടാം അനുദിനവും

സ്തുതിച്ചു പാടിടാം അനുദിനവുംക്രൂശിതനായ യേശുവിനെസ്തുതിക്കു യോഗ്യനായവനെനാം ഒന്നായ് ചേർന്നു എന്നും പുകഴ്ത്തിടാംആ-ആ-അത്ഭുതമായി നമ്മെ നടത്തുവോനെആനന്ദമായ് പരമാനന്ദമായ് നന്ദിയാൽ ഉള്ളം നിറഞ്ഞീടുന്നതാൽനാം ഹല്ലേലൂയ്യാ സ്തുതി പാടിടുവോംകൺമണിപോൽ നമ്മെ കാത്തിടുന്നഅൻപേറും രക്ഷകൻ നമുക്കില്ലയോശത്രുവിൻ കൈകളിൽ വീണിടാതെകർത്തൻ തൻ കരങ്ങളിൽ വഹിച്ചീടുന്നു;-അഗ്നിയിൽ കൂടെ നാം നടന്നാലുംആഴിയിൽ കൂടെ നാം കടന്നാലുംശോധന പലതും പെരുകീടിലുംജയമായ് അവൻ നമ്മെ നടത്തീടുന്നു;-നിത്യമായ് ജീവൻ നൽകിടുവോൻമേഘത്തിൽ താൻ വരും ദൂതരുമായ്കോടാനുകോടി യുഗങ്ങളായികർത്തനോടുകൂടെ വാണിടാമെ;-

Read More 

സ്തുതിഗാനങ്ങൾ പാടുക നാം തിരു നാമം

സ്തുതിഗാനങ്ങൾ പാടുക നാം തിരു നാമം കൊണ്ടാടുക നാം യേശുതാൻ നല്ലവൻ വല്ലഭൻ(2) ഇല്ല തന്നെപ്പോൽ വേറെയൊരു നല്ലവൻ എല്ലാ രോഗങ്ങൾക്കും നല്ല വൈദ്യനായവൻ മല്ലനാം പിശാചിനെ തകർത്തവൻ;- എന്‍റെ കണ്ണിനെ കണ്ണു-നീരിൽനിന്നും താൻ എന്‍റെ കാലിനെ വീഴ്ചയെന്യേ രക്ഷിച്ചു പ്രാണനെ പാതാളത്തിൽ നിന്നുമേ;- കന്മലയും വൻകോട്ടയും സങ്കേതവും മുന്മഴയും പിന്മഴയും നൽകുന്നോൻ ഡംഭിയേ ദൂരവെ കാണുന്നോൻ;- സർവ്വജനവും കാൺകെ ഞാനെൻ നേർച്ചയെ ഉർവ്വിനാഥൻ തൻ സന്നിധിയിലർപ്പിക്കും സർവ്വവും നന്മയ്ക്കായ് താൻ ചെയ്കയാൽ ഇത്രയും നൽ ഉത്തമനാം […]

Read More 

സ്തുതിഗീതം പാടി പുകഴ്ത്താം

സ്തുതിഗീതം പാടി പുകഴ്ത്താംസർവ്വശക്തനായവനെആത്മാവിലാരാധിച്ചീടാംഉന്നതം വെടിഞ്ഞവനെ(2)നിന്നെ ഒരുനാളും കൈവിടില്ലഅൻപോടു നടത്തും വൻ ഭൂജത്താൽതിരഞ്ഞെടുത്തല്ലോ തൻ തിരുനിണത്താൽപകർന്നല്ലോ കൃപ വൻമാരിപോൽ(2);- സ്തുതിവെളിപ്പാടിനാത്മാവാൽ നിറയ്ക്കദൈവ പരിജ്ഞാനത്തിൽ വളരുവാൻസ്തോത്രത്തിൽ കവിയാം വചനത്തിലുറക്കാംആത്മ ബലത്താൽ മുന്നേറിടാം;- സ്തുതി

Read More 

സ്തുതികളിൽ ഉന്നതൻ ആയവനേ

സ്തുതികളിൽ ഉന്നതൻ ആയവനേരക്ഷകൻ യേശുവേ രാജാവേപരിചയും നീ എന്‍റെ ശരണവും നീഎന്‍റെ ശൈലവും കോട്ടയും നീകൃപയേ കൃപയേ ദൈവകൃപയേപകരണമേ കൃപ അടിയനിതാകൃപയിൻ ഉറവിടം ആയവനേനിൻ കൃപ മതി എനിയ്ക്ക്;-സ്തുതികൾക്കു യോഗ്യനേ സ്തുതിച്ചിടുന്നേരക്ഷകനേശുവെ വാഴ്ത്തിടുന്നേനിറയ്ക്കണമേ ആത്മശക്തി എന്നിൽപകരണമേ നിൻ കൃപ ഏഴയിൽ;-ഐക്യത ഞങ്ങളിൽ നിറഞ്ഞിടുവാൻആത്മാവിൽ ഞങ്ങളെ ഒരുക്കേണമെസാത്താന്യശക്തിയെ ജയിച്ചീടുവാൻസ്വർഗ്ഗീയ ദർശനം പകർന്നീടണേ;-ഉന്നതനേ അങ്ങേ സ്തുതിച്ചീടുന്നേസത്യത്തിലും ആത്മശക്തിയിലുംഉറപ്പുള്ള പാറയാം എൻ ദൈവമേസതുതിച്ചീടുന്നേഴകൾ പുതുബലത്താൽ;-

Read More 

സ്തുതികളിൻമേൽ വസിക്കുന്നവനെ

സ്തുതികളിൻമേൽ വസിക്കുന്നവനെസർവ്വ മഹത്വത്തിൻ യഹോവയെപാടുമെ നിൻ ദയയെ ദിനവുംപാരിടത്തിൽ എൻ യാത്രയതിൽപരദേശിയായ് ഞാൻ പാർക്കുന്ന വീട്ടിൽനിന്‍റെ മൊഴികൾ എനിക്കെന്നും കീർത്തനംഎന്‍റെ ആശ്രയം നിന്നിലെന്നുമുള്ളതാൽക്ലേശങ്ങൾ മറന്നു ഞാൻ വിരുതിനായ് ഓടുന്നു;-കണ്ണുനീർ കാണുമ്പോൾ മനസ്സലിയുന്നകരുണയിൻ കണ്ണുള്ള കാരുണ്യ വാരിധേഎന്‍റെ ദൈവവും ശാശ്വത പാറയുമേനിന്നിൽ ഞാൻ മറയുന്നു ശാശ്വത രക്ഷയ്ക്കായ്;-പ്രലോഭനങ്ങളും പ്രതികൂല കാറ്റുകളുംവിശ്വാസ ജീവിതത്തിൽ ആഞ്ഞടിച്ചീടുമ്പോൾവിശ്വാസ നായകാ നിന്നിൽ മാത്രം നോക്കി ഞാൻവിശ്രമമില്ലാതെ വിരുതിനായ് ഓടുന്നു;-

Read More 

സ്തുതികൾക്കു യോഗ്യനാം യേശുവിനെ

സ്തുതികൾക്കു യോഗ്യനാം യേശുവിനെആരാധിക്കാം നന്ദിയോടെ(2)ഹല്ലേലുയ്യാ പാടി വാഴ്ത്തിടാംയേശു കർത്താവിനെ(2)സ്നേഹ സ്വരൂപനാം യേശുവിനെആരാധിക്കാം നന്ദിയോടെ(2)രാജാധിരാജനാം യേശുവിനെആരാധിക്കാം നന്ദിയോടെ(2)നീതിയിൻ സൂര്യനാം യേശുവിനെആരാധിക്കാം നന്ദിയോടെ(2)

Read More 

സ്തോത്രം സ്തോത്രം യേശുവേ

സ്തോത്രം സ്തോത്രം യേശുവേ സ്തോത്രത്തിനെന്നും യോഗ്യനേസകലനാവും പാടുന്നുദൈവം പരിശുദ്ധൻ ദൈവം പരിശുദ്ധൻദൈവം പരിശുദ്ധൻ(2)ഹാല്ലേലുയ്യാ ആമേൻഹാല്ലേലുയ്യാ ആമേൻ(2)പാപഭാരം ചുമന്നതാംദൈവത്തിൻ കുഞ്ഞാടു നീസകലനാവും പാടുന്നുദൈവം പരിശുദ്ധൻ;-ദൂതരും സർവ്വ സൃഷ്ടികളുംവാഴ്ത്തും ഏക ദൈവമേ സകലനാവും പാടുന്നു ദൈവം പരിശുദ്ധൻ;-

Read More 

സ്തോത്രം സ്തുതി ഞാൻ അർപ്പിക്കുന്നു

സ്തോത്രം സ്തുതി ഞാൻ അർപ്പിക്കുന്നുനിൻ മുറിവിൽ ഞാൻ ചുംബിക്കുന്നുആരാധനയ്ക്കു നീ യോഗ്യനാംസാഷ്ടാഗം വീണു വന്ദിക്കുന്നുഎന്നെ രക്ഷിച്ച ദൈവസ്നേഹംവർണ്ണിച്ചു തീർക്കാൻ അസാദ്ധ്യമെഉയർത്തി എന്നെ ചേറ്റിൽ നിന്നുംപ്രഭുക്കളോടൊ-ത്തിരുത്തി നീ;-കാഴ്ചയാലല്ല വിശാസത്താൽവീണു നിൻപാദം കുമ്പിടുന്നുനേരിൽ ഞാൻ കാണും നിൻമുഖത്തെകണ്ടു നിർവൃതി പൂകിടും ഞാൻ;-സർവ്വമഹത്വം കുഞ്ഞാടിനുഅർപ്പിക്കുന്നു ഞാൻ സർവ്വസ്വവുംദേവന്മാരേക്കാൾ ശ്രേഷ്ഠനാം നിൻഉന്നതനാമം വാഴ്ത്തിടുന്നു;-

Read More 

സ്തോത്രം യേശുനാഥനേ മനുവേലനേ

സ്തോത്രം യേശുനാഥനേ!മനുവേലനേ! മനുവേലനേ!പാത്രഹീന-നാകുമെന്നെ-പാർത്തു നിൻകയ്യാലണച്ചുചേർത്തുകൊണ്ടെന്‍റെ ദുരിതം തീർത്തുരക്ഷിക്കേണമേ;- സ്തോത്രം…വിണ്ണിലുമീ-മണ്ണിലുംനീ-യെന്നപോലാരുള്ളഹോഉന്നതനാ-കുന്ന യേശുമന്നവരിൽ-മന്നനേ!;- സ്തോത്രംപൊന്നുലോകം തന്നിൽനിന്നു-വന്ന ജീവ-നാഥനേഎന്നപേക്ഷിയ്ക്കിന്നു ചെവിതന്നുകേട്ടിടേണമേ;- സ്തോത്രംപാരമഴ-ലോടുഴലു-പാപിയാമെന്നെ വെടിഞ്ഞുദൂരവേ പോയീടരുതേദാവീദിൻ കുമാരനേ;- സ്തോത്രംതാതനേ! എൻ-താതനേ-പാതകർ സങ്കേതമേനീതിയോടെ-ഭൂതലം വാണിടുവാൻ വരേണമേ;- സ്തോത്രം…

Read More