Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

സ്തുതിച്ചിടും ഞാൻ യെശുവിനെ

സ്തുതിച്ചിടും ഞാൻ എൻ യേശുവിനെഎന്നെന്നും സ്തുതിച്ചിടും ഞാൻകർത്താധി കർത്തനെ രാജാധി രാജനെഎന്നെന്നും സ്തുതിച്ചിടും ഞാൻദൈവത്തിന്‍റെ ദാനങ്ങൾ ഓർത്തിടുമ്പോൾദൈവത്തിന്‍റെ സന്നിധേ ചെന്നിടുമ്പോൾആശ്വാസം നൽകുന്ന കർത്താധി കർത്തനെഞാൻ എന്നും സ്തുതിക്കുംയേശുവിൻ കൃപകളെ ഓർത്തിടുമ്പോൾജീവിത നന്മകൾ ഏറിടുമ്പോൾഈ നല്ല നാഥനാം യേശുവിനെഎന്നെന്നും സ്തുതിച്ചിടും അന്ത്യം വരെഅമ്മ തൻ കുഞ്ഞിനെ മറന്നീടിലുംമറക്കാത്ത നാഥനാം യേശുവിനെഓർത്തു ഞാൻ നന്ദിയോട്എന്നെന്നും സ്തുതിച്ചിടുമെ

Read More 

സ്തുതിച്ചിടും ഞാനെന്നും നിസ്തലനാം

സ്തുതിച്ചിടും ഞാനെന്നുംനിസ്തലനാം എൻ യേശുവിൻ സ്നേഹത്തെസ്തുതിച്ചിടും ഞാനെന്നുംനിസ്തുലനാം എൻ യേശുവിനെപാപത്തിൻ ആഴത്തിൽ വീണയെന്നെതേടിയണഞ്ഞു നിൻ ദിവ്യസ്നേഹംപാപം ക്ഷമിച്ചു നിൻ സ്നേഹം ഉള്ളിൽ പകർന്നുപാടും ഞാൻ അനുദിനവും(2);-സ്തതിച്ചിടും…ലോകത്തിൻ സ്നേഹമോ നശ്വരമേദൈവത്തിൻ സ്നേഹമോ നിലനിൽക്കുംസ്നേഹത്തിൻ കൊടിയൻ മീതെ പിടിച്ചെന്നെഈ മരുവിൽ പ്രിയൻ നടത്തീടുന്നു(2);-സ്തതിച്ചിടും…ഭാരം പ്രയാസങ്ങൾ ഏറിടുമ്പോൾആശ്വാസം ഏകിടും നിത്യസ്നേഹംകണ്ണിനീർ തുടച്ചെന്നെ മാർവ്വോടണച്ചിടുംദൈവത്തിൻ സ്നേഹം അഗാധമെ(2);-സ്തതിച്ചിടും…

Read More 

സ്തുതിച്ചിടും ഞാന്‍ നിന്നെ എന്നുമെന്നും

സ്തുതിച്ചിടും ഞാൻ നിന്നെ എന്നുമെന്നുംകൊതിച്ചിടുന്നു നിന്നെ കണ്ടിടുവാൻ(2)പതിച്ചിടണേ നിൻ കൺകളെന്നിൽമതി മതിയായി ലോകവാസം(2)നിൻപാദത്തിൽ ഞാൻ മുത്തിടുവാൻനിന്നിമ്പ ശബ്ദം കേട്ടിടുവാൻ(2)പ്രാണപ്രിയാ എന്നുവരും നീഎന്നെ ചേർത്തിടുവാൻഎന്നെ ചേർത്തിടുവാൻ(2);- സ്തുതിച്ചിടും..ക്രൂശിൻ മറവിൽ മറച്ചു നീരക്തക്കോട്ടയിൽ വഹിച്ചു എന്നെ(2)ശത്രു കാണാതെ ദുഷ്ടൻ തൊടാതെകാത്തു കൺമണി പോൽകാത്തു കൺമണി പോൽ(2);- സ്തുതിച്ചിടും..

Read More 

സ്തുതിച്ചിടും ഞാൻ സ്തുതിച്ചിടും ഞാൻ

സ്തുതിച്ചിടും ഞാൻ സ്തുതിച്ചിടും ഞാൻ മഹോന്നതനാം മനോഹരനാം മമ പ്രിയനെപാപം പോക്കിയെൻ ശാപം നീക്കി വൻതാപം തീർത്തവനെ എന്നും സ്തുതിക്കും വീണു നമിക്കും പാടിപ്പുകഴ്ത്തിടും ഞാൻ സ്നേഹനിധെ കൃപാപതിയെ കരുണാനദിയെ പരമാനന്ദമായ്കാണാതകന്നു പാപക്കുഴിയിൽ വീണുവലഞ്ഞിടവേ തേടിയെന്നെയും നല്ലിടയൻ പാടു സഹിച്ചധികം തങ്കനിണം വിലയായ് കൊടുത്തു എൻ പ്രിയനെന്നെയും വീണ്ടെടുത്തുകണ്ണീർപാതയിൽ നിന്നെൻ കൺകളെ കാത്തു സൂക്ഷിച്ചവൻ വീഴ്ചയിൽ നിന്നെൻ കാൽകളെയും വീഴ്ചയെന്നിയേ താൻ മൃത്യുവിൽനിന്നെൻ പ്രാണനേയും വിടുതൽ ചെയ്തു എന്നെന്നേക്കുമായ്വാഴ്ത്തീടുമേ വാഴ്ത്തീടുമേ : എന്ന രീതി

Read More 

സ്തുതിച്ചിടുന്നേ ഞാൻ സ്തുതിച്ചിടുന്നേ

സ്തുതിച്ചിടുന്നേ ഞാൻ സ്തുതിച്ചിടുന്നേപരമപിതാവിനെ സ്തുതിച്ചിടുന്നേഅവനെന്‍റെ ബലമുള്ള സങ്കേതമെഎന്‍റെ ആശാനികതമെഅവനെന്‍റെ പ്രാണനെ മരണത്തിൽ നിന്നുംഎന്‍റെ കണ്ണിനെ കണ്ണീരിൽ നിന്നുംഅവനെന്‍റെ കാലിനെ വീഴ്ചയിൽ നിന്നുംവിടുവിച്ചതോർത്തുള്ളം സ്തുതിച്ചിടുന്നേ;-ജീവന്‍റെ വഴിയിൽ ഞാൻ നടക്കുന്നു അതിനായിജീവന്‍റെ വചനങ്ങൾ അവനെനിക്കേകിഅവയിലെൻ ഗമനത്തെ സ്ഥിരമാക്കിയതിനാൽഅകമഴിഞ്ഞാത്മാവിൽ സ്തുതിച്ചിടുന്നേ;-യഹോവയിൻ ആലയത്തിൻ പ്രാകാരങ്ങളിലുംയെറുശലേമിൻ നടുവിലും നിന്ന്യഹോവയ് ക്കെൻ നേർച്ചകൾ സകലരും കാൺകെഉയർത്തും ഞാനവനെ സ്തുതിച്ചിടുന്നേ;-

Read More 

സ്തുതിച്ചിടുന്നേ ഞങ്ങൾ സ്തുതിച്ചിടുന്നേ

സ്തുതിച്ചിടുന്നേ ഞങ്ങൾ സ്തുതിച്ചിടുന്നേസ്തോത്രം പാടി പുകഴ്ത്തിടുന്നേഉയരങ്ങളിൽ ഉന്നതങ്ങളിൽഅത്യുന്നതനെ നിനക്കു സ്തുതിഅത്ഭുതമായവൻ പേർ ചൊല്ലി വിളിച്ചതൻ പ്രിയ ജനങ്ങളെസ്തുതിക്കാം സ്തുതിക്കാം സ്തോത്രം ചെയ്യാംസ്തുതികൾ ജയത്തിൻ ധ്വനികളല്ലോഈ ദിനം നമുക്കവൻ ദാനമായ് തന്നല്ലോനാമൊന്നായ് ഘോഷിച്ചിടാംസൗഖ്യവും ബലവും ശാന്തിയും തന്ന്നിത്യവും വഴി നടത്തുന്നതിനാൽ;- കഷ്ടതകൾ മറന്നുല്ലസിച്ചീടുംകർത്താവിൻ കുഞ്ഞുങ്ങളെദുഷ്ടന്‍റെ തന്ത്രം പോരാടി ജയിപ്പാൻകർത്താവിൽ അമിതബലം ധരിക്കാം;-വിവിധങ്ങളാം ദൈവകൃപയുടെ നൽഗൃഹ വിചാരകന്മാരെശുശ്രുഷിപ്പീൻ അന്യോന്യം നാംകൃപാവരത്തിൻ ക്രിയകളിനാൽനിശ്ചയമായ് നമ്മെ തേജസിൽ ചേർപ്പാൻകർത്താവു വേഗം വരുംനിത്യമനോഹര വാസത്തിനായ് നമു-ക്കുണരാം ഉണർന്നു പ്രകാശിച്ചിടാം;-

Read More 

സ്തുതിച്ചിടുവിൻ എന്നും സ്തുതിച്ചിടുവിൻ

സ്തുതിച്ചിടുവിൻ എന്നും സ്തുതിച്ചിടുവിൻസ്തുതികളിൽ വസിക്കും പരിശുദ്ധനെതപ്പും കിന്നരവും തന്ത്രിനാദങ്ങളുംവീണകൾ മീട്ടിയും സ്തുതിച്ചിടുവിൻസ്തുതിച്ചിടുവിൻ എന്നും സ്തുതിച്ചിടുവിൻസ്തുതികളിൽ വസിക്കും പരിശുദ്ധനെവിശുദ്ധിയിൽ അവനെന്നും മഹിമയുള്ളോൻസ്തുതികളിൽ ഭയങ്കരൻ അത്ഭുതവാൻവാദ്യഘോഷങ്ങളാൽ ആർപ്പിൻ ധ്വനികളാൽവാനവനേശുവെ സ്തുതിച്ചിടുവിൻസർവ്വ ഭൂവാസികളെ സ്തുതിച്ചിടുവിൻസർവ്വ സൃഷ്ടികളുമെ വണങ്ങിടുവിൻസൂര്യചന്ദ്രന്മാരെ നക്ഷത്രക്കൂട്ടമെസൃഷ്ടാവാം നാഥനെ സ്തുതിച്ചിടുവിൻസർവ്വ ദൂതസൈന്യമെ സ്തുതിച്ചിടുവിൻസർവ്വ ശക്തനേശുവിനു ആർപ്പിടുവിൻസ്വർഗ്ഗോന്നതങ്ങളിൽ വാസം ചെയ്യുന്നവൻസീയോനിൻ നാഥനെ സ്തുതിച്ചിടുവിൻ

Read More 

സ്തുതിച്ചീടുവീൻ കീർത്തനങ്ങൾ ദേവനു

സ്തുതിച്ചിടുവിൻ കീർത്തനങ്ങൾ ദേവനു പാടിടുവിൻസ്തുതി ഉചിതം മനോഹരവും നല്ലതുമെന്നറിവിൻദേവാധി ദേവനീ പാരിൽ വന്നു പാപിയെ തേടിവന്നുവല്ലഭനായ് മരിച്ചുയിർത്തു ജീവിക്കുന്നു നമുക്കായ്തിരുക്കരങ്ങൾ നിരത്തിവെച്ചു താരകങ്ങൾ ഗഗനെഒരുക്കിയവൻ നമുക്കു രക്ഷാമാർഗ്ഗമതിന്നുമുന്നേ;- ദേവാ…കണ്ടില്ല കണ്ണുകളീ കരുണയിൻ കരചലനംകേട്ടില്ല മാനവരിൻ കാതുകൾ തൻവചനം;- ദേവാ…തലമുറയായ് അവൻ നമുക്കു നല്ലൊരു സങ്കേതമാംപലമുറ നാം പാടിടുക പരമനു സങ്കീർത്തനം;- ദേവാ…ധ്യാനിക്കുവിൻ തൻകൃപകൾ പുകഴ്ത്തുവിൻ തൻ ക്രിയകൾമാനിതനാം തൻ നാമ മഹിമകൾ വർണ്ണിക്കുവിൻ;- ദേവാ…മനം തകർന്നോർക്കരുളുമവൻ കൃപയുടെ പരിചരണംധനം സുഖം സന്തോഷമെല്ലാം നമുക്കുതൻ തിരുചരണം;- ദേവാ…

Read More 

സ്തുതിച്ചു പാടിടും മഹിമ നിറഞ്ഞു

സ്തുതിച്ചു പാടിടും മഹിമ അങ്ങേക്ക്എൻ കരങ്ങളെ ഉയർത്തിഇനി അങ്ങേ ആരാധിക്കും (2)യേശു വലിയവൻ അൽഭുതങ്ങൾ ചെയ്യുന്നവൻഅങ്ങേ പോലെ ആരുമില്ലഅങ്ങേ-പ്പോൽ ആരുമില്ല(2)വരുന്നു നാഥാ നിൻ സന്നിധിയിൽപൂർണ്ണ-ഹൃദയത്തോടെ ഇനി അങ്ങേ ആരാധിക്കും(2);-You deserve the glory and the honorLord we, lift our hands in worshipAs we praise your Holy nameFor You are greatYou do miracles so greatThere is no one else like YouThere is no one else […]

Read More 

സ്തുതിച്ചുപാടാം മഹിപനവനെ മഹത്വ

സ്തുതിച്ചുപാടാം മഹിപനവനെ മഹത്വപൂർണ്ണനാം ത്രിയേക നാഥനെരക്ഷയുടെ പ്രത്യാശയുമണിഞ്ഞ്രക്ഷകനേശുവിൻ നാമവും ധരിച്ച്ആത്മവരങ്ങളാൽ അലംകൃതരായി നാംആത്മനാഥനെ പാടി സ്തുതിക്കാം;-നന്ദി നിറഞ്ഞവരായ് അവൻ ചെയ്തതാംനന്മകളോരോന്നായോർത്തു നിരന്തരംആദിപിതാക്കന്മാർ ആരാധിച്ചതുപോൽമോദമോടാത്മവിൽ പാടി സ്തുതിക്കാം-…രക്ഷകനായ് പരിപാലകനായാത്മദായകനായ് സൗഖ്യമേകും യഹോവയായ്നിത്യവും നമ്മെ വഴിനടത്തിടുന്നസ്തുത്യനാം യാഹിനെ പാടി സ്തുതിക്കാം-…സ്വർഗ്ഗ സന്തോഷത്തിന്നുറവയിൽ നിന്നുംനിത്യവും പാനംചെയ്താനന്ദിപ്പതിനായ്അവൻ നമ്മിലും നാമവനിലുമായതാംനിസ്തുല ബന്ധത്തിനായി സ്തുതിക്കാം-…ഇത്ര സൗഭാഗ്യം പകർന്ന പരാപരൻഎത്രയും വേഗം വരുന്നു തൻ കാന്തയ്ക്കായ്അവൻ വരുമ്പോൾ അവനോടു സദൃശരായ്തീർന്നിടും നാം എന്ന ഭാവിപ്രത്യാശയ്ക്കായ്;-

Read More