Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

സ്തോത്രം സദാ പരനേ തിരുനാമം

സ്തോത്രം സദാ പരനേ – തിരുനാമംവാഴ്ത്തിപ്പുകഴ്ത്തിടും ഞാൻധാത്രിയിലെ മർത്ത്യഗോത്രമശേഷമായ്കീർത്തിക്കും നിന്നുടെ കീർത്തിയെഴും നാമംസംഖ്യയില്ലാ ഗണങ്ങൾ സദാ തവസന്നിധി തന്നിൽ നിന്നുപങ്കമകന്ന നിൻ തങ്കനാമം വാഴ്ത്തിസങ്കടമെന്യേ സംസേവ ചെയ്യുന്നവർജീവനറ്റോരുലകമിതിന്നു നിൻജീവനരുളിടുവാൻദ്യോവിൻ മണിവിളക്കായിരുന്നുള്ള നിൻപാവന സൂനുവെ ഭൂവിലയച്ചതാൽവിശ്വസ്ത നായകാ! നീന്നത്യന്തമാമൈശ്വര്യ കാരുണ്യങ്ങൾക്രിസ്തുവിൽ വ്യാപരിപ്പിച്ചവണ്ണം നിജദത്താവകാശത്തിൻ പുത്രർക്കും നൽകി നീസ്വർഗ്ഗം ഭൂവനതല മിവയിലെവർഗ്ഗമെല്ലാം പിന്നെയുംക്രിസ്തുവിലൈക്യപ്പെടുത്തും വ്യവസ്ഥ നിൻശുദ്ധിമാന്മാർക്കറിയിച്ചുകൊടുത്തു നീസ്വർലോകസംബന്ധമാ-മാശിസ്സുകളെല്ലാറ്റിനാലും ഭവാൻചൊല്ലെഴും പുത്രനിലാശീർവ്വദിച്ച നിൻനല്ല നാമമെന്നും ചൊല്ലി വാഴ്ത്തിടുവിൻ

Read More 

സ്തോത്രം ശ്രീ മനുവേലനേ മമ ജീവനേ

സ്തോത്രം ശ്രീ മനുവേലനേ മമ ജീവനേ മഹേശനേ! പാർത്തലത്തിൽ പരിശ്രയമായ് പാരിൽ വന്ന നാഥനെ മമ ജീവനേ മഹേശനേ!ആദിപിതാവോതിയതാം ആദിവേദനാദമേ!മമ ജീവനേ മഹേശനേ!മാനവസമ്മാനിതനേ മാനനീയരൂപനേമമ ജീവനേ മഹേശനേ!സാദരമാദൂതഗണം ഗീതം പാടിവാഴ്ത്തിടുംമമ ജീവനേ മഹേശനേ!ജീവകൃപാ ജലം ചൊരിയും ജീവവർഷമേഘമേമമ ജീവനേ മഹേശനേ!സ്വന്ത രക്തം ചിന്തിയെന്നെ ഹന്ത! വീണ്ടെടുത്തതാൽമമ ജീവനേ മഹേശനേ!രാജസുതാ! പൂജിതനേ രാജരാജനേശുവേമമ ജീവനേ മഹേശനേ!താവകമാം നാമമഹോ ഭാവനീയമാം സദാമമ ജീവനേ മഹേശനേ!

Read More 

സ്തോത്രം സ്തോത്രം സ്തോത്രമെന്നുമെ

സ്തോത്രം സ്തോത്രം സ്തോത്രമെന്നുമെവാഴ്ത്തും ജീവനാളെല്ലാംയേശുവേ… നന്ദിയാൽയേശുവേ യോഗ്യൻ നീ എന്നെന്നുംസ്തോത്രം അർപ്പിച്ചീടുന്നുമഹത്വം സ്തുതി ബഹുമാനമെല്ലാംഎന്നേയ്ക്കും അങ്ങേയ്ക്ക്അർപ്പിക്കുന്നു ഞാൻവാഴ്ത്തും വാഴ്ത്തും നന്ദിയോടെന്നുംപാടും അങ്ങേയ്ക്കായ് എന്നുംയേശുവേ നാളെല്ലാം;-വന്നിടും വന്നിടും വാനമേഘത്തിൽചേർക്കും തൻ മഹത്വത്തിൽഹാ അതെൻ പ്രത്യാശയേ;-

Read More 

സ്തോത്രം സ്തോത്രം കർത്താവിന്

സ്തോത്രം സ്തോത്രം കർത്താവിന്സ്തോത്രത്തിനു യോഗ്യനായോനേസ്തോത്രയാഗം അർപ്പിച്ചീടുന്നുസ്തോത്ര ഗാനം പാടി വാഴ്ത്തുന്നുയേശു നാഥാഎന്നു മേഘേ വന്നീടുമോ നീപൊൻമുഖം കണ്ടാരാധിച്ചിടാം(2)നാശകരമായ കുഴിയിലുംകുഴഞ്ഞതാം ചേറ്റിൽ നിന്നെന്നേഅൻപിൻ കരം നീട്ടി രക്ഷിച്ചയേശു കർത്തന് ആയിരം സ്തോത്രംവീഴ്ചയിൽ നിന്നെന്‍റെ കാലിനെകണ്ണിനെ കണ്ണീരിൽ നിന്നുംപ്രാണനെ മരണത്തിൽ കാത്തയേശു കർത്തന് ആയിരം സ്തോത്രംകുന്നുകൾ നീങ്ങിപ്പോകുംമലകളും മാറിപ്പോകുമേമാറാത്ത വാഗ്ദത്തങ്ങളോർത്ത്യേശു കർത്തന് ആയിരം സ്തോത്രം

Read More 

സ്തോത്രം സ്തോത്രം നിൻ നാമത്തിനു

സ്തോത്രം സ്തോത്രം നിൻ നാമത്തിനു പരാഎന്നെ കാത്തു പാലിച്ച പിതാവേകീർത്തി മഹത്വം പ്രകാശം സത്യം ദയയും പ്രഭാവംപൂർത്തിയായ് വിളങ്ങുന്നൊരു കർത്തനേ ദേവാപാത്രനല്ലെങ്കിലും എന്‍റെ പ്രാത്ഥന ചെവിക്കൊള്ളുവാൻതൻ കൃപാസനം വഴിയേ-പാർത്തരുളേണമിങ്ങിപ്പോൾ;-പൂർണ്ണചിത്തം ശക്തിയോടും നിർണ്ണയം സൽക്തിയോടുംനിന്നെ വന്ദിപ്പാൻ സഹായം തന്നരുളേണംനിന്നോടുള്ള പ്രീതിഭയം എന്നിലൊന്നിച്ചു വസിപ്പാൻഇന്നു നിന്നാത്മാവിൻ അഗ്നി എന്നിൽ ജ്വലിപ്പിച്ചിടേണം;-ഇന്നു ശുദ്ധരുടെ യോഗെ എന്നോടെഴുന്നള്ളണം നീനിന്നെ ഭക്തിയായ് വന്ദിപ്പാൻ നിൻ തുണ വേണംഅന്യചിന്തകളൊന്നുമെന്നുള്ളിൽ അണയാതിരിപ്പാൻഎന്‍റെ നോട്ടം മുഴുവൻ നീ നിന്‍റെ മേൽ പതിപ്പിക്കേണം;-വ്യാധിയാപത്തിൽ നിമിത്തം മോദമായാരാധനയ്ക്കുംപ്രാർത്ഥനയ്ക്കും വരാൻ വിഘ്നം ആർത്തിയുമുള്ളക്രിസ്തുസഭക്കാർക്കു […]

Read More 

സ്തോത്രം സ്തോത്രം പിതാവേ

സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാതവ സൂനുവെ തന്നു ജീവനേകിയതാൽ -തവസ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ നന്മകളോർത്തു നിത്യം നന്ദിയോടെ -തവസ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ താഴ്ചയിൽ ഓർത്തതിനാൽ സ്തോത്രമെന്നും -എന്‍റെസ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ വീണ്ടെടുപ്പോർത്തു നിത്യം നന്ദിയോടു -തവസ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ ശക്തമാം കൈകളിൽ വഹിപ്പതിനാൽ -തവസ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ കാരുണ്യ കാവലിന്നായ് സ്തോത്രമെന്നും -തവഎന്നോടുള്ള നിൻ […]

Read More 

സ്തോത്രം സ്തോത്രം സ്തോത്ര സംഗീത

സ്തോത്രം സ്തോത്രം സ്തോത്ര സംഗീതങ്ങളാൽകർത്തനെ സ്തുതിച്ചിടും ഞാൻപാപത്തിൻ കുഴിയിൽ ശാപത്തിൻ വഴിയിൽപാരം വലഞ്ഞയെന്നെതേടിവന്നു ജീവൻ തന്നുനേടിയെടുത്തിടയൻ;-ലംഘനം ക്ഷമിച്ചും പാപങ്ങൾ മറച്ചുംലഭിച്ചെനിക്കായതിനാൽഭാഗ്യവാനായി പാർത്തിടുന്നുഭാവി പ്രത്യാശയോടെ;-നൻമകൾ നല്കി നൽവഴീലെന്നെനന്നായ് നടത്തുന്നവൻനന്ദിയോടെൻ നാൾകളെല്ലാംനാഥനായ് ജീവിക്കും ഞാൻ;-

Read More 

ശ്വാസം മാത്രമാണേതു മാനുഷ്യനും

ശ്വാസം മാത്രമാണേതു മാനുഷ്യനും-എത്രകോശാവസ്ഥ വർദ്ധിച്ചാലുംശ്വാസം മാത്രമാണേതു മാനുഷ്യനുംലോക സമ്പാദ്യങ്ങൾ വർദ്ധിച്ചാകാശത്തിൻ കീഴിലെങ്ങുംഏകഛത്രാധിപതിയായ് തീർന്നുവെന്നാലുംലോകരെല്ലാം കൈകൂപ്പിക്കൊണ്ടാകമാനം സേവിച്ചാലുംപോകുമവനുള്ളശ്വര്യമാകെ അതിവേഗം;- ഒരു ശ്വാസംവിദ്യാബാഹുല്യം കൊണ്ടുയർന്നുദ്യോഗങ്ങൾ ലഭിച്ചാലുംവിദ്വാന്മാരിൽ വച്ചുയർന്ന വിദ്വാനായാലുംവിദ്യ കൊണ്ടാട്ടേറെ കാര്യമിദ്ധരയിൽ സാധിച്ചാലുംവിദ്യകളൊന്നും ഫലിയ്ക്കാമൃത്യുവെ ജയിപ്പാൻ;- ഒരു ശ്വാസംഗാത്ര ചൈതന്യം കൊണ്ടുത്ര കീർത്തിമാനായ് തീർന്നാലുമാ-മാത്രയിൽ പൂവിനു തുല്യം മാത്രമാണവൻകാറ്റടിച്ചുതിർത്തു സ്ഥലം മാറ്റീടുന്നതുപോൽമർത്ത്യനൂറ്റമേറും ഗാത്രശക്തി മാറ്റീടുമതിനാൽ;- ഒരു ശ്വാസംവന്മാളികകൾ സ്ഥാപിച്ചിട്ടുന്മേഷമായ് ജീവിച്ചാലുംഇമ്മഹി സുഖജീവിതം നിർമ്മൂലമാകുംആകയാലിവിടം വിട്ടുപോകുവതിനുമുമ്പു നാംലോക മാലിന്യങ്ങൾ വിട്ടു നാഗമാർഗ്ഗ പാകാമിനീം;- ഒരു ശ്വാസംപാർത്തലത്തിൽ പണ്ടു പാർത്ത കീർത്തിമാന്മാരെയും കൃമിആർത്തിയോടെ […]

Read More 

സിംഹത്തിൻ ഗുഹയിൽ തീച്ചൂളയിൻ

സിംഹത്തിൻ ഗുഹയിൽ തീച്ചൂളയിൻ നടുവിൽ സാത്താന്‍റെ തന്ത്രത്തിൻ മുന്നിൽ (2)കാത്തിടുന്നൊരു ദൈവമുണ്ടെന്നും വീണ്ടെടുത്ത യേശുവുണ്ടെന്നും (2)വീരനാം ദൈവമവൻരാജാധി രാജൻ അവൻ(2)ജയാളിയെകാൾ ജയാളിയായ് എന്നെ നടത്തുന്ന നാഥൻ അവൻ(2)(സിംഹത്തിൻ ഗുഹയിൽ)അന്ത്യജയം നമുക്ക് ജയത്തിൻ ഘോഷം നമുക്ക് (2)നീതിമാന്‍റെ കൂടാരത്തിൻ ഉല്ലാസ ഘോഷം നമുക്ക് (2)(സിംഹത്തിൻ ഗുഹയിൽ)

Read More 

സിങ്ക കുട്ടികൾ പട്ടിണികിടക്കും

സിങ്ക കുട്ടികൾ പട്ടിണികിടക്കും ആണ്ടവരെ തേടുവോർക്കു കുറൈയില്ലയേ കുറെയില്ല. കുറെയില്ലയേ ആണ്ടവരെ തേടുവോർക്കു കുറൈയില്ലയേ പുല്ലുള്ള ഇടങ്കിളിലേ- എന്നെ മേയ്ക്കിൻറാർ തണ്ണീരണ്ട് കൂട്ടി ശൈൻ ദാഹം തീർക്കിൻറാർ; എതിരികൾ മുൻ വിരുന്നൊടൈ ആയത്തപ്പെടുത്തികിറാർ എൻ തലൈയെ എണ്ണയിനാൻ അഭിഷേകം ശെയ്ക്കിന്റാർ; ആശുമാവേ തേറ്റുകിൻറാർ ആവിയെപൊഴികിന്റാർ ജീവനുള്ളനാൾകളെല്ലാം കിരുപൈ എന്നെതൊടരും; എൻ തേവൻ നമമുടെയമകിമൈ ശെൽവത്തിനാൽ കുറൈകളെയേ കിറിസ്തുവുക്കുൾ നിറൈവാക്കിനടത്തികിന്റാർ;

Read More