Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

ശുദ്ധാ ശുദ്ധാ കർത്താ ദേവാ

ശുദ്ധ ശുദ്ധ കർത്താ ദേവാ-ജീവദായകനേചിത്ത ശുദ്ധി നല്കി എന്നെരക്ഷിക്കിന്നേരമേവാസം ചെയ്കന്നുള്ളിൽ ദേവാ-പാപബോധത്തെ താനാശമായ്പോകായ്‌വാനെന്നെ-പാലിക്ക നീ ഇപ്പോൾസത്യാത്മാവേ വായെന്നുള്ളിൽനിത്യവും നീ പാർക്കക്രിസ്തേശുവിൻ മുദ്രയെന്നിൽ-പതിക്ക നീ ഇപ്പോൾസ്നേഹാദി ഫലങ്ങൾ എന്നിൽ-ആവാനധികമായ്സ്നേഹവാനേ തുണയ്ക്കണം-ഹീന പാപിയെന്മേൽതാതസുതാ ശുദ്ധാത്മാവേ-നാഥൻ ത്രിയേകനേതാ നിൻ കൃപാവരങ്ങളേ-നിൻ സേവ ചെയ്തീടാൻ

Read More 

ശുദ്ധാത്മാവേ വന്നെന്നുള്ളിൽ വാസം

ശുദ്ധാത്മാവേ വന്നെന്നുള്ളിൽ വാസം ചെയ്യണേസത്യാത്മാവേ നിത്യതയിലെത്തുവോളവുംജീവനൂതുക ജീവദായകാജീവനാളമായ് എരിഞ്ഞു തീരുവാൻപാപം നീതി ന്യായവിധി ബോധമേകിടാൻ ഈശാപഭൂവിൽ പെന്തക്കോസ്തിൽ വന്നോരാവിയേജീവനൂതുക ജീവദായകാജീവനാളമായ് എരിഞ്ഞു തീരുവാൻ;- ശുദ്ധാ…അംബരത്തിൽ നിന്നിറങ്ങി അഗ്നിനാവുകൾഅൻപോടമർന്നെല്ലാരിലും ശക്തിനാമ്പുകൾജീവനൂതുക ജീവദായകാജീവനാളമായ് എരിഞ്ഞു തീരുവാൻ;- ശുദ്ധാ…രണ്ടോ മൂന്നോ പേരെവിടെ എന്‍റെ നാമത്തിൽഉണ്ടവിടെയുണ്ട് ഞാനെന്നേകി വാഗ്ദത്തംജീവനൂതുക ജീവദായകാജീവനാളമായ് എരിഞ്ഞു തീരുവാൻ;- ശുദ്ധാ…കല്ലായുള്ള ഹൃദയങ്ങളുരുക്കീടണേഹല്ലേല്ലുയ്യാ ഗീതം പാടാനൊരുക്കീടണേജീവനൂതുക ജീവദായകാജീവനാളമായ് എരിഞ്ഞു തീരുവാൻ;- ശുദ്ധാ…

Read More 

ശുദ്ധർ സ്തുതിക്കും വീടേ ദൈവ

ശുദ്ധർ സ്തുതിക്കും വീടേ ദൈവമക്കൾക്കുള്ളാശ്രയമേപരിലസിക്കും സ്വർണ്ണത്തെരുവീഥിയിൽഅതികുതുകാൽ എന്നു ഞാൻ ചേർന്നീടുമോവാനവരിൻ സ്തുതിനാദം സദാ മുഴങ്ങും ശാലേമിൽഎന്നു ഞാൻ ചേർന്നീടുമോ പരസുതനെ എന്നു ഞാൻ ചേർന്നീടുമോ മുത്തിനാൽ നിർമ്മിതമായുള്ള പന്ത്രണ്ടുഗോപുരമെ തവമഹത്വം കണ്ടിട്ടങ്ങാനന്ദിപ്പാൻ മമ കൺകൾ പാരം കൊതിച്ചിടുന്നേ;-അന്ധത ഇല്ല നാടേ ദൈവതേജസ്സാൽ മിന്നും വീടേ തവ വിളക്കാം ദൈവത്തിൻ കുഞ്ഞാടിനെ അളവന്യേ പാടിസ്തുതിച്ചിടും ഞാൻ;-കഷ്ടതയില്ലാ നാടേ ദൈവഭക്തരിൻ വിശ്രമമേ പുകൾ പെരുകും പുത്തനെരൂശലേമേതിരു മാർവ്വിൽ എന്നു ഞാൻ ചാരീടുമോ;-ശുദ്ധവും ശുഭ്രവുമായുള്ള ജീവജലനദിയിൻ ഇരുകരയും ജീവവൃക്ഷഫലങ്ങൾപരിലസിക്കും ദൈവത്തിൻ ഉദ്യാനമേ;- […]

Read More 

ശുദ്ധിചെയ്യാം യേശു രക്തത്താൽ

ശുദ്ധിചെയ്യാം യേശു രക്തത്താൽശക്തിയുള്ള രക്തത്താൽകഴുകിടാം നമ്മൾ പാപത്തെശുദ്ധിയുള്ള രക്തത്താൽശക്തിയുണ്ട് ശക്തി അത്ഭുതശക്തിയേശുവിൻ രക്തത്തിൽശക്തിയുണ്ട് ശക്തി അത്ഭുതശക്തിയേശുക്രിസ്തുവിൻ രക്തത്തിൽആത്മവരം നാം പ്രാപിപ്പാൻവെണ്മയാക്കാം ഹിമം പോലെആത്മശക്തിയിൽ മുന്നേറാൻശുദ്ധിചെയ്യാം രക്തത്താൽ;-ഒന്നായ് നാം ദൈവസേവചെയ് വാൻകുളിച്ചിടാം യേശുരക്തത്താൽആത്മഫലം നാം നേടിടാൻശുദ്ധിചെയ്യാം രക്തത്താൽ;-Would you be free from the burden of sinThere’s power in the blood, power in the bloodWould you o’er evil a victory win ?There’s wonderful power in the blood.There is […]

Read More 

ശുദ്ധി ചെയ്ക എന്നെ പ്രിയനാഥാ

ശുദ്ധി ചെയ്ക എന്നെ പ്രിയനാഥാശുദ്ധനായ് ഞാൻ തീർന്നിടുവാൻശുദ്ധരക്തത്താൽ കഴുകീടുകഅങ്ങേപോലെ ഞാൻ ശോഭിച്ചീടുവാൻആത്മഫലത്താൽ ഞാൻ നിറഞ്ഞീടുവാൻആത്മമാരി എൻമേൽ അയക്ക നാഥാ (2)ആത്മസന്തോഷം എന്നിൽ നിറഞ്ഞീടുവാൻ;ആത്മനേ എന്നിൽ വസിക്ക (2)നിന്‍റെ ആഴങ്ങൾ ഞാൻ അറിഞ്ഞീടുവാൻആത്മകണ്ണുകൾ തുറന്നീടുക (2)പ്രാണപ്രിയ നിൻ മൊഴികൾക്കായ്;കാതുകൾ തുറന്നീടുക (2)ലോക ഇമ്പങ്ങളെ ജയിച്ചീടുവാൻആത്മശകക്തിയാൽ നിറച്ചീടുക(2)നന്മ തിന്മകളെ അറിഞ്ഞീടുവാൻ;ആത്മജ്ഞാനം എന്നിൽ പകരൂ (2)

Read More 

ശുദ്ധിക്കായ് നീ യേശു സമീപേ പോയോ

ശുദ്ധിക്കായ് നീ യേശു സമീപേ പോയോകുളിച്ചോ കുഞ്ഞാട്ടിൻ രക്തത്തിൽപൂർണ്ണാശ്രയം ഈ നിമിഷം തൻ കൃപതന്നിൽവച്ചോ ശുദ്ധിയായോ നീ ?കുളിച്ചോ കുഞ്ഞാട്ടിൻ ആത്മ ശുദ്ധിനൽകും രക്തത്തിൽഹിമംപോൽ നിഷ്കളങ്കമോ നിൻ അങ്കികുളിച്ചോ കുഞ്ഞാട്ടിൻ രക്തത്തിൽ ?അനുദിനം രക്ഷകൻ പക്ഷത്തോ നീശുദ്ധിയായ് നടന്നീടുന്നത്?ക്രൂശേറിയ കർത്തനിൽ നിനക്കുണ്ടോവിശ്രമം നാഴിക തോറുമേ?;-കർത്തൻ വരവിൽ നിൻ അങ്കി ശുദ്ധമോ?ഏറ്റവും വെൺമയായ് കാണുമോസ്വർപ്പൂരത്തിൽ വാസം ചെയ്തിടാൻ യോഗ്യ-പാത്രം ആയിത്തീരുമോ അന്നാളിൽ;-പാപക്കറയേറ്റ അങ്കി നീ നീക്കികുഞ്ഞാട്ടിൻ രക്തത്തിൽ കുളിക്കജീവനീർ ഒഴുകുന്നു അശുദ്ധർക്കായ്കുളിച്ചു ശുദ്ധിയായിടുക;-Have you been to Jesus […]

Read More 

ശൂലമിയാൾ മമ മാതാവേ!

ശൂലമിയാൾ മമ മാതാവേ!ശാലേം നായകൻ നമ്മൾ പിതാവേ!നാമെല്ലാവരും തൻ മഹിമാവെ!തന്നെ വാഴ്ത്തുവാൻ ചായ്ക്കുക നാവേലോകമതിൻ തുടസ്സത്തിനു മുമ്പേനാഥാ! ഞങ്ങളെയോർത്ത നിന്നൻപേഅന്ത്യയുഗം വരെയുമായതിൻ പിൻപേഞങ്ങളറിയുന്നതുള്ളാശയിൻ കൂമ്പേ!;-ജീവനെഴുന്നൊരു നിൻ വചനത്താൽനീ ജനിപ്പിച്ചടിയാരെ സുഗണത്താൽപാപഭയമകന്നു നിൻ മരണത്താൽജീവനിൽ കടന്നിവർ നിൻ സുകൃതത്താൽ;-ഞങ്ങളീ ഭൂമിയിൽ വാഴുമെന്നാളുംനിന്നുടെ മഹത്ത്വത്തിന്നായ് ശ്രമമാളുംഭൗമിക സുഖം നേടിടുന്നതെക്കാളുംനിന്നെയോർത്താനന്ദിക്കുമുയിർ പോകുമ്പോഴും;-അപകട ദിവസങ്ങൾ അണവൊരു തരുണംആകുലമകന്നു നിന്നത്ഭുത ചരണംസേവ ചെയ്വതിന്നരുൾ താവക ഭരണംകുറവെന്നിൽ നിന്നു നീക്കാൻ മാർഗ്ഗമായ് വരണം;-

Read More 

സേനയിൻ യഹോവയെ നീ

സേനയിൻ യഹോവയേ നീ വാനസേനയോടെഴുന്ന-ള്ളേണമേ ശാലേമിതിൽസീനയെന്ന മാമലയിൽവാനസേനയോടെഴുന്ന-സേന..ഹീനരാമീ-മാനവരിൽമാനസം കനിഞ്ഞഹോമാനുവേലനെ തന്നോരുപ്രാണനായകാ! ഇന്നേരം;- സേന…ശലോമോൻ പണിഞ്ഞതാം ദേ-വാലയത്തിലന്നനു-കൂലമോടെഴുന്ന യിസ്രാ-യേലിന്‍ ദൈവമേ! ഇന്നേരം;- സേന…നാലു ജീവികളോടാറു-നാലു മൂപ്പന്മാർ മദ്ധ്യേമാമഹത്വമോടഹോ സിം-ഹാസന സ്ഥാനായിവാഴും;- സേന…യെശയ്യാ പ്രവാചകൻ ക-ണ്ടാലയത്തിലുള്ളതായമെച്ചമോടുയര്‍ന്നതാം സിം-ഹാസനസ്ഥനേയിന്നേരം;- സേന…ആറു ചിറകുള്ള സ്രാഫ-ദൂതസംഘമാകവേ യ-ങ്ങാര്‍ത്തു പാട്ടുചൊല്ലി സര്‍വ്വനാളിലും സ്തുതിക്കുന്നോരു;- സേന…നേരായ് നിന്നാത്മാവുരച്ചകൂറുള്ളോരു ചൊല്‍കളാൽ നിൻ ആലയം ചേര്‍ന്നെങ്ങൾ പാട്ടുപാടും കേട്ടനുഗ്രഹിപ്പാൻ;- സേന…

Read More 

സേനയിനധിപൻ ദേവനിലതിയായ്

സേനയിന്നധിപൻ ദേവനിലതിയായ്ആശ്രയമവനുണ്ടോ ആയവൻ ഏവരിലുമതി ധന്യൻയാഹിൻ വാസമെന്തതികാമ്യം ആ…ആ…വാഞ്ഛിച്ചു മോഹിക്കുന്നെന്നുള്ളംഘോഷിക്കുന്നെൻ ഹൃദയം ജഡവുംകുരികിൽ തനിക്കൊരു വീടും മീവൽപറവ തൻകുഞ്ഞുങ്ങൾക്കായ് നല്ലൊരുകൂടും കണ്ടെത്തിയല്ലേല്ലാ നിൻ തിരുബലിപീഠം തന്നെ ആ…ആ…ധന്യർ നിന്നാലയത്തിൽ വസിപ്പോർനിത്യം സ്തുതിക്കുമവർ നിന്നെ;- സേനയി…ബലം നിന്നിലുള്ളോർ ഭാഗ്യം നിറഞ്ഞോർ നിശ്ചയമാണെന്നും താഴ്ച ഭവിക്കുകയില്ലെന്നുംഇവ്വിധമുള്ളോർ മനസ്സുകളിൽ ആ…ആ…നിർണ്ണയമുണ്ടു നിരന്തരമായ്സീയോൻനഗരിയിൻ പെരുവഴികൾ;- സേനയി…കണ്ണുനീർ താഴ്വരയതു വഴിയായവർ യാനം ചെയ്യുമ്പോൾ ആയതു മാറും ജലാശയമായ്മുന്മഴയനുഗ്രഹപൂർണ്ണമാകും ആ…ആ…പ്രാപിക്കും ബലമവർ ബലത്തിനുമേൽ ചെന്നെത്തുമേവരും സീയോനിൽ;- സേനയി…

Read More 

സേവിച്ചീടും നിന്നെ ഞാൻ

സേവിച്ചീടും നിന്നെ ഞാൻ എന്നേശുവേസേവിച്ചീടും നിന്നെ ഞാൻജീവനെനിക്കായി-ക്രൂശിൽ വച്ചുതന്നെൻ ജീവനെ വീണ്ടെണ്ടടുത്ത – പ്രാണനാഥാ-ദേഹംദേഹി ആത്മം-ഏകമായ്തന്നു നിന്നെ സ്നേഹമായ് സേവചെയ്വാൻ-താ നിൻ കൃപപാപം വെടിഞ്ഞുള്ള പാവന ജീവിതം പാപഹരാ ഞാൻ ചെയ്വാൻ തുണയ്ക്കണംനിങ്കണ്ണാലെന്നെ നീ-വഴി നടത്തേണം നിങ്കരത്താലെന്നെ നീ താങ്ങിടണംഎൻ ഹൃദയമിതാ-മന്നവനേശുവേ നിന്നാവിയാൽ നിറെക്ക നിൻ സേവയ്ക്കായ്ലോകം ജഡം പിശാചോടു പോർ ചെയ്തു ഞാൻ നിങ്കൊടിക്കീഴിൽ നിന്നു-ജയം-കൊള്ളും

Read More