About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.ശാന്ത തുറമുഖം അടുത്തു
ശാന്ത തുറമുഖം അടുത്തു എന്‍റെ കാന്തനോടേറ്റം അടുത്തുഅധികമില്ലാ അധികമില്ലാ യാത്ര അധികമില്ലകൊടും കാ റ്റും തിരമാലയും പടകിലേറി അടിച്ചിടുമ്പോൾക്രൂശിൽ നോക്കി യാത്ര ചെയ്യും ശാശ്വത വീട്ടിൽ എത്തുവോളം;-സ്വന്ത ജനം കൈവിട്ടാലും ബന്ധുക്കളോ മാറിയാലും യേശു എന്നേ കൈവിടില്ലാ ക്ലേശങ്ങളിൽ താങ്ങീടും താൻ;-
Read Moreശാശ്വതമായൊരു നാടുണ്ട്
ശാശ്വതമായൊരു നാടുണ്ട് കർത്തനൊരുക്കും തൻ മക്കൾക്കായി രോഗങ്ങൾ പാപങ്ങൾ യുദ്ധങ്ങൾ ക്ഷാമങ്ങൾ ഇല്ലാത്ത ദേശമുണ്ട് ഒരു സൗഭാഗ്യ ദേശമുണ്ട് നൊടി നേരത്തേക്കുള്ള ലഘു സങ്കടം അനവധി തേജസ്സിൻ നിത്യഘനം കാണുന്നതല്ല കാണാത്തതത്രേ കർത്തൻ ഒരുക്കുന്നു നമുക്കായി ആഹാ (2)ഇന്നു നാം ലോകത്തിൽ നിന്ദിരാംഅന്ന് നാം സ്വർഗത്തിൽ വന്ദിരാംനശ്വരമായ ലോകത്തു നിന്നു നാം പറന്നീടാൻ കാലമായി ആഹാ (2)കഷ്ടങ്ങൾ നഷ്ടങ്ങൾ അവിടെയില്ലശ്രേഷ്ഠ പുരോഹിതൻ സന്നിധിയിൽ മുത്ത് മണികളാൽ നിർമിതമായൊരു നിത്യ മാം ഭവനമുണ്ട് ആഹാ (2)
Read Moreശാശ്വതമായ വീടെനിക്കുണ്ട് സ്വർഗ്ഗ
ശാശ്വതമായ വീടെനിക്കുണ്ട് സ്വർഗ്ഗനാടതിലുണ്ട് കർത്താവൊരുക്കുന്നുണ്ട്പാപമന്നാട്ടിലില്ല ഒരു ശാപവുമവിടെയില്ല നിത്യസന്തോഷം ശിരസ്സിൽ വഹിക്കും ഭക്തജനങ്ങളുണ്ട് ഹല്ലേലുയ്യാ!ഇരവുപകലെന്നില്ല അവിടിരുളൊരു ലേശമില്ല വിതറിടും വെളിച്ചം നീതിയിൻ സൂര്യൻ അതുമതിയാനന്ദമായ് ഹല്ലേലുയ്യാഭിന്നതയവിടെയില്ല കക്ഷിഭേദങ്ങളൊന്നുമില്ല ഒരു പിതൃസുതരായ് ഒരുമിച്ചു വാഴുന്നഅനുഗ്രഹഭവനമതാം ഹല്ലേലുയ്യാവഴക്കുകളൊന്നുമില്ല പണിമുടക്കുകൾ വരികയില്ല മനുഷ്യരിൽ ദരിദ്രർ ധനികരെന്നില്ല ഏകശരീരമവർ ഹല്ലേലുയ്യാ!കണ്ണീരവിടെയില്ല ഇനി മരണമുണ്ടാകയില്ലഅരുമയോടേശുവിന്നരികിൽ നാം നിത്യം ഒരുമിച്ചു വാഴുകയാം ഹല്ലേലുയ്യാ!
Read Moreശത്രുസൈന്യത്തിൻ നടുവിൽ
ശത്രു സൈന്യത്തിൻ നടുവിൽനിന്നു ഞാൻ വെല്ലുവിളിക്കുംആഴത്തിലെന്നെ തള്ളിയെന്നാലുംഓളങ്ങളെന്നെ മൂടിയെന്നാലും;- ശത്രു…വേദങ്ങൾ വായിച്ചും ഗീതങ്ങൾ പാടിയുംദൈവമഹത്വത്തിൽ ധൈര്യപ്പെട്ടീടും;- ശത്രു…രോഗങ്ങൾ വന്നാലും ഖേദവുമില്ലജീവൻവെടിഞ്ഞാലും ഭീതിയുമില്ല;- ശത്രു…വീട്ടുകാരെല്ലാം വെറുത്തെന്നുവന്നാലുംമാറാത്ത യേശു എൻ കൂടെയുണ്ടല്ലോ;- ശത്രു…
Read Moreശത്രുവിൻ കയ്യിൽ നിന്നും
ശത്രുവിൻ കയ്യിൽ നിന്നുംഎന്നെ കാത്തുപരിപാലിച്ചരക്ഷക നിൻ സ്നേഹമൊർത്താൽഎത്ര സ്തുതിച്ചാലും പോരാഇത്രയും സ്നേഹിപ്പാനായ് എന്തു ശ്രേഷ്ടത കണ്ടു എന്നിൽശ്രേഷ്ടനാക്കി തീർത്ത നിൻക്രൂശിൻ സ്നേഹത്തെ ഓർക്കുന്നു ഞാൻപാപത്തിൻ ചേറ്റിൽ നിന്നുംഎന്നെ വീണ്ടെടുപ്പാനായ് സ്വന്തംജീവനെ തന്നവനെസ്തുതി സ്തോത്രവും അങ്ങേക്കെന്നുംലോകത്തിൽ ഏകനായിതീർന്ന നേരത്തു ചാരെ വന്നുമാർവ്വിൽ ചേർത്ത എന്നേശുപരാഇനി എന്നെന്നും നീ മതിയേ
Read Moreശത്രുവിന്‍റെ ഒളിയമ്പാൽ മുറിവേ
ശത്രുവിന്‍റെ ഒളിയമ്പാൽ മുറിവേൽക്കുമ്പോൾഗിലെയാദിൻ തൈലമതാൽ സൗഖ്യമേകുന്നോൻപെരുവെള്ളം കവിഞ്ഞെന്മേൽ അലച്ചീടുമ്പോൾശാശ്വത ഭുജത്താലെന്നെ താങ്ങിടുന്നുവന്മഴയും കാറ്റുമെന്മേൽ ഓളം തള്ളുമ്പോൾഇളകാതെ താങ്ങിടുന്ന പാറയാണവൻഎനിക്കെന്‍റെ യേശു എന്‍റെ ശാശ്വത പാറശത്രുവിന്മേൽ ജയം നൽകും ജേതാവാണവൻ;- ശത്രുവിന്‍റെ…മരുഭൂവിൻ ഉഷ്ണക്കാറ്റാൽ വാടി പ്പോകുമ്പോൾപാറയിലെ ജലമെന്മേൽ ഒഴുക്കിടുന്നുസഹായത്തിൻ ഹസ്തമൊന്നും കാണുന്നില്ലെന്നാൽആശ്വാസത്തിൻ പൊൻ ചെ ങ്കോലെൻ നേരെ നീളുന്നു;- ശത്രുവിന്‍റെ…
Read Moreശോഭന നാട്ടിൽ ഞാൻ എത്തിടുമെ
ശോഭന നാട്ടിൽ ഞാൻ എത്തിടുമെകർത്തൻ മുഖം ഞാൻ ദർശിക്കുമെ(2)കോടാകോടി വിശുദ്ധരൊത്ത്ഞാനും യുഗായുഗം വാണിടുമേ(2)വേദനകളെല്ലാം ഭൂവിൽ അഴിച്ചിട്ട്കർത്തൻ സന്നിതെ പറന്നിടുമെ(2)അന്നുതൻ മുഖം ഞാൻ ദർശിച്ചിട്ട്തൻമാർവ്വിൽ ഞാനെന്നും ചാരിടുമെ(2)യുഗായുഗം ഞാനും വാണിടുവാനായിഎൻ പ്രിയൻ എന്നെയും ചേർത്തിടുമെ(2)കർത്തൻ വരവിൽ കണ്ടിടുവാൻആവലോടെ ഞാൻ കാത്തിരിപ്പൂ(2)
Read Moreസർവലോക സൃഷിതാവേ സകലത്തി
സർവ്വലോക സൃഷിതാവേ സകലത്തിനും അധികാരിയെ സ്വർഗ്ഗ സൈന്യം ആരാധിക്കും സ്തുതികൾക്കു യോഗ്യൻ എൻ യേശുവേ അത്യന്തശക്തി എന്നിൽ പകർന്നവനെ എന്റേതെന്നു ചൊല്ലാൻ ഒന്നുമില്ലായെ ഒന്നുമില്ലായെ പുകഴുവാൻ ഒന്നുമില്ലായെ സർവ്വ വല്ലഭൻ യേശുവേഎന്‍റെ എല്ലാ നേട്ടങ്ങളുംലോകം തന്ന മുകുടങ്ങളും സ്ഥാനങ്ങളും അതിൻ മാനങ്ങളും അർപ്പിക്കുന്നേശുവേ ത്രിപ്പാദെ ഞാൻ;-ബുദ്ധിശക്തി ആരോഗ്യവും വസ്തുവക സമ്പാദ്യവും ബന്ധങ്ങളും അതിൻ ആഴങ്ങളും അർപ്പിക്കുന്നേശുവേ ത്രിപ്പാദെ ഞാൻ;-സ്വർഗ്ഗം നൽകും പ്രതിഫലവുംവാടാത്തതാം പൊന്നിൻ കിരീടവുംഅർപ്പിക്കും ഞാൻ എല്ലാം തൃപ്പാദത്തിൽആരാധിക്കും അങ്ങേ നിത്യകലവും;-
Read Moreസർവ്വശക്തൻ യഹോവാ താൻ
സർവ്വശക്തൻ യഹോവാ താൻ പരിശുദ്ധൻ പരിശുദ്ധൻസാധുക്കൾക്കു സഹായകനും ആദ്യന്തനും നീയല്ലയോരോഗികൾക്കു വൈദ്യനും നീ രോഗം നീക്കും, മരുന്നും നീആശ്വാസത്തെ നല്കീടേണം രോഗിയാമീ പൈതലിനുനിന്മുഖം നീ മറച്ചീടിൽ നന്മ പിന്നെ ആരു നല്കുംതിന്മയെല്ലാം തീർത്തീടേണം കാരുണ്യങ്ങൾ ശോഭിപ്പാനായിസർവ്വശക്തൻ യഹോവയെ കോപിക്കല്ലെ സാധുക്കളിൽദൈവമേ നീ തുണയ്ക്കണം ആത്മസൗഖ്യം കണ്ടെത്തുവാൻശത്രുത്വങ്ങൾ പെരുകുന്നേ സത്യാത്മാവേ തുണയ്ക്കേണംദൈവപുത്രാ കൃപ താ നീ സത്യാത്മാവിൽ മോദിച്ചീടാൻ
Read Moreസർവവും സൃഷ്ടിച്ച കർത്താവേ നിൻ
സർവ്വവും സൃഷ്ടിച്ച കർത്താവേ നിൻഭൂവിലെ വാസത്തെ ഓർക്കുന്നു ഞാൻദരിദ്രനായി തീർന്നഹെ നിൻ കൃപയിൽതിരിച്ചുവരുത്തുവാനായി മർത്യരെപെരുത്തദുഃഖം നിനക്കിങ്ങുവന്നുഞെരുക്കങ്ങളനവധി അനുഭവിച്ചു;-പാപത്താൽ ദൈവത്തിൻ വൈരികളായിശാപത്തിലകപ്പെട്ടു മനുജർക്കായിപാപത്തിൻ ഭാരങ്ങളേറ്റിടുവാൻദസന്‍റെ രൂപത്തെ എടുത്തതു നീ;-മരണത്തെ രുചിച്ചു നീ ക്രൂശിലെന്‍റെനരകത്തിൻ ദുരിതങ്ങൾ നീക്കീടുവാൻകരുണയിൻ വൻനദി യേശുപരാകരയിച്ചു പാപിയിൻദുരിതം നിന്നെ;-നിൻ മഹാ സ്നേഹം ഞാനോർത്തിടാതെഅന്ധനായി പാപത്തിൽ ജീവിച്ചയ്യോസ്നേഹമുള്ളേശുവെന്നരികിൽ വന്നുപാപത്തെ നീക്കിത്തൻ മാർവിലാക്കി;-ആടുകൾക്കിടയനാമേശുവേ നീഅടിയനെ ദിനം തോറും നടത്തണമേപച്ചമേച്ചിൽ സ്ഥലമെനിക്കു നൽകീ-ട്ടിമ്പമായി ദിനംതോറും നടത്തണമേ;-മരണത്തോളം നിന്നിൽ വിശ്വസ്തനായി പാർക്കുവാനെന്നെ നീ കാക്കണമേതിരുമേനിയെഴുന്നെള്ളി വെളിപ്പെടുമ്പോ- ളരികിലീ അടിയനും കാണണമേ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സ്നേഹ നാഥനേ നിൻ സ്നേഹ നാദത്തെ
- സ്വർല്ലോകം നമ്മേപ്പോലെ
- എന്‍റെ ദൈവം സങ്കേതമായ് ബലമായ്
- സ്തുതിക്കുക നാം മുദാ യഹോവയെ
- മൽപ്രിയനെ എന്നു മേഘേ വന്നീടുമോ

