Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

സീയോൻ സഞ്ചാരി ഭയപ്പെടേണ്ടാ

സീയോൻ സഞ്ചാരി ഭയപ്പെടേണ്ടായാഹെന്ന ദൈവം കൂടെയുണ്ട്(2)അവൻ മയങ്ങുകില്ല ഉറങ്ങുകില്ലയിസ്രയേലിൻ ദൈവം കൈവിടില്ല(2)രോഗിയായ് ഞാൻ തളർന്നാലുംദേഹമെല്ലാം ക്ഷയിച്ചാലും(2)ആണികളാൽ മുറിവേറ്റപാണികളാൽ സുഖമേകും(2)വാക്കു തന്നോൻ മാറുകില്ലവാഗ്ദത്തങ്ങൾ പാലിച്ചിടും(2)കൂരിരുൾ താഴ്വരയിൽകൂടെയുണ്ടെൻ നല്ലിടയൻ(2)ആശയറ്റതാമീയുലകിൽആശ്രയിപ്പാൻ പോകരുതേ(2)ആശ്രയിപ്പാൻ ഇടമൊന്നേആശ്രയമായ് എന്നേശു മതി (2);-

Read More 

സീയോൻ സഞ്ചാരി ഞാൻ യേശുവിൽ

സീയോൻ സഞ്ചാരി ഞാൻയേശുവിൽ ചാരി ഞാൻപോകുന്നു കുരിശിന്‍റെ പാതയിൽമോക്ഷയാത്രയാണിത് ഞാൻ നടപ്പത് കാഴ്ചയാലെയല്ല വിശ്വാസത്താലെയാംവീഴ്ചകൾ താഴ്ചകൾ വന്നിടും വേളയിൽരക്ഷകൻ കൈകളിൽ താങ്ങിടും;-ലോകമേതും യോഗ്യം അല്ലെനിക്കതാൽ ശോകമില്ല ഭാഗ്യം ഉണ്ടു ക്രിസ്തുവിൽനാഥനു മുൾമുടി നൽകിയ ലോകമേനീ തരും പേരെനിക്കെന്തിനായ്;-സാക്ഷികൾ സമൂഹം എന്‍റെ ചുറ്റിലും നിൽക്കുന്നായിരങ്ങൾ ആകയാലെ ഞാൻഭാരവും പാപവും വിട്ടു ഞാനോടുമാന്നേരവും യേശുവെ നോക്കിടും;-എന്നെ നേടുന്ന സന്തോഷമോർത്തതാൽ നിന്ദകൾ സഹിച്ചു മരിച്ച നാഥനെധ്യാനിച്ചും മാനിച്ചും സേവിച്ചും പോകയിൽക്ഷീണമെന്തെന്നറികില്ല ഞാൻ;-ബാലശിക്ഷ നൽകുമെന്നപ്പനെങ്കിലും ചേലെഴും തൻ സ്നേഹം കുറഞ്ഞു-പോയിടാനന്മയേ തൻകരം നൽകുമെന്നീശനിൽഎന്മനം […]

Read More 

സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ

സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻകാഹളധ്വനി വിണ്ണിൽ കേട്ടിടാറായ്മേഘത്തിൽ നമ്മെയും ചേർത്തിടാറായ്ആയിരമായിരം വിശുദ്ധരുമായ്കാന്തനാം കർത്താവു വന്നിടുമേആർത്തിയോടവനായ് കാത്തിടാമേ;-നാസ്തികരായ് പലരും നീങ്ങിടുമ്പോൾക്രൂശിന്‍റെ വൈരികളായിടുമ്പോൾക്രൂശതിൻ സാക്ഷ്യങ്ങളോതിടാമേ;-വാനഗോളങ്ങളെല്ലാം കീഴ്പ്പ‍െടുത്താൻമാനവരാകവേ വെമ്പിടുമ്പോൾവാനാധിവാനമെൻ അധിവാസമേ;-ജാതികൾ രാജ്യങ്ങളുണർന്നിടുന്നേയൂദർ തൻ രാഷ്ട്രവും പുതുക്കിടുന്നേആകയാൽ സഭയേ നീ ഉണർന്നിടുക;-തേജസ്സിൻ പുത്രരെ കണ്ടിടുവാൻസൃഷ്ടികളേകമായ് ഞരങ്ങിടുമ്പോൾആത്മാവിലൊന്നായ് നാം ഞരങ്ങിടാമേ;-വാഗ്ദത്തം അഖിലവും നിറവേറുന്നേസീയോനിൽ പണി വേഗം തീർന്നിടുമേതേജസ്സിൻ കാന്തനും വെളിപ്പെടുമേ;-

Read More 

സീയോൻ സഞ്ചാരികളെ നിങ്ങൾ

സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നുകൊൾവീൻസീയോൻ യാത്രാ മദ്ധ്യേ നിങ്ങൾ എന്തിനുറങ്ങിടുന്നു(2)ശീതകാലം കഴിഞ്ഞു മാറിപ്പോയ് മഴയും പ്രിയരെപുഷ്പങ്ങഌതാഭൂമിമേൽ കാണപ്പെടുന്നു നന്നായ്(2);-സീയോഅത്തിവൃക്ഷം തളിർത്തു തന്‍റെ പച്ചക്കായ്കൾ തരുന്നുമുന്തിരിയിളം കുലകൾ സൗരഭ്യം തൂകിടുന്നു(2);-സീയോഎത്രത്തോളമുറങ്ങും നിങ്ങൾ ബോധമില്ലാതിനിയുംമാത്രനേരത്തിന്നു കർത്തൻ വന്നണഞ്ഞീടുമഹോ(2);-സീയോകർത്തൻ വരുന്ന നേരം നിങ്ങൾ നിദ്രയിലാകുമെങ്കിൽഎത്ര പരിതാപമെന്നു ഓർത്തുകൊണ്ടീ ക്ഷണത്തിൽ(2);-സീയോവേഗമുണർന്നിടുക സ്വർഗ്ഗസീയോൻ തിരുസഭയേവേഗം നീയുണർന്നു കാണ്മാൻ കാത്തിരിക്കുന്നു കർത്തൻ(2);-സീയോ

Read More 

സീയോൻ യാത്രയതിൽ മനമെ

സീയോൻ യാത്രയതിൽ മനമേഭയമൊന്നും വേണ്ടിനിയുംഅബ്രഹാമിൻ ദൈവം ഇസഹാക്കിൻ ദൈവംയാക്കോബിൻ ദൈവമെന്നും കൂടെയുള്ളതാൽ ലോകത്തിൻ ദൃഷ്ടിയിൽ ഞാൻ ഒരു ഭോഷനായ് തോന്നിയാലും ദൈവത്തിൻ ദൃഷ്ടിയിൽ ഞാൻ എന്നും ശ്രേഷ്ഠനായ് മാറിടുന്നുഒന്നിനെക്കുറിച്ചിനിയും എനിക്കാകുല ചിന്തയില്ല ജീവമന്നാ തന്നവൻ എന്നെ ക്ഷേമമായ് പാലിക്കുന്നുമനുഷ്യനിലാശ്രയമോ ഇനി വേണ്ടനിശ്ചയമായ് ദൈവത്തിലാശ്രയമോ അതൊന്നാണെനിക്കഭയം

Read More 

സീയോനെ നീ ഉണർന്നെഴു ന്നേൽക്കുക

സീയോനെ നീ ഉണർന്നെഴുന്നേൽക്കുകശാലേം രാജനിതാ വരുവാറായ്ശീലഗുണമുള്ള സ്നേഹസ്വരൂപൻആകാശമേഘത്തിലെഴുന്നെള്ളിവരുമേ;-പകലുള്ള കാലങ്ങളണഞ്ഞണഞ്ഞുപോയ്കൂരിരുൾ നാളുകളടുത്തടുത്തേഝടുതിയായ് ജീവിതം പുതുക്കി നിന്നീടുകിൽഉടലോടെ പ്രിയനെ എതിരേൽപ്പാൻ പോകാം;-കഷ്ടതയില്ലാത്ത നാളുവന്നടുത്തേതുഷ്ടിയായ് ജീവിതം ചെയ്തിടാമേദുഷ്ടലോകത്തെ വെറുത്തു വിട്ടീടുകിൽഇഷ്മോടേശുവിൻ കൂടെ വസിക്കാം;-അന്ധത ഇല്ലാത്ത നാളു വന്നടുത്തേസാന്ത്വന ജീവിതം ചെയ്തിടാമേഅന്ധകാരപ്രഭു വെളിപ്പെടും മുമ്പേസന്തോഷമാർഗ്ഗത്തിൽ ഗമിച്ചിടുമേ നാം;-തിരുസഭയെ നിൻ ദീപങ്ങളാകവെദിവ്യപ്രഭയാൽ ജ്വലിച്ചിടട്ടെമഹിമയിൽ മേഘത്തിൽ എഴുന്നള്ളി വരുമ്പോൾമണവാളനെപ്പോൽ നാം മറുരൂപമാകാൻ;-

Read More 

സീയോനിൻ പരദേശികളേ നാം

സീയോനിൻ പരദേശികളേ നാംഉയർത്തിടുവിൻ കൊടിയെആനന്ദത്തോടെ ആത്മപ്രിയനെ ഗാനം മുഴക്കിക്കൊണ്ടെതിരേൽക്കാം നമുക്ക്ബേതലഹേം മുതൽ കാൽവറിയോളംപാദങ്ങൾ പതിഞ്ഞിട്ടുണ്ടേപാദം വയ്ക്കേണം ലാക്കിലേക്കോടണംമാതൃക നൽകിയൊരേശുവിൻ പിൻമ്പേ;-കഷ്ടതയനുഭവിച്ചേശുമഹേശൻവഴി നമുക്കൊരുക്കിയല്ലോഇടുക്കം ഞെരുക്കമുള്ളീവഴി പോകണംമടിച്ചുനിൽക്കാതെ മാർഗമദ്ധ്യത്തിൽ;-ഭാരം സകലവും പാപമശേഷവുംപരിത്യജിച്ചീടുക നാംവിശ്വാസപൂർത്തി വരുത്തുന്ന നായകൻയേശുവെ തന്നെ നോക്കുക സ്ഥിരമായ്;-പരദേശികളേ വീണ്ടെടുത്തോരേജയഘോഷം പാടിടുവിൻആർപ്പിടുവിൻ ഹല്ലേലുയ്യാ പാടുവിൻകർത്തനാം യേശുവെ ഓർത്തു ഗമിപ്പിൻ;-സീയോൻ നഗരിയിൽ മിന്നുന്ന ഗോപുരംദൂരത്തായ് കാണുന്നുണ്ടേദൂതന്മാർ ദൈവത്തെ സ്തുതിക്കുന്ന ശബ്ദംമോദമായ് കേൾക്കുന്നു വേഗം ഗമിക്കാം;-

Read More 

സന്തതം സ്തുതിചെയ്യുവിൻ പരനെ

സന്തതം സ്തുതിചെയ്യുവിൻ പരനെ ഹൃദി ചിന്തതെല്ലും കലങ്ങാതെ സന്തതം സ്തുതിചെയ്യുവിൻ പരനെ സന്തതം സ്തുതിചെയ്യുന്നതെന്തു നല്ലതവൻ ബഹു ചന്തമെഴും നാഥനല്ലോ ബന്ധുരാഭൻ താൻ ബന്ധുവായോരിവൻ സാലേ മന്തരംവിനാ പണിയു ന്നന്ധരായ് ചിതറിയോരെ ഹന്ത! ശേഖരിച്ചിടുന്നു അന്തരേ നുറുക്കമുള്ള സ്വന്തജനങ്ങളെയവ നന്തികേ ചേർത്തണച്ചനുബന്ധനം ചെയ്യും അന്ധകാരേ വിളങ്ങുമനനന്തതാരഗണങ്ങളിൻ വൻതുകയെ ഗ്രഹിച്ചു പേരന്തരമെന്യേയിടുന്നു ശക്തിമാനവനധികം ബുദ്ധിമാനതിനാലവൻ സത്വഗുണപ്രധാനനായ് സാധുജനത്തെ എത്രയുമുയർത്തി ദുഷ്ടമർത്ത്യരെ നിലംവരെയും താഴ്ത്തിടുന്നതിനാൽ വാദ്യയുക്തമാം സ്തുതികൊടുപ്പിൻ അംബുദനികരങ്ങളാലംബരമാകവേ മൂടീ ട്ടൻപൊടു ഭൂമിക്കായ് മഴ ചെമ്മേയൊരുക്കി വൻമലയിൽ പുല്ലണികൾ സംഭൃതമാക്കിജ്ജനാവ […]

Read More 

സന്തോഷമേ ഇന്നു സന്തോഷമേ

സന്തോഷമേ ഇന്നു സന്തോഷമേജീവിത യാത്രയിൽ സന്തോഷമേ(2)രോഗമുണ്ട് ദുഃഖമുണ്ട് ഭാരങ്ങളും പ്രയാസങ്ങളും(2)എങ്കിലും നീ സന്തോഷിക്കൂകർത്തനവൻ നിൻ കൂടെയുണ്ട്(2);- സന്തോ…കാഹളങ്ങൾ കേട്ടിടാറായ്കർത്തനവൻ വന്നിടാറായ്(2)ആകയാൽ നീ സന്തോഷിക്കൂആ മുഖം നീ കണ്ടിടാറായ്(2);- സന്തോ…പൂർവ്വ പിതാക്കൾ അപ്പോസ്തോലർവിശുദ്ധന്മാർ ദൂതഗണം(2)അവരോടോപ്പം നീ സന്തോഷിക്കൂദുഃഖമെല്ലാം മാറിയല്ലോ(2);- സന്തോ…

Read More 

സന്തോഷിപ്പിൻ സന്തോഷിപ്പിൻ

സന്തോഷിപ്പിൻ സന്തോഷിപ്പിൻകർത്താവിൽ എപ്പോഴും സന്തോഷിപ്പിൻഅന്വേഷിപ്പിൻ അന്വേഷിപ്പിൻയഹോവയെ നാൾ തോറും അന്വേഷിപ്പിൻഅവൻ ദയയുള്ളവൻ ദീർഘക്ഷമയുള്ളവൻഎന്‍റെ പ്രാണനെ വീണ്ടെടുത്തവൻബലമവൻ സ്തുതിയവൻസർവ്വ മഹത്വവും അവനുള്ളത്യഹോവ തന്നെ ദൈവമെന്നറിവിൻതൻ ഭുജ ബലത്തിൽ ആശ്രയിക്കാംക്രിസ്തൻ വചനത്തെ തിരയുന്നോർ ആരുംഒരുനാളും ലജ്ജിതരായ് തീരുകില്ല;-ക്രിസ്തുവിൻ സാക്ഷികളായ് നമ്മൾസ്നേഹത്തിൻ പാതെ ചരിച്ചിടാംക്രിസ്തൻ കരത്തിൽ മാന പാത്രമായ്അവനായ് മാത്രം നിന്നിടാം;-

Read More