Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

സർവ്വ ശക്തനാണല്ലോ എന്‍റെ ദൈവം

സർവ്വശക്തനാണല്ലോ എന്‍റെ ദൈവംഇല്ലില്ല അസാധ്യമായതൊന്നുമില്ല (2)അഖിലാണ്ടത്തെ നിർമ്മിച്ചവൻഎൻ പിതാവല്ലോ എന്താനന്ദം (2)റാഫാ… യഹോവാ… എന്നെ സൗഖ്യമാക്കുംശമ്മാ… യഹോവാ… എന്നും അവനുണ്ട് (2)ഈ ദൈവം എന്‍റെ ദൈവംഎൻ പിതാവല്ലോ എന്താനന്ദം (2)ശാലേം… യഹോവാ… എന്‍റെ സമാധാനംനിസ്സി… യഹോവാ… എന്‍റെ ജയക്കെടിയായ് (2)ഈ ദൈവം എന്‍റെ ദൈവംഎൻ പിതാവല്ലോ എന്താനന്ദം (2)രോഹീ… യഹോവാ… എന്‍റെ നല്ലിടയൻയിരേ… യഹോവാ… എനിക്കായ് കരുതുന്നു(2)ഈ ദൈവം എന്‍റെ ദൈവംഎൻ പിതാവല്ലോ എന്താനന്ദം (2)മക്കെദേശ്… യഹോവാ… എന്നെ ശുദ്ധനാക്കുംസിക്കെനോ… യഹോവാ… എന്‍റെ നീതിയായവൻ(2)ഈ ദൈവം എന്‍റെ […]

Read More 

സർവ്വശക്തൻ നീ സ്വർഗ്ഗം ഭൂമി

സർവ്വശക്തൻ നീസ്വർഗ്ഗം ഭൂമി സർവ്വവും നിൻ ശക്തിയാൽ സൃഷ്ടിച്ചുസർവ്വശക്തൻ നീസ്വർഗ്ഗം ഭൂമി സർവ്വവും നിൻ വാക്കിനാൽ സൃഷ്ടിച്ചുഅസാദ്ധ്യമായതൊന്നുമില്ല(2)സർവ്വശക്തൻ നീ… സർവ്വജ്ഞാനി സമ്പൂണ്ണൻ നീഇല്ല ഇല്ല അസാദ്ധ്യമായതില്ല…എൻ ദൈവത്താൽ അസാദ്ധ്യമൊന്നുമില്ല;-Ah, Lord God, Thou hast made the heavens and the earth by thy great power Ah, Lord God, thou hast made the heavensAnd the earth by Thine outstretched arm.Nothing is too difficult for thee, Nothing […]

Read More 

സർവ്വ സൃഷ്ടികളുമൊന്നായ് പുകഴ്ത്തി

സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന സ്രഷ്ടാവിനെ സ്തുതിക്കും ഞാൻ ഇക്ഷോണിതലത്തിൽ ജീവിക്കുന്ന നാളെല്ലാം ഘോഷിച്ചിടും പൊന്നു നാഥനെ യേശു മാറാത്തവൻ യേശു മാറാത്തവൻയേശു മാറാത്തവൻ ഹാ എത്ര നല്ലവൻ! ഇന്നുമെന്നും കൂടെയുള്ളവൻ തന്‍റെ കരുണയെത്രയോ അതിവിശിഷ്ടം!തൻ സ്നേഹമാശ്ചര്യമേ എൻ ലംഘനങ്ങളും എന്നകൃത്യങ്ങളുമെല്ലാം അകറ്റിയേ തന്‍റെ സ്നേഹത്താൽ രോഗശയ്യയിലെനിക്കു സഹായകനുംരാക്കാല ഗീതവുമവൻ നല്ല വൈദ്യനും ദിവ്യഔഷധവുമെൻ ആത്മസഖിയും അവൻ തന്നെ തേജസ്സിൽ വാസം ചെയ്യുന്ന വിശുദ്ധരൊത്തു അവകാശം ഞാനും പ്രാപിപ്പാൻ ദിവ്യ ആത്മാവാൽ ശക്തീകരിച്ചെന്നെയും തൻ സന്നിധിയിൽ നിറുത്തിടുമേ;-സീയോനിൽ വാണിടുവാനായ് വിളിച്ചുതന്‍റെ […]

Read More 

സർവ്വ സ്തുതികൾക്കും യോഗ്യനേ

സർവ്വ സ്തുതികൾക്കും യോഗ്യനേഅങ്ങെ ആരാധിക്കാൻ വരുന്നിതാഎന്നെ സമർപ്പിക്കുന്നിന്നു ഞാൻതിരു സന്നിധിയിൽ യേശുവേഹാലേലൂയ്യാ ഹാലേലൂയ്യാഹാലേലൂയ്യാ ഹാലേലൂയ്യാഇന്നു വരെയുമെൻ ജീവിതത്തിൽഅങ്ങല്ലാതൊരു നന്മയില്ലാഎല്ലാം അവിടുത്തെ ദാനമല്ലോനന്ദിയേകിടുന്നേഴ ഞാൻഇത്രയും എന്നെ സ്നേഹിപ്പാൻഎന്തു കണ്ടെന്നിൽ എൻ പ്രിയാസ്വന്ത ജീവനും തന്നല്ലോഎന്നെയും സ്വന്തം ആക്കിടാൻ

Read More 

സർവ്വ സ്തുതിയും സ്തോത്രവും നാം

സർവ്വ സ്തുതിയും സ്തോത്രവും നാംയേശുവിനർപ്പിക്കുക(2)അവൻ നല്ല രക്ഷകൻഅവൻ നല്ല പാലകൻഅവനെ ആരാധിക്കാം(2)യേശുവിനെ ആരാധിപ്പാൻനമ്മെ അർപ്പിച്ചിടാംപാപമില്ലാത്തവൻ സ്വന്ത രക്തത്താൽനമ്മെ കഴുകിയതാം (2)യേശുവിനെ സേവിപ്പാൻതൻ നാമം വഹിച്ചിടാം (2)ഉയിരുള്ള നാൾവരെഅവനായ് പാടിടുക (2)

Read More 

സർവ്വാധികാരം കരങ്ങളിൽ സർവ്വാ

സർവ്വാധികാരം കരങ്ങളിൽ സർവ്വാധിപത്യം മുന്നിൽ വണങ്ങിടുംസർവ്വജ്ഞാനങ്ങൾക്കും അതീതനായിടും തുല്യമില്ലാ മഹാശക്തിയേപ്രപഞ്ചം നിന്നെ വണങ്ങുന്നു പ്രഭുക്കൾ നിൻ മുന്നിൽ കുമ്പിടും നൂനംപ്രഭാവമന്നോ, പ്രഭാത ചന്ദ്രൻ ശോഭപോലും നിഷ്പ്രഭമായിടും തേജസ്സേക്രൂശിതൻ നുറുക്കപ്പെട്ടുവോ എനിക്കായ് നീ പിടഞ്ഞുവോ മന്നിൽശാരോനിൻ പനിനീർ പുഷ്പമേ എനിക്കായ് നീ വരിച്ചുവോ മ്യത്യുവേ…Above all powers, Above all kings,Above all nature and all created things,Above all wisdom and all the ways of men,You were here before the world […]

Read More 

സർവ്വലോക സൃഷ്ടിതാവേ സർവത്തിനും

സർവ്വലോക സൃഷ്ടിതാവേ സർവ്വത്തിനും നാഥാസർവ്വസൃഷ്ടികളും വാഴ്ത്തി വന്ദിക്കും മഹേശാവാഴ്ത്തിടുന്നു വാഴ്ത്തിടുന്നു നന്ദിയോടടിയാർകീർത്തിക്കുന്നു ഘോഷിക്കുന്നു ആർത്തുമോദമോടെഎണ്ണമില്ലാ ദൂതർസംഘം വാഴ്ത്തിടുന്ന ദേവാഖെറുബികളും സ്രാഫികളും പുകഴ്ത്തും മഹേശാ;-വാനഭൂമി സൂര്യചന്ദ്രനക്ഷത്രാദികളെമാനമായ് ചമച്ചദേവാ നാഥനെ മഹേശാ;-ജീവനുള്ള സർവ്വത്തിനും ഭക്ഷണം നൽകുന്നജീവനാഥാ ദേവാ ദേവാ പാഹിമാം മഹേശാ;-വൃക്ഷസസ്യാദികൾക്കെല്ലാം ഭംഗിയെ നൽകുന്നഅക്ഷയനാം ദേവ ദേവ പാഹിമാം മഹേശാ;-ഗംഭീരമായ് മുഴങ്ങീടും വമ്പിച്ച സമുദ്രംതമ്പുരാന്‍റെ വാക്കിനങ്ങു കീഴ്പ്പെടും മഹേശാ;-ഊറ്റമായടിക്കും കൊടുങ്കാറ്റിനെയും തന്‍റെശ്രേഷ്ഠകരം തന്നിൽ വഹിച്ചീടുന്ന മഹേശാ;-ദുഷ്ടരാകും ജനങ്ങൾക്കും നീതിയുള്ളവർക്കുംവൻമഴയും നൽവെയിലും നൽകുന്ന മഹേശാ;-സ്വർഗ്ഗത്തിലും ഭൂമിയിലും സർവ്വലോകത്തിലുംസ്തോത്രത്തിനു യോഗ്യനായ കീർത്തിതൻ മഹേശാ;-മൂവുലകം […]

Read More 

സകല ജഡത്തിനും ദൈവമായ

സകല ജഡത്തിനും ദൈവമായയെഹോവയ്ക്കു കഴിയാത്ത കാര്യമുണ്ടോസകലത്തിനും മതിയായവനാംദൈവത്തിനസാദ്ധ്യം ആയതുണ്ടോദൈവത്തിനസാദ്ധ്യം ഒന്നുമില്ലയെഹോവയ്ക്കു കഴിയാത്ത കാര്യമില്ലതകർന്നൊരു ഹൃദയത്തെ മറക്കുകില്ലനുറുങ്ങുന്ന മനസ്സിനെ നിരസിക്കില്ലമനസ്സലിയും മഹാകരുണയുള്ളോൻപ്രവർത്തിക്കും വലിയവ വൻകരത്താൽമടക്കിത്തരും നിന്‍റെ നാളുകളെഉടുപ്പിക്കും അവൻ നിന്നെ സന്തോഷത്തെവാഗ്ദത്തം ഉള്ളതാൽ ഭയപ്പെടേണ്ടാ വീരനാം ദൈവം വിടുവിച്ചീടും – തിരുവായല്ലയോ അവ അരുളിയത് നിശ്ചയമായി അതു നിവർത്തിയാകും നിനയ്ക്കാത്ത വഴികളെ തുറക്കുമവൻ ഉന്നതികളിന്മേൽ നടത്തുമവൻ

Read More 

സകലതും ശുഭം സർവ്വവും നന്മ

സകലതും ശുഭം സർവ്വവും നൻമതിൻമ ഭവിക്കയില്ലനിന്നെ തൊടുകയില്ല തീയമ്പുകളുംനിന്നോടടുക്കയില്ല ഒരു ശാപമതുംശത്രു ഭേദിപ്പാൻ കഴിയാത്തതാംഅഗ്നിക്കോട്ടക്കുള്ളിൽ നീ ഭാഗ്യവാൻശത്രു കെണിയൊരുക്കും അവൻ തന്നെ വീഴുംനീയോ അതിൻമീതെ പറന്നുയരും;- സകലതും…കടലോളങ്ങൾ തിരമാലകൾനിന്നെ മുക്കിക്കളവാനടുക്കുമ്പോൾഒരു സാഗരവും കടക്കാനാവാത്തരക്ഷാ സങ്കേതമവനൊരുക്കും;- സകലതും…അൽപകാലത്തെ പാരിൽ വാസത്തിൽനേരിടുന്നവയെല്ലാം മായയെഅതിൽ കലങ്ങിടേണ്ടാ മനം പതറിടേണ്ടാകരുതുന്നവൻ കൂടെയുണ്ട്;- സകലതും…

Read More 

സകലവും ഉണ്ടെനിക്കേശു വിങ്കൽ

സകലവും ഉണ്ടെനിക്കേശുവിങ്കൽഅവൻതന്നെയെനിക്കുള്ള ബലം മുഴുവൻധനത്തിലുമവനോടു തുല്യനായിട്ടോരുത്തനെയിഹത്തിൽ ഞാൻ കാണുന്നില്ലഎത്തിപ്പോകാതുള്ള നിക്ഷേപം ഞാൻകർത്തന്‍റെ കൈകളിൽ കാണുന്നുണ്ട്ധനത്തിന്‍റെ നഷ്ടത്തിൽ ലവലേശവുംഭയത്തിനൊരവകാശം കാണുന്നില്ലശത്രുക്കളെ ജയിക്കുന്നതിനായ്നിത്യവും ബലമവൻ നൽകീടുന്നുഎതിരിയിൻ ശക്തിയെയമർച്ച ചെയ് വാൻകരുത്തനാം ശിംശോനായ് കാക്കുന്നെന്നെശോഭിക്കും സൂര്യനാം ശിംശോൻ തന്‍റെദേഹബലം കുറഞ്ഞീടുമെങ്കിൽദയയുള്ള നാഥനാം യേശുവെന്നെദലീലയെത്തകർക്കുവാൻ ബലപ്പെടുത്തുംഒറ്റദിനം കൊണ്ടു ഫെലിസ്ത്യരെല്ലാംനശിക്കുന്ന ഭയങ്കര കാഴ്ചകാണാംഅതിനുടെ മദ്ധ്യേ നാം വീണുപോകാതിരിപ്പതിനനുദിനം പ്രാർത്ഥിക്കാം നാംവിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾ : എന്നരീതി

Read More