Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

സങ്കടത്തിൽ നീയെൻ സങ്കേതം

സങ്കടത്തിൽ നീയെൻ സങ്കേതം സന്തതമെൻ സ്വർഗ്ഗസംഗീതം സർവ്വസഹായി നീ സൽഗുരുനാഥൻ നീ സർവ്വാംഗസുന്ദരനെൻ പ്രിയനും നീ അടിമ നുകങ്ങളെയരിഞ്ഞു തകർത്തു അഗതികൾ തന്നുടെയരികിൽ നീ പാർത്തു അടിയനെ നിന്തിരു കരുണയിലോർത്തു അരുമയിൽ പിളർന്നൊരു മാറിൽ നീ ചേർത്തു മരുവിടമാമിവിടെന്തൊരു ക്ഷാമംവരികിലും നിൻപദമെന്തഭിരാമം മരണദിനംവരെ നിന്തിരുനാമംധരണിയിലടിയനതൊന്നു വിശ്രാമം ഇരുപുറം പേ നിര നിരന്നു വന്നാലും നിരവധി ഭീതികൾ നിറഞ്ഞുവെന്നാലും നിരുപമ സ്നേഹനിധേ! കനിവോലും തിരുവടി പണിഞ്ഞിടും ഞാനിനിമേലും വിവിധ സുഖങ്ങളെ വിട്ടു ഞാനോടുംവിമലമനോഹരം നിൻപദം തേടും വിഷമത വരികിലും […]

Read More 

സങ്കടത്തിൽ പരൻ കരങ്ങളാൽ

സങ്കടത്തിൽ പരൻ കരങ്ങളാൽ താങ്ങിടുമെസംഭ്രമത്തിൽ തുണ നിന്നവൻ നടത്തിടുമെതിരു നിണം ചൊരിഞ്ഞു മരണത്തിൻ കരങ്ങളിൽനിന്നെന്നെ വീണ്ടെടുത്തുപുതുജീവൻ തന്നു അനുഗ്രഹം പകർന്നുസ്വർഗ്ഗത്തിലിരുത്തിയെന്നെ;- തിരകളെൻ ജീവിതപ്പടകിൽ വന്നടിച്ചാൽപരിഭ്രമമില്ലെനിക്കുഅലകളിൻമീതെ നടന്നൊരുനാഥൻഅഭയമായുണ്ടെനിക്ക്;-അവനെന്നെ ശോധന ചെയ്തിടുമെങ്കിലുംപരിഭവമില്ലെനിക്കു തിരുഹിതമെന്താ-ണതു വിധമെന്നെനടത്തിയാൽ മതിയെന്നും;-ഒടുവിലെൻ ഗുരുവിൻ അരികിൽ തൻ മഹസ്സിൽപുതുവുടൽ ധരിച്ചണയുംകൃപയുടെ നിത്യ ധനത്തിന്‍റെ വലിപ്പംപൂർണ്ണമായ് ഞാനറിയും;-

Read More 

സങ്കേതമാമം നൽ നഗരം

സങ്കേതമാമം നൽ നഗരം ശാന്ത സുന്ദരമാം നൽ ദേശം സർവ്വ ഭൂവാസികളിൻ രക്ഷയ്ക്കായ് പണിയുംസർവ്വേശു രാജന്‍റെ ഭവനംകാലങ്ങളേറെ കഴിയുകയില്ലകാന്തനാം യേശു വന്നീടുംകഷ്ടങ്ങളോ മാറിടുമേ കണ്ണീരിൻ വിലാപങ്ങൾ മാറുംസ്തുതി ഗീതം പാടി പുകഴ്ത്തും പുതിയൊരു യെരുശലേം നാട്ടിൽപൊന്നിൻ പ്രഭയേറും രാജാധിരാജൻനീതിയിൻ സൂര്യനായ് വാഴും;-ലോകത്തിലവൻ ചെയ്ത നന്മകളോർക്കുമ്പോൾമാനസ്സം നന്ദിയാൽ പിടയുന്നുപാപത്തിൽനിന്നെന്നെ വീണ്ടെടുപ്പാനായ്കാൽവറിക്കുരിശങ്ങേറിസ്തുതി ഗീതം പാടി പുകഴ്ത്തും പുതിയൊരു യെരുശലേം നാട്ടിൽപൊന്നിൻ പ്രഭയേറും രാജാധിരാൻനീതിയിൻ സൂര്യനായ് വാഴും;-

Read More 

സ​ങ്കേതമേ നിന്‍റെ അടിമ ഞാനേ

സങ്കേതമേ നിന്‍റെ അടിമ ഞാനേഘോഷിക്കുമേ മനം സന്തോഷത്താൽകർത്താവേ നീ ചെയ്ത നന്മകളെനിത്യം നിത്യം ഞാൻ ധ്യാനിക്കുമേഅളവില്ലാ സ്നേഹത്താൽ ചേർപ്പവനെഎണ്ണമില്ലാ നന്മകൾ നല്കുന്നവനെശോഭിതമണാളാ മഹിമപ്രതാപാസ്നേഹത്താൽ നിൻ പാദം ചേർന്നിടുമേ;-കർത്താവേ നിൻ ക്രിയകൾ വലിയവയെശുദ്ധനേ നിൻ പ്രവൃത്തികൾ മഹത്വമുള്ളത്നിത്യനേ നിൻ പ്രമാണങ്ങൾ എന്നുമുള്ളത്ഭക്തരുടെ സന്തോഷ ഭാഗ്യമിതു;-എന്നെ എന്നും ഉപദേശിച്ചു നടത്തുന്നോനേദൃഷ്ടിവച്ചു ആലോചന നല്കുന്നവനേപോകേണ്ട വഴി എന്നെ കാണിക്കുന്നവനേആശ്രയിക്കുന്നോനെ കൃപ ചുറ്റിക്കൊള്ളുമേ;-കരം പിടിച്ചു നടത്തും കർത്തൻ നീയല്ലൊയാചിച്ച എന്നെ സൗഖ്യമാക്കിയല്ലൊകുഴിയിൽ വീഴാതെന്നെ സൂക്ഷിച്ചവനേകണ്ണുനീരെ സന്തോഷമായ് മാറ്റിയല്ലൊ;-പാപങ്ങളെ ഓർക്കാതെ ചേർത്തുവല്ലൊശാപങ്ങളെ നീക്കി ശുദ്ധമാക്കിയല്ലൊരക്ഷയുടെ […]

Read More 

സന്താപമില്ല തെല്ലും ആ നാട്ടിൽ

സന്താപമില്ലതെല്ലും ആ നാട്ടിൽസ്വർപ്പുരെ വാസമതെൻ സൗഭാഗ്യം(2)ഈ മൺകൂടാരം മണ്ണോടു ചേരാൻഅല്പനേരം മാത്രം (2)ഈ ലോകെ ഓടുന്നു അന്തമില്ലാത്ത നാംഒരുനാൾ നിലക്കുമീ പാതത്തിനോട്ടം (2)ആന്നുനാം കാണും ഈലോകെ ഓടി നെടിയത്തെല്ലാം ശൂന്യമെന്നു (2)നിൻ ഹിതം ചെയ്യുവാൻ നല്ലപോർ പൊരുതുവാൻവിശ്വാസം കാത്തുഎൻ ഓട്ടം തികെക്കുവാൻ (2)ഞാനുമെൻ പ്രീയർകൂടെ നീതിയുടെ കിരീടംപ്രാപിക്കുവാൻ എന്നെ യോഗ്യനാക്ക (2)

Read More 

സന്താപം തീർന്നല്ലോ സന്തോഷം

സന്താപം തീർന്നല്ലോ സന്തോഷം വന്നല്ലോ സന്തോഷമെന്നിൽ വന്നല്ലോ ഹല്ലേലുയ്യാ യേശു പാപം മോചിച്ചു എന്നെ മുറ്റും രക്ഷിച്ചു സന്തോഷമെന്നിൽ തന്നല്ലോപാപത്തിൽ ഞാൻ പിറന്നു ശാപത്തിൽ ഞാൻ വളർന്നു പരമ രക്ഷകൻ തൻ തിരുനിണം ചൊരിഞ്ഞു പാപിയാമെന്നെയും വീണ്ടെടുത്തു;- സന്താപം…വഴി വിട്ടു ഞാൻ വലഞ്ഞു ഗതിമുട്ടി ഞാനലഞ്ഞു വഴി സത്യം ജീവനാം യേശു എന്നിടയൻ വന്നു കണ്ടെടുത്തെന്നെ മാറിലണച്ചു;- സന്താപം…ശോധന നേരിടുമ്പോൾ സ്നേഹിതർ മാറിടുമ്പോൾ ഭയമെന്തിന്നരികിൽ ഞാനുണ്ടെന്നരുളി തിരുക്കരത്താലവൻ താങ്ങി നടത്തും;- സന്താപം…ആരും തരാത്തവിധം ആനന്ദം തൻസവിധം അനുദിനം […]

Read More 

സന്തതം സ്തുതി തവ ചെയ്വേനേ ഞാൻ

സന്തതം സ്തുതി തവ ചെയ്വേനേ ഞാൻ നിൻതിരുകൃപയോ സാന്ത്വനകരമേചന്തം ചിന്തും നിന്തിരുകരമെൻ ചിന്താഭാരം നീക്കിടുന്നതിനാൽ എരിതീ സമമായ് ദുരിതം പെരുകി ദഹനം ചെയ്തിതു ഗുണചയമഖിലവും അന്നാളിൽ നിന്നാശയമുരുകി വന്നെൻ പേർക്കായ് ക്രൂശിൽ നീ കയറി ഒരു നാൾ തവ കൃപ തെളിവായ് വന്നു കരളു തുറന്നു കരുതി ഞാനന്നു എത്താസ്നേഹം കരുതി നീയെന്‍റെ ചിത്താമോദം വരുത്തി നീ പരനേ! എന്തേകും ഞാൻ പകരമിതിന്നു ചിന്തിച്ചാൽ ഞാനഗതിയെന്നറിവായ് എൻ നാളെല്ലാം നിന്നുടെ പേർക്കായ് മന്നിൽ നിൽപ്പാൻ കരുണ നീ […]

Read More 

രക്തത്താൽ ജയം രക്തത്താൽ ജയം

രക്തത്താൽ ജയം രക്തത്താൽ ജയം-രക്തത്താൽ ജയം യേശുവിൻഹല്ലേലുയ്യാ! ഹല്ലേലുയ്യാ! രക്തത്താൽ ജയം യേശുവിൻയേശു ജയിച്ചു യേശു ജയിച്ചുയേശു ജയിച്ചു സാത്താനെഹല്ലേലുയ്യാ! ഹല്ലേലുയ്യാ! യേശു ജയിച്ചു സാത്താനെനാമും ജയിക്കും നാമും ജയിക്കുംനാമും ജയിക്കും സാത്താനെ ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! നാമും ജയിക്കും സാത്താനെസാത്താൻ തോറ്റുപോയ് സാത്താൻ തോറ്റുപോയ് സാത്താൻ തോറ്റുപോയ് രക്തത്താൽഹല്ലേലുയ്യാ! ഹല്ലേലുയ്യാ! സാത്താൻ തോറ്റുപോയ് രക്തത്താൽവീണ്ടെടുത്തോർ നാം വീണ്ടെടുത്തോർ നാം-വീണ്ടെടുത്തോർ നാം രക്തത്താൽഹല്ലേലുയ്യാ! ഹല്ലേലുയ്യാ!വീണ്ടെടുത്തോർ നാം രക്തത്താൽ

Read More 

രക്തത്താൽ വചനത്താൽ ജയമേ

രക്തത്താൽ വചനത്താൽ ജയമേഎന്‍റെ യേശുവിൻ നാമത്താൽ ജയമേ (2) എല്ലാ എതിരുകളും തകരും എല്ലാ രോഗങ്ങളും മാറും (2) എന്‍റെ യേശുവിൻ നാമത്താൽ (2)പകൽ പറക്കുന്ന അസ്ത്രമോ ഇരുട്ടിലെ മഹാമാരിയോ ഉച്ചെക്കുള്ള സംഹാരമോ നിനക്കൊന്നും പേടി പ്പാനില്ലേ (2) യഹോവ കൂട്ടിനായ് കൂടെയുണ്ട് ദുതന്മാർ കാവലായ് കുടെയുണ്ട് (2);- രക്ത…അനർത്ഥങ്ങൾ ഭവിക്കയില്ല ബാധകളും അടുക്കയില്ല കല്ലിൽ കാലുകൾ തട്ടുകില്ല രാത്രി ഭയം നിന്നെ മൂടുകില്ല (2) യഹോവ കൂട്ടിനായ് കൂടെയുണ്ട് ദുതന്മാർ കാവലായ് കൂടെയുണ്ട് (2);- രക്ത…വൈരി […]

Read More 

രക്‌തത്താലെ അവനെന്നെ വിലക്കു

രക്തത്താലെ അവനെന്നെ വിലക്കു വാങ്ങിജീവൻ കൊടുത്തെന്നെ വീണ്ടെടുത്തു (2)ചൊല്ലാമൊ ചൊല്ലാമൊ എൻ പേരെന്തെന്ന് ചൊല്ലാമൊ ചൊല്ലാമൊ എൻ പേരെന്തെന്ന്(2)മണവാട്ടി ഞാൻ മണവാട്ടിഒരുക്കപ്പെടുന്നൊരു മണവാട്ടി (2)വരുമേ വാനമേഘേ, എന്നേയും ചേർത്തിടുവാൻ തിട്ടം വരുംവാഗ്ദത്തം ചെയ്തതെല്ലാം ലഭിച്ചിടുമേമണിയറ വാസമോർത്താൽ ഉല്ലാസമേ (2)നിത്യ സ്നേഹത്താൽ എന്നെ അവൻ സ്നേഹിച്ചുവിശ്വാസത്താൽ എന്നെ അവൻ നീതികരിച്ചുചൊല്ലാമോ, ചൊല്ലാമോ എൻ ഭാഗ്യമെന്തെന്ന്ചൊല്ലാമോ, ചൊല്ലാമോ എൻ ഭാഗ്യമെന്തെന്ന് (2)അവകാശി ഞാൻ അവകാശിനിത്യ രാജ്യത്തിന്‍റെ ഒരു അവകാശി (2)

Read More