About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.രോഗികൾക്കു നല്ല വൈദ്യനാകു
രോഗികൾക്കു നല്ല വൈദ്യനാകുമേശുതാൻ പല-രോഗികൾ തൻ നാമത്തിൽ ആശ്വാസം പ്രാപിച്ചുവ്യാധി പീഡയാൽ വലയും മർത്യഗണത്തിൽ സർവ്വ-വ്യാധിയും ചുമന്നൊഴിച്ച നാഥനിവൻ താൻ;-എന്തുമാത്രം വേദനകൾ സ്വന്തമേനിയിൽ യേശുശാന്തമായ് സഹിച്ചു മനംനൊന്തെനിക്കായ്;-തന്‍റെ പാദപീഠമെന്‍റെ വൈദ്യശാലയാം അതിലുണ്ടനേകം ഔഷധങ്ങൾ രോഗശാന്തിക്കായ്;-ഔഷധം എനിക്കവന്‍റെ ദിവ്യവചനം ഈ സിദ്ധൗഷധം തരുന്നു വിമലാത്മനിമ്പമായ്;-വ്യാധിയിലെന്‍റെ കിടക്കമാറ്റി വിരിക്കുന്നു ബഹുമോദമായെനിക്കു താൻ ശുശ്രൂഷ ചെയ്യുന്നു;-യേശുവിൻ കയ്യെൻ ശിരസ്സിൻ മേലിരിക്കുന്നു എന്നെയേശു ആശ്ളേഷിച്ചിടുന്നു തൻ വലൈംകൈയ്യാൽ;-
Read Moreസഭയെ തിരുസഭയെ ദൈവത്തെ
സഭയെ തിരുസഭയെ ദൈവത്തെ മറന്നിടല്ലേസഭയെ പ്രിയസഭയെ യേശുവിനെ മറന്നിടല്ലേതലയെ മറന്നുപോയാൽ ഉടലിനു വിലയില്ലല്ലോതലയോടു മറുതലിച്ചാൽ ഉടലിനു നിലയില്ലല്ലോപണ്ടോരു അത്തിമരം പടർങ്ങു പന്തലിച്ചുതോട്ടക്കാരൻ ഇറങ്ങിവന്നു ഫലമൊന്നും കണ്ടതില്ലഫലമില്ലാതായാൽ പിന്നെന്തിനു കൊള്ളാംനിലത്തെ വെറുതെ നിഷ്ഫലമാക്കിക്കളഞ്ഞീടല്ലേഫലമുള്ള തോട്ടമായിടാം ആത്മാക്കളെ നേടാംനല്ല ഫലമുള്ള തോട്ടമായിടാംആത്മാക്കളെ നേടാംപ്രാണനേക്കാൾ നമ്മെ സ്നേഹിച്ചവൻപ്രാണനേകി നമ്മെ പാലിച്ചവൻആ പ്രാണനാഥനെ മറന്നീടല്ലേആ സ്നേഹം മറന്നീടല്ലേ…ദൈവസ്നേഹം മറന്നീടല്ലേ(2)കാലമേറേ ചെല്ലും മുമ്പേപ്രാണനാഥൻ വന്നീടുമേചോരതന്നു വീണ്ടെടുത്തോൻകണക്കന്നു ചോദിക്കുമേദയവുചെയ്തു തമ്പുരാനെ ദുഃഖിപ്പിക്കല്ലേവിശ്വസ്തരായ ദാസരായി നിന്നീടണേനിങ്ങള് ദയവുചെയ്തു തമ്പുരാനെ ദുഃഖിപ്പിക്കല്ലേനല്ലവരായ ദാസരായി നിന്നീടണേയേശുവിനെ മാത്യകയാക്കാംനിത്യതയെ ലക്ഷ്യംവെയ്ക്കാംയേശുവിനായ് ജീവിച്ചീടാൻ […]
Read Moreസഭയ്ക്കേകാടി സ്ഥാനം തൻ കാന്തനാം
സഭയ്ക്കേകാടിസ്ഥാനം തൻ കാന്തനാം ക്രിസ്തുവെള്ളം വചനം മൂലംഅവളെ വേൾക്കാൻ വാനംവെടിഞ്ഞു താൻ തേടിതൻ രക്തം ചൊരിഞ്ഞതാൽജീവൻ അവൾ നേടിനാനാ ജാതിക്കാരെന്നാൽഒന്നവർ ഈ ഭൂമൗനീട്ടൊന്നത്ര രക്ഷയ്ക്കുകർത്തൻ വിശ്വാസവുംജനനം, സ്തുതി ഒന്നുവിശുദ്ധ ഭോജനംഏകാശ അവർ ലാക്ക്കൃപയാൽ നിറഞ്ഞു.ലോകർക്കാശ്ചര്യം, നിന്ദപീഡ, ഞെരുക്കവുംശിശ്മ, ഇടത്തൂടാലുംഭിന്നിച്ചും കാൺകയാൽശുദ്ധർ നോക്കി കരയുംഎത്രനാൾക്കീ വിധംവേഗം വ്യാകുലം മാറുംവരും നിത്യാനന്ദംപോരാട്ടം സങ്കടങ്ങൾപ്രയത്നം ഇരിക്കെവാഞ്ചിക്കുന്നുണ്ട് സഭപൂർണ്ണശാന്തതയെകാത്തിരിക്കും മഹത്വംദർശിക്കും നാൾവരെജയം കൊള്ളും മാ സഭആശ്വസിക്കും വരെഭൂവിൽ ത്രിയേകനോടുസംസർഗ്ഗം സഭയ്ക്കുജയിച്ച ശുദ്ധരോടുരഹസ്യ കൂട്ടായ്മഹാ ശുദ്ധർ, ഭാഗ്യവാന്മാർഞങ്ങളും അവർ പോൽസ്വർഗ്ഗേ താഴ്മയായ് വാസംചെയ്യാൻ അരുൾ […]
Read Moreസാധുവെന്നെ കൈവിടാതെ നാഥനെ
സാധുവെന്നെ കൈവിടാതെ നാഥനെന്നും നടത്തിടുന്നുഅന്ത്യത്തോളം ചിറകടിയിൽഅവൻ കാത്തിടും ധരയിൽ ആപത്തിലും രോഗത്തിലും അവനാണെനിക്കഭയം;-കണ്ണുനീരിൻ താഴ്വരയിൽകരയുന്ന വേളകളിൽകൈവിടില്ലെൻ കർത്തനെന്‍റെകണ്ണുനീരെല്ലാം തുടയ്ക്കും;-കൊടുങ്കാറ്റും തിരമാലയുംപടകിൽ വന്നാഞ്ഞടിക്കുംനേരമെന്‍റെ ചാരേയുണ്ട് നാഥനെന്നും വല്ലഭനായ്;-വിണ്ണിലെന്‍റെ വീടൊരുക്കി വേഗം വന്നിടും പ്രിയനായ് വേലചെയ്തെൻ നാൾകൾ തീർന്നുവീട്ടിൽ ചെല്ലും ഞാനൊടുവിൽ;-
Read Moreസാഗരസ്വർഗ്ഗ ഭൂമികൾ സർവ്വം രചിച്ച
സാഗരസ്വർഗ്ഗ ഭൂമികൾ സർവ്വം രചിച്ച നാഥനേനിന്തിരുമുമ്പിൽ വീണിതാ പ്രാർത്ഥിച്ചിടുന്നടിയങ്ങൾപ്രാർത്ഥന കേൾക്കും യേശുവേ ഉത്തരമേകണേ ക്ഷണംവിശ്വാസത്തിൻ കരം നീട്ടി യാചിച്ചിടുന്നു നിൻ സഭ;-കൊയ്ത്തിനു പാകമായ് വയൽ കൊയ്യുവാൻ ദാസരെ വേണംവൻവിള കൊയ്തിടാൻ പ്രഭോ ദാസരെ വേഗമേകണേ;-നിന്നെ മറന്നുറങ്ങുന്നു നിൻ സഭ ഭൂവിൽ നാഥനേആണികളേറ്റ നിൻകരം നീട്ടിയുണർത്തൂ കാന്തയെ;-അന്ധകാരത്തിൻ ശക്തികൾ കീഴടക്കുന്നു ഭൂമിയെനിൻമക്കൾ ഭൂവിൽ ശോഭിപ്പാൻ നിൻകൃപയേകണേ പരാ;-വീഴ്ചകൾ താഴ്ചകളെല്ലാം എണ്ണിയാലേറെയുണ്ടഹോപുത്രന്‍റെ നാമത്തിലവ മുറ്റും ക്ഷമിച്ചിടേണമേ;-നിൻ മഹാ സ്നേഹമേശുവേ എൻ : എന്ന രീതി
Read Moreസാഗരങ്ങളെ ശാന്തമാക്കിയോ൯
സാഗരങ്ങളെ ശാന്തമാക്കിയോ൯ശക്തനായവ൯ കൂടെയുണ്ട്ഇന്നുമെന്‍റെ കൂടെയുണ്ട് കൂടെയുണ്ട് നാഥ൯ഭയപ്പെടില്ലാ ഞാ൯ ഭയപ്പെടില്ലാജീവിതത്തിൽ ഒരുനാളും സംഭ്രമിക്കില്ലാക൪ത്താവാണെന്‍റെ ദൈവംഅവനെന്നെ സഹായിക്കും ശക്തനാക്കുംവലംകൈയ്യാൽ താങ്ങി നി൪ത്തും;-ജീവിതത്തിൽ ഒരുനാളും നിശബ്ദ്ധനാകില്ലായേശുവാണെന്‍റെ ദൈവംഞാനെന്നും ഘോഷിക്കും സത്യമായുംക്രൂശിലെ ദിവ്യയാഗം;-
Read Moreസഹോദരരേ പുകഴ്ത്തീടാം സദാ
രീതി: രാജാധി രാജൻ മഹിമയോടെസഹോദരരേ, പുകഴ്ത്തിടാം സദാ പരനേശുവിൻകൃപയെമഹോന്നതനാമവൻ നമുക്കായ് മരിച്ചുയിരെ ധരിക്കുകയായ് മഹാത്ഭുതമീ മഹാദയയെ മറക്കാനാവതോ പ്രിയരെഭയങ്കരമായ വൻനരകാവകാശികളായിടും നമ്മിൽ പ്രിയം കലരാൻ മുഖാന്തരമായ തൻ ദയയെന്തു നിസ്തുല്യം ജയം തരുവാൻ ബലം തരുവാൻ ഉപാധിയുമീ മഹാദയയാംനിജാജ്ഞകളെയനാദരിച്ച ജനാവലിയാകുമീ നമ്മെ നിരാകരിക്കാതെ വൻദയയാൽ പുലർത്തുകയായവൻ ചെമ്മെ നിരാമയരായ് വിമോചിതരായ് വിശുദ്ധവംശമയ് നമ്മൾ സഹായകനായ് ദിനംതോറും സമീപമവൻ നമുക്കുണ്ട് മനം കലങ്ങാതിരുന്നിടാം ധനം കുറഞ്ഞാലുമീ ഭൂവിൽസമാധാനം സദാമോദം നമുക്കുണ്ടായതും കൃപയാൽ
Read Moreരാജാധിരാജൻ മഹിമയോടെ
രാജാധിരാജൻ മഹിമയോടെവാനമേഘത്തിൽ എഴുന്നെള്ളാറായ്ക്ലേശം തീർന്നു നാം നിത്യം വസിപ്പാൻവാസമൊരുക്കാൻ പോയ പ്രിയൻ താൻ(2);-നിന്ദ കഷ്ടത പരിഹാസങ്ങൾദുഷികളെല്ലാം തീരാൻ കാലമായ്(2);-പ്രാണപ്രിയന്‍റെ പൊന്നുമുഖത്തെതേജസ്സോടെ നാം കാൺമാൻ കാലമായ്(2);-കാന്തനുമായി വാസം ചെയ്യുവാൻകാലം സമീപമായി പ്രീയരെ(2);-ഒരുങ്ങിനിന്നോർ തന്നോടുകൂടെമണിയറയിൽ വാഴാൻ കാലമായ്(2);-യുഗായുഗമായി പ്രീയൻകൂടെ നാംവാഴും സുദിനം ആസന്നമായി(2);-കാഹളധ്വനി കേൾക്കും മാത്രയിൽമറുരൂപമായ് പറന്നിടാറായ്(2);-
Read Moreരാജാധിരാജൻ വരുന്നിതാ തന്‍റെ
രാജാധിരാജൻ വരുന്നിതാതന്‍റെ വിശുദ്ധരെ ചേർത്തിടുവാൻകർത്തൻ വരവിന്നായ് കാത്തിരിക്കുന്നേ ഞാൻകാരുണ്യനിധിയെ കാണുവാൻ വെമ്പുന്നേകാലങ്ങൾ ദീർഘമാക്കല്ലേ-ഇനി;-വാനവും ഭൂമിയും ഒഴിഞ്ഞുപോകുമേനിത്യരാജ്യമെനിക്കായ് താതൻ ഒരുക്കുന്നേഎന്നതിൽ പൂകിടും ഞാൻ-പ്രിയ;-പീഡകൾ വന്നാലും ഭയമെനിക്കില്ലപാടുകൾ സഹിച്ച ക്രിസ്തു എൻ നായകൻവൻ കൃപ തന്നീടുമേ-തന്‍റെ;-എൻ ദേഹം രോഗത്താൽ ക്ഷയിച്ചെന്നാകിലുംദേഹസഹിതനായ് പ്രിയനെ കാണും ഞാൻഅവനെന്‍റെ വൈദ്യനല്ലോ-ഇന്നും;-സ്വർഗ്ഗീയ സീയോനിൽ പ്രിയനോടെന്നും ഞാൻവാണിടും നാളിനായ് കാത്തിടുന്നേ പ്രിയാആമേൻ കർത്താവേ വരണേ-വേഗം;-
Read Moreരാജാധി രാജനേ ദേവാധി ദേവനേ
രാജാധി രാജനേ ദേവാധി ദേവനേ ഉന്നത ദൈവമേ സ്വർലോക നാഥനേസർവ്വവും സമർപ്പിച്ചു ഞാൻ വന്ദിച്ചിടുന്നുആരാധന സ്തുതി ഹല്ലേലുയ്യആരാധ്യനേ ജയം ഹല്ലേലുയ്യവന്ദനം വന്ദനം വന്ദനം എന്നുമേ നന്ദിയോടെന്നും വന്ദനം വന്ദനമേധനവും ജ്ഞാനവും ശക്തിയും മാനവുംബലവും സ്തോത്രവും സർവ മഹത്വവും;സ്വീകരിപ്പാൻ യോഗ്യനെന്നും നീ മാത്രമേ(2)എൻ ദൈവമേ പുകഴ്ത്തിടുന്നു ഞാൻ എൻ യേശുവേ ഉയർത്തിടുന്നു ഞാൻ(2) ;- വന്ദനം..ആഴിയും ഊഴിയും വാനവും മേഘവുംസൂര്യനും ചന്ദ്രനും നക്ഷത്രഗണങ്ങളും;സർവ്വവും നിൻ നൽ മഹത്വം ഘോഷിച്ചിടുന്നു(2)ഏക ദൈവമേ മഹിമ ധാരിയേ സത്യ ദൈവമേ നിത്യ രാജാവേ(2) […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഇമ്മാനുവേലിൻ സ്നേഹമേ എൻ
- എത്രനാൾ ഞാൻ ഓടണം എത്രനാൾ
- പെന്തെകോസ്തു നാളിൽ മാളിക
- ചന്ദ്രിക കാന്തിയിൽ നിൻ മുഖം
- ഇന്നു നീ ഒരിക്കൽകൂടി ദൈവവിളി

