Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

സന്തോഷിപ്പിൻ വീണ്ടും സന്തോഷിപ്പിൻ

സന്തോഷിപ്പിൻ വീണ്ടുംസന്തോഷിപ്പിൻ സ്വർഗസന്തോഷത്താൽ നിറവിൻ സർവ്വസമ്പൂർണ്ണനാം നാഥൻ ചെയ്തതാം നന്മകൾ ധ്യാനിച്ചു സന്തോഷിക്കാംരക്ഷകനാം പ്രിയന്‍റെ പാലകൻ യേശുവിന്‍റെ നാമമുയർത്തുക നാം നാൾതോറും ആമോദമായ്-എന്നും;- സന്തോ…പാപത്തിൽനിന്നു നമ്മെ കോരിയെടുത്തു പരൻ ശാശ്വതമാം പാറയിൽ പാദം നിറുത്തിയതാൽ-എന്നും;- സന്തോ…ക്രിസ്തുവിൻ കഷ്ടങ്ങളിൽപങ്കുള്ളോരാകും തോറും സന്തോഷിപ്പിൻ പ്രിയരേആത്മീയ ഗീതങ്ങളാൽ-എന്നും;- സന്തോ…രോഗങ്ങൾ വന്നിടിലും ഭാരങ്ങൾ ഏറിടിലുംസൗഖ്യം പകർന്നു പരൻസന്തോഷം തന്നതിനാൽ-എന്നും;- സന്തോ…

Read More 

സാറാഫുകൾ ആരാധിക്കും

സാറാഫുകൾ ആരാധിക്കുംപരിശുദ്ധനെ ആരാധിക്കുന്നേആർത്തുപാടും ദൂതർ മദ്ധ്യത്തിൽസാധു ഞാനും ആരാധിക്കുന്നേപാദങ്ങൾ മൂടി മുഖം മറച്ച്പറന്നവർ ആരാധിക്കുമ്പോൾവിശ്വാസ കണ്ണാൽ പ്രിയൻ മുഖത്തെനോക്കി ഞാനും ആരാധിക്കുന്നേഅശുദ്ധമാം എൻ അധരങ്ങളുംശുദ്ധിയില്ലാ എൻ നാവിനെയുംതൊട്ടീടുക നിൻ ആത്മാവാകുംതീക്കനലിനാൽ ശുദ്ധീകരിക്കമുഴങ്ങിടുന്നു ദൈവ ശബ്ദംആരെ ഞാനിന്നയക്കേണ്ടുഅടിയനിതാ അയക്കേണമെസമർപ്പിക്കുന്നെൻ സർവ്വസ്വവും ഞാൻ

Read More 

സാറാഫുകൾ ഭക്തിയോടെപ്പോഴും

സാറാഫുകൾ ഭക്തിയോ-ടെപ്പോഴും ആർത്തീടുന്നുശുദ്ധിമാന്മാർ ഏവരുംഎന്നെന്നും വാഴ്ത്തീടുന്നുഅങ്ങ് പരിശുദ്ധൻ-(3)ഞങ്ങൾ വാഴ്ത്തി വണങ്ങീടുന്നേസർവ്വഭൂസീമാ വാസികളെല്ലാംതിരുനാമത്തെ ഉയർത്തിടട്ടെ(2)ഭൂമിയിലെങ്ങും നിന്‍റെ മഹിമനിറഞ്ഞു കവിഞ്ഞിടുന്നുആലയത്തിലും നിന്‍റെ മഹത്വംഅലയടിച്ചുയർന്നിടുന്നുസ്തുതികൾക്കും പുകഴ്ചയ്ക്കും യോ-ഗ്യൻസർവ്വ മാനവും നിനക്കുമാത്രം;-സ്വർഗ്ഗം നിന്നുടെ സിംഹാസനംഭൂമി – നിൻ – പാദപീഠംഅടിയങ്ങൾ – നിൻ – നിവാസംഅവിടുത്തെ വിശ്രാമവുംസകലവും ചമച്ച എൻ ദേവാസർവ്വ കാരണഭൂതനും നീസ്വർപ്പുരത്തിൽ – നീ – അല്ലാതെആരുള്ളൂ ജീവനാഥാഭൂവിലും-നിന്നെ-അല്ലാതെവേറൊരു വാഞ്ചയില്ലാഎന്നെന്നും നിൻ കൂടെ വാ-ഴാൻ എന്നെ നിനക്കായ് തിരഞ്ഞെടുത്തു

Read More 

സർവ്വ ബഹുമാനം സർവ്വ മഹത്വം

സർവ്വ ബഹുമാനം സർവ്വ മഹത്വം സ്തുതിയുംസർവ്വേശ്വരനായ യഹോവയ്ക്കു ദാനമേ

Read More 

സർവ്വ ലോകവും സൃഷ്ടി ജാലവും

സർവ്വ ലോകവും സൃഷ്ടി ജാലവുംസർവ്വദാ വാഴ്ത്തും സ്നേഹരൂപനാംസത്യ ദൈവത്തിൻ ഏക നിത്യപുത്രനാംക്രിസ്തുയേശുവെൻ രക്ഷാദായകൻഞാൻ വിശ്വസിക്കുന്നുഞാൻ ആരാധിക്കുന്നുഞാൻ ആശ്രയിക്കന്നുഎൻ രക്ഷിതാവിങ്കൽസമൃദ്ധമാം ജീവനെന്നിൽ പകർന്നീടുവാൻഉയിർ തന്നു വീണ്ടെടുത്തു തിരുസ്നേഹത്താൽഎന്‍റെ പാപശാപമെല്ലാം താൻ വഹിച്ചതാൽതന്നടിപ്പിണരെനിക്കു സൗഖ്യദായകം;- ഞാൻ…യേശുവല്ലാതില്ലിഹത്തിൽ ആത്മരക്ഷകൻനീതിയിൻ കൃപാസനത്തിലേക മദ്ധ്യസ്ഥൻനിത്യ ജീവദായകനാം സത്യമാർഗ്ഗം താൻകുഞ്ഞാടുകൾക്ക് സ്നേഹമേകും നല്ലിടയൻ താൻ;- ഞാൻ…ശാശ്വതമാം തൻകൃപയിൽ ആനന്ദിക്കും ഞാൻരക്ഷയേകും ദിവ്യപാത പിൻതുടരും ഞാൻജ്ഞാനമേകും തൻ വചനം അനുസരിക്കും ഞാൻശ്രേഷ്ഠമാം തൻ മാതൃകകൾ അനുസരിക്കും ഞാൻ;- ഞാൻ…

Read More 

സർവ്വ മാനുഷരേ പരനു പാടി

സർവ്വ മാനുഷരേ പരനു-പാടിസന്തോഷത്തോടു വന്ദിച്ചിടുവിൻസേവിപ്പിൻ ആനന്ദിച്ചവനെ-ഗീതംചേലൊടു പാടിത്തൻ മുൻ വരുവിൻസർവ്വ ലോകനാഥൻ യഹോവ-ഇതുചന്തമോടാർത്തു വന്ദിച്ചിടുവിൻ;-നമ്മെ നിർമ്മിച്ചവൻ യഹോവ-തന്നെനാമവനാടും ജനങ്ങളുമാംതന്മഹത്വത്തെ പാടി നിങ്ങൾ ഇന്നുതൻ ഗൃഹവാതിൽക്കകത്തുവരീൻ;-നാമകീർത്തനം പാടിടുവിൻ-നിങ്ങൾനന്ദിയോടുൾ പ്രവേശിച്ചിടുവിൻനാഥനായ ത്രിയേക ദൈവം എത്രനല്ലവനെന്നു ചിന്തിച്ചിടുവിൻ;-എത്ര കാരുണ്യശാലി പരൻ-സത്യംഎന്നും തനിക്കുള്ളതെന്നറിവിൻക്രിസ്തനും താതാത്മാക്കൾക്കുമേ-നിത്യംകീർത്തിയുണ്ടാക ഹല്ലേലുയ്യാമേൻ;-

Read More 

സർവ്വ നന്മകൾക്കും സർവ്വ

സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കുംഉറവിടമാം എൻ യേശുവേ നിന്നെ ഞാൻ സ്തുതിച്ചിടുന്നു ദിനവും പരനെ നന്ദിയായ് ആഴി ആഴത്തിൽ ഞാൻ കിടന്നു കൂരിരുൾ എന്നെ മറ പിടിച്ചു താതൻ തിരുക്കരം തേടിയെത്തി എന്നെ മാർവ്വോടു ചേർത്തണച്ചു പരിശുദ്ധാത്മാവാൽ നിറയ്ക്കഅനുദിനവും എന്നെ പരനെ നിന്‍റെ വേലയെ തികച്ചിടുവാൻനൽവരങ്ങളെ നൽകിടുകലോക ഇമ്പങ്ങളിൽ ഞാൻ ഭ്രമിച്ചുലോക മോഹങ്ങളിൽ ഞാൻ മുഴുകികാണില്ലൊരുനാളും സ്വർഗ്ഗതാതൻഹൃത്തിൽ മൂഢമായ് ഞാനുറച്ചു

Read More 

സർവ്വ നന്മകളിന്നുറവാം

സർവ്വ നന്മകളിന്നുറവാംസർവ്വ വല്ലഭനാം യേശുവേതിരുമാർവ്വതിൽ ഞാൻ ദിനം ചാരിടുമേതവ കൃപ മതി അടിയനെന്നുംകൊടുങ്കാറ്റതിൽ അമർന്നിടുമ്പോൾപടകേറ്റവും ഉലഞ്ഞിടുമ്പോൾഅമരത്തവൻ അണഞ്ഞിടുകിൽഅകതാരിൽ നൽ ആശ്വാസവും;-ഉള്ളം തകരുന്ന വേളകളിൽഉയിരേകും തൻ തിരുക്കരത്താൽമനം ക്ലേശത്താൽ നുറുങ്ങീടിലുംമറച്ചീടും തൻ ചിറകടിയിൽ;-ശരണാർത്തരിൽ കനിവുള്ളവൻകരുണാർദ്രനാം ഈശനവൻശരണം ദിനം തിരുചരണംശക്തി ദായകനെൻ പരൻ താൻ;-

Read More 

സർവ്വ പാപക്കറകൾ തീർത്തു നരരെ

സർവ്വ പാപക്കറകൾ തീർത്തു നരരെ രക്ഷിച്ചിടുവാൻ ഉർവ്വിനാഥൻ യേശുദേവൻ ചൊരിഞ്ഞ തിരുരക്തമേ യേശുവോടീ ലോകർ ചെയ്തതോർക്ക നീയെന്നുള്ളമേ വേദനയോടേശു ദേവൻ ചൊരിഞ്ഞ തിരുരക്തമേ കാട്ടുചെന്നായ് കൂട്ടമായോരാടിനെ പിടിച്ചപോൽ കൂട്ടമായ് ദുഷ്ടരടിച്ചപ്പോൾ ചൊരിഞ്ഞ രക്തമേ മുള്ളുകൊണ്ടുള്ളോർ മുടിയാൽ മന്നവൻ തിരുതല യ്ക്കുള്ളിലും പുറത്തുമായി പാഞ്ഞ തിരുരക്തമേ നീണ്ടയിരുമ്പാണികൊണ്ട് ദുഷ്ടരാൽ കൈകാൽകളെ തോണ്ടിയനേരം ചൊരിഞ്ഞ രക്ഷിതാവിൻ രക്തമേ വഞ്ചകസാത്താനെ ബന്ധിച്ചന്ധകാരം നീക്കുവാൻ അഞ്ചുകായങ്ങൾ വഴിയായ് പാഞ്ഞ തിരുരക്തമേ

Read More 

സർവ്വശക്തനാം യേശുവെന്‍റെ കൂടെ

സർവ്വശക്തനാം യേശുവെന്‍റെ കൂടെഒരു നാളും ഞാൻ ഭയപ്പെടുകില്ലാ(2)നീതിസൂര്യനായ് നീ വരുമ്പോൾകൂരിരുൾ താഴ്വര താണ്ടിടുമേ(2)പാദങ്ങൾ ഇടറാതെ നടത്തുന്നവൻവചനത്തിൻ ദീപമായ് കൂടെയുണ്ട്സ്നേഹത്തിൻ സാക്ഷ്യമായ് ജ്വലിച്ചിടുവാൻകാൽവറി കൂശുമായ് വിളങ്ങിടുന്നു;-രോഗം പ്രയാസങ്ങൾ നേരിടുമ്പോൾചാരെ വന്നവനെന്‍റെ കൂട്ടിരിക്കുംഉറ്റവർ ഒന്നായ് അകന്നിടുമ്പോൾകൈവിടാതവനെന്നെ ചേർത്തുകൊള്ളും;-

Read More