About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.ഒന്നേയുള്ളെ നിക്കാനന്ദ മുലകിൽ
ഒന്നേയുള്ളെനിക്കാനന്ദമുലകിൽയേശുവിൻ സന്നിധിയണയുവതേഅന്നേരം മമ മാനസഖേദം ഒന്നായകലും വെയിലിൽ ഹിമം പോൽമാനം ധനമീ മന്നിൻ മഹിമകളെന്നുംശാന്തിയെ നൽകാതെദാഹം പെരുകും തണ്ണീരൊഴികെ ലോകം വേറെ തരികില്ലറികനീർത്തോടുകളിൽ മാനേപ്പോലെൻ മാനസമീശനിൽ സുഖം തേടിവറ്റാ ജീവജലത്തിൻ നദിയെൻ വറുമയെയകറ്റി നിവൃതിയരുളിതൻ ബലിവേദിയിൽ കുരുകിലും മീവലും വീടും കൂടും കണ്ടതുപോൽഎൻ ബലമാം സർവ്വേശ്വരനിൽ ഞാൻ സാനന്ദമഭയം തേടും സതതംകണ്ണുനീർ താഴ്വരയുണ്ടെനിക്കനവധി മന്നിൽ ജീവിതപാതയതിൽഎന്നാലും ഭയമെന്തിനെന്നരികിൽ നന്നായവൻ കൃപമഴപോൽ ചൊരികിൽ
Read Moreഒന്നേയുള്ളെന്‍റെ ആശയിന്ന്
ഒന്നേയുള്ളെന്‍റെ ആശയിന്ന് വിണ്ണിൽ സ്വർലോകം പൂകിടുവാൻ,മന്നിൽ ചെയ്യേണ്ട വേല തീർത്ത് എന്‍റെ നാഥന്‍റെ ചാരേ ചേരാൻ (2)വരുമെന്ന വാഗ്ദത്തം സ്വന്തമായ് തന്നതെന്നാശ്വാസം എന്നുമേ അലയാതെ ഉലയാതെ കാക്കണേ അണയാനായ് പാദത്തിൽ വെമ്പുന്നു വാഴ്ത്തുന്നൂ സ്തുതി സ്തോത്രം ആരാധനാ ആരാധനാ ദൈവമേ (2)ദൂരത്തായ് കാണുന്നെൻ ദേശമേ കൈപ്പണിയല്ലാത്ത നാടത് ഇളകാത്തടിസ്ഥാനം ഉണ്ടതിൽ ഇരുട്ടില്ല നാഥൻ പ്രകാശിക്കും വാഴ്ത്തുന്നൂ സ്തുതി സ്തോത്രം ആരാധനാ ആരാധനാ ദൈവമേ (2)(ഒന്നേയുള്ളെന്‍റെ ആശയിന്ന്)
Read Moreഒന്നു ചേർന്നു പോയിടാം
ഒന്നു ചേർന്നു പോയിടാം സൺഡേ സ്കൂളിൽ പോയിടാംക്രിസ്തുവിൻ വചസ്സുകൾ ഭംഗിയായ് പഠിച്ചിടാം;- ഒന്നു…സത്യവേദപുസ്തകം രക്ഷകൻ മൊഴികളെസത്യമായ് പഠിച്ചിടാം മോദമോടെ പാടിടാം;- ഒന്നു…പാപമാകെ നീക്കിടും ശോകമാകെ പോക്കിടും മോദമായ് വിളിച്ചിടും യേശുവേ ഗമിച്ചിടാം;- ഒന്നു…
Read Moreഒന്നു വിളിച്ചാൽ ഓടിയെന്‍റെ
ഒന്നു വിളിച്ചാൽ ഓടിയെന്‍റെ അരികിലെത്തുംഒന്നു സ്തുതിച്ചാൽ അവൻ എന്‍റെ മനം തുറക്കും ഒന്നു കരഞ്ഞാൽ ഓമനിച്ചെൻ മിഴി തുടയ്ക്കും ഓ എത്ര നല്ല സ്നേഹമെന്‍റെ ഈശോ(2)ഒന്നു തളർന്നാൽ അവൻ എന്‍റെ കരം പിടിക്കും പിന്നെ കരുണാമയനായി താങ്ങി നടത്തും (2)ശാന്തി പകരും എന്‍റെ മുറിവുണക്കുംഎത്ര നല്ല സ്നേഹം എന്‍റെ ഈശോ ഓ എത്ര നല്ല സ്നേഹം എന്‍റെ ഈശോ;-തന്നെ അനുഗമിക്കാൻ അവൻ എന്നെ വിളിക്കും തിരുവചനം പകർന്നെന്‍റെ വഴി തെളിക്കും(2)ശക്തി പകരും എന്നെ അനുഗ്രഹിക്കും എത്ര നല്ല […]
Read Moreഒന്നും ഭയപ്പെടേണ്ടാ നീ വിശ്വസി
ഒന്നും ഭയപ്പെടേണ്ടാ നീ വിശ്വസിക്കെന്നിൽഓരോ നിമിഷവും നിൻ ആയുസ്സിൻ കാലത്തിൽഞാൻ ചെയ്തീടുന്നതു നീ അറിഞ്ഞിടായ്കിലുംനിന്നരികിൽ വരുവാൻ ഞാൻ താമസിക്കിലുംഒന്നും ഭയപ്പെടേണ്ടാ നീ വിശ്വസിക്കെന്നിൽഓരോ നിമിഷവും നിൻ ആയുസ്സിൻ കാലത്തിൽലോകാന്ധകാരത്തൂടെ നീ സഞ്ചരിക്കെ നിൻകാൽ വഴുതീടാ നിന്‍റെ നിത്യപ്രകാശം ഞാൻവെള്ളങ്ങളിൽ കൂടെ നീ പോകുന്ന നേരത്തിൽപ്രളയങ്ങൾ നിന്മീതെ കവിഞ്ഞൊഴുകുമ്പോൾ;- ഒന്നും..ആകാശവും ഭൂമിയും ഒഴിഞ്ഞുപോകിലുംഎൻ വാക്കുകൾ ഒഴിഞ്ഞുപോകാ ഒരുനാളുംഞാൻ ഇന്നലെയും ഇന്നും എന്നേക്കും ഞാൻ തന്നേകൈവിടുകയില്ലാ ഞാൻ ഒരിക്കലും നിന്നെ;- ഒന്നും..
Read Moreഒന്നും പുകഴുവാനില്ലാ
ഒന്നും പുകഴുവാനില്ലാഒന്നും പ്രശംസയായില്ലാഒന്നിനും യോഗ്യതയില്ലആശ്രയം യേശു മാത്രംആ കുരിശെന്‍റെ യേശു ചുമന്നുസ്നേഹം ആ കരിശിൽ തെളിഞ്ഞുഎൻ ശിക്ഷകൾ എല്ലാം വഹിച്ചുഎൻ വേദന യേശു സഹിച്ചുഎന്‍റെ യാചനയിൽ ഫലം കണ്ടുഎന്‍റെ കണ്ണുനീർ യേശുതുടച്ചുരോഗബന്ധനം യേശു അഴിച്ചുസൗഖ്യദായകൻ യേശു എൻ പ്രീയൻവാനമേഘത്തിൽ യേശു വന്നീടുംഎന്നെ ചേർത്തീടുമേ സ്വർഗ്ഗവീട്ടിൽകഷ്ട നഷ്ടങ്ങളില്ലാത്ത വീട്ടിൽഎന്‍റെ കർത്താവിനെ സ്തുതിച്ചാർക്കും
Read Moreഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു
ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നുദൈവമേ നിന്‍റെ മുഖം കാണുവാൻഎന്‍റെ മാനസം വാഞ്ഛിക്കുന്നുനാഥാ നിന്‍റെ ശബ്ദം കേൾക്കുവാൻപാപഇമ്പങ്ങൾ നിറഞ്ഞ ലോകത്തിൽപാവനമായ് ഞാൻ നിൻ സേവ ചെയ്യുവാൻആത്മശക്തിയാൽ ശുദ്ധീകരിക്കണേ ആദ്യസ്നേഹത്താൽ ജ്വലിക്കുവാൻ;- ഒന്നുമാത്രം…ഞാൻ വെറും പൊടി മാത്രമെന്നറിഞ്ഞവൻഎന്നിലുള്ള കുറവുകൾ പരിഹരിക്കുന്നുദുർഘടങ്ങളെ തരണം ചെയ്യുവാൻബലവും ജ്ഞാനവും നൽകേണമേ;- ഒന്നുമാത്രം…കറകളങ്കമോ തെല്ലുമേശിടാതിഹെതിരുഹിതങ്ങൾ മാത്രം ചെയ്തു ജീവിപ്പാൻസകല നിനവിലും പ്രവൃത്തിയിലുംഭയവും ഭക്തിയും തരേണമേ;- ഒന്നുമാത്രം…ഇനിയും ഭൂമിയിൽ അനേകരായ ജനംരക്ഷിതാവിനെ അറിയാതിരിക്കുമ്പോൾഅലസ-മനസ്സുമായ ഞാനിരിക്കുവാൻഅനുവദിക്കല്ലേ എൻ രക്ഷകാ;- ഒന്നുമാത്രം…സകലവും സദാ പാരിലെന്‍റെ ശരണവുംകരുണയുള്ള യേശുവേ നീ മാത്രമേമഹത്വനാളിനായ് ഒരുങ്ങീടുവാൻദിനവും […]
Read Moreഞാനെന്‍റെ കണ്ണുകൾ ഉയർത്തിടും
ഞാനെന്‍റെ കണ്ണുകൾ ഉയർത്തിടുംനാഥൻ മുഖത്തു നോക്കിടുംആകാശവും ഭൂമിയുംസൃഷ്ടിച്ച നാഥനെ വണങ്ങിടുംആ ഹാ …ഹാലേലുയ്യ (4)നിന്‍റെ കാൽ വഴുതാൻ കർത്തൻ സമ്മതിക്കില്ലനിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ലയിസ്രായേലിന്‍റെ പരിപാലകൻഅവൻ മയങ്ങില്ല ഉറങ്ങില്ല;- ആ ഹാ…പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലുംഎന്നെ ബാധിക്കില്ല ദോഷം ഭവിക്കയില്ലകർത്തൻ മേഘത്തിൽ മീതെവരുംകീഴെ ശാശ്വത ഭുജം തരും;- ആ ഹാ…എന്‍റെ ഗമനത്തിലും ആഗമനത്തിലുംഎന്നെ സൂക്ഷിക്കുന്നോൻ എന്നും പാലിക്കുന്നോൻഎന്‍റെ പ്രാണനെ പരിപാലിക്കുംതന്‍റെ ചിറകെന്മേൽ വിരിച്ചിടും;- ആ ഹാ…
Read Moreഞാനെന്‍റെ കണ്ണുകൾ ഉയർത്തിടുന്നു
ഞാനെന്‍റെ കണ്ണുകൾ ഉയർത്തിടുന്നു എൻ സഹായം എവിടെ നിന്നു വരുംഎൻ സഹായം ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവയിങ്കൽ നിന്നല്ലോനിന്‍റെ കാൽ വഴുതുവാൻ സമ്മതിക്കുകില്ല നിന്നെ കാക്കുന്നവൻ മയങ്ങുകില്ലഅവൻ മയങ്ങുകില്ല അവൻ ഉറങ്ങുകില്ലയിസ്രായേലിൻ പരിപാലകൻ;-യഹോവ നിന്‍റെ പരിപാലകൻയഹോവ വലഭാഗേ നിനക്കു തണൽ പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലുംനിന്നെ യാതൊന്നും ബാധിക്കയില്ല;-യഹോവ നിന്നെ പരിപാലിക്കുംനിന്‍റെ പ്രാണനെയും അവൻ പരിപാലിക്കുംനിന്‍റെ ഗമനത്തെയും ആഗമനത്തെയുംഇന്നും എന്നേക്കും പരിപാലിക്കും;-
Read Moreഞാനെന്‍റെ കണ്ണുകളെ ഉയർത്തി
ഞാനെന്‍റെ കണ്ണുകളെഉയർത്തിടും വൻഗിരിയിൽഉയരത്തിൻ നാഥൻ യാഹെൻ യഹോവഅവനെന്നെ നടത്തിടുന്നു(2)മാറുകില്ലവനെന്നെ വിളിച്ചതിനാൽകൈവിടില്ലവനെന്നെ ഒരുനാളിലുംമാറ്റമില്ലാത്ത വാക്കുമാറാത്തവാഗ്ദത്തം ഉണ്ടെനിക്ക്(2)നിനയാത്ത നിമിഷത്തിൽ അവൻ വരുമേനൊടിനേരത്തിൽ ലോകം ഭ്രമിച്ചീടുമേഅവനോടു കൂടെ അനന്തതയിൽ നാംഅവനിടം പറന്നുയരും(2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കൂടുണ്ട് പ്രീയനെൻ ചാരവെ ചാരിടും
- എന്‍റെ ദൈവം വാഴുന്നു
- പ്രാണ നാഥാ നീ എനിക്കായി
- മഹാത്ഭുതമേ കാൽവറിയിൽ
- സിങ്ക കുട്ടികൾ പട്ടിണികിടക്കും

