Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

ലോകത്തിൻ സുഖങ്ങളിൽ മയങ്ങീ

ലോകത്തിൻ സുഖങ്ങളിൽ മയങ്ങീടരുതേ പാപത്തിൻ മോഹങ്ങളിൽ രസിച്ചീടരുതേപാപം നിന്നെ അധീനമാക്കുംപാപത്തെ നീയോ ജയിച്ചിടേണം(2)ശിംശോൻ അഭിഷക്തനായിരുന്നുവീര്യപ്രവർത്തികൾ ചെയ്ത ധീരൻ (2)ദൈവീക കല്പന ലംഘിച്ചതിനാൽദൈവീക ശക്തിയും വിട്ടുപോയി(2)ശത്രുഗണങ്ങളാൽ ബന്ധിതനായ്വാനരൻ പോലെ പരിഹാസ്യനായ്(2)ദൈവീകമാർഗ്ഗം വെടിഞ്ഞിടുമേവർക്കുംശിംശോന്‍റെ ദുർഗതി തന്നെ വരും (2)

Read More 

ലോകത്തിൻ വഴി പാപ വഴി

ലോകത്തിൻ വഴി പാപ വഴിഅതിലേ കുഞ്ഞേ പോകരുതേസാത്താൻ നമ്മെ പിടികൂടുംമരണക്കുഴിയിൽ തള്ളിയിടുംസത്യത്തിൻ വഴി ജീവ വഴിദൈവം നമ്മുടെ വഴികാട്ടിഅവനുടെ പിമ്പേ പോയെന്നാൽഎത്തിക്കും തൻ ഭവനത്തിൽ(2)അപ്പനുമമ്മയുമോതീടുംഉപദേശങ്ങൾ കേൾക്കുക നാംഅനുസരണം അതു മേൽത്തരമാംബലിയേക്കാളുത്തമമല്ലോ (2)

Read More 

ലോകെ ഞാനെൻ ഓട്ടം തികച്ചു

ലോകെ ഞാനെൻ ഓട്ടം തികച്ചുസ്വർഗ്ഗഗേഹേ വിരുതിന്നായിപറന്നീടും ഞാൻ മറുരൂപമായ്പരനേശുരാജൻ സന്നിധൗദൂതസംഘമാകവെ എന്നെ എതിരേല്ക്കുവാൻസദാ സന്നദ്ധരായ് നിന്നിടുന്നേശുഭ്രവസ്ത്രധാരിയായ് എന്‍റെ പ്രിയന്‍റെ മുമ്പിൽഹല്ലേലുയ്യാ പാടിടും ഞാൻഏറെനാളായ് കാണ്മാൻ ആശയായ്കാത്തിരുന്ന എന്‍റെ പ്രിയനെതേജസ്സോടെ ഞാൻ കാണുന്നനേരംതിരുമാർവ്വോടണഞ്ഞീടുമേ;-നാഥൻ പേർക്കായ് സേവചെയ്തതാൽതാതനെന്നെ മാനിക്കുവാനായ്തരുമോരോരോ ബഹുമാനങ്ങൾവിളങ്ങീടും കിരീടങ്ങളായ്;-നീതിമാന്മാരായ സിദ്ധന്മാർജീവനും വെറുത്ത വീരന്മാർവീണകളേന്തി ഗാനം പാടുമ്പോൾഞാനും ചേർന്നുപാടിടുമേ;-കൈകളാൽ തീർക്കപ്പെടാത്തതാംപുതുശാലേം നഗരമതിൽസദാകാലം ഞാൻ മണവാട്ടിയായ്പരനോടുകൂടെ വാഴുമേ;-

Read More 

മാപാപി എന്നെ തേടിവന്നൊരു മാ

മാപാപി എന്നെ തേടിവന്നൊരു മാ മനു സുതൻ യേശുവേ മമ ആശതൻ വീണയിൽ കൂടെ മോദ ഗാനങ്ങൾ പാടും ഞാൻ സ്വർ മഹിമകളാകവെ വെടി-ഞ്ഞിദ്ധരയതിൽ വന്നു താൻ സർവ്വ ലോകത്തിൻ സർവ്വപാപവും തമ്പുരാൻ വഹിച്ചില്ലയോ? ഏകനാൽവന്നപാതകം തീർപ്പാൻ ഏകനായവൻ വന്നതോ സ്നേഹമാണതിൻ കാരണമെന്ന തോർത്തുപാടി സ്തുതിക്കും ഞാൻ സ്നേഹദീപം കൊളുത്തിയീലോക ഘോരമാം കൂരിരുട്ടിൽ നീ നീതിമാർഗ്ഗത്തെ ഓതി എൻ പ്രിയ പ്രാണനായകനായവൻ കാത്തുകാത്തുഞാൻ നാഥാ! നിന്നുടെ കാഹളസ്വരം കേൾക്കുവാൻ യേശുവേ വേഗം വന്നീടണമേ! ആശ പൂർത്തിയാക്കേണമേ!

Read More 

മാ പാപി എന്നെയും തേടി വന്നതാൽ

മാ പാപി എന്നെയും തേടി വന്നതാൽമേലോകവാസവും കൈവെടിഞ്ഞതാൽ ക്രൂശിൽ നീ ഏഴെയ്ക്കായ് ജീവൻ തന്നതാൽഞാൻ പാടും സ്തോത്രമെൻ ജീവനാളെല്ലാം(2)കാൽവറിക്രൂശിൽ കാണുന്നആ സ്നേഹമെന്നോടായ് ഓതുന്നുതന്നു ഞാൻ ജീവനെ നിൻ പേർക്കായ്തന്നാലും നിന്നെയും എൻ പേർക്കായ്(2)എത്ര നാൾ ഏഴ ഞാൻ കാത്തിരിക്കണംഎന്നു നീ വന്നിടും വാനമേഘത്തിൽ അത്ര നാൾ താങ്ങുക തൃക്കരങ്ങളിൽയേശുവേ നാം തമ്മിൽ കാണുവേളവും (2)

Read More 

മാഞ്ഞു പോകും മനുഷ്യ സ്നേഹം

മാഞ്ഞു പോകും മനുഷ്യ സ്നേഹം മറക്കിലോരിക്കലും ദൈവ സ്നേഹം മരു ഭൂവിലെന്നെ മലർവാടിയാക്കി മർന്‍റെ മുമ്പിൽ മാനിച്ച സ്നേഹം(2)ആ ദിവ്യ സ്നേഹം… അളവറ്റ സ്നേഹം അനുദിനമേന്നെ താങ്ങുന്ന സ്നേഹം(2)(മാഞ്ഞു പോകും)ആശയാറ്റു ഞാൻ തേങ്ങിയ നേരംതാങ്ങി നടത്തി കൃപയിൻ കരങ്ങൾ(2) ഈ ലോകെ ഞാൻ ഏതുമില്ല നാഥാ ഇവിടെ ഞാൻ എന്നും പരദേശിയാണെ(2)(മാഞ്ഞു പോകും)ഏതെന്നു ഞാൻ കരുതിയ നേരം ഏങ്ങലടിച്ചു ഞാൻ നീറിയ വേളയിൽ(2) കൈ വിടില്ലെന്ന് അരുളിയ നാഥാ കരം പിടിച്ചെന്നെ മാറോടണച്ചു…(2)(മാഞ്ഞു പോകും)മുള്ളു നിറഞ്ഞതാം പാതയിലെന്നുടെ […]

Read More 

മായയായ ലോകം സർവ്വവും മായ

മായയായ ലോകം സർവ്വവും മായയുടെ മായയേ കായവും സൗഭാഗ്യവും ആദായമെല്ലാം മായയേ; ഒന്നുമില്ലാതെ വന്നതുപോൽ ഒന്നുമില്ലാതെ പോകുമേ മന്നിലെ സൗഭാഗ്യമെല്ലാം വിട്ടകന്നു പോകണം; മാതാപിതാ സോദരരും ഭാര്യയും തനുജരും മാനമേറും സ്നേഹിതരും മായയുടെ മായയേ; ധാന്യവും ധനലാഭവും വിശിഷ്ട പീടിക മാളിക കീർത്തിയേറിയ ദേഹമെല്ലാം ശൂന്യമായി പോകുമേ;- മായയായ ചിന്ത നീക്കി കാര്യമായ യേശുവെ വീര്യമോടെ സേവ ചെയ്താൽ മായയെല്ലാം നീങ്ങിപ്പോം;-

Read More 

കുരിശിൽ രുധിരം ചൊരിഞ്ഞു

കുരിശിൽ രുധിരം ചൊരിഞ്ഞുരക്ഷകൻ ജീവൻ വെടിഞ്ഞുഎൻപാപശാപം എല്ലാം കളഞ്ഞുഎന്നെ രക്ഷിപ്പാൻ കനിഞ്ഞു എന്നെലോകം ഉളവാകും മുന്നേ താൻ കണ്ടു അഗതിയെന്നെരക്ഷയൊരുക്കി അന്നേ എനിക്കായ്എത്ര മഹാത്ഭുത സ്നേഹംവിണ്ണിൽ ജനകൻ തൻമടിയിൽ തങ്ങിയിരുന്ന സുതൻഎന്നെ തിരഞ്ഞു വന്നു ജഗതിയിൽതന്നു തൻ ജീവൻ എനിക്കായ്ക്രൂശിൽ ചൊരിഞ്ഞ രക്തത്താലെൻ കുറ്റം ക്ഷമിച്ചു തന്നുസന്താപം പോക്കി ശത്രുത നീക്കി താൻസന്തോഷം എന്നിൽ പകർന്നുആണി തുളച്ച തൃപ്പാദത്തിൽ വീണു വണങ്ങുന്നു ഞാൻസ്തോത്രം സ്തുതികൾക്കിന്നുമെന്നെന്നേക്കുംപാത്രമവനേകൻ താൻ

Read More 

കുരിശിൻ നിഴലതിലിരുന്നു മമ

കുരിശിൻ നിഴലതിലിരുന്നു മമ നാഥനെ ധ്യാനിക്കവേ ഹൃദയത്തിൻ വിനകളാകവേ ക്ഷണനേരത്തിൽ നീങ്ങിടുമേപാടും ഞാൻ നിത്യജീവനെ തന്നെന്നെ രക്ഷിച്ചയേശുവിൻ സ്നേഹത്തെ ഒരുനാളും മറന്നിടാതെമരുവിൽ മറവിടമൊരുക്കും ഇരുൾ പാതയിലൊളി വിതറുംമരണത്തിൻ നിഴലിൽ ധൈര്യമായ് നിൽപ്പാൻ എനിക്കവൻ കൃപയരുളുംകഠിനവിഷമങ്ങൾ വരികിൽ കൊടുംക്ഷാമവും നേരിടുകിൽതിരുപാദം തിരയും ദാസരെ എന്നും ക്ഷേമമായ് പുലർത്തിടും താൻമഹിയിൻ മഹിമകൾ വെറുത്തു അനുവേലവും ക്രൂശെടുത്തുഅനുഗമിച്ചിടും ഞാനിമ്പമായ് മനുവേലനെ മമ പ്രിയനെനഭസ്സിൽ വരുമവൻ മഹസ്സിൽ ജയകാഹള നാദമോടെ തിരുജനം വിരവിൽ ചേരുമേ നിത്യഭവനത്തിൽ തന്നരികിൽഅടവിതരുക്കളിനിടയിൽ… എന്നരീതി

Read More 

കുരിശിൻ നിഴലിൽ തല ചായ്ചനുദിനം

കുരിശിൻ നിഴലിൽ തലചായ്ചനുദിനം വിശ്രമിച്ചിടുന്നടിയൻ(2)കുരിശിൻ സ്നേഹത്തണലിൽ കൃപയിൻ ശീതളനിഴലിൽപ്രാണപ്രിയന്‍റെ തൃക്കഴലിൽ(2)കാണുന്നഭയമെന്നഴലിൽ(2) പാപഭാര ചുമടെടുത്തവശനായ് തളർന്നൊരെൻ ജീവിതമേ(2) തളർന്നൊരെൻ ജീവിതം കുരിശിൻ തണലിൽ ശാന്തി കണ്ടതിനാൽതളരാതിനി വാനവിരിവിൽ(2)ചിറകടിച്ചുയർന്നിടും വിരവിൽ(2)സ്നേഹം നിറയും തിരുമൊഴി ശ്രവിച്ചു മൽ ക്ലേശം മറന്നിടും ഞാൻ(2)തിരുമൊഴിയാനന്ദനാദം തേനിലും മധുരം തൻവേദംതരുമെനിക്കനന്തസമ്മോദം(2)തീർക്കുമെൻ മാനസഖേദം(2)ഏതു ഘോരവിപത്തിലും ഭയന്നിടാതവനിൽ ഞാനാശ്രയിക്കും(2)അവനിലെന്നാശ്രയമെന്നാൽ അവനിയിലാകുലം വന്നാൽഅവശതയണയുകിലന്നാൾ(2)അവൻ തുണയരുളിടും നന്നായ്(2)

Read More