Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

കിരീടമെനിക്കായ് നീയൊരുക്കും

കിരീടമെനിക്കായ് നീയൊരുക്കും കുരിശിലേറിയ നാഥന് നിന്നെ ധ്യാനിപ്പാനായ് തന്ന ഭാഗ്യം എത്രയോ അവർണ്ണനീയം;- കിരീട… ലോകം നിന്നെ വ്യർത്ഥമായ് തള്ളും മാറ്റിവയ്ക്കല്ലെ ആശയം അതിൽ (2) ആത്മനാഥാ നീ മതി എനിക്കാത് ശാന്തി നൽകുവാൻ;- കിരീട… നൈമിഷികമീ ലോക സ്നേഹം കാറ്റ് പാറ്റുന്ന പതിർ പോലെ അത് (2) ശക്തമായ നിൻ ഭുജബലം മതി ആശ്രയിപ്പാനെന്നുമേ;- കിരീട…

Read More 

കിരുപെയാൽ നിലൈ നിർകിൻ

കിരുപെയാൽ നിലൈ നിർകിൻട്രോം-ഉംകിരുപെയാൽ നിലൈ നിർകിൻട്രോം(2)കിരുപൈ (8) കിരുപെയാൽ…പേർ സൊല്ലി അലെഴ്ത്തതു ഉങ്ങ കിരുപൈപെരിയവനാക്കിയതും ഉങ്ങ കിരുപൈകിരുപൈ (8);- കിരുപെയാൽ…നീതിമാനായ് മാറ്റ്രിയതും ഉങ്ങ കിരുപൈനിത്യയത്തിൽ സേർപതും ഉങ്ങ കിരുപൈകിരുപൈ (8);- കിരുപെയാൽ…കെട്ടുകലെ നീക്കിയതു ഉങ്ങ കിരുപൈകായങ്ങലെ കെട്ടിയതു ഉങ്ങ കിരുപൈകിരുപൈ (8);- കിരുപെയാൽ…വല്ലമയെ അഴയ്ത്തത് ഉങ്ങ കിരുപൈവരങ്ങലെ കൊടുത്തതും ഉങ്ങ കിരുപൈകിരുപൈ (8) കിരുപെയാൽ…കിരുപയെ കൊടുകിൻട്രാംദൈവ കിരുപൈയെ കൊടുക്കിട്രാംകിരുപൈ (8) കിരുപെയാൽ…

Read More 

കൊട് നിനക്ക് നൽകപ്പെടും അള

കൊട് നിനക്ക് നൽകപ്പെടും അള നിനക്ക് അളക്കപ്പെടും അമർത്തി കുലുക്കി കവിഞ്ഞു വീഴും വണ്ണം അതിന്‍റെ പ്രതിഫലം പ്രാപിക്കുമേ കൊട് മറിയ കൊടുത്തത് അറിയാമോ ബഥാനി വെങ്കൽ ഭരണി പരിള തൈലം മനഃപൂർവ്വമായ് അവൾ കൊടുത്തല്ലോ (എന്നാൽ) അതുപോൽ നീയും കൊട് വിധവ കൊടുത്തത് അറിയാമോ എളിയ ര കാശ് ര കാശു തന്നാൽ ആയതു കൊടുത്തല്ലോ (അവൾ) അതുപോൽ നീയും കൊട് ബാലൻ കൊടുത്തത് അറിയാമോ അന്നു അഞ്ചേ അപ്പം രു മീനും ഉള്ളതു എല്ലാം […]

Read More 

കോടി കോടി ദൂതരുമായി യേശുരാജൻ

കോടി കോടി ദൂതരുമായി യേശുരാജൻ വരും നേരംമരിച്ചവർ ഉയർത്തിടും വിശുദ്ധന്മാർ പറന്നിടുംകർത്തനുമായി ആനന്ദിപ്പാൻ വാനമേഘേ വന്നിടുമ്പോൾഞാനും ചേർന്നു ആനന്ദിക്കും എന്നേശുവോടുകൂടെഹലേലുയ്യാ… ഹലേലുയ്യാ… (8)ഭൂമികുലുങ്ങും കടലിളകും കപ്പൽ താഴും എങ്ങും നാശംക്ഷാമത്താലി ക്ഷോണിയെങ്ങും ക്ഷീണമായി ഭവിച്ചീടുംവാക്കുമാറാ ദൈവശബ്ദം ഓരോ നാളും നിറവേറുംഞാനും ചേർന്നു ആനന്ദിക്കും എന്നേശുവോടുകൂടെഹലേലുയ്യാ… ഹലേലുയ്യാ… (8)അഞ്ചു ഭൂഖണ്ഡത്തിലുള്ള വാഴ്ച്ചയെല്ലാം നിന്നുപോകുംഇരുൾ മൂടും ഇടിമുഴങ്ങും നിലവിളിയും കണ്ണീർമാത്രംസമാധാനമില്ലാ ഭൂവിൽ അലഞ്ഞിടും മർത്യരെല്ലാംഞാനും ചേർന്നു ആനന്ദിക്കും എന്നേശുവോടുകൂടെഹലേലുയ്യാ… ഹലേലുയ്യാ… (8)

Read More 

കോടി സൂര്യപ്രഭയേറും രാജാരാജാ

കോടി സൂര്യപ്രഭയേറും രാജാരാജാ നിന്‍റെ കൂടെവരും ഞങ്ങളെ കൺപാർക്ക് ദേവാ ഈ മരുഭൂമിയിൽ ഞങ്ങൾക്കാരുമില്ലെ നിത്യ ജീവനെഴും മന്നാ ഞങ്ങൾക്കേകിടേണം;- പാളയത്തിൻ പുറത്തുപോയ് കഷ്ടമേൽക്കാം സർവ്വ നാളിലും നിൻ പാദസേവ ചെയ്ത പാർക്കാം;- ഈയുലകിൽ ഞങ്ങൾക്കുള്ളതെല്ലാം പോയാൽ ഒരു നൂറുമടങ്ങീയടിയാർക്കേകുമല്ലോ; രാമുഴുവൻ നിന്‍റെ മാർവ്വിൽ ചേർത്തിടേണം മന.. കളേശമെല്ലാം നീക്കും പ്രേമം തന്നിടേണം; പാറയിൽ നിന്നുള്ള തേനും തന്നിടേണം…ജീവ പാറയാകും നിന്നിലെന്നും നിന്നീടുവാൻ;- വൻകടലും ഓളവും ഉയർന്നുവന്നാൽ ഒരു സങ്കടവും ഇല്ലെനിക്കെൻ തമ്പുരാനെ; പോയപോൽ വരാമെന്നുരചെയ്ത രാജാ […]

Read More 

കൊടി ഉയർത്തുവിൻ ജയത്തിൻ

കൊടി ഉയർത്തുവിൻ ജയത്തിൻ കൊടി ഉയർത്തുവിൻ ഉന്നതന്‍റെ പർവ്വതത്തിലൊത്തുചേരുവിൻ ഘോഷിക്കുവിൻ ജയത്തിൻ ഗീതം പാടുവിൻ രാജാവു ജേതാവായ് നിന്നിലില്ലയോ-നിന്‍റെ നമ്മളൊത്തുണർന്നു നീങ്ങണം നന്മതൻ ബലം ധരിക്കണം ജീവനെങ്കിൽ ജീവൻ വെച്ചു കർതൃസേവചെയ്യണം ഉന്നതവിളിക്കു തക്ക ജീവിതം നയിക്കണം പർവ്വതത്തിലെ മോഹനം-സു വാർത്തയോതും ദൂതന്‍റെ കാൽ; തിന്മയോടെതിർത്തു നിൽക്കണം നന്മയാൽ ജയം വരിക്കണം ആദ്യസ്നേഹം ആദിമ പ്രതിഷ്ഠയും വിശ്വാസവും ആദ്യനാളിലെന്നപോലെ കാത്തിടും വിശുദ്ധരെ വീണ്ടെടുപ്പിൻ നാളടുത്തുപോയ് വേലചെയ്തൊരുങ്ങി നിന്നിടാം;- ലോകത്തെ പരിത്യജിക്കണം ദോഷം വിട്ടകന്നു നീങ്ങണം അന്ധകാരശക്തിയോടെതിർത്തു നാം […]

Read More 

കൊടിയ കാറ്റടിക്കേണമേ ആത്മ

കൊടിയ കാറ്റടിക്കേണമേ ആത്മ മന്ദമാരുതനെ ദാസർ മദ്ധ്യത്തിൽ വാഗ്ദത്തം യൂദർക്ക് മാത്രമല്ല കർത്തൻ വാക്കുപാലിച്ചവർക്കേകും ദയാലുവും ഓമന-പേർചൊല്ലി ചാരത്തണയ്ക്കും ദൂരസർക്കും നൽകും നിന്നാത്മദാനം; നാലുപാടും ചുറ്റിഅടിക്കേണമേ ഇപ്പോൾ ഉന്നതഭാവങ്ങൾ നിലംപരിചാവാൻ ഊക്കോടടിക്കുക ദൈവീക കാറ്റേ ഊതുക നിൻ പ്രിയ മക്കളിൻ മേലും;- വടുതിക്കാറ്റേ നല്ല തെന്നിക്കാറ്റേ-പ്രീയൻ തോട്ടത്തിൽ നിൽക്കുന്ന നടുതലകളിൻമേൽ നൽ സുഗന്ധം വീശും നേരം വരെയും ഊതുക നിൻ പ്രീയ മക്കൾ മേലിന്ന്; ഏറ്റം ബലമുള്ള വന്മരമാകിലും ഊറ്റം പെരും-കാറ്റായ് അടിക്കണമേയിപ്പോൾ ഇലകളും ചില്ലിക്കൊമ്പ-ഖിലവും തായ്ത്തടി- […]

Read More 

കൊടുങ്കാറ്റലറു മ്പോൾ മതിലിന്മേൽ

കൊടുങ്കാറ്റലറുമ്പോൾ മതിലിന്മേൽ ഭയങ്കരന്മാരുടെ ആരവമുയരുമ്പോൾ എളിയവനൊരു ദുർഗ്ഗം ദരിദ്രനു തണലും നീ കഷ്ടത്തിൽ കോട്ടയും ശരണവുമേ കാണുന്നു ഞാൻ ബലമുള്ള പട്ടണം രക്ഷയതിന്‍റെ മതിലും കൊത്തളവും യാഹിലാശ്രയിക്കും സ്ഥിരമാനസൻ പൂർണ്ണ ശാന്തിയിൽ പാർക്കുമവിടെ സാദ്ധ്യതകൾ തീർന്നാൽ സാരമില്ല സാഗരത്തെ കരതലത്തിൽ വഹിക്കുന്നോൻ സാദ്ധ്യമാക്കിത്തീർക്കും ജയമവൻ നൽകീടും അസാദ്ധ്യമാം വാതിലുകൾ തുറക്കും യാഹിൽ ശാശ്വതമാം പാറയതിൽ ആശയം വെച്ചിടും അവനിൽ ശാശ്വതമായ് നിർത്തിടും വൻ കൃപയിൽ ഉയർത്തിടും വൻഭുജത്തിൽ ചേർത്തിടും താൻ പാർക്കും വിൺഭവനേ തകർക്കാൻ പാഞ്ഞെടുക്കും ശത്രുവിൻമേൽ […]

Read More 

കൊടുങ്കാടിച്ചു അലയുയരും വൻ

കൊടുങ്കാറ്റടിച്ചു അലയുയരും വൻസാഗരത്തിൻ അലകളിൻമേൽ വരും ജീവിതത്തിൻ പടകിലവൻ തരും ശാന്തി തന്‍റെ വചനങ്ങളാൽ ആഹാ ഇമ്പം ഇമ്പം ഇമ്പം ഇനി എന്നും ഇമ്പമേ എൻ ജീവിതത്തിൻ നൗകയിൽ താൻ വന്ന നാൾ മുതൽ പോകു നിങ്ങൾ മറുകരയിൽ എന്ന് മോദമായ് അരുളിയവൻ മറന്നീടുമോ തൻ ശിഷ്യഗണത്തെ സ്വന്തജനനിയും മറന്നീടിലും വെറും വാക്കുകൊണ്ടു സകലത്തെയും നറും ശോഭയേകി മെനഞ്ഞവൻ താൻ ചുടുചോര ചൊരിഞ്ഞല്ലോ രക്ഷിച്ചു തിരു ദേഹമായി നമ്മെ സൃഷ്ടിച്ചു വരും വേഗമെന്ന് അരുളിയവൻ വരും മേഘമതിൽ […]

Read More 

കൊണ്ടുവാ കൊണ്ടുവാ നീ പാപികളെ

കൊണ്ടുവാ കൊണ്ടുവാ നീ പാപികളെകൊണ്ടുവാ കൊണ്ടുവാ നീരണ്ടെജമാന്മാരെ സേവി- ച്ചിണ്ടലെന്യേ വസിക്കാമെ-ന്നുള്ള കൊണ്ടു നിനയ്ക്കുന്ന കള്ളരെ പിടിച്ചിവിടെ;- കൊണ്ടുവാ…അസ്സലായി കഴിയേണം ഡ്രസ്സു നന്നായിരിക്കേണംവസ്തുതന്നെ ദൈവമെന്നു തീർത്തു രയ്ക്കും ശഠന്മാരെ;- കൊണ്ടുവാ…പുള്ളിമൃഗക്കണ്ണിയുടെ-കള്ളമാർന്ന പുഞ്ചിരിയെഉള്ളുയരും ഭാഗ്യമെന്നു തുള്ളിയാടും വിടന്മാരെ;- കൊണ്ടുവാ…അക്രമമായാശമൂത്തി-ട്ടർത്ഥമെന്തെന്നറിയാതെചക്രമെന്നു കേൾക്കെ തല- ചെക്കിട്ടിക്കും ലോഭികളെ;- കൊണ്ടുവാ…അപ്പനമ്മമാർ പറയും ദുഷ്പ്രവൃത്തിക്കെരിവേറിശിൽപ്പമോടെ നടക്കുന്ന- ശപ്പരാകും ബാലകരെ;- കൊണ്ടുവാ…വഞ്ചിപ്പാൻ വിരുതുള്ള – വഞ്ചകിയാമിസ്സബേലിൻനഞ്ചുകുടിപ്പാൻ മുറിയിൽ – തഞ്ചിനിൽക്കും യുവാക്കളെ;- കൊണ്ടുവാ…സ്ത്രീജനത്തിൻ മിത്രമായ സൂപദേശം കൊടുക്കുന്നഭാവമതു നടിച്ചിടും പാപികളെത്തിരഞ്ഞിങ്ങു;- കൊണ്ടുവാ…ജോലിമൂലം വേദവാക്യ-ശോധനത്തിന്നിടയില്ലെന്നേതുമൊരു നാണം കൂടാ […]

Read More