Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

യേശുവെൻ കൂടെയുള്ളതിന്നാൽ

യേശുവെൻ കൂടെയുള്ളതിന്നാൽ തിരകളിൻ മീതെ ഞാൻ ഓടും (2)താഴാതവൻ കരം താങ്ങും ചേരുകിൽ അവൻ പാദേ ചേരും (2)കഷ്ടത തൻ നടുവിൽ എനിക്കായ് – പ്രീയൻ – ഒരുക്കുന്നു പ്രതിഫലം ദിനവും (2)തളർന്നു ഞാൻ ഇരിക്കുന്ന നേരം – കാന്തൻ – തിരു ഭുജത്താൽ എന്നെ താങ്ങും (2 ) (യേശുവെൻ)രാവില്ലെൻ കൂടെ വന്നിരിക്കും – പ്രീയൻ – പകലവൻ തണലിൽ ഞാൻ നടക്കും (2)കിടക്കയിൽ അവൻ സുഖമരുളും മരിക്കുകിൽ അവൻ പാദേ ചേരും (2 ) […]

Read More 

യേശു എൻ സ്വന്തം – കൃപയാണേ കൃപയാണേ

യേശു എൻ സ്വന്തം എൻ ജീവിതത്തിൽ എന്നെന്നും അവനെൻറെ ആശ്രയമേപോരാട്ടത്തിൽ ഞാൻ തളരാതെ വീഴാതെ നിർത്തിയതും അവൻ കൃപയാണേchorousകൃപയാണേ കൃപയാണേഇന്നും നിൽപ്പതും കൃപയാണേ2 അലകൾ പടകതിൽ അടിച്ചുയർന്നപ്പൊഴുംശത്രുവിൻ അമ്പുകൾ മാറി വന്നപ്പൊഴുംഒന്നിലും വീഴാതെ ഒന്നിലും പതറാതെനിർത്തിയതും അവൻ കൃപയാണേ3 ഇരുളിൽ കൂടി ഞാൻ നടന്നലഞ്ഞപ്പൊഴുംപാതകൾ തെറ്റി ഞാൻ മാറിപ്പോയപ്പൊഴുംകരം പിടിച്ചെന്നെ ഉറപ്പുള്ള പാറമേൽനിർത്തിയതും അവൻ കൃപയാണേ

Read More 

യേശു നിന്നെ വിളിക്കുന്നൂ

യേശു നിന്നെ വിളിക്കുന്നൂ…യേശു നിന്നെ വിളിക്കുന്നൂ…കാൽവരിയിൽ ജീവൻ തന്നവനാം യേശു നിന്നെ വിളിക്കുന്നൂ…യേശു നിന്നെ വിളിക്കുന്നൂ… നിൻ രക്ഷകൻ വിളിക്കുന്നൂ…കുരിശിലന്ന് നിന്നെ ചുമന്നവനാം ജീവ നാഥൻ വിളിക്കുന്നൂ… (2)പാപഭാര ചുമടും പേറീ…പാതതെറ്റിഅലഞ്ഞീടല്ലേ…പ്രിയനേശുവാം പാപപരിഹാരകൻ…നിന്നെ ഇന്ന് വിളിക്കുന്നൂ… (2)അമ്മ നിന്നെ മറന്നീടിലും…ഈ ലോകരെല്ലാം വെറുത്തീടിലുംകണ്മണിപോൽ നിന്നെ കാത്തിടുന്ന…സ്നേഹ നാഥൻ വിളിക്കുന്നൂ… (2)യേശു നിന്നെ വിളിക്കുന്നൂ…ലോകമേകും ശാന്തിയല്ല… ദാഹമേറും ജലവുമല്ല…നിത്യ സന്തോഷം നിനക്കേകിടാനായ്ആത്മ നാഥൻ വിളിക്കുന്നൂ… (2)ലോക ജീവിതം ക്ഷണികം…മൃത്യു വന്നിടും ഒരു നാൾ…തള്ളീടല്ലേ ഇനി ദൈവശബ്ദം ഇത് രക്ഷയുടെ […]

Read More 

യേശു മാറാത്തവൻ എന്റെ യേശു

യേശു മാറാത്തവൻ എന്റെ യേശു മാറാത്തവൻഇന്നലെയും ഇന്നും എന്നേക്കും യേശു മാറാത്തവൻ (2)വാക്കു മാറാത്തവൻ യേശു മാറാത്തവൻവാഗ്ദത്തം ചെയ്തവൻ വിശ്വസ്തൻവാക്കു മാറാത്തവൻ യേശു മാറാത്തവൻഅന്ത്യത്തോളവും നടത്തുമാവൻ (2)കൈവിടാത്ത നാഥൻ യേശു കൈവിടാത്ത നാഥൻകാത്തിടുന്ന നാഥൻ യേശു കാത്തിടുന്ന നാഥൻആഴിയിൻ ഓളങ്ങൾ ഏറി വരുമ്പോൾതോളിൽ ഏറ്റുന്നവൻദുഷ്ടന്റെ കരങ്ങൾ എതിരായി വരുമ്പോൾചിറകിൽ മറയ്ക്കുന്നവൻ;- വാക്കു മാറാ…മറന്നിടാത്ത നാഥൻ യേശു മാറ്റമില്ലാത്തവൻവിശ്വസ്തനായ നാഥൻ യേശു വിശുദ്ധിയിൽ അത്യുന്നതൻ ലോകത്തിൻ സ്നേഹിതർ മറന്നിടും നേരം നിത്യമായി സ്നേഹിക്കുന്നോൻസ്വർഗീയ വീടതിൽ എത്തും വരെയും കാത്തു […]

Read More 

യേശു എന്നടിസ്ഥാനം ആശയവനിലത്രെ ആശ്വാസത്തിൻ

യേശു എന്നടിസ്ഥാനം ആശയവനിലത്രെആശ്വാസത്തിൻ പൂർണ്ണത യേശുവിൽ കണ്ടേ ഞാനും1 എത്ര മധുരമവൻ നാമമെനിക്കു പാർത്താൽഓർത്തു വരുന്തോറുമെ-ന്നാർത്തി മാഞ്ഞുപോകുന്നു;-2 ദുഃഖം ദാരിദ്രമെന്നിവയ്ക്കുണ്ടോ ശക്തിയെന്മേൽകൈക്കു പിടിച്ചു നടത്തിക്കൊണ്ടുപോകുന്നവൻ;-3 രോഗമെന്നെ പിടിച്ചെൻ ദേഹം ക്ഷയിച്ചാലുമേവേഗം വരുമെൻ നാഥൻ ദേഹം പുതുതാക്കിടാൻ;-4 പാപത്താലെന്നിൽ വന്ന ശാപക്കറകൾ മാറ്റിശോഭിത നീതി വസ്ത്രം ആഭരണമായ് നൽകും;-5 വമ്പിച്ച ലോകത്തിര-ക്കമ്പം തീരുവോളവും മുമ്പും പിമ്പുമായവൻ-അൻപോടെന്നെ നടത്തും;-6 ലോകമെനിക്കുവൈരി-ലോകമെന്നെ ത്യജിച്ചാൽശോകമെന്തെനിക്കതിൽ-ഏതും ഭയപ്പെടാ ഞാൻ;-7 വെക്കം തൻ മണവാട്ടിയാക്കീടുമെന്നെയെന്നുവാക്കുണ്ടെനിക്കു തന്റെ നീക്കമില്ലതിനൊട്ടും;-

Read More 

വിശ്വത്തിൻ മോഹമതെല്ലാം ത്യജിക്കേണം

1 വിശ്വത്തിൻ മോഹമതെല്ലാം ത്യജിക്കേണം യേശുവിനായ് സ്വർഗത്തിൻ നന്മകൾ കാണാൻ തുറക്കേണം കണ്ണുകൾ നാം(2)2 പൊന്നുണ്ട് വെള്ളിയുമുണ്ട് നിലമുണ്ട് നിലവറയുണ്ട് ശാശ്വതമല്ലീവക ഒന്നും നിറമാർന്ന കുമിളകൾ പോലെ(2)3 ഈ ലോകേ വന്നു പിറന്ന യേശുവിനെ അറിയുക നാംപാപികളിൻ വിടുതലിനായി ജീവനെ വെടിഞ്ഞവനേശു(2)4 ഈ ലോകം നൽകും ധനവും മാനവും മഹനീയമല്ലനിസ്സാരമെന്നെണ്ണുക അത് വിലയേറിയതുയരത്തിലുണ്ട്(2)5 നശ്വരമാം ലോകം നൽകും നന്മകളും നശ്വരമേയുഗങ്ങളായുള്ളൊരു വാഴ്ച നിത്യമായതുയരത്തിലുണ്ട്(2)

Read More 

യഹോവ എന്നെ നടത്തും

യഹോവ എന്നെ നടത്തും അനുദിനവുംഅനുഗ്രഹിച്ചൊന്നിനും കുറവില്ലാതെ(2)അഡോനായി റോഹി(3)യഹോവ എൻ ഇടയൻ1 നന്മയാൽ നിറഞ്ഞീടും പുൽമേടുകൾവറ്റാത്ത നദിയാലും നടത്തീടുമേ(2)എൻ പ്രാണനെ ഏറ്റവും കരുതീടുന്നുതൻ നീതിയിൻ പാതയിൽ നയിച്ചീടുന്നു(2)2 ഇരുൾ വീഴും വഴിയിൽ ഞാൻ ആയീടിലുംഅനർത്ഥങ്ങൾ ഒന്നുമേ ഭവിക്കേയില്ല(2)താതന്റെ ആശ്വാസം എനിക്കുള്ളതാൽഭാരങ്ങൾ ഭീതികൾ ഭരിക്കേയില്ല(2);-3 എൻ വീഴ്ചകൾ കാത്തീടും വൈരിയിൻ മുൻപിൽശ്രേഷ്ഠമാം ഭോജ്യത്താൽ നിറച്ചീടുമേ(2)ദൈവത്തിൻ അഭിഷേകം പകർന്നീടുന്നുനന്മയാൽ നിറഞ്ഞീടും ആയുസ്സെല്ലാം(2);-

Read More 

യഹോവ ചെയ്ത നന്മകളോർത്താൽ

1 യഹോവ ചെയ്ത നന്മകളോർത്താൽ എന്തു ഞാൻ പകരം നൽകീടും എന്മേൽ പകർന്നതാം കൃപകളെയോർത്താൽ എന്തു ഞാൻ പകരം നൽകീടും രക്ഷയിൻ പാന പാത്രം അതേന്തി തിരുനാമത്തെ എന്നും വാഴ്ത്തുംഎത്രനല്ലിടയൻ-തോളിൽ വഹിക്കുംഎൻ ഭാരമെല്ലാം ചുമക്കുംകുന്നുകളതിലും-താഴ്വരയതിലുംഎൻകൂടെയെത്തി തലോടുംതൻ തോളിലെന്നെ വഹിക്കും2 ഭാരങ്ങളാൽ മനം തളർന്നിടുമ്പോൾരോഗങ്ങളാലേറ്റം വലഞ്ഞിടുമ്പോൾയഹോവ റഫാ-യഹോവ ശമ്മകൂടെയെത്തും സൗഖ്യമാക്കും(2);- എത്ര…3 ആശയറ്റോർക്കായി ആശ്വാസമായുംവിശ്വസിച്ചോർക്കായിവിശ്വസ്തനായുംയഹോവ യിരെ യഹോവ നിസ്സികരുതുന്നവൻ ജയക്കൊടിയും(2);- എത്ര…4 സമർപ്പിക്കുന്നു നാഥാ തിരു സന്നിധിയിൽഉരുകുമെൻ ഹൃദയത്തെ താങ്ങേണമേവരുന്നിതാ ഞാൻ തരുന്നു എന്നെക്ഷമിക്കേണമേ നാഥാ കുറവുകളെകഴുകേണമേ എന്നെ […]

Read More 

യാചിപ്പിൻ തരുമെന്നരുളിയോൻ

യാചിപ്പിൻ തരുമെന്നരുളിയോൻയാചന നിരസിക്കില്ലചോദിപ്പിൻ നല്കുമെന്നരുളിയോൻആവശ്യം നിരസിക്കില്ലകണ്ണുനീരിൻ വീഥികളിൽഏകനായ്‌ ഞാൻ വലയുമ്പോൾകരയേണ്ട എന്നരുളിയോൻഹാഗാറിൻ നിലവിളി കേട്ടവൻഎന്റെ പ്രാർത്ഥന നിരസിക്കില്ലകൂരിരുളിൻ താഴ്‌വരയിൽഏകനായ്‌ ഞാൻ നടന്നാലുംഭയം വേണ്ട എന്നരുളിയോൻഏലിയാവിൻ പ്രാർത്ഥനകേട്ടവൻഎന്റെ യാചന നിരസിക്കില്ലരോഗിയായ്‌ ഞാൻ തളർന്നാലുംക്ഷീണിതനായ്‌ വലഞ്ഞാലുംകൈവിടില്ല എന്നരുളിയോൻയിസ്രായേലിൻ നിലവിളി കേട്ടവൻഎന്റെ ആവശ്യം നിരസിക്കില്ല

Read More 

യാഹിലെ സന്തോഷം നമ്മുടെ ബലം

യാഹിലെ സന്തോഷം നമ്മുടെ ബലംധൈര്യമായി നാം മുന്നേറുകഓട്ടം ഓടിടാം നാം വേല തികയ്ക്കാംവിരുത് പ്രാപിക്കാം നാം കിരീടം നേടാംഒത്തു ചേർന്നിടാം നാം ബലപ്പെട്ടിടാംഎഴുന്നേറ്റു പണിതീടുകഎതിരുകൾ ഉയർന്നീടുമ്പോൾവചനത്താൽ ഒത്തു ചേരുകഉണർവ്വിനായി വാഞ്ചിക്കുകസർവ്വശക്തൻ കൂടെയുണ്ട്;- ഓട്ടം…ദുഃഖം വേണ്ട ധൈര്യപ്പെടുകആത്മാവിനാൽ നിറഞ്ഞീടുകമതിലുകൾ പണിതീടുകലോകത്തെയും ജയിച്ചീടുക;- ഓട്ടം…

Read More