അനുദിന ജീവിതയാത്രയിൽ
അനുദിന ജീവിതയാത്രയിൽഅനുഗ്രഹത്തിൻ കലവറയെനിക്ക്മനുവേലൻ തുറന്നിടും ആകയാലെന്നുംഅനുനിമിഷം എനിക്കേശുമതിഅപ്പനായ് അമ്മയായ് സ്നേഹിതനായ്അവനുണ്ടെനിക്കിന്നുയരത്തിൽഅവനെന്നെ അറിയുന്നുനാൾതോറും നടത്തുന്നുഅവനിയിലെന്നും അതിശയമായ്മാറ്റമില്ലാത്ത തൻ വചനമെനി-ക്കേറ്റം ബലം തരുമാകയാൽ ഞാൻധ്യാനിച്ചിടും അതു മാനിച്ചിടുംഎനിക്കത് തേനിലും മധുരമത്രേഒരുകുറവും കൂടാതെന്നുമെന്നെകരുതുന്നു ദൈവം പുലർത്തിടുന്നുഅന്നന്നുവേണ്ടുന്ന മന്ന തന്നെന്നെഉന്നതൻ പോറ്റുന്നു കരുണയോടെ
Read Moreഅനുഭവിച്ചറിയുന്നു ഞാൻ
അനുഭവിച്ചറിയുന്നു ഞാൻഅനശ്വരനാഥന്‍റെ കനിവാർന്ന സ്നേഹം(2)അമ്മയെക്കാൾ എന്നുമെന്നെ ഏറ്റം സ്നേഹിക്കുംപരമോന്നതൻ തൻ പാവനസ്നേഹം(2)കരുണയോടെന്നെ നിൻ മാർവ്വോടണയ്ക്കണേകരതാരിൽ എന്നെ നീ താങ്ങേണമേ(2)ശത്രു തൻ പീഢകൾ എന്നോടടുക്കുമ്പോൾഅദൃശ്യമാം കരങ്ങളാൽ മറയ്ക്കുകെന്നെ നീ (2)(അനുഭവിച്ചറിയുന്നു ഞാൻ)നിന്‍റെ സ്നേഹം മാത്രം മതിയെനിക്കേശുവേഅഭയവും നീയല്ലോ ജീവിതത്തിൽ (2)എനിക്കായ് മരിച്ചവൻ നീ മാത്രം യേശുവേനീ മതി എന്നെന്നും രക്ഷിപ്പാനായ് (2)(അനുഭവിച്ചറിയുന്നു ഞാൻ)
Read Moreഅനു നിമിഷം നിൻ കൃപ തരിക
അനു നിമിഷം നിൻ കൃപ തരികഅണയുന്നു നിൻ ചാരെ ഞാൻആശ്രിത വൽസലനേശു ദേവാആശിർവദിക്കയീ ഏഴയെന്നെആരൊരുമില്ലാതെ അലയുംമ്പോഴെന്നെതേടിവന്നെത്തിയ നാഥനേശുആശ്രയമായിന്നും ജീവിക്കുന്നുആരൊരുമില്ലാത വേളകളിൽ;-മനുഷ്യനിൽ ആശ്രയിച്ചു ഞാനെൻ കാലംമരുഭൂമിയാക്കി തീർത്തിടുമ്പോൾമറവിടമയ് നിൻ മർവ്വിൽ ചാരിമരുവിൽ ഞാൻ യാത്ര തുടർന്നിടുന്നു;-നിറക്കുകെന്നെ നിൻ സ്നേഹത്താലെന്നുംനിക്ഷേപമായ് നിൻ സ്നേഹം മതിനിത്യതയോളവും കൂട്ടാളിയായ്നീ മാത്രം മതി എന്നേശുവെ;-
Read Moreഅന്ത്യത്തോളവും ക്രൂശിൻ പാതെ
അന്ത്യത്തോളവും ക്രൂശിൻ പാതെ ഗമിപ്പാൻ അന്ത്യം വരെ അങ്ങേ അനുഗമിപ്പാൻ എന്നെ യോഗ്യനാക്കിടുക നിൻ കൃപാ വരം നല്കീടുക ആത്മാവിനാൽ എന്നെ നിറച്ചീടുക അനുദിനവും ആരാധിപ്പാൻ ആത്മാവിൻ ഫലം എന്നിൽ ഉളവാകുവാൻ നാഥാ എന്നെ നീ ഒരുക്കേണമേ അന്ത്യത്തോളവും ക്രൂശിൻ പാതെ ഗമിപ്പാൻ എന്നെ യോഗ്യനാക്കിടുക നിൻ കൃപാ വരം നല്കീടുകഅത്യന്ത ശക്തി എന്നിൽ പകർന്നീടുകതിരുവേല ഞാൻ തികച്ചീടുവാൻ ജീവജല നദി ഒഴുകീടട്ടെ ഞാൻ ചൈതന്യം പ്രാപിക്കുവാൻ അന്ത്യത്തോളവും ക്രൂശിൻ പാതെ ഗമിപ്പാൻ എന്നെ യോഗ്യനാക്കിടുക നിൻ […]
Read Moreഅന്ത്യത്തോളം പാടീടുമെ ഞാൻ
അന്ത്യത്തോളം പാടീടുമെ ഞാൻപ്രതികൂലം എന്മേൽ വന്നീടിലും(2)അങ്ങേയ്ക്കായ് എൻ ജീവിതം മുഴുവൻയേശുവേ ക്രൂശിലെ സ്നേഹത്തെഘോഷിക്കും ഞാൻ(2)മഹൽ സ്നേഹമേ മഹൽ സ്നേഹമേമഹിമയിൽ വഴുന്നോനെ(2)രാജാവേ വിശുദ്ധനെആരാധ്യനേ ഉന്നതനേ (2)ഹാല്ലേലൂയ്യാ (8)അവകാശി ഞാൻ പ്രാപിച്ചീടുമേനേടീടും പ്രാർത്ഥനയിൽ(2)ദൂതന്മാർ എനിക്ക് മുൻപടയായ്കാവലായെന്നും കൂടെയുണ്ട്(2)എല്ലാ പ്രശംസയ്ക്കും എല്ല പുകഴ്ചയ്ക്കുംയോഗ്യനായോനെ(2)യേശു എന്നുമെന്‍റെ യജമാനനാംപരിശുദ്ധൻ എന്നും അങ്ങു മാത്രമേ(2)
Read Moreഅന്ത്യത്തോളം നിന്നിടുകിൽ
അന്ത്യത്തോളം നിന്നിടുകിൽ സന്തോഷത്തെ പൂകാംനമുക്ക്അസ്ഥിരരായ്യോർക്കിത്തിരി സൗഖ്യം കിട്ടാനെളുതാമോ? മനസ്സിൽതട്ടാ സുഖലേശം സമസ്തം കുഴച്ചിലായ് പോകും ഓട്ടമതിന്നായ് പാർത്തിഹ നിൽക്കുന്നാത്മികരാം നമ്മൾ നിറുത്താതോടുകയല്ലേ നാം കുറിക്കുവരൊല്ല തെറ്റൽപ്പംസോവാറിൽ നിന്നേറി വസിക്കാം പർവ്വതമദ്ധ്യത്തിൽ ഭയത്തിന്നില്ലിട മാർഗ്ഗത്തിൽ സ്ഥിരത്വം വിടാതെ പാലിച്ചീ ദോസിൻകുഴി വെള്ളി നിറഞ്ഞു കാണുന്നു കുഴിയിൽ മറിഞ്ഞുവീഴൊല്ലാ കുറിയിൽ ധനം താൻ സമസ്തദോഷാർത്ഥം
Read Moreഅന്ത്യത്തോളം അരുമനാഥൻ
അന്ത്യത്തോളം അരുമനാഥൻകൃപയിൻ മറവിൽ ആശ്രയം തേടിടും ഞാൻദിനംതോറും അരുമനാഥൻ വചസിൻ തണലിൽ ആശ്രയം കണ്ടിടും ഞാൻകണ്ണുനീരിൽ മുങ്ങിയാലുംകാഴ്ചകൾ മങ്ങിയാലുംഎൻ ജീവനായകൻ ആശ്വാസദായകൻതൻ മാറിൽ ചാരി ഞാൻ മയങ്ങിടുമേ;- അന്ത്യ…സ്നേഹിതർ മറന്നെന്നാലും നിന്ദിതനായ് തീർന്നെന്നാലുംഎൻ പ്രിയ സ്നേഹിതൻ മാറ്റമില്ലാത്തവൻതൻകരം പിടിച്ചു ഞാൻ നടന്നീടുമേ;- അന്ത്യ…കഷ്ടങ്ങൾ വന്നെന്നാലും ക്ഷീണിതനായ് തീർന്നെന്നാലുംഎൻ ജീവപാലകൻ കേടുകൂടാതെന്നെശാശ്വത ഭുജമതിൽ കരുതിടുമേ;- അന്ത്യ…
Read Moreഅന്ത്യനാളു വന്നുപോയി
അന്ത്യനാളു വന്നുപോയിപെന്തക്കോസ്തിൻ ആവിവന്നുചന്തമുള്ള വേല ചെയ്തുചിന്തുന്നിതാ പിന്മഴയുംഅപ്പോസ്തല കാലമതിൽമുമ്പഴയിന്നാവി വന്നു ഇപ്പോൾ തന്‍റെ ആത്മാവിനാൽ തൻജനത്തെ ഒരുക്കുന്നു;-പാപി മനം തിരിഞ്ഞിതാജ്ഞാനസ്നാനമേറ്റിടുന്നുതാപമെന്യേ ജീവിച്ചിടാൻആത്മസ്നാനം പ്രാപിക്കുന്നുഭാഷകളിൽ പേശിടുന്നുരോഗശാന്തി ലഭിക്കുന്നുദർശനങ്ങൾ പ്രവചനംഇത്യാദികളുണ്ടാകുന്നുമണവാളന്‍റെ വരവിൻലക്ഷങ്ങളും കാണുന്നുണ്ട്മണവാട്ടി ഉണരുക നിൻ കാന്തനെഎതിരേൽപാൻസന്തോഷമേ സന്തോഷമേഎന്നെന്നേക്കും സന്തോഷമേസ്വർഗ്ഗത്തിലും സന്തോഷമേവിശ്വാസിക്കും സന്തോഷമേഹല്ലേലൂയ്യാ ഹല്ലേലൂയ്യാനിത്യകാലം പാടിടാമേഹല്ലേലുയ്യാ ഹല്ലേലുയ്യാസന്തോഷമായ് പാടിടാമേ
Read Moreഅന്ത്യംവരെയും അങ്ങേ ഞാൻ
അന്ത്യംവരെയും അങ്ങേ ഞാൻവാഴ്ത്തി സ്തുതിച്ചിടുമേ (2)നീ ചെയ്ത നന്മകളോർത്തിടുമ്പോൾകണ്ണുകൾ നിറഞ്ഞിടുന്നേ (2)ശോധനകൾ എൻ ജീവിതത്തെവേദനയാലെന്നും തകർത്തിടാതെ(2)എൻ കണ്ണുനീരെല്ലാം സന്തോഷമാക്കുംആത്മസഖി എൻ യേശുപരൻ(2);- അന്ത്യം…മാറുകില്ലവൻ ചെയ്ത വാഗ്ദത്തങ്ങൾമാറാത്ത വിശ്വസ്തനേശുവിങ്കൽ(2)മാർവ്വതിൽ ചാരി ഞാൻ യാത്ര ചെയ്യുംജീവിതനാളുകൾ ആനന്ദമായ്(2);- അന്ത്യം…
Read Moreഅന്ത്യകാല അഭിഷേകം സകല
അന്ത്യകാല അഭിഷേകം സകല ജഡത്തിന്മേലും കൊയ്ത്തു കാല സമയമല്ലോ ആത്മാവിൽ നിറക്കേണമേ(2) തീപോലെ ഇറങ്ങണമേ അഗ്നി നാവായി പതിയേണമേ കൊടുംങ്കാറ്റായി വിശേണമേ ആത്മ നദിയായി ഒഴുകേണമേ(2) അസ്ഥിയുടെ താഴ്വരയിൽ ഒരു സൈന്യത്തെ ഞാൻ കാണുന്നു അധികാരം പകരണമേ ഇനി ആത്മാവിൽ പ്രവചിച്ചീടാൻ;- തീപോലെ… കർമ്മേലിലെ പ്രാർത്ഥനയിൽ ഒരു കൈമേഘം ഞാൻ കാണുന്നു ആഹാബ് വിറച്ചപോലെ അഗ്നി മഴയായി പെയ്യേണമേ;- തീപോലെ… സീനായി മലമുകളിൽ ഒരു തീജ്വാല ഞാൻ കാണുന്നു ഇസ്രായേലിൻ ദൈവമേ ആ തീ എന്മേൽ ഇറക്കേണമേ;- […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സ്വർഗ്ഗ സന്തോഷവും സ്വർഗ്ഗീയ
- ഇത്രമാം മഹാത്ഭുതം അനുഭവിപ്പാൻ
- ദൈവം ചെയ്ത നന്മകൾ ഓർത്താൽ എങ്ങനെ
- എൻ ആത്മാവേ നീ ദുഃഖത്തിൽ
- കാൽവറി ക്രൂശിൽ നിനക്കായ് – കൈവിടുകയില്ല