സ്വർഗ്ഗീയ ദൂതരാം സേനകൾ
സ്വർഗ്ഗീയദൂതരാം സേനകൾയാവരുംനിത്യനാം യാഹിനെശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന-ങ്ങവരാർത്തു സ്തുതിച്ചിടുന്നുരണ്ടു ചിറകിനാൽ പാദവുംരണ്ടിനാൽ മുഖവും മൂടിക്കൊണ്ടുരണ്ടുകൊണ്ടങ്ങുപറന്നുസാറാഫുകൾ നിത്യം സ്തുതിച്ചിടുന്നു:-ഉർവ്വിയിൽ നാഥനാം ദേവനവനുടെദിവ്യമഹത്വം കൊണ്ടുസർവ്വകാലത്തിലുംപൂരിച്ചിടുന്നതിശോഭനമായിഹത്തിൽ;-സകല ജീവികൾക്കുടയവ-നായുള്ളതാതനാം യാഹിനെശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന-ങ്ങവരാർത്തു സ്തുതിച്ചിടുന്നു;-അഖില സൃഷ്ടിയിൻ ശാപങ്ങൾപോക്കിയ സൂനുവാം യാഹിനെശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന-ങ്ങവരാർത്തു സ്തുതിച്ചിടുന്നു;-ആശ്വാസപ്രദനായ് ആനന്ദമേകുന്നആത്മാവാം യാഹിനെശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന-ങ്ങവരാർത്തു സ്തുതിച്ചിടുന്നു;-സൃഷ്ടിച്ചു രക്ഷിച്ചു പാലിച്ചിടുന്നൊരു ത്രിയേക യാഹിനെശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന-ങ്ങവരാർത്തു സ്തുതിച്ചിടുന്നു;-
Read Moreസ്വർഗ്ഗം തുറക്കുന്ന പ്രാർത്ഥന എൻ
സ്വർഗ്ഗം തുറക്കുന്ന പ്രാർത്ഥന എൻനാവിൽ നിന്നും പുറപ്പെടട്ടെദൂതർ കുനിയുന്ന ആരാധനഅധരങ്ങളിൽ നിന്നും ഗമിച്ചിടട്ടെമോറിയാമലമേലേറുവാൻമായത്ത വാഗ്ദത്തം മാറേന്തിടാം(2)മരണ ശാപങ്ങൾ മായ്ച്ചിടുവാൻകുഞ്ഞാടിൻ രക്തത്തെ ഏറ്റു ചൊല്ലാം(2);-യരിഹോ കോട്ടകൾ ഉടച്ചിടുവാൻയാഹിൽ വിശ്വാസം ആർജ്ജിച്ചിടാം(2)യൗവ്വനവീര്യത്തിൽ ഉണർന്നിടുവാൻയാമ തോറും പ്രാർത്ഥിച്ചിടാം (2)
Read Moreസ്വർഗ്ഗീയ മണാളൻ വെളിപ്പെടാറായി
സ്വർഗ്ഗീയ മണാളൻ വെളിപ്പെടാറായിമരുഭൂപ്രയാണം തീർന്നിടാറായ്(2)എൻ കണ്ണുകളാനുദിനം കൊതിച്ചീടുന്നേമേഘാരൂഡനായ് വരുമെന്‍റെ പ്രിയനേ കാണാൻ(2)കണ്ണുകൾ കാണാത്ത കുരുടർകാതുകൾ കേൾക്കാത്ത ചെകിടർ(2)ആഘോഷാരവത്താൽ കർത്തനെ വാഴ്ത്തിടുംആനന്ദാഗീതങ്ങൾ പാടീടും;-കാഹളങ്ങൾ മുഴങ്ങീടുമ്പോൾവിശുദ്ധരുയിർത്തു പറക്കും(2)കണ്ണിമെയ്ക്കും നേരം കാന്തനുമായ് ചേരുംകണ്ണീരില്ലാത്ത വീടതിൽ(2);-പുതിയൊരാവകാശം ഭൂമിയിലുംവൃതന്മാർക്കു സ്വർഗ്ഗേ ലഭിക്കും(2)കൺകൾ കാണാത്തതും ചിന്തിച്ചീടാത്തതുംഅന്നു പ്രാപിച്ചീടും വിശുദ്ധർ(2);-
Read Moreസ്വർഗ്ഗമിതാ വിശ്വാസ സ്വർഗ്ഗമിതാ
സ്വർഗ്ഗമിതാ വിശ്വാസ സ്വർഗ്ഗമിതാസുവർണ്ണദീപങ്ങൾ തെളിഞ്ഞുനിൽക്കുംസ്വർഗ്ഗകവാടമിതാനിന്നെ സ്മരിക്കുമ്പോൾ നിൻനാമം കേൾക്കുമ്പോൾനിറയുന്നു പുളകങ്ങളെന്നും വിശ്വൈകജേതാവേതാനേ തളരുമ്പോൾ പാപത്തിൽ മുഴുകുമ്പോൾആത്മാവിൽ അരുളുകയെന്നും വിശ്വൈകജേതാവേഅഗ്നിപരീക്ഷകളിൽ എന്നെ ഒരുക്കുമ്പോൾവീഴാതെ കനിയുകയെന്നും വിശ്വൈകജേതാവേ
Read Moreസ്വർഗ്ഗീയ പിതാവേ നിൻ തിരുഹിതം
സ്വർഗ്ഗീയപിതാവേ നിൻ തിരുഹിതംസ്വർഗ്ഗത്തിലെപ്പോലെ ഭൂവിലാക്കണേനിൻഹിതം ചെയ്തോനാം നിൻ സുതനെപ്പോലെഇന്നു ഞാൻ വരുന്നേ നിൻഹിതം ചെയ്‌വാൻഎൻ ദൈവമേ നിന്നിഷ്ടം ചെയ്യുവാൻവന്നീടുന്നെ ഞാനിന്നു മോദമായ്എന്‍റെ ഇഷ്ടമൊന്നും വേണ്ട പ്രിയനെഅങ്ങേ ഇഷ്ടം എന്നിൽ പൂർണ്ണമാക്കണെനന്മയും പൂർണ്ണപ്രസാദവുമുള്ളനിൻഹിതമെന്തെന്നു ഞാനറിയുവാൻഎൻ മനം പുതുക്കി മാറിടുന്നു നിത്യംനിന്ദ്യമാണെനിക്കീ ലോക ലാവണ്യം;-ഞാനവനുള്ളം കയ്യിലിരിക്കയാൽആരുമില്ലെനിക്കു ദോഷം ചെയ്യുവാൻഇന്നെനിക്കു വന്നു നേരിടുന്നതെല്ലാംതൻ ഹിതമാണെന്നു ഞാനറിയുന്നു;-എൻ തലയിലെ മുടികളുമെല്ലാംനിർണ്ണയമവനെണ്ണിയറിയുന്നുഒന്നതിൽ നിലത്തു വീണിടേണമെങ്കിൽഉന്നതനറിഞ്ഞേ സാദ്ധ്യമായിടൂ;-യേശുക്രിസ്തുവിൻ ശരീരയാഗത്താൽ ഉള്ളയിഷ്ടത്തിൽ ഞാൻ ശുദ്ധനായ്ത്തീർന്നുദൈവഇഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻപൂർണ്ണ സഹിഷ്ണത ഏകണെ പ്രിയാ;-ആരുമറിയാത്ത ശ്രേഷ്ഠഭോജനംഞാൻ ഭുജിച്ചു നിത്യം […]
Read Moreസ്വർഗരാജ്യ നിരൂപണമെൻ ഹ്യദയവ
സ്വർഗ്ഗരാജ്യ നിരൂപണമെൻ ഹ്യദയവാഞ്ഛയാംദൈവദൂതർ കൂട്ടത്തിൽ എൻ സ്നേഹിതരെ കാണാംഅങ്ങു എന്നേക്കും വേർപിരിയാതെക്രിസ്തുവിൻ കൂടെ പാർക്കും നമ്മളെല്ലാംഎൻ രക്ഷിതാവു രാജാവായ് ആ ദിക്കിൽ വാഴുന്നുഗീതം ഹാ! എത്ര ഇമ്പമായ് എപ്പോഴും കേൾക്കുന്നു;-വിശുദ്ധരുടെ സംസർഗ്ഗം വാടാത്ത കിരീടംചൊല്ലിത്തീരാത്ത ആനന്ദം ഹാ! എത്ര വാഞ്ഛിതം;-ഈ സ്വർഗ്ഗരാജ്യമാകുമെൻ വാഗ്ദത്ത നാടതിൽഎന്നാത്മാവെന്നും ഇരിപ്പാൻ കാംക്ഷിക്കുന്നു എന്നിൽ;-
Read Moreസ്വർഗ്ഗീയ രാജാവേ നിൻ കൃപ
സ്വർഗ്ഗീയ രാജാവേനിൻ കൃപ പകർന്നീടുകഎൻ ഹൃദയ കവാടം തുറന്നീടുകനിന്നിൽ എന്നും ഞാൻ ആനന്ദിപ്പാൻശത്രുവിൻ ശക്തിയോടെ-തിർത്തിടുവാൻദുഷ്ടന്‍റെ കോട്ടകൾ തകർത്തീടുവാൻ(2)നിന്നാത്മ ശക്തിയെ അയക്കേണമേനിന്നാത്മ ശക്തിയെ അയക്കേണമേ(2);-പ്രീയന്‍റെ കാഹള ധ്വനി കേട്ടീടാറായ്വേഗം ഒരുങ്ങീടുക തിരു സഭയെ(2)വേഗം പ്രിയനെ എതിരേൽക്കുവാൻപാത്രങ്ങളിൽ എണ്ണ നിറച്ചീടുക(2);-കർത്തൻ തൻ വരവിങ്ങൽ നീയും കാണുമേ സോദര സോദരിമാരേ(2)തന്നോടു കൂടി പന്തിയിരിപ്പാൻ തനിക്കായ്കാത്തിരിക്കാം സത്യ സഭയെ(2);-
Read Moreസ്വർഗ്ഗ സന്തോഷവും സ്വർഗ്ഗീയ
സ്വർഗ്ഗസന്തോഷവും സ്വർഗ്ഗീയ വാസവുംസകലവുമെൻ പേർക്കായ് നീ വെടിഞ്ഞുവോമഹിമാസനത്തിന്‍റെ മഹനീയ സന്നിധിമമ ജീവനെപ്രതി നീ മറന്നുവോഎൻ പ്രിയനേ നിന്നോടു ചേരുവാൻഎൻ പ്രാണനെന്ന് വാജ്ഛിക്കുന്നേനിൻ സ്നേഹത്താൽ നിറഞ്ഞു വാഴുവാൻഎൻ ഹൃദയം ദാഹിക്കുന്നേനിന്ദ്യമാം ക്രൂശതിൽ ഉള്ളം തകർന്നു നീഎൻ പേർക്കായ് ചാകുവാൻ താണിറങ്ങിയോഈ ദിവ്യ സ്നേഹത്തിന്നാഴമുയരവുംനീളവും വീതിയും ആർ വർണ്ണിച്ചിടും;- എൻ…എൻ പാപഭാരവും ശാപരോഗങ്ങളുംനിൻ തിരു മേനിമേൽ നീ വഹിച്ചല്ലോആയതിനല്പവും യോഗ്യനല്ലേഴ ഞാൻആശ്വാസ ദായകാ നിൻ കൃപയല്ലോ;-കുശവനിൻ കയ്യിലെ കളിമണ്ണുപോലവേനിൻ മാനപാത്രമായ്-മനഞ്ഞീടേണംനിൻ മാനപാത്രമായ് നീ മനഞ്ഞീടെണംഎൻ പ്രാണനായകാ നിൻ ഹിതം ചെയ് […]
Read Moreസ്വർഗീയ സൈന്യങ്ങൾ പാടി
സ്വർഗീയ സൈന്യങ്ങൾ പാടിസൃഷ്ട്ടാവാം ദൈവ മഹത്വംരാജാധി രാജൻ വരുന്നു മേഘ ചിറകേറി വാനിൽഹലെല്ലുയ്യ ഹലെല്ലുയ്യ (4)സ്വർഗ്ഗാധി സ്വർഗ്ഗം ഇറങ്ങി മർത്യന്‍റെ കൂടെ വസിപ്പാൻതേജസിൻ ധനമേറ്റു വിണ്ണുംമണ്ണും മറുരൂപമായിഹലെല്ലുയ്യ ഹലെല്ലുയ്യ (4)സ്വർഗ്ഗീയ ഗീതങ്ങൾ പാടി ദൂതരും മർത്യരും ചേർന്നുസൃഷ്ടികളാകെ വണങ്ങിദൈവ കുഞ്ഞാടിനു മഹത്വംഹലെല്ലുയ്യ ഹലെല്ലുയ്യ (4)
Read Moreസ്വർഗ്ഗസീയോൻ നാടതിൽ നാം
സ്വർഗ്ഗസീയോൻ നാടതിൽ നാംഎത്രയും വേഗം എത്തിടാറായികാന്തനാം യേശു വാനമേഘദൂതരുമായ് വേഗം വന്നിടാറായ്സ്ഥാനങ്ങൾക്കായ് മാനങ്ങൾക്കായ് ഓടിടുവാനോമഹിമ വിട്ട് ജീവനേകി വീണ്ടെടുത്തതുമുറുകെ പറ്റും പാപമെല്ലാം വിട്ടോടുകഇല്ലയെങ്കിൽ തള്ളിടുമെ നിത്യ അഗ്നിയിൽ;-ലോകത്തിന്‍റെ മോഹം നാശമെന്നറിഞ്ഞു നീപിൻ തിരിഞ്ഞിടെണം വേഗം ദൈവപൈതലേനിന്നെ തന്നെ നീ ഒരുക്കി കാത്ത്സൂക്ഷിച്ചാൽപോയിടാമെ ശുദ്ധർക്കുള്ള സീയോൻ നാടതിൽ;-ക്രിസ്തുവിന്‍റെ പാതയിൽ നിന്നകറ്റുവാൻശക്തിയോടെ ശത്രു തൻ വഴിയൊരുക്കുമ്പോൾമായയായ ലോകസുഖങ്ങൾ മുന്നിൽ കാണുമ്പോൾമയങ്ങിടല്ലേ വീണിടല്ലേ ദൈവപൈതലേ;-അന്ത്യകാല ലക്ഷണങ്ങൾ എത്രയേറെയായ്കണ്ണിൻ മുൻപിലായ് ഇന്ന് വന്നടുക്കുമ്പോൾഒരുങ്ങിട്ടുണ്ടോ പോയിടുവാൻ സ്വർഗ്ഗനാടതിൽഓടുന്നുണ്ടോ ലക്ഷ്യം നോക്കി ജീവപാതയിൽ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ജയം ജയം മുഴക്കി നാം ക്രിസ്തുനാഥൻ
- ഉലയുടെ നടുവിൽ വെള്ളി പോൽ
- എന്നെ ഉയർത്തുന്ന ദിനം വരുന്നു
- നീ തരിക കൃപ മാരിപോലെ
- യേശുവെ പോലൊരു സ്നേഹിതൻ

