സ്തുതിച്ചുപാടാം യേശുവിനെ
സ്തുതിച്ചു പാടാം യേശുവിനെ സ്തുതികളിൽ വസിക്കുമുന്നതനെ സ്തോത്രവും സ്തുതിയും മാനം മഹത്ത്വവും അർപ്പിച്ചു വാഴ്ത്തി സ്തുതിച്ചിടാംപാപം നിറഞ്ഞൊരീധരണിയിലന്നു പാപിയാമെന്നെത്തേടി നീ വന്നുനിത്യമാം ജീവനെ ദാനമായേകിയ ക്രിസ്തേശുനാഥനെ സ്തുതിച്ചിടുവിൻ അനവധി കൃപകൾ അനുഭവിച്ചിടാൻ അനുവദിക്കുന്നെന്നെയനുദിനവും അന്ത്യത്തോളമെൻ ക്രൂശുമെടുത്തിനി അനുഗമിക്കും ഞാനീമരുയാത്രയിൽകർത്തനിൻ നന്മകൾ കീർത്തിക്കും ഞാനെന്നുംമാനവരിൽ ചെയ്തൊരത്ഭുതങ്ങൾ നന്ദിയാലെന്നും നിന്നെ പുകഴ്ത്തിടും നശ്വരമാമീ പാരിടത്തിൽകണ്ടിടുമൊരുനാളെൻ പ്രിയകാന്തനെശുദ്ധരോടൊന്നിച്ചങ്ങാരാധിക്കും മരണവും ശാപവും മാറിയതോർത്തെന്നും പാടിടാം ജയ ജയ ഗീതങ്ങൾ
Read Moreസ്തുതിച്ചു പാടിടാം അനുദിനവും
സ്തുതിച്ചു പാടിടാം അനുദിനവുംക്രൂശിതനായ യേശുവിനെസ്തുതിക്കു യോഗ്യനായവനെനാം ഒന്നായ് ചേർന്നു എന്നും പുകഴ്ത്തിടാംആ-ആ-അത്ഭുതമായി നമ്മെ നടത്തുവോനെആനന്ദമായ് പരമാനന്ദമായ് നന്ദിയാൽ ഉള്ളം നിറഞ്ഞീടുന്നതാൽനാം ഹല്ലേലൂയ്യാ സ്തുതി പാടിടുവോംകൺമണിപോൽ നമ്മെ കാത്തിടുന്നഅൻപേറും രക്ഷകൻ നമുക്കില്ലയോശത്രുവിൻ കൈകളിൽ വീണിടാതെകർത്തൻ തൻ കരങ്ങളിൽ വഹിച്ചീടുന്നു;-അഗ്നിയിൽ കൂടെ നാം നടന്നാലുംആഴിയിൽ കൂടെ നാം കടന്നാലുംശോധന പലതും പെരുകീടിലുംജയമായ് അവൻ നമ്മെ നടത്തീടുന്നു;-നിത്യമായ് ജീവൻ നൽകിടുവോൻമേഘത്തിൽ താൻ വരും ദൂതരുമായ്കോടാനുകോടി യുഗങ്ങളായികർത്തനോടുകൂടെ വാണിടാമെ;-
Read Moreസ്തുതിഗാനങ്ങൾ പാടുക നാം തിരു നാമം
സ്തുതിഗാനങ്ങൾ പാടുക നാം തിരു നാമം കൊണ്ടാടുക നാം യേശുതാൻ നല്ലവൻ വല്ലഭൻ(2) ഇല്ല തന്നെപ്പോൽ വേറെയൊരു നല്ലവൻ എല്ലാ രോഗങ്ങൾക്കും നല്ല വൈദ്യനായവൻ മല്ലനാം പിശാചിനെ തകർത്തവൻ;- എന്‍റെ കണ്ണിനെ കണ്ണു-നീരിൽനിന്നും താൻ എന്‍റെ കാലിനെ വീഴ്ചയെന്യേ രക്ഷിച്ചു പ്രാണനെ പാതാളത്തിൽ നിന്നുമേ;- കന്മലയും വൻകോട്ടയും സങ്കേതവും മുന്മഴയും പിന്മഴയും നൽകുന്നോൻ ഡംഭിയേ ദൂരവെ കാണുന്നോൻ;- സർവ്വജനവും കാൺകെ ഞാനെൻ നേർച്ചയെ ഉർവ്വിനാഥൻ തൻ സന്നിധിയിലർപ്പിക്കും സർവ്വവും നന്മയ്ക്കായ് താൻ ചെയ്കയാൽ ഇത്രയും നൽ ഉത്തമനാം […]
Read Moreസ്തുതിച്ചീടാം സ്തോത്രഗീതം പാടിടാം
സ്തുതിച്ചിടാം സ്തോത്ര ഗീതം പാടിടാംരക്ഷയാം ദൈവത്തിൽ ഉല്ലസിക്കാം (2)കൃപകൾ ഓർത്തിടാം നന്ദിയായ് വാഴ്ത്തിടാംതൻ നാമത്തെ എങ്ങും ഘോഷിച്ചിടാം(2)ശോധനയാൽ ഉള്ളം കലങ്ങിടുമ്പോൾഎന്നാത്മാവെന്നിൽ വിഷാദിക്കുമ്പോൾ (2)ഭീതി വേണ്ടന്നുള്ള മന്ദ സ്വരമെന്‍റെകാതിൽ അവൻ എന്നും കേൾപ്പിക്കുന്നു (2)സഹായഹസ്തങ്ങൾ അകന്നിടുമ്പോൾഎൻ സഹായത്തിനായ് മേഘാരൂഡനായ് (2)വന്നീടുമെയവൻ ഉന്നതികളിലെന്നെനടത്തുവാൻ എന്നും മാനിക്കുവാൻ (2)എണ്ണിയാൽ തീരാത്ത നന്മകളാൽഇന്നയോളം എന്നെ നടത്തിയവൻ (2)കൈവിടുകയില്ലാ ഉപേക്ഷിക്കയില്ലാഅന്ത്യത്തോളം എന്നെ നടത്തീടും (2)പൊന്മുഖം നേരിൽ കണ്ടിടും ഞാൻജീവകിരീടം പ്രാപിച്ചിടും (2)ഹല്ലേലുയ്യാ പാടി പ്രീയരോടുകൂടെനിത്യയുഗങ്ങൾ ഞാൻ ആനന്ദിക്കും (2)
Read Moreസ്തുതിഗീതം പാടി പുകഴ്ത്താം
സ്തുതിഗീതം പാടി പുകഴ്ത്താംസർവ്വശക്തനായവനെആത്മാവിലാരാധിച്ചീടാംഉന്നതം വെടിഞ്ഞവനെ(2)നിന്നെ ഒരുനാളും കൈവിടില്ലഅൻപോടു നടത്തും വൻ ഭൂജത്താൽതിരഞ്ഞെടുത്തല്ലോ തൻ തിരുനിണത്താൽപകർന്നല്ലോ കൃപ വൻമാരിപോൽ(2);- സ്തുതിവെളിപ്പാടിനാത്മാവാൽ നിറയ്ക്കദൈവ പരിജ്ഞാനത്തിൽ വളരുവാൻസ്തോത്രത്തിൽ കവിയാം വചനത്തിലുറക്കാംആത്മ ബലത്താൽ മുന്നേറിടാം;- സ്തുതി
Read Moreസ്തുതിച്ചിടുക നാം യേശു മഹാരാജൻ
സ്തുതിച്ചിടുക നാം യേശുമഹാരാജൻമതിച്ചുകൂടാത്ത ദിവ്യനാമത്തെരണ്ടു കള്ളർ മദ്ധ്യേ ക്രൂശിൽ മരിച്ചീശൻരണ്ടു പക്ഷത്തേയുമേകമാക്കി താൻപണ്ടുപണ്ടേയുള്ള വൻകൃപകളോര്ർത്താൽഇണ്ടലകന്നാത്മ സൗഖ്യമേകിടും;-ഭയം സംശയങ്ങൾ ഓടി ഒളിക്കുന്നുജയം തരും നായകൻ വാഴ്ക മൂലമായ്മിന്നി വിളങ്ങുന്ന വാളും വായിലേന്തികന്നിമേരി ജാതൻ മുന്നിൽ പോയിടും;-ദുർഘട പർവ്വത താഴ്വരയിൽ നീച-വർഗമല്ലോ പാർക്കുന്നതോർത്തുകൊള്ളേണംസ്വർഗീയ ശാലേമിൻ സന്തതികളേ നാംവർഗ്ഗഭേദം കൂടാതൈക്യമാകണം;-ഇളം കുളിർ കാറ്റേറ്റിളം പുല്ലു തിന്നുംഇളമാനിനെപ്പോലോടിപ്പോയിടാംമനം കുഴയാതെ കായം തളരാതെകനക ലോകത്തിൻ കാര്യം നോക്കിടാം;-തപ്പുകൾ കൊട്ടിയും വീണകൾ മീട്ടിയും അപ്പനെ സ്തുതിപ്പിൻ ഇപ്പാരിടത്തിൽകെൽപ്പുകേടുകളെ പോക്കിടുവാനായിശിൽപ്പികൾക്കുടയോൻ വന്നിടും വേഗം;-മുത്തിൻ വിലയേറും ക്രിസ്തനുപദേശംഹൃത്തിൽ ധരിച്ചിടിൻ […]
Read Moreസ്തുതികളിൽ ഉന്നതൻ ആയവനേ
സ്തുതികളിൽ ഉന്നതൻ ആയവനേരക്ഷകൻ യേശുവേ രാജാവേപരിചയും നീ എന്‍റെ ശരണവും നീഎന്‍റെ ശൈലവും കോട്ടയും നീകൃപയേ കൃപയേ ദൈവകൃപയേപകരണമേ കൃപ അടിയനിതാകൃപയിൻ ഉറവിടം ആയവനേനിൻ കൃപ മതി എനിയ്ക്ക്;-സ്തുതികൾക്കു യോഗ്യനേ സ്തുതിച്ചിടുന്നേരക്ഷകനേശുവെ വാഴ്ത്തിടുന്നേനിറയ്ക്കണമേ ആത്മശക്തി എന്നിൽപകരണമേ നിൻ കൃപ ഏഴയിൽ;-ഐക്യത ഞങ്ങളിൽ നിറഞ്ഞിടുവാൻആത്മാവിൽ ഞങ്ങളെ ഒരുക്കേണമെസാത്താന്യശക്തിയെ ജയിച്ചീടുവാൻസ്വർഗ്ഗീയ ദർശനം പകർന്നീടണേ;-ഉന്നതനേ അങ്ങേ സ്തുതിച്ചീടുന്നേസത്യത്തിലും ആത്മശക്തിയിലുംഉറപ്പുള്ള പാറയാം എൻ ദൈവമേസതുതിച്ചീടുന്നേഴകൾ പുതുബലത്താൽ;-
Read Moreസ്തുതിച്ചിടുക യേശുവിനെ
സ്തുതിച്ചിടുക യേശുവിനെസ്തുതികളിൽ ഉന്നത ദേവദേവനെ;സ്തുതികളിന്മേൽ വസിക്കുന്നോനെസ്തുതിക്കെന്നും യോഗ്യനായോനെ-ഹല്ലേലൂയ്യാ(2)രാവിലെ തോറും തൻദയയേയുംരാത്രികൾതോറും തൻ വിശ്വസ്തതയുംനാൾതോറും തന്നുടെ കൃപയിൻ ചരിതവുംനലമായ് ഉരച്ചിടുക-ഹല്ലേലുയ്യാ(2)ഈണമായ് പാടി പരനെ സ്തുതിപ്പിൻവിണയും കിന്നരവും കൊണ്ടു സ്തുതിപ്പിൻഅത്യുച്ചനാദമുള്ള കൈത്തളങ്ങളോടെഅത്യുന്നതനെ സ്തുതിപ്പിൻ-ഹലേലൂയ്യാ(2)
Read Moreസ്തുതികളിൻമേൽ വസിക്കുന്നവനെ
സ്തുതികളിൻമേൽ വസിക്കുന്നവനെസർവ്വ മഹത്വത്തിൻ യഹോവയെപാടുമെ നിൻ ദയയെ ദിനവുംപാരിടത്തിൽ എൻ യാത്രയതിൽപരദേശിയായ് ഞാൻ പാർക്കുന്ന വീട്ടിൽനിന്‍റെ മൊഴികൾ എനിക്കെന്നും കീർത്തനംഎന്‍റെ ആശ്രയം നിന്നിലെന്നുമുള്ളതാൽക്ലേശങ്ങൾ മറന്നു ഞാൻ വിരുതിനായ് ഓടുന്നു;-കണ്ണുനീർ കാണുമ്പോൾ മനസ്സലിയുന്നകരുണയിൻ കണ്ണുള്ള കാരുണ്യ വാരിധേഎന്‍റെ ദൈവവും ശാശ്വത പാറയുമേനിന്നിൽ ഞാൻ മറയുന്നു ശാശ്വത രക്ഷയ്ക്കായ്;-പ്രലോഭനങ്ങളും പ്രതികൂല കാറ്റുകളുംവിശ്വാസ ജീവിതത്തിൽ ആഞ്ഞടിച്ചീടുമ്പോൾവിശ്വാസ നായകാ നിന്നിൽ മാത്രം നോക്കി ഞാൻവിശ്രമമില്ലാതെ വിരുതിനായ് ഓടുന്നു;-
Read Moreസ്തുതിച്ചിടും ഞാൻ യെശുവിനെ
സ്തുതിച്ചിടും ഞാൻ എൻ യേശുവിനെഎന്നെന്നും സ്തുതിച്ചിടും ഞാൻകർത്താധി കർത്തനെ രാജാധി രാജനെഎന്നെന്നും സ്തുതിച്ചിടും ഞാൻദൈവത്തിന്‍റെ ദാനങ്ങൾ ഓർത്തിടുമ്പോൾദൈവത്തിന്‍റെ സന്നിധേ ചെന്നിടുമ്പോൾആശ്വാസം നൽകുന്ന കർത്താധി കർത്തനെഞാൻ എന്നും സ്തുതിക്കുംയേശുവിൻ കൃപകളെ ഓർത്തിടുമ്പോൾജീവിത നന്മകൾ ഏറിടുമ്പോൾഈ നല്ല നാഥനാം യേശുവിനെഎന്നെന്നും സ്തുതിച്ചിടും അന്ത്യം വരെഅമ്മ തൻ കുഞ്ഞിനെ മറന്നീടിലുംമറക്കാത്ത നാഥനാം യേശുവിനെഓർത്തു ഞാൻ നന്ദിയോട്എന്നെന്നും സ്തുതിച്ചിടുമെ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്നേ മറന്നോർ എൻ ഉള്ളു
- ദുഃഖങ്ങൾ ഭാരങ്ങൾ മൂടി
- സന്തോഷിപ്പിൻ വീണ്ടും സന്തോഷിപ്പിൻ
- എന്നുവന്നീടും പ്രിയ എന്നു വന്നീടും
- തീയിൽ നൽ കുളിർമ ഏകി

