സ്തുതിഗീതം പാടുക നാം ഉയർത്തുക
സ്തുതിഗീതം പാടുക നാം ഉയർത്തുക ജയനാമം സ്തുതിക്കു യോഗ്യനവൻ സർവ്വശക്തൻ യഹോവയവൻ നമ്മെ സ്നേഹിച്ചു നമ്മെ വീണ്ടെടുത്തുസ്വന്തജനമായ് തീർത്തതിനാൽരോഗിക്കു വൈദ്യനവൻ സർവ്വശക്തൻ യഹോവയവൻ സൗഖ്യം നൽകി താൻ ശക്തിയേകിടുംഎന്നും ആശ്വാസം പകരുമവൻസേനകളിൻ നായകൻ സർവ്വശക്തൻ യഹോവയവൻ അവൻ മുമ്പിലും അവൻ പിമ്പിലുംനമ്മെ ജയത്തോടെ നടത്തിടുമേരാജാധിരാജനവൻ സർവ്വശക്തൻ യഹോവയവൻ സ്തുതിസ്തോത്രവും എല്ലാ പുകഴ്ചയുംഅവനെന്നെന്നും ആമേൻ
Read Moreസ്തുതി ഗീതങ്ങൾ ആലപിക്കും തിരുനാമ
സ്തുതി ഗീതങ്ങൾ ആലപിക്കുംതിരുനാമ മഹത്വത്തിനായ്യേശുവേ രക്ഷകാ നിന്‍റെ നാമംഞങ്ങൾക്കാശ്രയം (2)ദിനംതോറും നിൻ ദാനങ്ങളാൽനിറയ്ക്കേണമേ ഞങ്ങളെ നീ (2)തിരുഹിതമതുപോൽ നടന്നീടുവാനയ്കനിവേകിടണേ നിന്‍റെ കാരുണ്യത്താൽ;-അഴലേറുമീ ജീവിതത്തിൽപ്രതികൂലങ്ങൾ ഏറിടുമ്പോൾ (2)വഴികാട്ടിടണേ തുണചെയ്യണമെകനിവോടടിയങ്ങളെ കാത്തിടണെ;-
Read Moreസ്തുതി സ്തുതി എൻമനമേ സ്തുതികളിലു
സ്തുതി സ്തുതി എൻ മനമേസ്തുതികളിലുന്നതനെ നാഥൻനാൾതോറും ചെയ്ത നന്മകളോർത്ത്പാടുക നീ എന്നും മനമെ(2)അമ്മയെപ്പോലെ താതൻതാലോലിച്ചണച്ചിടുന്നുസമാധാനമായ് കിടന്നുറങ്ങാൻതന്‍റെ മാർവ്വിൽ ദിനം ദിനമായി(2);- സ്തുതി…കഷ്ടങ്ങൾ ഏറിടിലുംഎനിക്കേറ്റമടുത്ത തുണയായ്ഘോരവൈരിയിൻ നടുവിലവൻമേശ നമുക്കൊരുക്കിയല്ലോ(2);- സ്തുതി…ഭാരത്താൽ വലഞ്ഞീടിലുംതീരാരോഗത്താൽ അലഞ്ഞീടിലുംപിളർന്നീടുമോരടിപ്പിണരാൽതന്നിടുന്നീ രോഗ സൗഖ്യം(2);- സ്തുതി…സിംഹങ്ങൾ അണലിമേലുംബാലസിംഹങ്ങൾ പെരുമ്പാമ്പുകൾചവിട്ടി തല മെതിച്ചിടുന്നുഅവയിൽ നീ ജയം നേടിടും(2);- സ്തുതി…സഹായ ശൈലമവൻസങ്കേതവും കോട്ടയും താൻനടുങ്ങീടുകില്ലായതിനാൽതൻ കരുണ ബഹുലമഹോ(2);- സ്തുതി…
Read Moreസ്തുതി സ്തുതി എൻ മനമേ യേശുവെ
സ്തുതി സ്തുതി എൻ മനമേ യേശുവെനിന്നെ വീണ്ടെടുത്ത രക്ഷകനെസ്തുതി സ്തുതി എൻ മുഴു അന്തരംഗമേനിനക്കായവൻ ചെയ്ത നന്മകൾക്കായ്കൊടും പാപിയായ് നടന്ന നിന്നെതേടി വന്ന നല്ലിടയനവൻസ്വയം മനസ്സോടെ അജം നിനക്കായിനിണം ചൊരിഞ്ഞുയിരേകാൻകുരിശേറി മരിച്ചതുമോർക്ക;- സ്തുതി…പല രോഗങ്ങൾ വന്നപ്പോഴുംപല പീഢകൾ നേരിടിലുംദയാകരത്താലെ സദാ ബലത്തോടെപരാപരൻ നിന്നെ താങ്ങിസുഖമേകി നടത്തിയതോർക്ക;- സ്തുതി…ജയജീവിതം ചെയ്തിടുവാൻഅഭിഷേകം ചെയ്തനുഗ്രഹിച്ചുതിരുവചനത്തെ എഴുതി നിൻ മനസ്സിൽപരന്നനുരൂപമായപുതു മാനുഷനെ ധരിപ്പിച്ചു;- സ്തുതി…ലോക ജാതികൾക്കില്ലാത്തദിവ്യ സന്തോഷം നൽകിയവൻനിനക്കു താതനവൻ അവന്നു നീ സുതനുംഅനർഘമീ ദിവ്യഭാഗ്യംനിനക്കായവനേകിയതോർത്തു;- സ്തുതി…സത്യകൂട്ടായ്മ ഏകിയവൻഅപ്പോസ്തലരെ നൽകിയവൻഅനുദിനം ശരിയായ് വളർച്ച […]
Read Moreസ്തുതി സ്തുതി നിനക്കേ എന്നും
സ്തുതി സ്തുതി നിനക്കേ എന്നും ചൊല്ലീടുവാൻദോഷചുമടൊഴിച്ചു രക്ഷ തന്നവനേ!സ്തുതി സ്തുതി നിനക്ക്ആത്മവിചാരം ഇല്ലാതെ കിടന്നേൻഅരുളി ഉണർച്ച ഭവാൻഹല്ലേലൂയ്യാ ഹല്ലേലൂയ്യാ;- സ്തുതി…ശാന്തം ഇല്ലാതെ ബാധിച്ച മനസ്സിൽ തന്നു സന്തോഷം ഭവാൻഹല്ലേലൂയ്യാ ഹല്ലേലൂയ്യാ;- സ്തുതി…ഭ്രമിച്ചു ഞാൻ കിടന്നേൻ ക്യപയോടുനീയെ പരമശാന്തി കൽപിച്ചുഹല്ലേലൂയ്യാ ഹല്ലേലൂയ്യാ;- സ്തുതി…നന്ദി സന്തോഷം ലജ്ജ വിസ്മയവുംനന്നേ നിറയുന്നുള്ളിൽഹല്ലേലൂയ്യാ ഹല്ലേലൂയ്യാ;- സ്തുതി…ഏറെ പിഴച്ചു ഞാൻ ഏറെ മോചിച്ചു നീ എന്നും നിന്നടിമ ഞാൻഹല്ലേലൂയ്യാ ഹല്ലേലൂയ്യാ;- സ്തുതി…
Read Moreസ്തോത്രം സ്തോത്രം യേശുവേ
സ്തോത്രം സ്തോത്രം യേശുവേ സ്തോത്രത്തിനെന്നും യോഗ്യനേസകലനാവും പാടുന്നുദൈവം പരിശുദ്ധൻ ദൈവം പരിശുദ്ധൻദൈവം പരിശുദ്ധൻ(2)ഹാല്ലേലുയ്യാ ആമേൻഹാല്ലേലുയ്യാ ആമേൻ(2)പാപഭാരം ചുമന്നതാംദൈവത്തിൻ കുഞ്ഞാടു നീസകലനാവും പാടുന്നുദൈവം പരിശുദ്ധൻ;-ദൂതരും സർവ്വ സൃഷ്ടികളുംവാഴ്ത്തും ഏക ദൈവമേ സകലനാവും പാടുന്നു ദൈവം പരിശുദ്ധൻ;-
Read Moreസ്തുതിച്ചിടാം നാം ദൈവത്തെ
സ്തുതിച്ചീടാം നാം ദൈവത്തെസ്തുതിയിന്മേൽ വസിക്കും നാഥനെ(2)ആരാധിച്ചീടാം സ്തോത്രത്തോടെആത്മാവിൽ നിറഞ്ഞു ആർത്തുപാടാം(2)നല്ലനാഥൻ എൻ യേശുദേവൻനന്മയല്ലാതൊന്നും ചെയ്തിടാത്തവൻആരുമില്ല തുല്ല്യമായി അനുഗമിച്ചീടാൻആരാധിച്ചീടും ഞാൻ അന്ത്യനാൾവരെകരുതുന്ന കർത്താവിൻ കരുണയിലുംകൺമണി പോലെന്നെ കാക്കുന്നതാൽകൈപിടിച്ചു നടത്തുന്ന പൊന്നേശുവേനിൻ സ്നേഹമെത്രയോ ആശ്ചര്യമേ;-തീയതിൻ നടുവിൽ നിന്നെന്നാലുംനാലാമനായി യേശു ഇറങ്ങിവരുംവണങ്ങില്ലാ ഒരിക്കലും ഞാൻ ബിംബത്തെആരാധിക്കും ഞാൻ സത്യ ദൈവത്തെ;-
Read Moreസ്തോത്രം സ്തുതി ഞാൻ അർപ്പിക്കുന്നു
സ്തോത്രം സ്തുതി ഞാൻ അർപ്പിക്കുന്നുനിൻ മുറിവിൽ ഞാൻ ചുംബിക്കുന്നുആരാധനയ്ക്കു നീ യോഗ്യനാംസാഷ്ടാഗം വീണു വന്ദിക്കുന്നുഎന്നെ രക്ഷിച്ച ദൈവസ്നേഹംവർണ്ണിച്ചു തീർക്കാൻ അസാദ്ധ്യമെഉയർത്തി എന്നെ ചേറ്റിൽ നിന്നുംപ്രഭുക്കളോടൊ-ത്തിരുത്തി നീ;-കാഴ്ചയാലല്ല വിശാസത്താൽവീണു നിൻപാദം കുമ്പിടുന്നുനേരിൽ ഞാൻ കാണും നിൻമുഖത്തെകണ്ടു നിർവൃതി പൂകിടും ഞാൻ;-സർവ്വമഹത്വം കുഞ്ഞാടിനുഅർപ്പിക്കുന്നു ഞാൻ സർവ്വസ്വവുംദേവന്മാരേക്കാൾ ശ്രേഷ്ഠനാം നിൻഉന്നതനാമം വാഴ്ത്തിടുന്നു;-
Read Moreസ്തുതിച്ച്Iടാം യേശു കർത്താവിനെ
സ്തുതീച്ചീടാം യേശു കർത്താവിനെ സർവ്വശക്തൻ മഹോന്നതനെ മഹിമകൾ വെടിഞ്ഞീ ഭൂവിൽ വന്ന് ജീവനെ നൽകിയ രക്ഷകനെ സർവ്വം മറന്നു നാം ആരാധിക്കാം ഒന്നായ് ചേർന്ന് നാം ആരാധിക്കാംശത്രുവിൻ കരത്തിൽ നിന്നും നമ്മെ വീണ്ടെടുത്ത രക്ഷകനെ സർവ്വം മറന്നു നാം ആരാധിക്കാം നന്ദിയോടെ നാം ആരാധിക്കാംകഷ്ടതയിൽ നല്ല തുണയായി കൂടെയിരിക്കുന്ന രക്ഷകനെ സർവ്വം മറന്നു നാം ആരാധിക്കാം സന്തോഷത്തോടെ നാം ആരാധിക്കാം
Read Moreസ്തോത്രം യേശുനാഥനേ മനുവേലനേ
സ്തോത്രം യേശുനാഥനേ!മനുവേലനേ! മനുവേലനേ!പാത്രഹീന-നാകുമെന്നെ-പാർത്തു നിൻകയ്യാലണച്ചുചേർത്തുകൊണ്ടെന്‍റെ ദുരിതം തീർത്തുരക്ഷിക്കേണമേ;- സ്തോത്രം…വിണ്ണിലുമീ-മണ്ണിലുംനീ-യെന്നപോലാരുള്ളഹോഉന്നതനാ-കുന്ന യേശുമന്നവരിൽ-മന്നനേ!;- സ്തോത്രംപൊന്നുലോകം തന്നിൽനിന്നു-വന്ന ജീവ-നാഥനേഎന്നപേക്ഷിയ്ക്കിന്നു ചെവിതന്നുകേട്ടിടേണമേ;- സ്തോത്രംപാരമഴ-ലോടുഴലു-പാപിയാമെന്നെ വെടിഞ്ഞുദൂരവേ പോയീടരുതേദാവീദിൻ കുമാരനേ;- സ്തോത്രംതാതനേ! എൻ-താതനേ-പാതകർ സങ്കേതമേനീതിയോടെ-ഭൂതലം വാണിടുവാൻ വരേണമേ;- സ്തോത്രം…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പാടിടാം സ്തോത്ര സംഗീതം
- കൃപയേറും കർത്താവിലെൻ
- ഞാൻ ഒന്നറിയുന്നു നീ എന്റെ ദൈവം
- ഒന്നിച്ചു നാം ചേർന്നിടുമ്പോൾ
- പരമരാജാ ഗുരുവരനെ സ്തുതിക്കുന്നു

