സ്തോത്രം യേശുനാഥനേ മനുവേലനേ
സ്തോത്രം യേശുനാഥനേ!മനുവേലനേ! മനുവേലനേ!പാത്രഹീന-നാകുമെന്നെ-പാർത്തു നിൻകയ്യാലണച്ചുചേർത്തുകൊണ്ടെന്‍റെ ദുരിതം തീർത്തുരക്ഷിക്കേണമേ;- സ്തോത്രം…വിണ്ണിലുമീ-മണ്ണിലുംനീ-യെന്നപോലാരുള്ളഹോഉന്നതനാ-കുന്ന യേശുമന്നവരിൽ-മന്നനേ!;- സ്തോത്രംപൊന്നുലോകം തന്നിൽനിന്നു-വന്ന ജീവ-നാഥനേഎന്നപേക്ഷിയ്ക്കിന്നു ചെവിതന്നുകേട്ടിടേണമേ;- സ്തോത്രംപാരമഴ-ലോടുഴലു-പാപിയാമെന്നെ വെടിഞ്ഞുദൂരവേ പോയീടരുതേദാവീദിൻ കുമാരനേ;- സ്തോത്രംതാതനേ! എൻ-താതനേ-പാതകർ സങ്കേതമേനീതിയോടെ-ഭൂതലം വാണിടുവാൻ വരേണമേ;- സ്തോത്രം…
Read Moreസ്തുതിച്ചിടാം എന്നും യേശുവിൻ
സ്തുതിച്ചിടാം എന്നും യേശുവിൻ നാമത്തെസർവ്വജനങ്ങളും ആമോദമായ്തപ്പുകൾ വീണകൾ മീട്ടിനാം പാടുകസ്തോത്രയാഗങ്ങളെ എന്നുമെന്നുംഹല്ലേലുയ്യാ ഹല്ലേലുയ്യാഹല്ലേലുയ്യാ അവൻ നല്ലവനല്ലോഹല്ലേലുയ്യാ ദയ എന്നുമുള്ളത്പാപത്തെ വിട്ടു നാം ഓടീടുകപാപവഴികളെ വിട്ടീടുകപാതകർക്കായ് ജീവൻ തന്നുവല്ലോപാവനരായി നാം ജീവിച്ചിടാം;- സ്തുതി…പ്രിയന്‍റെ സ്നേഹത്തെ കീർത്തിക്കുവാൻആയിരം നാവിനാൽ സാദ്ധ്യമല്ലഎങ്കിലും രക്ഷകൻ പാനപാത്രം-നാൾതോറുംഎടുത്തു ഞാൻ സ്തോത്രം ചെയ്യും;- സ്തുതി…വൈരിഗണം ഏറ്റം ക്രുദ്ധിക്കട്ടെകണികളും കുഴികളും ഭവിച്ചിടട്ടെയേശുവിൻ സ്നേഹത്തിൽ നിന്നെന്നെവേർപിരിക്കാൻ ഇവ സാദ്ധ്യമല്ല;- സ്തുതി…തൻ മക്കൾക്കാനന്ദം നല്കീടുവാൻതാതൻ വേഗം വാനിൽ വന്നിടുമേആയിരം ആയിരം വിശുദ്ധരുമായ്നിത്യയുഗങ്ങൾ വാണിടുമേ;- സ്തുതി…
Read Moreസ്തോത്രമനന്തം സ്തോത്രമനന്തം സർവ്വ
സ്തോത്രമനന്തം സ്തോത്രമനന്തം സർവ്വകർത്താ! നിൻനാമത്തിനെന്നും സ്തോത്രമനന്തംനിത്യദൈവമേ! സത്യനാഥനേ! നിന്നപത്യതയിൻ ദത്തിനായി സ്തോത്രമനന്തംനിൻ നിയമിത വൃന്ദമതിൽ നീയെന്നമുൻനിയമിച്ചെന്നതിനാൽ സ്തോത്രമനന്തംആദിപാതവിൽ ഹാ! മൃതനായ എന്‍റെ ജീവനിന്നുയിർപ്പിനായി സ്തോത്രമനന്തംതൻജഡമായ പുതുവർണ്ണവഴിയായ് സ്വർഗ്ഗേ എന്നെയുമിരുത്തിയതാൽ സ്തോത്രമനന്തംശുദ്ധമാം നിലയിൽ നിത്യജീവനി ലിന്നും കാത്ത നിൻകൃപയ്ക്കുവേണ്ടിസ്തോത്രമനന്തം നിന്നുടെ തിരുസന്നിധിമൂലം ഇപ്പോൾ എന്നെ നീ ശുദ്ധീകരിക്ക സ്തോത്രമനന്തംനിന്നുടെ ബലമെന്നിൽ വന്നുനിറവാൻ ഇപ്പോൾ എന്നെ നീയനുഗ്രഹിക്ക സ്തോത്രമനന്തംനിൻ കൃപയിൽ ഞാനെൻ മൃതിയോളം നിൽപ്പാനെന്നെ നീയാശീർവദിക്ക സ്തോത്രമനന്തംതൻഹിതംപോലെ സർവ്വവും ചെയ്യും നിത്യമന്നവനേ! നിൻകൃപയ്ക്കായ് സ്തോത്രമനന്തംഉന്നതമായ നിന്നുടെ നാമംസർവ്വ സന്നുതമായ് ഭവിക്കട്ടെ […]
Read Moreസ്തുതിച്ചിടാം മഹിപനവനെ
സ്തുതിച്ചിടാം മഹിപനവനെപരിശുദ്ധനാമേശു ദേവനെഭൂമിയെങ്ങുമവൻ നാമമുയരാൻപാപവലയിൽ കേഴും പാപിയെതേടി അണഞ്ഞോനാം പരമേശസുതനെപാപം പോക്കാൻ പാപകോലമായ്പാരിൽ പിറന്നോരിമ്മാനുവേലനെ സ്തുതിക്കനാം;-രോഗബാധയാൽ ക്ഷീണരായോരിൻശോകമകറ്റി സംപൂർണ്ണ സൗഖ്യമേകിയോൻരോഗമേറ്റ ക്രൂശിൽ യാഗമായ്പാപശാപമാകവെയും നീക്കി തൻ രുധിരത്താൽ;-ജീവനറ്റോനായ് വാടും മർത്യനെവാ എന്നരികിൽ ഞാനേകും നിത്യജീവനെഏവ-മുൺമയോടുരച്ചപിൻജീവയാവി-മാരിപോൽ പകർന്നു താൻ ഭൂവിയിതിൽ;-ആവലോടിഹെ മേവും ശുദ്ധരെവാഴ്വിലണച്ചിടാനണയും അംബരത്തിൽമന്നവനാം അവൻ മണാളനായ്ചേരുമന്തികെ ജയം കൊണ്ടോരെല്ലാം ആനന്ദമായ്;- വാ എൻ തോഴരേ വാ, ഇന്നേരമേവാഴ്ത്തിസ്തുതിച്ചിടാ-നവനിയിലവനെഹല്ലേലൂയ്യാ ജയം കൊണ്ടാടിടാംവാഴുമവൻ രാജനായ് ഭൂവിയിതിൽ ഹല്ലേലൂയ്യാ;-
Read Moreസ്തോത്രമേ സ്തോത്രമേ പ്രിയ യേശു
സ്തോത്രമേ സ്തോത്രമേ പ്രിയ യേശുരാജനെന്നും സ്തോത്രം പ്രിയ യേശുരാജനെന്നും – സ്തോത്രംപാപവും അതിൻഫലമാം ശാപങ്ങളും എല്ലാംക്രൂശിലേറ്റ സ്നേഹത്തെ ഞാനോർത്തുനന്ദിയോടെ നിന്നടി വണങ്ങി;- സ്തോത്ര…ദൂതസഞ്ചയം എനിക്കു കാവലായി തന്നുദൂതരെക്കാൾ ശ്രേഷ്ഠമായ സ്ഥാനംദാനമായി തന്നതിനെ ഓർത്തു;- സ്തോത്ര…ഞാനിനീ ഭയപ്പെടുവാൻ ദാസ്യാത്മാവേ അല്ലപുത്രത്വത്തിൻ ആത്മാവിനാലെന്നെപുത്രനാക്കി തീർത്ത കൃപയോർത്തു;- സ്തോത്ര…സ്വർഗ്ഗരാജ്യത്തിൻ വിശിഷ്ട വേല എനിക്കേകിസ്വർഗ്ഗീയമാം ഭണ്ഡാരത്തിനെന്നെസ്വർഗ്ഗനാഥൻ കാവലാക്കി സ്തോത്രം;- സ്തോത്ര…പാപത്തിനടിമയിൽ ഞാൻ വീണിടാതെ എന്നുംപാവനമാം പാതയിൽ നടത്തിപാവനാത്മ കാത്തിടുന്നതോർത്തു;- സ്തോത്ര…ഓരോനാളും ഞങ്ങൾക്കുള്ളതെല്ലാം തന്നു പോറ്റിഭാരമെല്ലാം തൻ ചുമലിലേറ്റിഭാരമെന്യേ കാത്തിടുന്നതോർത്തു;- സ്തോത്ര…എണ്ണമില്ലാതുള്ള നിന്‍റെ വൻ […]
Read Moreസ്തോത്ര മേശുവേ സ്തോത്രമേശുവേ
സ്തോത്രമേശുവേ സ്തോത്രമേശുവേ നിന്നെമാത്രം നന്ദിയോടെയെന്നുംവാഴ്ത്തിപ്പാടും ഞാൻ ദാസനാമെന്‍റെ നാശമകറ്റാൻ നര വേഷമായവതരിച്ച ദൈവജാതനേപാപത്തിന്നുടെ ശാപശിക്ഷയാം ദൈവ കോപത്തീയിൽ വെന്തരിഞ്ഞ ജീവനാഥനെശത്രുവാമെന്നെ നിൻപുത്രനാക്കുവാൻഎന്നിൽ ചേർത്ത നിൻകൃപയ്ക്കനന്ത സ്തോത്രമേശുവേആർത്തികൾ തീർത്ത കരുണാസമുദ്രമേ! നിന്നെ സ്തോത്രം ചെയ്‌വാനെന്നെയെന്നും പാത്രമാക്കുക ജീവനാഥനേ ദേവനന്ദനാ നിന്‍റെജീവനെന്നിൽ തന്നതിന്നായ് സ്തോത്രമേശുവേനാശലോകത്തിൽ ദാസനാമെന്നെ സത്പ്രകാശമായ് നടത്തിടേണമേശുനാഥനേ
Read Moreസ്തോത്രമെന്നേശു പരാ നിൻ നാമത്തെ
സ്തോത്രമെന്നേശുപരാ നിൻ നാമത്തെ മാത്രം പുകഴ്ത്തുന്നു ഞാൻആർത്തികൾ തീർത്തെന്നെ ചേർത്തിടുവാനായി പാർത്തലം തന്നിൽ വന്ന കർത്താവിനെ മാത്രം പുകഴ്ത്തുന്നു ഞാൻജീവനെ നീയെനിക്കായ് വെടിഞ്ഞെന്നുടെ ജീവനെ വീണ്ടതിനെ നിനച്ചു നിൻ നാമം പുകഴ്ത്തുന്നു ഞാൻപാവന ലോകെയെൻ ജീവനെയും കൊണ്ടു രാപ്പകൽ വാണിടുന്ന സർവ്വേശാ!നിൻ നാമം പുകഴ്ത്തുന്നു ഞാൻജീവനെ നീയെന്നിൽ രാപ്പകൽ നൽകി നിൻ ആവിയിൽ കാത്തിടുന്ന കൃപാലോനിൻ നാമം പുകഴ്ത്തുന്നു ഞാൻതാതസുതാത്മന നാരതവും സ്തുതി നീതിയിൻ സൂര്യനേ നീ പ്രകാശമായ്വാണിടുന്നെന്നിലതാൽരീതി: യേശുമഹേശനെ ഞാൻ
Read Moreസ്തോത്രം നാഥാ സ്തോത്രം ദേവാ
സ്തോത്രം നാഥാ സ്തോത്രം ദേവാസ്തോത്രം രാജാ സ്തോത്രമേനന്ദിയോടെ വന്ദിക്കുന്നുപൊന്നു നാഥാ നിന്നെ ഞാൻയേശുനാഥനെ നിത്യരാജാവേഭക്തിയോടെ വീണിടുന്നേതൃപ്പാദത്തിങ്കൽ ഞാൻപാപത്തിൽ നിന്നുദ്ധരിച്ചപ്രാണനാഥാ നിന്നെ ഞാൻപാർത്തലത്തിൽ പാർത്തിടുന്നാൾപാടി സ്തോത്രം ചെയ്യും ഞാൻ;-ലോകത്തിൽ ഞാൻ അന്യനെന്നാൽനിന്നിലെത്ര ധന്യൻ ഞാൻനല്ലപോരാട്ടം പോരാടാൻശക്തി നൽകു ശുദ്ധാത്മ;-ദേഹം ദേഹി സർവ്വവും ഞാൻതൃക്കരത്തിങ്കൽ തന്നീടാൻനിൻഹിതംപോൽ തീർക്ക എന്നെപൊന്നുനാഥാ ഏഴയെ;-
Read Moreസ്തോത്രം പാടിടാം ഗീതം പാടിടാം
സ്തോത്രം പാടിടാം ഗീതം പാടിടാംകർത്താധി കർത്തനെ സ്തുതിച്ചിടാംതാഴ്ച്ചയിൽ ഓർത്തവനെ പാടി പുകഴ്ത്തിടാംഫറവോനു ഞാൻ അടിമയല്ലസംഹരിച്ചവൻ നീയല്ലേയോപാതാളത്തിൽ നിന്നും വിടുവിച്ചിടുന്നതൻ ദയയോ എന്നുമുള്ളത്;- സ്തോത്രം…ആഴിയിലെന്നെ നടത്തിടുന്നവൻചെങ്കടൽ വിഭജിച്ചവൻഈ മരുയാത്രയിൽ താങ്ങി നടത്തുന്നതൻ ദയയോ എന്നുമുള്ളത്;- സ്തോത്രം…വ്യാജം പറവാൻ മനുജനല്ലവൻഅനുതപിപ്പാൻ മനുജനല്ലയിസ്രായേലിൻ ദുഃഖം മാറിടുമേസൂര്യച്രന്ദ്ര നിഴൽ മാറുകില്ല;- സ്തോത്രം…
Read Moreസ്തോത്രം സദാ പരനേ തിരുനാമം
സ്തോത്രം സദാ പരനേ – തിരുനാമംവാഴ്ത്തിപ്പുകഴ്ത്തിടും ഞാൻധാത്രിയിലെ മർത്ത്യഗോത്രമശേഷമായ്കീർത്തിക്കും നിന്നുടെ കീർത്തിയെഴും നാമംസംഖ്യയില്ലാ ഗണങ്ങൾ സദാ തവസന്നിധി തന്നിൽ നിന്നുപങ്കമകന്ന നിൻ തങ്കനാമം വാഴ്ത്തിസങ്കടമെന്യേ സംസേവ ചെയ്യുന്നവർജീവനറ്റോരുലകമിതിന്നു നിൻജീവനരുളിടുവാൻദ്യോവിൻ മണിവിളക്കായിരുന്നുള്ള നിൻപാവന സൂനുവെ ഭൂവിലയച്ചതാൽവിശ്വസ്ത നായകാ! നീന്നത്യന്തമാമൈശ്വര്യ കാരുണ്യങ്ങൾക്രിസ്തുവിൽ വ്യാപരിപ്പിച്ചവണ്ണം നിജദത്താവകാശത്തിൻ പുത്രർക്കും നൽകി നീസ്വർഗ്ഗം ഭൂവനതല മിവയിലെവർഗ്ഗമെല്ലാം പിന്നെയുംക്രിസ്തുവിലൈക്യപ്പെടുത്തും വ്യവസ്ഥ നിൻശുദ്ധിമാന്മാർക്കറിയിച്ചുകൊടുത്തു നീസ്വർലോകസംബന്ധമാ-മാശിസ്സുകളെല്ലാറ്റിനാലും ഭവാൻചൊല്ലെഴും പുത്രനിലാശീർവ്വദിച്ച നിൻനല്ല നാമമെന്നും ചൊല്ലി വാഴ്ത്തിടുവിൻ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സമർപ്പിക്കുന്നേ ഞാനെന്നെ
- അനുപമായ സ്നേഹം അമ്മയേ
- ഓർത്തിടാം പ്രിയരേ ദൈവിക വിളിയെ
- യേശുവേ അങ്ങേ ഞാൻ ആരാധിക്കും
- എന്നേശുവേ എന്നേശുവേ നീ

