Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

സ്തോത്രം പാടിടാം ഗീതം പാടിടാം

സ്തോത്രം പാടിടാം ഗീതം പാടിടാംകർത്താധി കർത്തനെ സ്തുതിച്ചിടാംതാഴ്ച്ചയിൽ ഓർത്തവനെ പാടി പുകഴ്ത്തിടാംഫറവോനു ഞാൻ അടിമയല്ലസംഹരിച്ചവൻ നീയല്ലേയോപാതാളത്തിൽ നിന്നും വിടുവിച്ചിടുന്നതൻ ദയയോ എന്നുമുള്ളത്;- സ്തോത്രം…ആഴിയിലെന്നെ നടത്തിടുന്നവൻചെങ്കടൽ വിഭജിച്ചവൻഈ മരുയാത്രയിൽ താങ്ങി നടത്തുന്നതൻ ദയയോ എന്നുമുള്ളത്;- സ്തോത്രം…വ്യാജം പറവാൻ മനുജനല്ലവൻഅനുതപിപ്പാൻ മനുജനല്ലയിസ്രായേലിൻ ദുഃഖം മാറിടുമേസൂര്യച്രന്ദ്ര നിഴൽ മാറുകില്ല;- സ്തോത്രം…

Read More 

സ്തോത്രം സദാ പരനേ തിരുനാമം

സ്തോത്രം സദാ പരനേ – തിരുനാമംവാഴ്ത്തിപ്പുകഴ്ത്തിടും ഞാൻധാത്രിയിലെ മർത്ത്യഗോത്രമശേഷമായ്കീർത്തിക്കും നിന്നുടെ കീർത്തിയെഴും നാമംസംഖ്യയില്ലാ ഗണങ്ങൾ സദാ തവസന്നിധി തന്നിൽ നിന്നുപങ്കമകന്ന നിൻ തങ്കനാമം വാഴ്ത്തിസങ്കടമെന്യേ സംസേവ ചെയ്യുന്നവർജീവനറ്റോരുലകമിതിന്നു നിൻജീവനരുളിടുവാൻദ്യോവിൻ മണിവിളക്കായിരുന്നുള്ള നിൻപാവന സൂനുവെ ഭൂവിലയച്ചതാൽവിശ്വസ്ത നായകാ! നീന്നത്യന്തമാമൈശ്വര്യ കാരുണ്യങ്ങൾക്രിസ്തുവിൽ വ്യാപരിപ്പിച്ചവണ്ണം നിജദത്താവകാശത്തിൻ പുത്രർക്കും നൽകി നീസ്വർഗ്ഗം ഭൂവനതല മിവയിലെവർഗ്ഗമെല്ലാം പിന്നെയുംക്രിസ്തുവിലൈക്യപ്പെടുത്തും വ്യവസ്ഥ നിൻശുദ്ധിമാന്മാർക്കറിയിച്ചുകൊടുത്തു നീസ്വർലോകസംബന്ധമാ-മാശിസ്സുകളെല്ലാറ്റിനാലും ഭവാൻചൊല്ലെഴും പുത്രനിലാശീർവ്വദിച്ച നിൻനല്ല നാമമെന്നും ചൊല്ലി വാഴ്ത്തിടുവിൻ

Read More 

സ്തോത്രം ശ്രീ മനുവേലനേ മമ ജീവനേ

സ്തോത്രം ശ്രീ മനുവേലനേ മമ ജീവനേ മഹേശനേ! പാർത്തലത്തിൽ പരിശ്രയമായ് പാരിൽ വന്ന നാഥനെ മമ ജീവനേ മഹേശനേ!ആദിപിതാവോതിയതാം ആദിവേദനാദമേ!മമ ജീവനേ മഹേശനേ!മാനവസമ്മാനിതനേ മാനനീയരൂപനേമമ ജീവനേ മഹേശനേ!സാദരമാദൂതഗണം ഗീതം പാടിവാഴ്ത്തിടുംമമ ജീവനേ മഹേശനേ!ജീവകൃപാ ജലം ചൊരിയും ജീവവർഷമേഘമേമമ ജീവനേ മഹേശനേ!സ്വന്ത രക്തം ചിന്തിയെന്നെ ഹന്ത! വീണ്ടെടുത്തതാൽമമ ജീവനേ മഹേശനേ!രാജസുതാ! പൂജിതനേ രാജരാജനേശുവേമമ ജീവനേ മഹേശനേ!താവകമാം നാമമഹോ ഭാവനീയമാം സദാമമ ജീവനേ മഹേശനേ!

Read More 

സ്തോത്രം സ്തോത്രം സ്തോത്രമെന്നുമെ

സ്തോത്രം സ്തോത്രം സ്തോത്രമെന്നുമെവാഴ്ത്തും ജീവനാളെല്ലാംയേശുവേ… നന്ദിയാൽയേശുവേ യോഗ്യൻ നീ എന്നെന്നുംസ്തോത്രം അർപ്പിച്ചീടുന്നുമഹത്വം സ്തുതി ബഹുമാനമെല്ലാംഎന്നേയ്ക്കും അങ്ങേയ്ക്ക്അർപ്പിക്കുന്നു ഞാൻവാഴ്ത്തും വാഴ്ത്തും നന്ദിയോടെന്നുംപാടും അങ്ങേയ്ക്കായ് എന്നുംയേശുവേ നാളെല്ലാം;-വന്നിടും വന്നിടും വാനമേഘത്തിൽചേർക്കും തൻ മഹത്വത്തിൽഹാ അതെൻ പ്രത്യാശയേ;-

Read More 

സൃഷ്ടാവാം ദൈവമെ എൻ യേശുവേ

സൃഷ്ടാവാം ദൈവമെ എൻ യേശുവേനിത്യനാം ദൈവമേ എൻ യേശുവേ(2)ഉന്നതനാം നായകനെ വന്ദിതിനാം നായകനെസൗഖ്യത്തിൻ ദായകനെ കർത്താധികർത്താവേവരുന്നു ഞാൻ നിൻ തിരുസന്നിധിയിൽ;-പരിശുദ്ധനെ രാജവേ അങ്ങേ വാഴ്ത്തിടുന്നിതാവീരനാം ദൈവമേ അങ്ങേ നമിച്ചീടുന്നേ(2)അവനെന്‍റെ ശൈലവും എൻ കോട്ടയുംഅവൻ എന്‍റെ രക്ഷയും എൻ ആശ്രയം(2)എൻ പാറയകുന്നവൻ എൻ പരിചയാകുന്നവൻഅവൻ എന്‍റെ ഉപനിധിയേ(2);- പരിശു…നിൻ ഹിതം പോലെന്നെ നടത്തണേ പോകേണ്ട വഴി എന്നെ കാണിക്കണേ(2)കൂരിരുളായാലും താഴ്വരയായാലുംഎൻ കൂടെയിരിക്കുന്നോനേ(2);- പരിശു…

Read More 

സ്തോത്രം സ്തോത്രം കർത്താവിന്

സ്തോത്രം സ്തോത്രം കർത്താവിന്സ്തോത്രത്തിനു യോഗ്യനായോനേസ്തോത്രയാഗം അർപ്പിച്ചീടുന്നുസ്തോത്ര ഗാനം പാടി വാഴ്ത്തുന്നുയേശു നാഥാഎന്നു മേഘേ വന്നീടുമോ നീപൊൻമുഖം കണ്ടാരാധിച്ചിടാം(2)നാശകരമായ കുഴിയിലുംകുഴഞ്ഞതാം ചേറ്റിൽ നിന്നെന്നേഅൻപിൻ കരം നീട്ടി രക്ഷിച്ചയേശു കർത്തന് ആയിരം സ്തോത്രംവീഴ്ചയിൽ നിന്നെന്‍റെ കാലിനെകണ്ണിനെ കണ്ണീരിൽ നിന്നുംപ്രാണനെ മരണത്തിൽ കാത്തയേശു കർത്തന് ആയിരം സ്തോത്രംകുന്നുകൾ നീങ്ങിപ്പോകുംമലകളും മാറിപ്പോകുമേമാറാത്ത വാഗ്ദത്തങ്ങളോർത്ത്യേശു കർത്തന് ആയിരം സ്തോത്രം

Read More 

സ്നേഹ നാഥനേ നിൻ സ്നേഹ നാദത്തെ

സ്നേഹ നാഥനേ നിൻ സ്നേഹ നാദത്തെഎന്നു കേൾക്കും വാനമേഘെ ഞാൻപ്രാർത്ഥനയിൽ നാൾ കഴിച്ചിടാംശ്രേഷ്ഠമായ വേല ചെയ്തിടാംയേശുരാജൻ വരവിനായ് കാത്തിടും നാം ഏവരുംഎണ്ണയും വിളക്കുമായ് ഒരുങ്ങിടാം;-പ്രധാന ദൂതശബ്ദഘോഷവുംകാഹളത്തിൻ ഇമ്പനാദവുംകേട്ടിടുന്ന വേളയിൽ ക്രിസ്തുവിൽ മൃതരെല്ലാംപുനരുത്ഥാനം ചെയ്തു നിത്യം വാണിടും;-ദൈവരാജ്യം ഭൂവിലാക്കുവാൻതേജസ്സിൻ കിരീടം നൽകുവാൻകണ്ണുനീരകറ്റി തന്‍റെ കുടെയന്നു ചേർക്കുവാൻക്രിസ്തുനാഥൻ പാരിൽ വീണ്ടും വന്നിടും;-

Read More 

സ്നേഹ സ്വരൂപാ വിശ്വസ്ത നായകാ

സ്നേഹ സ്വരൂപാ വിശ്വസ്ത നായകാഅലിവുള്ള എൻ പിതാവേകൃപയും കരുണയും നിറഞ്ഞവനെദയയും ക്ഷമയും നിനക്കേറ്റമേനീയെൻ പരമപിതാവാം ദൈവമെപാപത്തിൽ ഞാൻ ഉരുവായ നാൾശാപത്തിൽ ഞാൻ വളർന്ന നാൾനീയാരെന്നറിയാതെ ജീവിച്ച നാൾലോകത്തിൻ ജീവിതം ആശിച്ച നാൾ;-സ്നേഹിതർ ഓരോന്നായ് അകന്നു പോയിസ്നേഹിപ്പാൻ ആരുമെ ഇല്ലാതെ പോയ്കഷ്ടങ്ങൾ മാത്രമായ് ജീവിച്ച നാൾജീവിതം മതിയെന്നു തോന്നിയ നാൾ;-സത്യമാം ദൈവത്തെ അന്വേഷിക്കിൽനീയെന്നെ കണ്ടെത്തിയതത്ഭുതമെപാപം ക്ഷമിച്ചെന്നെ വീണ്ടെടുത്തകർത്താവേ നിനക്കായ് ഞാൻ ജീവിച്ചിടും;-

Read More 

സ്നേഹതീരത്തു ഞാനെത്തുമ്പോൾ

സ്നേഹ തീരത്തു ഞാനെത്തുമ്പോൾപ്രിയന്‍റെ പൊന്മുഖം കണ്ടിടുംആനന്ദക്കണ്ണീർ വീഴ്ത്തിടും പാദത്തിൽ ഞാൻമുത്തിടും ആണിയേറ്റ പാദങ്ങൾലോകം വെറുത്തതാം വിശുദ്ധന്മാരുംജീവൻ ത്യജിച്ചതാം ഭക്തന്മാരുംമുൻപേ പോയ വിശുദ്ധന്മാരെല്ലാരുമേഒത്തുചേർന്നിടും പ്രിയൻ സന്നിധൗ;- സ്നേഹ…ക്ഷയം വാട്ടം മാലിന്യങ്ങളില്ലാത്തതേജസ്സിൻ ശരീരം ഞാൻ പ്രാപിക്കുംവൃദ്ധരും ബാലരെല്ലാരും ഒരുപോൽആർത്തുഘോഷിച്ചാനന്ദിക്കും പാദത്തിൽ;- സ്നേഹ…സ്വർണ്ണത്തെരുവീഥിയിൽ നടക്കും ഞാൻനീതിസൂര്യശോഭയാൽ ഞാൻ വിളങ്ങുംപ്രാണപ്രിയൻ മഹത്വം ഞാൻ നേരിൽ കാണുമ്പോൾഅന്തം വിട്ടു ഹല്ലേലൂയ്യാ പാടിസ്തുതിക്കും;- സ്നേഹ…

Read More 

സ്നേഹ വിരുന്നനുഭവിപ്പ‍ാൻ സ്നേഹ

സ്നേഹവിരുന്നനുഭവിപ്പാൻ സ്നേഹ-ദൈവ മക്കളെല്ലാരും കൂടുവിൻ ജയം ജയം നമുക്കേപക തിങ്ങി ലോകമക്കൾ പലകുലം ജാതികളായ്പിരിഞ്ഞു നാൾക്കുനാൾ പരനോടെതിർക്കുന്നുനമുക്കൊരു പിതാവുതന്നേ- നമുക്കേവർക്കും ജീവൻഅരുളിടുന്നതും ദൈവാത്മാവു തന്നെനമുക്കേക രക്ഷകനാം (2)നമുക്കേവർക്കും കൂടി യിരിപ്പതിനിനി സ്വർഗ്ഗം ഒന്നു തന്നെ;- സ്നേഹവിരു…നമുക്കേക ഭോജനമേ- നമുക്കേവർക്കും നിഴൽവെളിച്ച ത്തൂണതും യേശുനായകനേവഴി വാതിൽ സ്നാനമൊന്നേ(2)ക്രിസ്തു വിധി ചൊല്ലുന്നേരം നമുക്കെല്ലാവർക്കുംവലതുഭാഗമൊന്നേ;- സ്നേഹവിരു…സ്നേഹക്കുറിതൊട്ടിടേണം നാം- നിയമം ഇതേശുവിൻജനങ്ങൾക്കേവർക്കും നിയമിച്ചേശു പരൻപക പേയുടെ കുറിയാം(2)പരനേറെ സങ്കടം കോപവും വരുംപിണങ്ങും ലോകരോടു;- സ്നേഹവിരു…ക്രിസ്തൻ തിരുചിന്ത ധരിപ്പിൻ- കുരിശെടുത്തുതാഴ്മയോടവൻ പിൻചെല്ലുവിൻ തിരുകൃപ ലഭിപ്പ‍ാൻഏകമനസ്സോടെ […]

Read More