സ്തോത്രമെന്നേശു പരാ നിൻ നാമത്തെ
സ്തോത്രമെന്നേശുപരാ നിൻ നാമത്തെ മാത്രം പുകഴ്ത്തുന്നു ഞാൻആർത്തികൾ തീർത്തെന്നെ ചേർത്തിടുവാനായി പാർത്തലം തന്നിൽ വന്ന കർത്താവിനെ മാത്രം പുകഴ്ത്തുന്നു ഞാൻജീവനെ നീയെനിക്കായ് വെടിഞ്ഞെന്നുടെ ജീവനെ വീണ്ടതിനെ നിനച്ചു നിൻ നാമം പുകഴ്ത്തുന്നു ഞാൻപാവന ലോകെയെൻ ജീവനെയും കൊണ്ടു രാപ്പകൽ വാണിടുന്ന സർവ്വേശാ!നിൻ നാമം പുകഴ്ത്തുന്നു ഞാൻജീവനെ നീയെന്നിൽ രാപ്പകൽ നൽകി നിൻ ആവിയിൽ കാത്തിടുന്ന കൃപാലോനിൻ നാമം പുകഴ്ത്തുന്നു ഞാൻതാതസുതാത്മന നാരതവും സ്തുതി നീതിയിൻ സൂര്യനേ നീ പ്രകാശമായ്വാണിടുന്നെന്നിലതാൽരീതി: യേശുമഹേശനെ ഞാൻ
Read Moreസ്തോത്രം നാഥാ സ്തോത്രം ദേവാ
സ്തോത്രം നാഥാ സ്തോത്രം ദേവാസ്തോത്രം രാജാ സ്തോത്രമേനന്ദിയോടെ വന്ദിക്കുന്നുപൊന്നു നാഥാ നിന്നെ ഞാൻയേശുനാഥനെ നിത്യരാജാവേഭക്തിയോടെ വീണിടുന്നേതൃപ്പാദത്തിങ്കൽ ഞാൻപാപത്തിൽ നിന്നുദ്ധരിച്ചപ്രാണനാഥാ നിന്നെ ഞാൻപാർത്തലത്തിൽ പാർത്തിടുന്നാൾപാടി സ്തോത്രം ചെയ്യും ഞാൻ;-ലോകത്തിൽ ഞാൻ അന്യനെന്നാൽനിന്നിലെത്ര ധന്യൻ ഞാൻനല്ലപോരാട്ടം പോരാടാൻശക്തി നൽകു ശുദ്ധാത്മ;-ദേഹം ദേഹി സർവ്വവും ഞാൻതൃക്കരത്തിങ്കൽ തന്നീടാൻനിൻഹിതംപോൽ തീർക്ക എന്നെപൊന്നുനാഥാ ഏഴയെ;-
Read Moreസ്തോത്രം പാടിടാം ഗീതം പാടിടാം
സ്തോത്രം പാടിടാം ഗീതം പാടിടാംകർത്താധി കർത്തനെ സ്തുതിച്ചിടാംതാഴ്ച്ചയിൽ ഓർത്തവനെ പാടി പുകഴ്ത്തിടാംഫറവോനു ഞാൻ അടിമയല്ലസംഹരിച്ചവൻ നീയല്ലേയോപാതാളത്തിൽ നിന്നും വിടുവിച്ചിടുന്നതൻ ദയയോ എന്നുമുള്ളത്;- സ്തോത്രം…ആഴിയിലെന്നെ നടത്തിടുന്നവൻചെങ്കടൽ വിഭജിച്ചവൻഈ മരുയാത്രയിൽ താങ്ങി നടത്തുന്നതൻ ദയയോ എന്നുമുള്ളത്;- സ്തോത്രം…വ്യാജം പറവാൻ മനുജനല്ലവൻഅനുതപിപ്പാൻ മനുജനല്ലയിസ്രായേലിൻ ദുഃഖം മാറിടുമേസൂര്യച്രന്ദ്ര നിഴൽ മാറുകില്ല;- സ്തോത്രം…
Read Moreസ്തോത്രം സദാ പരനേ തിരുനാമം
സ്തോത്രം സദാ പരനേ – തിരുനാമംവാഴ്ത്തിപ്പുകഴ്ത്തിടും ഞാൻധാത്രിയിലെ മർത്ത്യഗോത്രമശേഷമായ്കീർത്തിക്കും നിന്നുടെ കീർത്തിയെഴും നാമംസംഖ്യയില്ലാ ഗണങ്ങൾ സദാ തവസന്നിധി തന്നിൽ നിന്നുപങ്കമകന്ന നിൻ തങ്കനാമം വാഴ്ത്തിസങ്കടമെന്യേ സംസേവ ചെയ്യുന്നവർജീവനറ്റോരുലകമിതിന്നു നിൻജീവനരുളിടുവാൻദ്യോവിൻ മണിവിളക്കായിരുന്നുള്ള നിൻപാവന സൂനുവെ ഭൂവിലയച്ചതാൽവിശ്വസ്ത നായകാ! നീന്നത്യന്തമാമൈശ്വര്യ കാരുണ്യങ്ങൾക്രിസ്തുവിൽ വ്യാപരിപ്പിച്ചവണ്ണം നിജദത്താവകാശത്തിൻ പുത്രർക്കും നൽകി നീസ്വർഗ്ഗം ഭൂവനതല മിവയിലെവർഗ്ഗമെല്ലാം പിന്നെയുംക്രിസ്തുവിലൈക്യപ്പെടുത്തും വ്യവസ്ഥ നിൻശുദ്ധിമാന്മാർക്കറിയിച്ചുകൊടുത്തു നീസ്വർലോകസംബന്ധമാ-മാശിസ്സുകളെല്ലാറ്റിനാലും ഭവാൻചൊല്ലെഴും പുത്രനിലാശീർവ്വദിച്ച നിൻനല്ല നാമമെന്നും ചൊല്ലി വാഴ്ത്തിടുവിൻ
Read Moreസ്തോത്രം ശ്രീ മനുവേലനേ മമ ജീവനേ
സ്തോത്രം ശ്രീ മനുവേലനേ മമ ജീവനേ മഹേശനേ! പാർത്തലത്തിൽ പരിശ്രയമായ് പാരിൽ വന്ന നാഥനെ മമ ജീവനേ മഹേശനേ!ആദിപിതാവോതിയതാം ആദിവേദനാദമേ!മമ ജീവനേ മഹേശനേ!മാനവസമ്മാനിതനേ മാനനീയരൂപനേമമ ജീവനേ മഹേശനേ!സാദരമാദൂതഗണം ഗീതം പാടിവാഴ്ത്തിടുംമമ ജീവനേ മഹേശനേ!ജീവകൃപാ ജലം ചൊരിയും ജീവവർഷമേഘമേമമ ജീവനേ മഹേശനേ!സ്വന്ത രക്തം ചിന്തിയെന്നെ ഹന്ത! വീണ്ടെടുത്തതാൽമമ ജീവനേ മഹേശനേ!രാജസുതാ! പൂജിതനേ രാജരാജനേശുവേമമ ജീവനേ മഹേശനേ!താവകമാം നാമമഹോ ഭാവനീയമാം സദാമമ ജീവനേ മഹേശനേ!
Read Moreസ്തോത്രം സ്തോത്രം സ്തോത്രമെന്നുമെ
സ്തോത്രം സ്തോത്രം സ്തോത്രമെന്നുമെവാഴ്ത്തും ജീവനാളെല്ലാംയേശുവേ… നന്ദിയാൽയേശുവേ യോഗ്യൻ നീ എന്നെന്നുംസ്തോത്രം അർപ്പിച്ചീടുന്നുമഹത്വം സ്തുതി ബഹുമാനമെല്ലാംഎന്നേയ്ക്കും അങ്ങേയ്ക്ക്അർപ്പിക്കുന്നു ഞാൻവാഴ്ത്തും വാഴ്ത്തും നന്ദിയോടെന്നുംപാടും അങ്ങേയ്ക്കായ് എന്നുംയേശുവേ നാളെല്ലാം;-വന്നിടും വന്നിടും വാനമേഘത്തിൽചേർക്കും തൻ മഹത്വത്തിൽഹാ അതെൻ പ്രത്യാശയേ;-
Read Moreസൃഷ്ടാവാം ദൈവമെ എൻ യേശുവേ
സൃഷ്ടാവാം ദൈവമെ എൻ യേശുവേനിത്യനാം ദൈവമേ എൻ യേശുവേ(2)ഉന്നതനാം നായകനെ വന്ദിതിനാം നായകനെസൗഖ്യത്തിൻ ദായകനെ കർത്താധികർത്താവേവരുന്നു ഞാൻ നിൻ തിരുസന്നിധിയിൽ;-പരിശുദ്ധനെ രാജവേ അങ്ങേ വാഴ്ത്തിടുന്നിതാവീരനാം ദൈവമേ അങ്ങേ നമിച്ചീടുന്നേ(2)അവനെന്‍റെ ശൈലവും എൻ കോട്ടയുംഅവൻ എന്‍റെ രക്ഷയും എൻ ആശ്രയം(2)എൻ പാറയകുന്നവൻ എൻ പരിചയാകുന്നവൻഅവൻ എന്‍റെ ഉപനിധിയേ(2);- പരിശു…നിൻ ഹിതം പോലെന്നെ നടത്തണേ പോകേണ്ട വഴി എന്നെ കാണിക്കണേ(2)കൂരിരുളായാലും താഴ്വരയായാലുംഎൻ കൂടെയിരിക്കുന്നോനേ(2);- പരിശു…
Read Moreസ്തോത്രം സ്തോത്രം കർത്താവിന്
സ്തോത്രം സ്തോത്രം കർത്താവിന്സ്തോത്രത്തിനു യോഗ്യനായോനേസ്തോത്രയാഗം അർപ്പിച്ചീടുന്നുസ്തോത്ര ഗാനം പാടി വാഴ്ത്തുന്നുയേശു നാഥാഎന്നു മേഘേ വന്നീടുമോ നീപൊൻമുഖം കണ്ടാരാധിച്ചിടാം(2)നാശകരമായ കുഴിയിലുംകുഴഞ്ഞതാം ചേറ്റിൽ നിന്നെന്നേഅൻപിൻ കരം നീട്ടി രക്ഷിച്ചയേശു കർത്തന് ആയിരം സ്തോത്രംവീഴ്ചയിൽ നിന്നെന്‍റെ കാലിനെകണ്ണിനെ കണ്ണീരിൽ നിന്നുംപ്രാണനെ മരണത്തിൽ കാത്തയേശു കർത്തന് ആയിരം സ്തോത്രംകുന്നുകൾ നീങ്ങിപ്പോകുംമലകളും മാറിപ്പോകുമേമാറാത്ത വാഗ്ദത്തങ്ങളോർത്ത്യേശു കർത്തന് ആയിരം സ്തോത്രം
Read Moreസ്ഥിരമാനസൻ കർത്തനിൽ ആശ്രയി
സ്ഥിരമാനസൻ കർത്തനിൽ ആശ്രയിപ്പതിനാൽ ഭാഗ്യമേറിയവൻഎളിയവനൊരു ദുർഗ്ഗവും നീകൊടുങ്കാറ്റതിൽ ശരണവും നീഅവൻ കഷ്ടമതിൽ ഒരു കോട്ടയും നീആശ്വാസത്തിൻ തണലും നീസർവ്വ വദനങ്ങളിൽ നിന്നുമെതുടച്ചീടുമവൻ കണ്ണുനീർതന്‍റെ ജനത്തിൻ നിന്ദ സർവ്വഭൂവിൽ നിന്നും നീക്കീടുമവൻ നിത്യമായ്ഉയരട്ടെ നിൻ തലകളെന്നുംഉയരുന്നതാം വാതിൽകളെസൈന്യ നാഥനവൻ ജയരാജനവൻയുദ്ധവീരനുമവനല്ലയോമുന്നോടിയായ് യേശുപരൻമൂലക്കല്ലായ് സീയോനതിൽവാസം ചെയ്തീടും ഉന്നതനാമവനെവാഞ്ചയോടു നാം കാത്തിരിക്കാം
Read Moreസ്തോത്രം സ്തോത്രം നിൻ നാമത്തിനു
സ്തോത്രം സ്തോത്രം നിൻ നാമത്തിനു പരാഎന്നെ കാത്തു പാലിച്ച പിതാവേകീർത്തി മഹത്വം പ്രകാശം സത്യം ദയയും പ്രഭാവംപൂർത്തിയായ് വിളങ്ങുന്നൊരു കർത്തനേ ദേവാപാത്രനല്ലെങ്കിലും എന്‍റെ പ്രാത്ഥന ചെവിക്കൊള്ളുവാൻതൻ കൃപാസനം വഴിയേ-പാർത്തരുളേണമിങ്ങിപ്പോൾ;-പൂർണ്ണചിത്തം ശക്തിയോടും നിർണ്ണയം സൽക്തിയോടുംനിന്നെ വന്ദിപ്പാൻ സഹായം തന്നരുളേണംനിന്നോടുള്ള പ്രീതിഭയം എന്നിലൊന്നിച്ചു വസിപ്പാൻഇന്നു നിന്നാത്മാവിൻ അഗ്നി എന്നിൽ ജ്വലിപ്പിച്ചിടേണം;-ഇന്നു ശുദ്ധരുടെ യോഗെ എന്നോടെഴുന്നള്ളണം നീനിന്നെ ഭക്തിയായ് വന്ദിപ്പാൻ നിൻ തുണ വേണംഅന്യചിന്തകളൊന്നുമെന്നുള്ളിൽ അണയാതിരിപ്പാൻഎന്‍റെ നോട്ടം മുഴുവൻ നീ നിന്‍റെ മേൽ പതിപ്പിക്കേണം;-വ്യാധിയാപത്തിൽ നിമിത്തം മോദമായാരാധനയ്ക്കുംപ്രാർത്ഥനയ്ക്കും വരാൻ വിഘ്നം ആർത്തിയുമുള്ളക്രിസ്തുസഭക്കാർക്കു […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ദൈവമക്കളെ നമ്മൾ ഭാഗ്യശാലി
- യേശു എന്‍റെ അടിസഥാനം ആശ്രയം
- യേശുവേ നിന്നന്തികേ ചേർക്കയെന്നെയെന്നും
- എന്നാത്മപ്രീയൻ സ്വർഗ്ഗസീയോനിൽ
- നീയല്ലാ താരുമില്ലേശുവേ ചാരുവാനീ

