സകല ജഡത്തിനും ദൈവമായ
സകല ജഡത്തിനും ദൈവമായയെഹോവയ്ക്കു കഴിയാത്ത കാര്യമുണ്ടോസകലത്തിനും മതിയായവനാംദൈവത്തിനസാദ്ധ്യം ആയതുണ്ടോദൈവത്തിനസാദ്ധ്യം ഒന്നുമില്ലയെഹോവയ്ക്കു കഴിയാത്ത കാര്യമില്ലതകർന്നൊരു ഹൃദയത്തെ മറക്കുകില്ലനുറുങ്ങുന്ന മനസ്സിനെ നിരസിക്കില്ലമനസ്സലിയും മഹാകരുണയുള്ളോൻപ്രവർത്തിക്കും വലിയവ വൻകരത്താൽമടക്കിത്തരും നിന്‍റെ നാളുകളെഉടുപ്പിക്കും അവൻ നിന്നെ സന്തോഷത്തെവാഗ്ദത്തം ഉള്ളതാൽ ഭയപ്പെടേണ്ടാ വീരനാം ദൈവം വിടുവിച്ചീടും – തിരുവായല്ലയോ അവ അരുളിയത് നിശ്ചയമായി അതു നിവർത്തിയാകും നിനയ്ക്കാത്ത വഴികളെ തുറക്കുമവൻ ഉന്നതികളിന്മേൽ നടത്തുമവൻ
Read Moreസങ്കേതമേ നിന്‍റെ അടിമ ഞാനേ
സങ്കേതമേ നിന്‍റെ അടിമ ഞാനേഘോഷിക്കുമേ മനം സന്തോഷത്താൽകർത്താവേ നീ ചെയ്ത നന്മകളെനിത്യം നിത്യം ഞാൻ ധ്യാനിക്കുമേഅളവില്ലാ സ്നേഹത്താൽ ചേർപ്പവനെഎണ്ണമില്ലാ നന്മകൾ നല്കുന്നവനെശോഭിതമണാളാ മഹിമപ്രതാപാസ്നേഹത്താൽ നിൻ പാദം ചേർന്നിടുമേ;-കർത്താവേ നിൻ ക്രിയകൾ വലിയവയെശുദ്ധനേ നിൻ പ്രവൃത്തികൾ മഹത്വമുള്ളത്നിത്യനേ നിൻ പ്രമാണങ്ങൾ എന്നുമുള്ളത്ഭക്തരുടെ സന്തോഷ ഭാഗ്യമിതു;-എന്നെ എന്നും ഉപദേശിച്ചു നടത്തുന്നോനേദൃഷ്ടിവച്ചു ആലോചന നല്കുന്നവനേപോകേണ്ട വഴി എന്നെ കാണിക്കുന്നവനേആശ്രയിക്കുന്നോനെ കൃപ ചുറ്റിക്കൊള്ളുമേ;-കരം പിടിച്ചു നടത്തും കർത്തൻ നീയല്ലൊയാചിച്ച എന്നെ സൗഖ്യമാക്കിയല്ലൊകുഴിയിൽ വീഴാതെന്നെ സൂക്ഷിച്ചവനേകണ്ണുനീരെ സന്തോഷമായ് മാറ്റിയല്ലൊ;-പാപങ്ങളെ ഓർക്കാതെ ചേർത്തുവല്ലൊശാപങ്ങളെ നീക്കി ശുദ്ധമാക്കിയല്ലൊരക്ഷയുടെ […]
Read Moreസകലതും ശുഭം സർവ്വവും നന്മ
സകലതും ശുഭം സർവ്വവും നൻമതിൻമ ഭവിക്കയില്ലനിന്നെ തൊടുകയില്ല തീയമ്പുകളുംനിന്നോടടുക്കയില്ല ഒരു ശാപമതുംശത്രു ഭേദിപ്പാൻ കഴിയാത്തതാംഅഗ്നിക്കോട്ടക്കുള്ളിൽ നീ ഭാഗ്യവാൻശത്രു കെണിയൊരുക്കും അവൻ തന്നെ വീഴുംനീയോ അതിൻമീതെ പറന്നുയരും;- സകലതും…കടലോളങ്ങൾ തിരമാലകൾനിന്നെ മുക്കിക്കളവാനടുക്കുമ്പോൾഒരു സാഗരവും കടക്കാനാവാത്തരക്ഷാ സങ്കേതമവനൊരുക്കും;- സകലതും…അൽപകാലത്തെ പാരിൽ വാസത്തിൽനേരിടുന്നവയെല്ലാം മായയെഅതിൽ കലങ്ങിടേണ്ടാ മനം പതറിടേണ്ടാകരുതുന്നവൻ കൂടെയുണ്ട്;- സകലതും…
Read Moreസന്താപമില്ല തെല്ലും ആ നാട്ടിൽ
സന്താപമില്ലതെല്ലും ആ നാട്ടിൽസ്വർപ്പുരെ വാസമതെൻ സൗഭാഗ്യം(2)ഈ മൺകൂടാരം മണ്ണോടു ചേരാൻഅല്പനേരം മാത്രം (2)ഈ ലോകെ ഓടുന്നു അന്തമില്ലാത്ത നാംഒരുനാൾ നിലക്കുമീ പാതത്തിനോട്ടം (2)ആന്നുനാം കാണും ഈലോകെ ഓടി നെടിയത്തെല്ലാം ശൂന്യമെന്നു (2)നിൻ ഹിതം ചെയ്യുവാൻ നല്ലപോർ പൊരുതുവാൻവിശ്വാസം കാത്തുഎൻ ഓട്ടം തികെക്കുവാൻ (2)ഞാനുമെൻ പ്രീയർകൂടെ നീതിയുടെ കിരീടംപ്രാപിക്കുവാൻ എന്നെ യോഗ്യനാക്ക (2)
Read Moreസകലവും ഉണ്ടെനിക്കേശു വിങ്കൽ
സകലവും ഉണ്ടെനിക്കേശുവിങ്കൽഅവൻതന്നെയെനിക്കുള്ള ബലം മുഴുവൻധനത്തിലുമവനോടു തുല്യനായിട്ടോരുത്തനെയിഹത്തിൽ ഞാൻ കാണുന്നില്ലഎത്തിപ്പോകാതുള്ള നിക്ഷേപം ഞാൻകർത്തന്‍റെ കൈകളിൽ കാണുന്നുണ്ട്ധനത്തിന്‍റെ നഷ്ടത്തിൽ ലവലേശവുംഭയത്തിനൊരവകാശം കാണുന്നില്ലശത്രുക്കളെ ജയിക്കുന്നതിനായ്നിത്യവും ബലമവൻ നൽകീടുന്നുഎതിരിയിൻ ശക്തിയെയമർച്ച ചെയ് വാൻകരുത്തനാം ശിംശോനായ് കാക്കുന്നെന്നെശോഭിക്കും സൂര്യനാം ശിംശോൻ തന്‍റെദേഹബലം കുറഞ്ഞീടുമെങ്കിൽദയയുള്ള നാഥനാം യേശുവെന്നെദലീലയെത്തകർക്കുവാൻ ബലപ്പെടുത്തുംഒറ്റദിനം കൊണ്ടു ഫെലിസ്ത്യരെല്ലാംനശിക്കുന്ന ഭയങ്കര കാഴ്ചകാണാംഅതിനുടെ മദ്ധ്യേ നാം വീണുപോകാതിരിപ്പതിനനുദിനം പ്രാർത്ഥിക്കാം നാംവിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾ : എന്നരീതി
Read Moreസന്താപം തീർന്നല്ലോ സന്തോഷം
സന്താപം തീർന്നല്ലോ സന്തോഷം വന്നല്ലോ സന്തോഷമെന്നിൽ വന്നല്ലോ ഹല്ലേലുയ്യാ യേശു പാപം മോചിച്ചു എന്നെ മുറ്റും രക്ഷിച്ചു സന്തോഷമെന്നിൽ തന്നല്ലോപാപത്തിൽ ഞാൻ പിറന്നു ശാപത്തിൽ ഞാൻ വളർന്നു പരമ രക്ഷകൻ തൻ തിരുനിണം ചൊരിഞ്ഞു പാപിയാമെന്നെയും വീണ്ടെടുത്തു;- സന്താപം…വഴി വിട്ടു ഞാൻ വലഞ്ഞു ഗതിമുട്ടി ഞാനലഞ്ഞു വഴി സത്യം ജീവനാം യേശു എന്നിടയൻ വന്നു കണ്ടെടുത്തെന്നെ മാറിലണച്ചു;- സന്താപം…ശോധന നേരിടുമ്പോൾ സ്നേഹിതർ മാറിടുമ്പോൾ ഭയമെന്തിന്നരികിൽ ഞാനുണ്ടെന്നരുളി തിരുക്കരത്താലവൻ താങ്ങി നടത്തും;- സന്താപം…ആരും തരാത്തവിധം ആനന്ദം തൻസവിധം അനുദിനം […]
Read Moreരാത്രിയിലും പരനേ അടിയനിൽ
രാത്രിയിലും പരനേ അടിയനിൽ പാർത്തിടേണം ദയവായ്ചേർത്തിടേണം ചിറകിന്നടിയിൽ നീ കാത്തീടേണം സുഖമായ്കോഴി കുഞ്ഞുങ്ങളെ തൻ ചിറകതിൻ കീഴുസൂക്ഷിച്ചിടുമ്പോൽഏഴയാമീ എനിക്കും തൃക്കൈകളിൻ കീഴുറങ്ങാം നിശിയിൽരാത്രിയിൽ കാഹളത്തിൻ ധ്വനികളെ ഓർത്തു കൊണ്ടിന്നുറങ്ങാൻകർത്തനേ നീ തുണയ്ക്ക നിന്നാഗമം രാത്രിയിന്നാകുമെങ്കിൽഏതു നേരം പതിയിൻ ആർപ്പുവിളി കാതതിൽ തട്ടിയാലുംഭീതി കൂടാതുണർന്നു മണിയറ വാതിലിൽ പൂകിടുവാൻരണ്ടു പേർ മെത്തയൊന്നിൽ കിടന്നുകൊണ്ടിണ്ടല്ലില്ലാതുറങ്ങിക്കൊണ്ടിടുന്ന സമയം വരും പ്രിയൻ കണ്ടിടും തൻ ജനങ്ങൾഅന്ധകാരമതിന്‍റെ പലവിധ ബന്ധനങ്ങളകറ്റിസന്ധ്യയാമം മുതൽക്കും അന്തികേ കാന്തനുണ്ടാകേണമേഇന്നു പകൽ മുഴുവൻ കരുണയോടെന്നെ : എന്ന രീതി
Read Moreരാത്രിയിൻ കാലങ്ങൾ തീർന്നിടാറായ്
രാത്രിയിൻ കാലങ്ങൾ തീർന്നിടാറായ്പകലേറ്റം നമുക്കിങ്ങടുത്തിടാറായ്ഇരുളിൻ ക്രിയകൾ വിട്ടോടി നാംവെളിച്ചത്തിൻ ആയുധം ധരിച്ചും കൊണ്ട്പുത്തനെറുശലേം വാസികളായി നാംകർത്തനോടെന്നും വാണിടുമെ;- രാത്രി…ചതഞ്ഞ ഓട ഒടിച്ചിടാത്തോൻപുകയും തിരിയെ കെടുത്തിടാത്തോൻന്യായവിധി ജയത്തോളം നടത്തുന്നോൻജാതികൾ പ്രത്യാശ വെച്ചിടുന്നോൻ;- രാത്രി…ക്രിസ്തുവത്രെ എന്നിൽ ജീവിക്കുന്നുക്രിസ്തുവിലേകമായ് ക്രൂശിച്ചതാൽകർത്തൻ തൻ മഹിമയിൽ വലഭാഗമെനിക്കുണ്ട്കൈപ്പണിയല്ലാത്ത ഭവനമുണ്ട്;- രാത്രി…
Read Moreരാവിൽ ഗദസമനേ പൂങ്കാവിലാകുല
രാവിൽ ഗതസമനേപൂങ്കാവിലാകുലനായ്ദൈവകോപം വഹിച്ചു വീണു പ്രാർത്ഥിച്ച നാഥാപാപികളെ രക്ഷിപ്പാൻ പാപം ചുമന്നൊഴിപ്പാൻപാപപരിഹാരത്തിൻയാഗമായ്ത്തീർന്ന നാഥാകാൽവറിയിൽ കുരിശിൽ കാണുന്ന ദൈവസ്നേഹംദൈവകുമാരനല്ലോ എൻ പേർക്കു യാഗമായിഇന്നും എന്നും ശരണം രക്ഷകന്‍റെ ശരണംഒന്നുമതിൽ നിന്നെന്നെ നീക്കുകില്ലന്ത്യം വരെകാൽകരങ്ങളിലൂടെ ചിന്തിയേ പുണ്യരക്തംആകവെ ശുദ്ധമാക്കും പാപിയാം എൻ ഹൃദയം
Read Moreരാവിലെ തോറും പരനെ നിൻ ദയ
രാവിലെ തോറും പരനെ നിൻ ദയരാത്രിയിൽ നിൻ വിശ്വസ്തതവർണ്ണിപ്പതുചിതം സ്തുതിപ്പതുചിതംഎൻ ദൈവമേ സ്തുതി നിനക്കുചിതംദൈവമേ നിൻ മഹത്വനാമംവാഴ്ത്തിപ്പുകഴ്ത്തുന്നു ഞങ്ങൾനിത്യ പിതാവേ നിൻ തിരുകൃപകൾഓർത്തു വണങ്ങീടുന്നേദൈവസ്വരൂപം വെടിഞ്ഞു വന്നുക്രൂശിൽ മരണം വരിച്ചവൻനമ്മെ വീണ്ടെടുത്ത പ്രിയ പിതാവിന്രാജ്യവും രാജപുരോഹിതരുമായ്;-സൗഖവും ശാന്തിയും ബലവും കൃപയുംദാനമായ് ദിനം തരുന്നവൻദിവ്യസ്വഭാവത്തിൽ നാം വളർന്നീടുവാൻതൻ ദിവ്യശക്തിയും പകർന്നതിനാൽ;-നമുക്കൊരു വാസസ്ഥലം ഒരുക്കുവാൻവാഗ്ദത്തം തന്നു പോയവൻഎത്രയും വേഗം തേജസ്സിൽ വരുമേവിശുദ്ധി തികച്ചു നാം ഒരുങ്ങിനിൽക്ക;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ലക്ഷ്യമതാണേ എൻ ആശയതാണേ
- വരിക സുരാധിപ പരമ
- കർത്താവേയേകണമേ നിന്‍റെ കൃപ
- ആയിരങ്ങളിലും പതിനായിരങ്ങളി
- ആരാധന യ്ക്കെന്നും യോഗ്യനെ

