Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

രക്തത്താൽ ജയം രക്തത്താൽ ജയം

രക്തത്താൽ ജയം രക്തത്താൽ ജയം-രക്തത്താൽ ജയം യേശുവിൻഹല്ലേലുയ്യാ! ഹല്ലേലുയ്യാ! രക്തത്താൽ ജയം യേശുവിൻയേശു ജയിച്ചു യേശു ജയിച്ചുയേശു ജയിച്ചു സാത്താനെഹല്ലേലുയ്യാ! ഹല്ലേലുയ്യാ! യേശു ജയിച്ചു സാത്താനെനാമും ജയിക്കും നാമും ജയിക്കുംനാമും ജയിക്കും സാത്താനെ ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! നാമും ജയിക്കും സാത്താനെസാത്താൻ തോറ്റുപോയ് സാത്താൻ തോറ്റുപോയ് സാത്താൻ തോറ്റുപോയ് രക്തത്താൽഹല്ലേലുയ്യാ! ഹല്ലേലുയ്യാ! സാത്താൻ തോറ്റുപോയ് രക്തത്താൽവീണ്ടെടുത്തോർ നാം വീണ്ടെടുത്തോർ നാം-വീണ്ടെടുത്തോർ നാം രക്തത്താൽഹല്ലേലുയ്യാ! ഹല്ലേലുയ്യാ!വീണ്ടെടുത്തോർ നാം രക്തത്താൽ

Read More 

സാധുവെന്നെ കൈവിടാതെ നാഥനെ

സാധുവെന്നെ കൈവിടാതെ നാഥനെന്നും നടത്തിടുന്നുഅന്ത്യത്തോളം ചിറകടിയിൽഅവൻ കാത്തിടും ധരയിൽ ആപത്തിലും രോഗത്തിലും അവനാണെനിക്കഭയം;-കണ്ണുനീരിൻ താഴ്വരയിൽകരയുന്ന വേളകളിൽകൈവിടില്ലെൻ കർത്തനെന്‍റെകണ്ണുനീരെല്ലാം തുടയ്ക്കും;-കൊടുങ്കാറ്റും തിരമാലയുംപടകിൽ വന്നാഞ്ഞടിക്കുംനേരമെന്‍റെ ചാരേയുണ്ട് നാഥനെന്നും വല്ലഭനായ്;-വിണ്ണിലെന്‍റെ വീടൊരുക്കി വേഗം വന്നിടും പ്രിയനായ് വേലചെയ്തെൻ നാൾകൾ തീർന്നുവീട്ടിൽ ചെല്ലും ഞാനൊടുവിൽ;-

Read More 

രക്തത്താൽ വചനത്താൽ ജയമേ

രക്തത്താൽ വചനത്താൽ ജയമേഎന്‍റെ യേശുവിൻ നാമത്താൽ ജയമേ (2) എല്ലാ എതിരുകളും തകരും എല്ലാ രോഗങ്ങളും മാറും (2) എന്‍റെ യേശുവിൻ നാമത്താൽ (2)പകൽ പറക്കുന്ന അസ്ത്രമോ ഇരുട്ടിലെ മഹാമാരിയോ ഉച്ചെക്കുള്ള സംഹാരമോ നിനക്കൊന്നും പേടി പ്പാനില്ലേ (2) യഹോവ കൂട്ടിനായ് കൂടെയുണ്ട് ദുതന്മാർ കാവലായ് കുടെയുണ്ട് (2);- രക്ത…അനർത്ഥങ്ങൾ ഭവിക്കയില്ല ബാധകളും അടുക്കയില്ല കല്ലിൽ കാലുകൾ തട്ടുകില്ല രാത്രി ഭയം നിന്നെ മൂടുകില്ല (2) യഹോവ കൂട്ടിനായ് കൂടെയുണ്ട് ദുതന്മാർ കാവലായ് കൂടെയുണ്ട് (2);- രക്ത…വൈരി […]

Read More 

സാഗരസ്വർഗ്ഗ ഭൂമികൾ സർവ്വം രചിച്ച

സാഗരസ്വർഗ്ഗ ഭൂമികൾ സർവ്വം രചിച്ച നാഥനേനിന്തിരുമുമ്പിൽ വീണിതാ പ്രാർത്ഥിച്ചിടുന്നടിയങ്ങൾപ്രാർത്ഥന കേൾക്കും യേശുവേ ഉത്തരമേകണേ ക്ഷണംവിശ്വാസത്തിൻ കരം നീട്ടി യാചിച്ചിടുന്നു നിൻ സഭ;-കൊയ്ത്തിനു പാകമായ് വയൽ കൊയ്യുവാൻ ദാസരെ വേണംവൻവിള കൊയ്തിടാൻ പ്രഭോ ദാസരെ വേഗമേകണേ;-നിന്നെ മറന്നുറങ്ങുന്നു നിൻ സഭ ഭൂവിൽ നാഥനേആണികളേറ്റ നിൻകരം നീട്ടിയുണർത്തൂ കാന്തയെ;-അന്ധകാരത്തിൻ ശക്തികൾ കീഴടക്കുന്നു ഭൂമിയെനിൻമക്കൾ ഭൂവിൽ ശോഭിപ്പാൻ നിൻകൃപയേകണേ പരാ;-വീഴ്ചകൾ താഴ്ചകളെല്ലാം എണ്ണിയാലേറെയുണ്ടഹോപുത്രന്‍റെ നാമത്തിലവ മുറ്റും ക്ഷമിച്ചിടേണമേ;-നിൻ മഹാ സ്നേഹമേശുവേ എൻ : എന്ന രീതി

Read More 

രക്‌തത്താലെ അവനെന്നെ വിലക്കു

രക്തത്താലെ അവനെന്നെ വിലക്കു വാങ്ങിജീവൻ കൊടുത്തെന്നെ വീണ്ടെടുത്തു (2)ചൊല്ലാമൊ ചൊല്ലാമൊ എൻ പേരെന്തെന്ന് ചൊല്ലാമൊ ചൊല്ലാമൊ എൻ പേരെന്തെന്ന്(2)മണവാട്ടി ഞാൻ മണവാട്ടിഒരുക്കപ്പെടുന്നൊരു മണവാട്ടി (2)വരുമേ വാനമേഘേ, എന്നേയും ചേർത്തിടുവാൻ തിട്ടം വരുംവാഗ്ദത്തം ചെയ്തതെല്ലാം ലഭിച്ചിടുമേമണിയറ വാസമോർത്താൽ ഉല്ലാസമേ (2)നിത്യ സ്നേഹത്താൽ എന്നെ അവൻ സ്നേഹിച്ചുവിശ്വാസത്താൽ എന്നെ അവൻ നീതികരിച്ചുചൊല്ലാമോ, ചൊല്ലാമോ എൻ ഭാഗ്യമെന്തെന്ന്ചൊല്ലാമോ, ചൊല്ലാമോ എൻ ഭാഗ്യമെന്തെന്ന് (2)അവകാശി ഞാൻ അവകാശിനിത്യ രാജ്യത്തിന്‍റെ ഒരു അവകാശി (2)

Read More 

സാഗരങ്ങളെ ശാന്തമാക്കിയോ൯

സാഗരങ്ങളെ ശാന്തമാക്കിയോ൯ശക്തനായവ൯ കൂടെയുണ്ട്ഇന്നുമെന്‍റെ കൂടെയുണ്ട് കൂടെയുണ്ട് നാഥ൯ഭയപ്പെടില്ലാ ഞാ൯ ഭയപ്പെടില്ലാജീവിതത്തിൽ ഒരുനാളും സംഭ്രമിക്കില്ലാക൪ത്താവാണെന്‍റെ ദൈവംഅവനെന്നെ സഹായിക്കും ശക്തനാക്കുംവലംകൈയ്യാൽ താങ്ങി നി൪ത്തും;-ജീവിതത്തിൽ ഒരുനാളും നിശബ്ദ്ധനാകില്ലായേശുവാണെന്‍റെ ദൈവംഞാനെന്നും ഘോഷിക്കും സത്യമായുംക്രൂശിലെ ദിവ്യയാഗം;-

Read More 

രാജൻ മുൻപിൽ നിന്നു നാം കണ്ടിടും

രാജൻ മുൻപിൽ നിന്നു നാംകണ്ടിടും തൻ സൗന്ദര്യംഹാല്ലേലുയ്യാ-ഹാല്ലേലുയ്യാദൂതന്മാർക്കു തുല്ല്യരായ്വാഴും നാം സന്തുഷ്ടരായ്ഹാല്ലേലുയ്യാ-ഹാല്ലേലുയ്യാരാജൻ മുൻപിൽ നിന്നു നാംകണ്ടിടും തൻ സൗന്ദര്യംകീർത്തിക്കും തൻ മഹത്വംഹാല്ലേലുയ്യാ വേഗത്തിൽരാജൻ മുൻപിൽ നിന്നു നാംരാജൻ മുൻപിൽ നിന്നു നാംനീക്കും പോരിൻ ആയുധംതീർന്നു യുദ്ധാഭ്യാസവുംതീർന്നെല്ലാ പ്രയാസവുംരാജൻ മുൻപിൽ നിന്നു നാംപ്രാപിക്കും തൻ വഗ്ദത്തം-ഹല്ലേനാം പിതാവിൻ രാജ്യത്തിൽവാഴും നിത്യ തേജസ്സിൽ-ഹല്ലേരാജൻ മുൻപിൽ നിന്നു നാംശോഭിക്കും നിരന്തരം-ഹല്ലേതീര്ർന്നു ബലഹീനതശോഭിക്കും നിരന്തരം-ഹല്ലേരാജൻ മുൻപിൽ നിന്നു നാംപ്രാപിക്കും നിത്യാനന്ദം -ഹല്ലേനിത്യ ജീവൻ ഇമ്പങ്ങൾതേജസ്സിൻ കിരീടങ്ങൾ-ഹല്ലേ

Read More 

രാജരാജൻ മശിഹാ ന്യായാസനേ

രാജരാജൻ മശിഹാ ന്യായാസനേപുസ്തകമായ് വരുമ്പോൾകോടാകോടി ദൂതർ മദ്ധ്യത്തിൽ രക്ഷകൻവാടാമുടി ചൂടി വാഴുന്ന നാളതിൽസ്നാനപ്പെട്ടിട്ടുള്ളോരും മറുഭാഷതിട്ടമായി പേശിയോരുംഭാഷയെ വ്യാഖ്യാനം ചെയ്തിട്ടുള്ളവരുംഎല്ലാവരും അന്നു വന്നേ മതിയവൂകണ്ണുകൾ കാട്ടിക്കൊണ്ട് അനേകരെവീഴ്ത്തിയ നാരീ ജനംതീ ജ്വാല പോലുള്ള കണ്ണിൻ മുമ്പിൽ അവർവിഭ്രമ ചിത്തരായ് സന്താപം തൂകിടുംപാതിവ്രത്യമില്ലാത്ത ഭാര്യമാരുംഭർത്താക്കന്മാരിവരുംസംഭവങ്ങൾ എല്ലം മുറയായി ചോദിക്കുംലജ്ജിച്ചവർ പിന്നെ പുറകോട്ടു പോയിടുംരാജാക്കൾ മന്ത്രിമാരും എന്നുവേണ്ടഉദ്യോഗസ്ഥർ സമസ്തംരാജരാജൻ മുമ്പിൽ വിഭ്രരായ് തീർന്നിടുംദൈവത്തിൻ കുഞ്ഞുങ്ങൾ ഹല്ലേലുയ്യാ പാടും

Read More 

രാജരാജനേശു വാനിൽ വന്നിടുവാൻ

രാജരാജനേശു വാനിൽ വന്നിടുവാൻ കാലമായ്രാജ്ഞി ഓഫീർ തങ്കമാല്യം ചാർത്തിടുവാൻ കാലമായ്വേഗം വന്നിടും വാനിൽ വേഗം വന്നിടുംയേശുരാജനെ കണ്ടിടുവാനായ്കൺകൾ കൊതിക്കുന്നേ ഉള്ളം തുടിക്കുന്നേഭാഗ്യ നാളോർക്കുമ്പോൾ എൻ പാദം പൊങ്ങുന്നേ;-സർവ്വദിക്കിൽ നിന്നും ചേർന്ന ശുദ്ധന്മാർവാനമേഘേ തമ്മിൽ കാണുമ്പോൾ പ്രിയൻ തൻ പാദത്തിൽ മുത്തം ഞാൻ ചെയ്തിടുംഭാഗ്യനാളോർക്കുമ്പോൾ എൻ പാദം പൊങ്ങുന്നേ;-യേശു മണവാളൻ വന്നിടും നാളിൽവാന മദ്ധ്യേ പന്തലൊരുങ്ങുംപൂർവ്വ ഭക്തന്മാരെല്ലാം സാക്ഷികളായിടുംസർവ്വാംഗ സുന്ദരൻ കാന്തയെ ചേർക്കും;-കാന്തനൊരുക്കും സ്വർണ്ണ മേടകൾതങ്കത്തെരുക്കളെത്ര ശോഭിതംസ്വർപ്പുരമെന്‍റെ സ്വന്തമായ്ത്തീരുംഭാഗ്യ നാളോർക്കുമ്പോളെൻ പാദം പൊങ്ങുന്നേ;-

Read More 

രാജാവ് ഉള്ളടത്തു രാജ കോലാഹലമുണ്ട്

രാജാവ് ഉള്ളടത്തു രാജ കോലാഹലമുണ്ട്ആത്മാവുള്ളടത്ത് ആത്മ പ്രവാഹമുണ്ട്ആരാധനയുണ്ട് ആരാധനയുണ്ട് യേശു രാജനുള്ളിടത്ത് ആരാധനയുണ്ട് ആരാധനയുണ്ട് ആരാധനയുണ്ട് ആത്മാവിന്‍റെ ആരാധനയുണ്ട് സൈന്യത്തിലല്ല ശക്തിയാലല്ലദൈവത്തിന്‍റെ ആത്മ ശക്തിയാലത്രേ-വ്യർത്ഥവുമല്ല പാരമ്പര്യമല്ലകുഞ്ഞാടിന്‍റെ രക്തത്തിന്‍റെ ശക്തിയാലത്രേ;- രാജാവ്…മഹത്വത്തിനും സ്തോത്രത്തിനും സർവ്വബഹുമാനത്തിനും യോഗ്യനായവൻയഹൂദഗോത്രത്തിൽ സിംഹമായവൻരാജാധി രാജൻ കർത്താധി കർത്തൻ;- രാജാവ്…അറുക്കപ്പെട്ട ദൈവകുഞ്ഞാടേ-ക്രൂശിൽതറയ്ക്കപ്പെട്ട ദൈവകുമാരാഒരുങ്ങീടുന്ന മണവാട്ടിയെ വാനിൽഎടുത്തിടുവാൻ വേഗം വരുന്നവനേ;- രാജാവ്…

Read More