Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ഓടി വാ കൃപയാം നദിയരികിൽ

ഓടിവാ കൃപയാം നദിയരികിൽ നിന്‍റെ മലിനത നീക്കാൻപാപി ഓടിവാ കൃപയാം നദിയരികിൽതേടി നിന്നെ കാണ്മാനേറ്റം വാടിവഴന്നവനുള്ളംഓടിവന്നു പാടുകളങ്ങേറ്റു കുരിശിൽനേടി നിന്‍റെ രക്ഷ യേശു മോടിയോടുയിർത്തു പിതാ-വോടിരുന്നു മദ്ധ്യസ്ഥനായ് കേണപേക്ഷിക്കുന്നു വേഗം;- ഓടി…അശുദ്ധികളൊഴിച്ചു നിൻ അകൃത്യങ്ങളകറ്റിടാൻവിശുദ്ധിയിന്നുറവയെത്തുറന്ന മാർവ്വിൽകുളിച്ചു നീയനുദിനം വെളുപ്പിച്ചങ്കിയെപ്പിന്നെ കുടിച്ചീടിൽ തടിച്ചു നീ വിശുദ്ധനായ് വളർന്നിടും;- ഓടി…പരിശുദ്ധാത്മാവു നിന്‍റെ മരണാവസ്ഥയെ കണ്ടുകരളലിഞ്ഞരികിൽ വന്നെടുത്തു നിന്നെതിരുജീവൻ ഊതി നിന്നിൽ മറുരൂപമാക്കി നിന്നെതിരുസ്നാനം നൽകിയവൻ പരിശുദ്ധനായ് നടത്തും;- ഓടി…സത്യമാം തിരുവചനം ശുദ്ധിവരുത്തിടും നിന്നെശുദ്ധിയിൻ വഴിയതിൽ നടത്തും വചനം നിത്യം നിന്‍റെ […]

Read More 

ഒരു ശേഷിപ്പിതാ വരുന്നേ

ഒരു ശേഷിപ്പിതാ വരുന്നേപുതു തലമുറയിതാ വരുന്നേഉയർപ്പിൻ ശക്തിയുമായ്.. അതെ ആർപ്പിൻ നാദവുമായ് ഒരു ശേഷിപ്പിതാ…..ആഴിമേൽ നടന്നവനെ …..സിംഹകുഴിയിലിറങ്ങിയോനെ അഗ്നിനാവായി പടർന്നവനെ…എന്നെ ആത്മാവാൽ നിറക്കേണമേ;- ഒരു ശേഷിപ്പിതാ…തിരുനാമത്തെ ഉയർത്തീടുവാൻതിരുവചനത്തെ ഘോഷിച്ചീടാൻസാത്താനെ തുരത്തീടുവാൻ…എന്നെ ആത്മാവാൽ നിറക്കേണമേ;- ഒരു ശേഷിപ്പിതാസത്യത്തിൽ നയിച്ചീടുവാൻനിൻ ജനത്തെ നേടീടുവാൻ ശിഷ്യരായി തീർത്തിടുവാൻ…എന്നെആത്മാവാൽ നിറക്കേണമേ;- ഒരു ശേഷിപ്പിതാ…

Read More 

ഒരിക്കൽ ഞാൻ പറന്നുയരും

ഒരിക്കൽ ഞാൻ പറന്നുയരുംഎന്‍റെ ശ്വാശ്വത ഭവനമതിൽ(2)പറന്നുയരാൻ അമിത ബലംതരണേ പ്രിയാ അളവില്ലാതെ(2)ആ വീട്ടിലെന്‍റെ വാസമോർത്താൽഉള്ളം തുള്ളുന്നെൻ പാദം പൊങ്ങുന്നേ(2);- ഒരിക്കൽ…മരണമേ നിന്‍റെ ജയമെവിടെജയ് വിളിച്ചു ഞാൻ പറന്നുയരും(2);- ഒരിക്കൽ…മൺ ശരീരം വിട്ടൊഴിഞ്ഞാൽവിൺ രൂപിയായ് ഞാൻ പറന്നുയരും(2);- ഒരിക്കൽ…ആ വീട്ടിലങ്ങു ചെന്ന് ചേരാൻഎത്ര നാളായി ഞാൻ കാത്തിടുന്നു(2);- ഒരിക്കൽ…

Read More 

ഒരു തായ് തേറ്റുവതു പോൽ

ഒരു തായ് തേറ്റുവതു പോൽ എൻ നേസർ തേറ്റുവാർ അല്ലേലുയ്യാ അല്ലേലുയ്യാ (2) മാർവോടു അണയ്ക്കാരെ മനക്കവലൈ തീർപാരെ(2);- ഒരു… കരം പിടിത്തു നടത്തുവാർ കൺ മലെ മേൽ നിറുത്തുവാർ(2) എനക്കാകെ മരിത്താരേ എൻ പാപം സുമന്താരേ(2) ഒരു പോതും കൈവിടാർ ഒരു നാളും വിലകിടാർ(2)

Read More 

ഒരിക്കലേവനും മരിക്കും നിർണ്ണയം

ഒരിക്കലേവനും മരിക്കും നിർണ്ണയം ഒരുങ്ങെല്ലാവരും മരിപ്പാൻദരിദ്രൻ ധനികൻ വയസ്സൻ ശിശുവും മരിക്കുന്നില്ലയോ ലോകേ?പുരമേൽ മുളയ്ക്കും പുല്ലിന്നു സമം നരന്‍റെ ജീവിതമുലകിൽ വാടിപ്പൊഴിയും പുഷ്പം പോലവൻ ഓടിപ്പോം നിഴൽപോലെനാലു വിരലേ മർത്യനായുസ്സു നിൽക്കുന്നോരെല്ലാം മായവേഷനിഴലിൽ നടന്നു തങ്ങൾ നാൾ കഴിക്കുന്നേ കഥപോലെഒന്നും നാം ഇഹേ കൊണ്ടുവന്നില്ല ഒന്നും കൂടാതെ പോകുംസമ്പാദിച്ചതു പിന്നിൽ തള്ളണം നമ്പിക്കൂടല്ലോ ലോകം

Read More 

ഓർക്കുന്നു നാഥാ അനുദിനവും നിന്നെ

ഓർക്കുന്നു നാഥാ അനുദിനവും നിന്നെഓർത്തിടാൻ യോഗ്യൻ നീ മാത്രമെന്നുംഓർത്തിടും ഞാനെന്നെ തേടിയ സ്നേഹത്തെഒരു നാളും കുറഞ്ഞിടാ കാരുണ്യത്തെനന്മകൾ നൽകിയെൻ നാളുകൾ ധന്യമായ്നല്ലവൻ നിൻ ദാനമനവധിയായ്നന്ദിയോടോർത്തിടും സ്തോത്രമർപ്പിച്ചിടുംനാളെയും ഇന്നും എന്നായുസെല്ലാംഉണരുമ്പോൾ ഓർത്തു ഞാൻ സ്തോത്രമർപ്പിച്ചിടുംഉയിരോടുണർത്തിയ ഉന്നതന്ഉറങ്ങിടും ശാന്തമായ് ഹൃത്തിലാശ്വാസമായ്ഉറങ്ങിടാ പാലകൻ ഉണ്ടെൻ ചാരെ;-കൂട്ടുകാർ അകന്നാലും സ്തോത്രമർപ്പിച്ചിടുംകൂടവെ ഉള്ളവൻ പിരിയാ മിത്രംകൂരിരുൾ മൂടുമെൻ ജീവിതയാത്രയിൽകൂടെ നിന്നിടും കർത്തനെന്നും;-സർവ്വ ദാനങ്ങൾക്കും സ്തോത്രമർപ്പിച്ചിടുംസകലവും തന്നവൻ നീ ധന്യനാംസൽഗുണ പൂർണ്ണനേ സ്വർഗ്ഗീയ സൂനുവേസർവ്വേശ്വരാ നന്ദി ചൊല്ലിടുന്നെ;-

Read More 

ഓരോ നിമിഷവും നിന്നെ ഓർക്കുവാൻ

ഓരോ നിമിഷവും നിന്നെ ഓർക്കുവാൻനീ തന്ന സ്നേഹം അതെത്ര വലുത്എന്നുമെൻ നിഴലായ് നീ കൂടെയില്ലേഎന്നുമെൻ നിഴലായ് നീ ചാരെയില്ലേ;മറക്കില്ല ഞാൻ നിന്നെ നീ തന്ന സ്നേഹത്തെഎന്നും ഓർക്കുന്നു ഞാൻ എന്നും ഓർക്കുന്നുഎന്നേശുവേ നീ വലിയവൻഎൻ നാഥനെ നീ വല്ലഭൻപാപവഴികളിൽ വീഴാതെവണ്ണംകാത്തതാം നിൻ സ്നേഹംഓർത്തെടുക്കുവാൻ വാക്കുകളില്ല ഇന്നെനിക്ക്നിൻ മാർവ്വിൽ നീ എന്നെയും ചേർത്തതല്ലേ എൻ നാഥനെ:-കൂരിരുൾ നിറഞ്ഞ പാതയിൽഞാൻ പോയെന്നാകിലുംജീവവെളിച്ചമായ് എന്നുള്ളിൽ നീ വന്നുദിച്ചില്ലേരക്ഷയിൻ വചനമായ് എൻ ഹൃദയത്തെ നീ തൊട്ടില്ലെ;-

Read More 

ഒരു ചെറു താരകംപോൽ ഒരു ചെറു

ഒരു ചെറു താരകംപോൽ ഒരു ചെറു കൈത്തിരിപോൽ വിളങ്ങേണം നിനക്കായെൻ നാളുകൾ തീരും വരെഎൻകുറവുകൾ ഓർക്കാതെ എൻവീഴ്ചകൾ കണക്കിടാതെനിൻകൃപകൾ ചൊരിഞ്ഞെന്നെ നിൻപാതേ നടത്തിടണേപലവിധമാം ശോധനയിൻ വലയിൽ ഞാൻ വീണിടുമ്പോൾവലഞ്ഞിടാതെ നിന്നിടുവാൻ ബലം എനിക്കേകിടണേഎൻ താലന്തുകൾ അഖിലം എൻമാനവും ധനവുമെല്ലാംഎൻജീവിതം സമ്പൂർണ്ണമായ് നിൻമുമ്പിൽ സമർപ്പിക്കുന്നേപെരും താപത്താൽ അലഞ്ഞിടുമ്പോൾവെറും നാമമാത്രമായ് തീരുമ്പോൾഇരുകരങ്ങളാൽ താങ്ങിയെന്നെതിരുമാർവ്വോടണച്ചിടണേ

Read More 

ഒരു ദിവസം നൂറാടുകളെ

ഒരു ദിവസം നൂറാടുകളെഒരു ഇടയൻ മേയിച്ചിരുന്നുകണക്കു നോക്കീ നല്ലിടയൻഒരു അജത്തെ കാണുന്നില്ലബഹുനേരം അതിശ്രമമായപലവഴിയായി തിരഞ്ഞവനുംമുൾപ്പടർപ്പാം താഴ്വരയിൽകിടന്നതിനേ കരകയറ്റിവഴിമാറിയാത്ര ചെയ്യുംഅജഗണമാം തൻ ജനത്തെമരക്കുരിശിൽ വീണ്ടെടുത്തുഅനുഗമിക്കാം അവൻ വഴിയെ

Read More 

ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും

ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലുംഒരു കോടി നാവെനിക്കേകിയാലും(2)നിറകോടി നന്മയാം നിൻ സ്തുതി പാടുവാൻഅടിയനിന്നാവുമോ തമ്പുരാനേ (2)ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും,ഒരു കോടി നാവെനിക്കേകിയാലുംഒരു കൈക്കുഞ്ഞായ് പിറന്നൊരാ നാളിലുംതിരുക്കരം തന്നിലായ് കാത്തവൻ നീ(2)പതറാതെ തളരാതെ കൈവിരൽ തുമ്പിനാൽകരം പിടിച്ചെന്നെ നയിച്ചതും നീ(2)എന്‍റെ ദൈവമേ, എന്‍റെ സ്നേഹമേ… നന്ദി ഞാൻ ചൊല്ലുന്നതെങ്ങനെ;- ഒരു…പഥികനായ് പാപിയായ് പാപത്തിൽ വീണിട്ടുംപലവുരു താങ്ങിയെന്നെ തുണച്ചവൻ നീ(2)പാപമാം ലോകത്തിൻ മായയിൽ വീഴാതെതിരുമാറിലെന്നെ നീ കാത്തിടേണേ(2)എന്‍റെ ദൈവമേ, എന്‍റെ സ്നേഹമേ… നന്ദി ഞാൻ ചൊല്ലുന്നതെങ്ങനെ;- […]

Read More