Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

കൃപ കൃപ കൃപ

കൃപ കൃപ കൃപ കൃപ ദൈവത്തിൻ മഹാകൃപ പാപിയാം എന്നിൽ പകർന്നു നൽകി രക്ഷിച്ചതോ എന്നെ തൻ മഹാകൃപ കഴുകി തൻ രക്തത്താൽ മറച്ചു തൻ മാർവ്വതിൽ പകർന്നു തൻ സ്നേഹമെന്നിൽ പുത്രനാക്കി തീർത്തതാൽ അവകാശിയായി എന്നെയും തീർത്ത തൻ കൃപ എത്ര മഹാത്ഭുതമെ ബലഹീനതയിൽ തികയും ബലം സർവ്വശക്തനിൻ ശക്തിയല്ലോ തവകൃപയിൻ സാന്നിദ്ധ്യം എന്നെന്നും മതി എനിക്ക് ക്രിസ്തുവിന്‍റെ ശക്തി എന്മേൽ പകർന്ന തൻ കൃപ എത്ര മഹാത്ഭുതമെ നീതിമാനാം ദൈവം നീതീകരിച്ചു എന്നെയും നീതിയിൻ […]

Read More 

ക്രിസ്തുവിൻ ഇമ്പഗാന മെന്നുമേ

ക്രിസ്തുവിൻ ഇമ്പഗാനമെന്നുമേഎന്നുടെ ജീവവാക്യമെന്നുമേതന്നുടെ ജീവമൊഴിയെന്നുമേഎന്നുടെ ജീവന്നാധാരമേഞാൻ പിന്തുടർന്നിടും ഞാൻ പിൻഗമിച്ചിടുംഎന്നുടെ ജീവിതയാത്രയിൽഈ മരുവിൽ ചൂടതേൽക്കുമ്പോൾതൻ ചിറകെനിക്കു വിശ്രമംക്രിസ്തുവിൻ ദിവ്യയിഷ്ടമെന്നുമേഎന്നുടെ ജീവിതത്തിൻ ആശയേനാളെന്നും ക്രൂശെടുത്തു ഞാൻനാഥനിഷ്ടം നിറവേറ്റുമേ;-ക്രിസ്തുവിൻ നിന്ദ ഞാൻ വഹിക്കുമേഎന്നുടെ ഭൂഷണം അതെന്നുമേനാളെന്നും അതെണ്ണും എൻ നിക്ഷേപമായ് തേജസ്സായെനിക്കു ലഭ്യമേ;-ക്രിസ്തുവിൻ ശബ്ദം ഞാൻ ശ്രവിക്കുമേ എന്നുടെ പാതയിൽ അതെന്നുമേനാളെന്നും അതിൽ നടന്നു ഞാൻതേജസ്സിൻ തീരത്തെത്തുമേ;-ക്രിസ്തുവിൻ മുഖം ഞാൻ ദർശിക്കുമേ ഈ ഘോരമാം സമുദ്രത്തിൻ നടുവിലായ്അനന്തത വിദൂരവേ ഞാൻ കാണുമ്പോൾആ പൊൻമുഖം പ്രത്യാശയിൻ ഉറവിടം;-

Read More 

ക്രിസ്തുവിൻ ജനങ്ങളേ നമുക്കു

ക്രിസ്തുവിൻ ജനങ്ങളേ നമുക്കു ഹാ! ജയംമൃത്യുവെ ജയിച്ചുയിർത്തു തീർത്തു താൻ ഭയം!നിത്യഭാഗ്യജീവിതം തരുന്നു നിശ്ചയംഹാ! എന്താശ്ചര്യം!നാൾക്കുനാൾ ദുഷിച്ചിടുന്ന ലോകജീവിതംമേൽക്കുമേൽ പ്രയാസമേകും ദൈവമക്കളിൽഓർക്ക, നാഥനേശുവിന്നു ലോകമേതുമേ യോഗ്യമായില്ലഅന്ധകാരമദ്ധ്യേയാണിരുപ്പതെങ്കിലുംബന്ധുവായവൻ നമുക്കു മുമ്പിലുണ്ടതാൽബന്ധുരപ്രകാശമേകി വഴി നടത്തിടുംഎന്തൊരാനന്ദം!ഉറ്റവർ പിരിഞ്ഞുനിന്നു ദുഷ്ടരെന്നപോൽചുറ്റിലും ഭയം വരുത്തുവാൻ ശ്രമിക്കിലുംപെറ്റതള്ളയിൽ കവിഞ്ഞു കരുതിടുന്നവൻക്രിസ്തുമാത്രമാംപാരിതിൽ പ്രവാസകാലമെന്ന കാരണംഭാരമായിത്തോന്നിടുമിജീവിത രണംസാരമില്ലിതൽപ്പകാലം വേഗം തീരണംവാനിൽ ചേരണംശത്രുവോടെതിർത്തു നിൽക്കുവാനവൻ തരുംശക്തിയതു ധരിച്ചു ധരയിൽ നമ്മളേവരുംശുദ്ധ യുദ്ധം ചെയ്ക, നല്ല വിരുതു താൻ തരുംവേഗം താൻ വരുംഅന്ത്യകാല ലക്ഷണങ്ങൾ കണ്ടിടുന്നു നാംവീണ്ടെടുപ്പടുത്തു പോയി തലയുയർത്തുവിൻ!പണ്ടുതാൻ പറഞ്ഞവാക്കിലുണ്ടിതൊക്കെയുംവേണ്ട […]

Read More 

ക്രിസ്തുവിൻ നാമത്തെ സ്തുതിക്ക

ക്രിസ്തുവിൻ നാമത്തെ സ്തുതിക്ക നാം ദിനവും സ്തുതിക്ക നാം ദിനവും സ്തുതിക്ക നാം ദിനവുംശത്രുവിൻ സകല ബലത്തെയും തകർത്തുനിത്യമാം ജീവനിലുയിർത്തെഴുന്നവനാം;-കരുണയിൻ ഭുജത്തിൻ ബലത്താലിന്നരരെദുരിതങ്ങൾ നീക്കി പരിപാലിച്ചിടുന്ന;-പാപത്തിൻ ഭാരത്താൽ വലയുന്ന ജനങ്ങൾ ദൈവത്തോടണയുവാൻ വഴി തുറന്നവനാം;-നാഥനെ നാമിന്നു സ്തുതിപ്പതു കേട്ടു മോദമോടവൻ തേജസ്സേവരുമറിവാൻ;-പാവന സുവിശേഷ പദവികളെങ്ങും കേവലമറിഞ്ഞീശ പദതളിർ വണങ്ങാൻ;-

Read More 

ക്രിസ്തുവിൻ സത്യസാക്ഷികൾ നാം

ക്രിസ്തുവിൻ സത്യസാക്ഷികൾ നാംക്രൂശിന്‍റെ ധീരസേനകൾ നാംപാരിടത്തിൽ പരദേശികളാം നാംപരലോക പൗരാവകാശികൾ നാംകൂടുക നാം ഉത്സുകരായ്പാടുക ജയ ജയ സ്തുതിഗീതങ്ങൾക്രൂശിൻ വചനം സുവിശേഷംദേശമശേഷമുയർത്തുക നാംഅലസത വിട്ടെഴുന്നേൽക്കുക നാംഅവിശ്രമം പോർപൊരുതിടുക നാംഅവിശ്വാസത്തിൻ തലമുറ തന്നിൽവിശ്വാസവീരരായ് പുലരുക നാംഅന്ധതയിൽ ജനസഞ്ചയങ്ങൾഹന്ത! വലഞ്ഞു നശിച്ചിടുന്നുരക്ഷകനേശുവിൻ സാക്ഷികളാംനാം രക്ഷണ്യമാർഗ്ഗമുരച്ചിടുകഎതിരുകളെത്രയുയർന്നാലുംവൈരികളെത്രയെതിർത്താലുംഅടിപതറാതെ വഴി പിശകാതെകൂശെടുത്തേശുവെയനുഗമിക്കാംഇന്നു നാം നിന്ദയും ചുമന്നുലകിൽഉന്നതൻ നാമമുയർത്തിടുകിൽതന്നരികിൽ നാം ചേർന്നിടുമ്പോൾതന്നിടും തങ്കം കിരീടമവൻയേശുവിൻ നാമം വിജയി : എന്ന രീതി

Read More 

ക്രിസ്തുവിൻ സേനവീരരെ ഉയർത്തി

ക്രിസ്തുവിൻ സേനാവീരരേഉയർത്തിടുവിൻ കൊടിയെധീരരായ് പോരാടിടാം കർത്തൻ വേല ചെയ്തിടാംജയഗീതം പാടി ഘോഷിക്കാം പോക നാം പോക നാം(2)ക്രിസ്തുവിന്‍റെ പിമ്പേ-പോക നാംസത്യ പാത കാട്ടിത്തന്നിടുംനീതി മാർഗ്ഗമോതിത്തന്നിടുംക്രൂശിന്‍റെ സാക്ഷിയായ് ധീരപടയാളിയായ്ക്രിസ്തുവിന്നായ് യുദ്ധം ചെയ്തിടാം;-കണ്ണുനീർ തുടച്ചു നീക്കിടുംആശ്രിതർക്കാലംബമേകിടുംജീവനെ വെടിഞ്ഞു ലോകം ഇമ്പം വെറുത്തുക്രിസ്തുവിന്നായ് പോർ ചെയ്തിടുക;-പാപികൾക്കു രക്ഷയേകിടുംരോഗികൾക്കു സൗഖ്യം നൽകിടുംപാപത്തെ വെറുത്തും തൻഹിതം ചെയ്തുംരക്ഷകന്‍റെ പിൻപേ പോയിടാം;-

Read More 

ക്രിസ്തു നമ്മുടെ നേതാവു വീണു

ക്രിസ്തു നമ്മുടെ നേതാവു വീണു കുമ്പിടാംമൃത്യുവെ വെന്ന ജേതാവു വീണ്ടുംവന്നിടുംബേതലഹേമിൽ ജാതനായ് നമ്മി-ലാരെയും പോലെയായതിനാലെനാൾതോറും നമ്മുടെ ഭാരം ചുമക്കുംനല്ല സ്നേഹിതനാം എന്നുമേശുപാപം വഹിച്ചു പാടു സഹിച്ചു ക്രൂശിൽ മരിച്ചു വിജയം വരിച്ചുതാനേ ഉയിർത്തു സാത്താനെ തകർത്തുവാഴുന്നുന്നതത്തിൽ ഇന്നെന്നേശുമന്നവൻ വന്നാലന്നവനൊന്നായ് കണ്ണുനീർ തോർന്നാനന്ദമായ് നന്നായ്തൻമക്കൾ ചേർന്നാലസ്യങ്ങൾ തീർന്നാമോദമായ് വാഴും നാം എന്നുമെന്നുംഎന്നും സ്തുതിക്കാം വീണു നമിക്കാം ജേ ജേ ജയ കാഹളങ്ങൾ മുഴക്കാംനമ്മുടെ നേതാവു നിത്യം ജയിക്കആമേൻ ഹല്ലേലുയ്യാഹല്ലേലുയ്യാ

Read More 

ക്രിസ്തു യേശുവിൽ വിശ്വസിയ്ക്ക

ക്രിസ്തു യേശുവിൽ വിശ്വസിയ്ക്കസത്യമായ് മർത്ത്യരിൽ രക്ഷകനിവൻ താൻ ലോകരെ രക്ഷചെയ്തിടുവാൻനാകം വീട്ടിഭുവിലാഗമിച്ചിവൻ താൻഭൂമിയിൽ പാപങ്ങൾ ക്ഷമിപ്പാൻഈ മാനുഷ്യ പുത്രൻ സർവ്വാധികാരി താൻപാപികൾക്കിട നിന്നതിനാൽശാപ മൃതിയേറ്റുയർത്തെഴുന്നിവൻ താൻലോകത്തിൽ പാപത്തെ ചുമപ്പാൻആകാശത്തിൻ കീഴിൽ ഇല്ല വേറാരുമെരക്ഷിതാവിനെ കാൺകപാപി: എന്ന രീതി

Read More 

ക്രിസ്തു യേശുവിൻ സ്വാതന്ത്ര്യം

ക്രിസ്തുയേശുവിൻ സ്വാതന്ത്ര്യം മുഴക്കീടുവാൻക്രൂശിൻ മാർഗ്ഗം നാം പിന്തുടരാംഅടിമത്തത്തിൻ ഘടനകളുടെമേൽവിജയം വരിച്ചിടെണം നാം(2)അന്ധകാരത്തിൻ ശക്തികളെഅവൻ ക്രൂശിന്മേൽ തകർത്തുവല്ലോ(2)ആ വിജയത്തിൻ ശക്തിയെ നാംഅനുദിനം അനുഭവിക്കുക നാം;പുതു ഘടനകൾ നിർമ്മിച്ചു വഴികാട്ടിവിമോചനം ഘോഷിച്ചീടാം;- ക്രിസ്തു…ദൈവനീതിയിൻ മാർഗ്ഗത്തിലെതടസ്സങ്ങൾ നാം തകർത്തിടേണം(2)സാഹോദര്യം സ്ഥാപിച്ചിടാൻ-പീഡിതരേ ചേർത്തണച്ചുകൊണ്ട്പുതു ഘടനകൾ നിർമ്മിച്ചു വഴികാട്ടിവിമോചനം ഘോഷിച്ചിടാം;- ക്രിസ്തു…നിത്യം മാറ്റത്തിൻ അലയടികൾപ്രതിധ്വനിക്കുന്നു ലോകമെങ്ങും(2)സാഹോദര്യസീമകളെ പുനർചിന്തനം ചെയ്തീടുവാൻപുതുഘടനകൾ നിർമ്മിച്ചു വഴികാട്ടിവിമോചനം ഘോഷിച്ചിടാം(2);- ക്രിസ്തു…

Read More 

കൂരിരുൾ നിറഞ്ഞ ലോകത്തിൽ

കൂരിരുൾ നിറഞ്ഞ ലോകത്തിൽ തേജസ്സായി ദേവാ നീ വന്നു സ്തുതി മഹിമ കർത്താവിന്നുനിഷ്കളങ്കയാഗമായ് ക്രൂശിലെൻ പരൻ അമൂല്യരക്തമേകി മുക്തി മാർഗ്ഗമായ്എന്തു ഞാനിതിന്നു ബദലായേകിടും പ്രഭോ!സ്തുതി മഹിമ കർത്താവിന്നുമൃത്യുവെ തകർത്തു ഹാ! എന്തൊരത്ഭുതം ഭീതിപോക്കി പ്രീതിയേകിയുള്ളത്തിൽതാതൻ ചാരേ പക്ഷവാദം ചെയ്‌വതും നീയേസ്തുതി മഹിമ കർത്താവിന്നുഗാനം പാടി വാഴ്ത്തിടും മോദമോടെ ഞാൻ വൻകടങ്ങൾ നിൻ കരങ്ങൾ തീർത്തതാൽവാനിൽ വേഗം വന്നിടും നിന്നന്തികേ ചേർപ്പാൻസ്തുതി മഹിമ കർത്താവിന്നു

Read More