കാന്ത താമസമെന്തഹോ? വന്നിടാ
കാന്താ! താമസമെന്തഹോ? വന്നിടാനേശുകാന്താ! താമസമെന്തഹോ!കാന്താ! നിൻ വരവിന്നായ് കാത്തിരുന്നെന്‍റെ മനംവെന്തുരുകുന്നു കണ്ണും മങ്ങുന്നെൻ മാനുവേലേവേഗത്തിൽ ഞാൻ വരുന്നെന്നു പറഞ്ഞിട്ടെത്രവര്‍ഷമതായിരിക്കുന്നുമേഘങ്ങളിൽ വരുന്നെന്നു പറഞ്ഞതോർത്തുദാഹത്തോടെയിരിക്കുന്നുഏകവല്ലഭനാകും യേശുവേ! നിന്‍റെ നല്ലആഗമനം ഞാൻ നോക്കി ആശയോടിരിക്കയാൽ;- കാന്താ…ജാതികൾ തികവതിന്നോ? ആയവർ നിന്‍റെപാദത്തെ ചേരുവതിന്നോ?യൂദന്മാർ കൂടുവതിന്നോ? കാനാനിലവർകുടികൊണ്ടു വാഴുവതിന്നോ?ഏതു കാരണത്താൽ നീ ഇതുവരെ ഇഹത്തിൽ വ-രാതിരിക്കുന്നു? നീതിസൂര്യനാകുന്ന യേശു;- കാന്താ…എത്രനാൾ ഭരിച്ചു കൊള്ളും? പിശാചീലോകംഎത്രനാൾ ചതിച്ചുകൊള്ളും?എത്രനാൾ പറഞ്ഞുകൊള്ളും? അപവാദങ്ങൾശുദ്ധിമാന്മാരുടെ മേലും കർത്താവേ! നോക്കിക്കാൺക പാർത്തലത്തിൻ ദുരിതംസാത്താന്‍റെ ധിക്കാരത്തെ നീക്കുവാനായി പ്രിയ;- കാന്താ…ദുഃഖം നീ നോക്കുന്നില്ലയോ? […]
Read Moreകാന്താ വരവു കാത്തു കാത്തു ഞങ്ങൾ
കാന്താ വരവു കാത്തു കാത്തു ഞങ്ങൾ എത്രനാൾ പാർത്തിടേണം;എത്രയോ കാലമായ് നോക്കി നോക്കി പാരിൽമാത്രയും മാറാതെ കാത്തുനിന്നീടുന്നു(2)എന്നുവന്നു കണ്ടിടും പൊൻമുഖം ഒന്നു ചുംബിക്കുവാൻവരുമേ തിരുവായ്മൊഴിഞ്ഞ-വനരുളിയപോൽവചനം നിറവേറ്റാൻ വന്നു സഭയെ ചേർത്തിടാൻവേഗം മഹിമയിലെടുപ്പാൻ-കൊണ്ടുവിരുന്നുശാലയിൽ പോയ് ചേർത്തു പന്തിയിലിരുത്താൻലോകം ആകെയിളകുന്നു രാജ്യം ഞെട്ടിവിറയ്ക്കുന്നു;വിശുദ്ധഗണങ്ങൾ നൊടിനേരം തന്നി-ലുയിർത്തു മണ്ണിൽനിന്നുയരെപ്പോകും(2)ഓർത്തു ധ്യാനിക്കുന്തോറും എന്നുള്ളം ആനന്ദിക്കുന്നേ;- വരുമേ..സ്വർഗീയ നാടെന്നു കാണാം എന്‍റെ വീട്ടിലെന്നെത്താം;നവയെരുശലേം മഹിമനിറഞ്ഞു-ഇറങ്ങിവരുന്ന സമയം ഓർക്കുമ്പോൾ(2)സ്നേഹം വർദ്ധിച്ചീടുന്നേ പ്രത്യാശയേറിവരുന്നേ;- വരുമേ…സീയോനിൽ വാഴുന്ന കാലം എത്ര ഭാഗ്യകരമത്;സ്വർഗീയദൂതരും ശുദ്ധമൊന്നുപോൽ-ആമോദമായെന്നും വാഴ്ത്തിസ്തുതിക്കുന്ന(2)ഭാഗ്യത്തെ ഓർത്തിടുന്തോറും ഉള്ളം ആനന്ദിക്കുന്നേ;- […]
Read Moreകാന്തനാം യേശു വെളിപ്പെടാറായ്
കാന്തനാം യേശു വെളിപ്പെടാറായ്കാന്തയാം സഭയെ ചേർത്തിടാറായ്(2)ദീപങ്ങൾ തെളിക്കാം ഉണർന്നീടാംകാന്തനാം യേശുവെ എതിരേൽപ്പാൻ(2)ഹല്ലേലുയ്യാ പാടാം ആരാധിച്ചാർത്തിടാംഅല്ലലെല്ലാം തീരാൻ കാലമായ്(2)ശോഭയേറും നാട്ടിൽ വാനദൂതരൊത്ത്(2)പൊന്മുഖം കണ്ടാരാധിച്ചിടുംശോഭയേറും നാട്ടിൽ വാനദൂതരൊത്ത്(2)പൊന്മുഖം കണ്ടാരാധിച്ചിടുംകഷ്ടമില്ലവിടെ ദുഃഖമങ്ങില്ലാരോഗമില്ലവിടെ മരണവുമില്ലാ(2)ഹല്ലേലുയ്യാ പാടാം ആരാധിച്ചാർത്തിടാംഅല്ലലെല്ലാം തീരാൻ കാലമായ്(2)നിന്ദയില്ലവിടെ പരിഹാസമങ്ങില്ലാപീഢയില്ലവിടെ ഭീതിയുമില്ലാ(2)ഹല്ലേലുയ്യാ പാടാം ആരാധിച്ചാർത്തിടാംഅല്ലലെല്ലാം തീരാൻ കാലമായ്(2)താതനുണ്ടവിടെ അനാഥനല്ലാ ഞാൻപ്രിയരുണ്ടവിടെ ഞാനേകനുമല്ലാ(2)ഹല്ലേലുയ്യാ പാടാം ആരാധിച്ചാർത്തിടാംഅല്ലലെല്ലാം തീരാൻ കാലമായ്(2)മണ്ണിൽ നാം അന്യർ പരദേശിയാണല്ലോവിണ്ണിൽ നാം ധന്യർ സ്വർ-വീട്ടിലാണല്ലോ(2)ഹല്ലേലുയ്യാ പാടാം ആരാധിച്ചാർത്തിടാംഅല്ലലെല്ലാം തീരാൻ കാലമായ്(2)
Read Moreകാന്തനെ കാണുവാനാർത്തി വളരുന്നേ
കാന്തനെ കാണുവാനാർത്തി വളരുന്നേഇല്ല പ്രത്യാശ മറ്റൊന്നിലും കണ്ടാലും വേഗം ഞാൻ വന്നീടാമെന്നുര-ചെയ്തപ്രിയൻ വരും നിശ്ചയം;-പാഴ്മരുഭൂമിയിൽ ക്ലേശം സഹിക്കുകിൽനിത്യതുറമുഖത്തെത്തും ഞാൻ വിശ്രമിച്ചിടും ഞാൻ സ്വർഗ്ഗ(നിത്യ)കൊട്ടാരത്തിൽനിസ്തുല്യമായ പ്രതാപത്തിൽ;-വർഗ്ഗവ്യത്യാസങ്ങൾ നാട്ടുകാർ വീട്ടുകാർഭേദംവരാ നാഥൻ വരവിൽവീണ്ടും ജനിച്ചവർ ആനന്ദിച്ചീടുമേആ നിമിഷം വാനിൽ പോകുമേ;-തമ്മിൽ തമ്മിൽ കാണും ശുദ്ധന്മാർ വാനത്തിൽകോടികോടി ഗണം തേജസ്സിൽസർവ്വാംഗ സുന്ദരനാകുമെൻ പ്രിയനെകാണുമതിൻ മദ്ധ്യേ ഏഴയും;-ഹിമംപോൽ വെൺമയാം ശിരസ്സും മുടികളുംകണ്ണുകളോ അഗ്നിജ്വാല പോൽസൂര്യൻ പ്രതാപത്തിൽ പ്രകാശിക്കും വിധംപ്രിയൻ മുഖം വിളങ്ങീടുമേ;-ഞാൻ നിനക്കുള്ളവൾ നീയെനിക്കുള്ളവൻഇന്നലെയും ഇന്നുമെന്നേക്കും കണ്ടാൽ മതിവരാ സുന്ദരരൂപനെകൂടിക്കാണ്മാൻ വാഞ്ചയേറുന്നേ;-
Read Moreകാണുക നീ കാൽവറി
കാണുക നീ കാൽവറിമാറുമോ നീ നിൻ നാഥനായ് (2)വഹിച്ചവൻ നിന്നുടെ പാപം സകലവുംവാസമൊരുക്കുവാൻ നിത്യതയിൽ (2)വഴുതിടാൻ സാദ്ധ്യത ഏറുന്ന വേളയിൽതാങ്ങി നടത്തുന്ന വൻകരമായ് (2);- കാണുക…മധുര നാദത്തിന്‍റെ മൃദുല ധ്വനികളാൽഹൃദയ കാഠിന്യം നീ അകറ്റി (2)അരുളു പ്രത്യാശ സത്യങ്ങൾ നിത്യവുംഅഴലാതെ നിന്നെ അനുഗമിപ്പാൻ(2);- കാണുക…
Read Moreകാണുക നീ യേശുവിൻ സ്നേഹത്തെ
കാണുക നീ യേശുവിൻ സ്നേഹത്തെ കാൽവരി മലയിലെ ക്രുശിന്മേൽ ചിന്തിച്ചീടുവിൻ നീ സോദരാ സ്വന്തമായ് നിന്നെ നാഥൻ തീർക്കുവാൻ ചിന്തിരക്തം നിന്നെ രക്ഷിചീടുവാൻ ബന്ധനസ്ഥനായ് കിടന്ന നിന്നേയും ബന്ധനത്തിൽ നിന്നും വിടുവിചീടാൻ ചിന്തിരക്തം നിന്നെ രക്ഷിചീടുവാൻ അന്ധകാരത്തിൽ കിടന്ന നിന്നേയും കാന്തയായ് തന്‍റെ കൂടെ വാഴുവാൻ ചിന്തിരക്തം നിന്നെ രക്ഷിചീടുവാൻ
Read Moreകണ്ണിൻ മണിപോൽ എന്നെ കരുതും
കണ്ണിൻ മണിപോൽ എന്നെ കരുതുംഉള്ളം കരത്തിൽ എന്നെ വഹിക്കുംതള്ളിക്കളയാതെ മാർവ്വിൽ ചേർക്കുംസ്നേഹമാകും യേശുവേ(2)ഹൃത്തിൽ എന്നെ വഹിച്ചതിനാൽമുള്ളിൻ കുരുക്കതിൽ വീണതില്ല(2)കണ്ണിൽ തന്നെ നോക്കിയതിനാൽതുമ്പമൊന്നും ഏശിയില്ല(2);- കണ്ണിൻ…പ്രാണനെക്കാൾ അരുകിൽ ഉള്ളതാൽഭയപ്പെടുവാൻ കാര്യമില്ല(2)സ്നേഹമേറെ നൽകുന്നതിനാൽഭാരപ്പെടുവാൻ നേരമില്ല(2);- കണ്ണിൻ…
Read Moreകാണുക നീയാ കാൽവറിയിൽ
കാണുക നീയാ കാൽവറിയിൽകേൾക്കുക നീയെൻ യേശുവിൻ ശബ്ദംമുള്ളിൻ കിരീടം ശിരസ്സിൽ ചൂടിരക്തം മുഴുവൻ വാർന്നവനായ്പാപവഴികളിൽ നീ നടന്നു-തൻപാദങ്ങളിൽ അവർ ആണി തറച്ചുപാപക്കറ നിന്‍റെ കൈകളിൽ ഉള്ളതാൽപാണികളെയും ക്രൂശിൽ തറച്ചുദുഷ്ട വിചാരത്തിൽ നീ രസിച്ചതാൽമുൾക്കിരീടം താൻ ചൂടി നിനക്കായ്ഇത്രത്തോളം നിന്നെ സ്നേഹിച്ചെന്നോതികൈകൾ വിരിച്ചു താൻ ജീവൻ വെടിഞ്ഞുതൂകുക തുള്ളി കണ്ണുനീർ നിന്‍റെപാപച്ചുമടവൻ പാടെയൊഴിക്കുംഹൃത്തിൻ മുറിവുകൾക്കേകും താൻ സൗഖ്യംപൂർണ്ണസമാധാനം ഉള്ളിൽ നിറയ്ക്കും
Read Moreകണ്ണിന്‍റെ കണ്മണി പോലെ എന്നെ
കണ്ണിന്‍റെ കണ്മണി പോലെ എന്നെ കാത്തിടണേവീഴാതെ എന്നും കാത്തിടേണംതാഴാതെ എന്നും ഉയർത്തിടേണംതിരുഹിതം ഞാൻ ചെയ്തിടുവാൻഎന്നെ എന്നും പ്രാപ്തനാക്കുംതിരു നന്മകൾ പ്രാപിചീടാൻഎന്നെ എന്നും യോഗ്യൻ ആക്കും;- കണ്ണിന്‍റെ…തിരുവചനം ധ്യാനിച്ചീടാൻഎന്നെ എന്നും ഒരുക്കീടേണംതിരു വഴിയെ നടന്നിടുവാൻഎന്നെ എന്നും നയിച്ചീടേണം;- കണ്ണിന്‍റെ…തിരുനാമം കീർത്തിച്ചീടാൻതിരുസന്നിധി എന്ന ഭയംതിരുരാജ്യം പൂകുവോളം തിരു കരങ്ങളിൽ വഹിച്ചീടേണം;- കണ്ണിന്‍റെ…
Read Moreകാണുക നീയി കാരുണ്യവാനേ
കാണുക നീയി കാരുണ്യവാനേ കുരിശതിൽ കാൽവറിയിൽകേണു കണ്ണീർ തൂകുന്നു നോക്കൂ കാൽവറി മേടുകളിൽഎന്തൊരു സ്നേഹം എന്തൊരു സ്നേഹം പാപികളാം നരരിൽനൊന്തു നൊന്തു ചങ്കുടഞ്ഞു പ്രാണൻ വെടിയുകയായ്പാപത്താൽ ഘോരമൃത്യു കവർന്ന ലോകത്തെ വീണ്ടീടുവാൻആണിമൂന്നിൽ പ്രാണനാഥൻ കാണുക ദൈവസ്നേഹം;-ജയിച്ചവനായി വിൺപുരി തന്നിൽ ജീവിക്കുന്നേശുപരൻജയിച്ചിടാം പോരിതിങ്കൽ അന്ത്യത്തോളം ധരയിൽ;-എന്തിനു നീയി പാപത്തിൻ ഭാര വൻ ചുമടേന്തിടുന്നുചിന്തി രക്തം സർവ്വപാപബന്ധനം തീർത്തിടുവാൻ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഉണരുക സഭയെ ഉയർത്തുക ശിരസ്സേ
- നന്ദി യേശുവേ നീ ചെയ്ത നന്മകൾ
- മഹത്വമെ മഹത്വമെ മഹത്വം തൻ
- പ്രത്യാശ ഏറിടുന്നേ സന്തോഷം
- ലോകത്തിൻ പാപം ചുമപ്പാൻ യേശു

