Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

കര കവിഞ്ഞൊഴുകും നദി പോലെ

കരകവിഞ്ഞൊഴുകും നദി പോലെതീരം തേടും തിരപോലെഉണർവ്വിൻ മാരി തരൂ ഉണർവ്വിൻ ഉടയോനെ(2)ആദിമ സഭയുടെമേൽആത്മമാരി പകർന്നതുപോൽആത്മാവിൻ നൽവരങ്ങൾ പുതുഅരുവിപോൽ ഒഴുകിടട്ടെആത്മനാളമായിടട്ടെ നവജീവൻ പകർന്നിടട്ടെസഭമേൽ ആവസിക്കട്ടെ;- കരകവി…തളർന്നതാം മനസ്സുകളെനാഥാ തകർന്നിടാൻ ഇടയാകാതെതപിതമാം ഹൃദയങ്ങളെകർമ്മധീരരായ് മാറ്റിടുവാൻആത്മാവിൻ പുതുശക്തിയെ അടിയാരിൽ പകരണമേഅളവെന്യേ അനുഗ്രഹമായ്;- കരകവി…

Read More 

കാണും വരെ ഇനി നാം തമ്മിൽ കൂടെ

കാണും വരെ ഇനി നാം തമ്മിൽ കൂടെ വസിക്കട്ടെ ദൈവം ചേർത്തു തൻചിറകിൻ കീഴിൽ കാത്തു സൂക്ഷിക്കട്ടെ നിങ്ങളെയേശുവിൻ പാദത്തിൽ ചേർന്നു നാം വരുവോളംയേശുവിൻ പാദത്തിൽ ചേരുവോളം പാലിച്ചിടട്ടെകാണുംവരെ ഇനി നാം തമ്മിൽ ദിവ്യ മന്ന തന്നു ദൈവം ഒന്നും ഒരു കുറവെന്യേ കാത്തു സൂക്ഷിക്കട്ടെ നിങ്ങളെകാണുംവരെ ഇനി നാം തമ്മിൽ ദുഃഖം വന്നു നേരിട്ടെന്നാൽ സ്നേഹക്കൈയിൽ ഏന്തിക്കൊണ്ടുകാത്തു സൂക്ഷിക്കട്ടെ നിങ്ങളെ

Read More 

കാണും വേഗം ഞാൻ എന്നെ സ്നേഹി

കാണും വേഗം ഞാൻ എന്നെ സ്നേഹിച്ചവനെകേൾക്കും വേഗം ഞാനവൻ ഇമ്പ സ്വരം;ചാരിടും ഞാൻ മാർവ്വതിൽമുത്തിടും ആ പൊൻമുഖത്ത്(2)വിദൂരമല്ല വിദൂരമല്ല ആ മഹൽ സംഗമംവിദൂരമല്ല വിദൂരമല്ല ആ മഹൽ സംഗമം(2)പാപിയാമെന്നിൽ ചൊരിഞ്ഞ സ്നേഹം അത്ഭുതംവർണ്ണിപ്പാൻ അധരങ്ങൾക്കാവതില്ല(2)ഒന്നുകാണാൻ എനിക്കാശയായ്എന്‍റെ സർവ്വാംഗ സുന്ദരനെ(2);- വിദൂര…ശത്രുവിൻ പ്രതീക്ഷ തകർത്തു ജയമേകിപ്രതിയോഗിയുടെ മുമ്പിൽ വിരുന്നൊരുക്കി(2)യേശു എന്‍റെ വീണ്ടെടുപ്പുകാരൻഎന്‍റെ സർവ്വാംഗ സുന്ദരനെ(2);- വിദൂര…കണ്ടു ഞാനത്ഭുതങ്ങൾ നിൻ വഴിയിൽഇരുത്തിയെന്നെ ശ്രേഷ്ഠരുടെ നടുവിൽ(2)അവനെന്നെ മാനിക്കും ദൈവംഎന്‍റെ സർവ്വാംഗ സുന്ദരനെ(2);- വിദൂര…

Read More 

കാണുന്നു ദൂരെ സുരനാടിനെ ഞാൻ

കാണുന്നു ദൂരെ സുരനാടിനെ ഞാൻഅതു ധ്യാനിച്ചെന്നുള്ളം നിറയുന്നു മോദാൽ(2)സൗഭാഗ്യ നാടെ ഇനിയെത്ര നാൾ അലയേണംഇഹലോകെ ഞാൻ നിന്നിലാവാൻ(2)ഒരു നാളിൽ യേശു എൻ പാപത്തെ നീക്കിരുധിരം തന്നെന്നേയും തൻ പൈതലാക്കി(2)നിറയുന്നു കൺകൾ ആ സ്നേഹമോർക്കിൽഎഴുതിയന്നെ താൻ സ്വർഗ്ഗീയ നിരയിൽ(2)ഹാ എത്ര ആനന്ദം ഹാ എത്ര മോദംപരനൊത്തു വാഴുന്ന നാൾ എത്ര ധന്യംആ നൽ സുദിനം വന്നെന്ന് അണയുംഅതു ധ്യാനിച്ച് എന്നുള്ളം നിറയുന്നു മോദാൽ(2)അവിടില്ല കണ്ണീർ അവിടില്ല ഭീതിദുരിതമോ രോഗമോ ലെവലേശമില്ലാ(2)തൻ ശുദ്ധർ കണ്ണീർ ദൈവം തുടയ്ക്കുംമൃതിയും വിലാപവും ഇനി […]

Read More 

കാണുന്നു കാൽവറി ദർശനം എൻ

കാണുന്നു കാൽവറി ദർശനം എൻമുമ്പിൽകർത്താവാം യേശുവിൻ ഇമ്പസ്വരം (2)നീറുമെൻ മനസ്സിന്‍റെ ഗത്ഗതം മാറ്റുവാൻ (2)നീയൊഴികെ എനിക്കാരുള്ളു ഈശനെ (2)കാണുന്നു കാൽവറി…പ്രാണപ്രിയന്‍റെ വരവിൻ ധ്വനി എൻകാതുകളിൽ കേൾക്കുവാൻ നേരമായ് കാത്തിരിപ്പൂ (2)നാഥനെ കാണുന്ന നേരത്തെൻ മാനസ്സം (2)ആനന്ദ ലഹരിയിൽ ആർത്തുല്ലസ്സിച്ചിടും (2)കാണുന്നു കാൽവറി…കോടികോടി ദൂതഗണം തിരുമുമ്പിൽആരാധിക്കും നേരത്തെൻ മനം ചെല്ലും സ്തുതിനാഥ(2)ആത്മമണവാളനാം ക്രിസ്തനേ നിൻ (2)സ്നേഹമെത്രയോ എൻ വീണ്ടെടുപ്പിൻ (2)കാണുന്നു കാൽവറി…

Read More 

കാണുന്നു ഞാനെന്‍റെ വിശ്വാസ

കാണുന്നു ഞാനെന്‍റെ വിശ്വാസ കൺകളാൽമോഹനമേറുന്ന ശോഭിത പട്ടണംകേൾക്കുന്നു ഞാനെന്‍റെ നാട്ടിലെ ഘോഷങ്ങൾവീണകൾ മീട്ടുന്ന ദൂതരിൻ മോദങ്ങൾആനന്ദമേ പരമാനന്ദമേ അതുശാലേംപുരേ വാസം ആനന്ദമേശോഭനമേ അതു ആരാൽ വർണ്ണിച്ചിടാംസാമ്യമകന്നൊരു വാഗ്ദത്ത നാടിനെപൂർവ്വ പിതാക്കളവിടെയെത്തീടുവാൻലാഭമതൊക്കെയും ഛേദമെന്നെണ്ണി ഹാ!;- ആനന്ദ…കണ്ണിമയ്ക്കും നേരത്തിന്നുള്ളിൽ ഞാനിതാകണ്ണുനീരില്ലാത്ത നാടതിലെത്തിടുംവിണ്ണിൻ വിഹായസ്സിൽ പാടിപ്പറന്നു ഞാൻവാഴ്ത്തിടും പ്രിയനെ നിത്യ നിത്യായുഗം;- ആനന്ദ…ഒന്നുമെനിക്കിനി വേണ്ടാ ഈ പാരിതിൽഅന്നന്നുള്ളാവശ്യം കർത്തൻ നടത്തുമ്പോൾലോക മഹത്വങ്ങൾ ചപ്പും ചവറുമെയാത്രക്കതൊന്നും സഹായമല്ലേതുമേ;- ആനന്ദ…

Read More 

കാന്തനെ കാണുവാനാർത്തി വളരുന്നേ

കാന്തനെ കാണുവാനാർത്തി വളരുന്നേഇല്ല പ്രത്യാശ മറ്റൊന്നിലും കണ്ടാലും വേഗം ഞാൻ വന്നീടാമെന്നുര-ചെയ്തപ്രിയൻ വരും നിശ്ചയം;-പാഴ്മരുഭൂമിയിൽ ക്ലേശം സഹിക്കുകിൽനിത്യതുറമുഖത്തെത്തും ഞാൻ വിശ്രമിച്ചിടും ഞാൻ സ്വർഗ്ഗ(നിത്യ)കൊട്ടാരത്തിൽനിസ്തുല്യമായ പ്രതാപത്തിൽ;-വർഗ്ഗവ്യത്യാസങ്ങൾ നാട്ടുകാർ വീട്ടുകാർഭേദംവരാ നാഥൻ വരവിൽവീണ്ടും ജനിച്ചവർ ആനന്ദിച്ചീടുമേആ നിമിഷം വാനിൽ പോകുമേ;-തമ്മിൽ തമ്മിൽ കാണും ശുദ്ധന്മാർ വാനത്തിൽകോടികോടി ഗണം തേജസ്സിൽസർവ്വാംഗ സുന്ദരനാകുമെൻ പ്രിയനെകാണുമതിൻ മദ്ധ്യേ ഏഴയും;-ഹിമംപോൽ വെൺമയാം ശിരസ്സും മുടികളുംകണ്ണുകളോ അഗ്നിജ്വാല പോൽസൂര്യൻ പ്രതാപത്തിൽ പ്രകാശിക്കും വിധംപ്രിയൻ മുഖം വിളങ്ങീടുമേ;-ഞാൻ നിനക്കുള്ളവൾ നീയെനിക്കുള്ളവൻഇന്നലെയും ഇന്നുമെന്നേക്കും കണ്ടാൽ മതിവരാ സുന്ദരരൂപനെകൂടിക്കാണ്മാൻ വാഞ്ചയേറുന്നേ;-

Read More 

കാണുക നീ കാൽവറി

കാണുക നീ കാൽവറിമാറുമോ നീ നിൻ നാഥനായ് (2)വഹിച്ചവൻ നിന്നുടെ പാപം സകലവുംവാസമൊരുക്കുവാൻ നിത്യതയിൽ (2)വഴുതിടാൻ സാദ്ധ്യത ഏറുന്ന വേളയിൽതാങ്ങി നടത്തുന്ന വൻകരമായ് (2);- കാണുക…മധുര നാദത്തിന്‍റെ മൃദുല ധ്വനികളാൽഹൃദയ കാഠിന്യം നീ അകറ്റി (2)അരുളു പ്രത്യാശ സത്യങ്ങൾ നിത്യവുംഅഴലാതെ നിന്നെ അനുഗമിപ്പാൻ(2);- കാണുക…

Read More 

കാണുക നീ യേശുവിൻ സ്നേഹത്തെ

കാണുക നീ യേശുവിൻ സ്നേഹത്തെ കാൽവരി മലയിലെ ക്രുശിന്മേൽ ചിന്തിച്ചീടുവിൻ നീ സോദരാ സ്വന്തമായ് നിന്നെ നാഥൻ തീർക്കുവാൻ ചിന്തിരക്തം നിന്നെ രക്ഷിചീടുവാൻ ബന്ധനസ്ഥനായ് കിടന്ന നിന്നേയും ബന്ധനത്തിൽ നിന്നും വിടുവിചീടാൻ ചിന്തിരക്തം നിന്നെ രക്ഷിചീടുവാൻ അന്ധകാരത്തിൽ കിടന്ന നിന്നേയും കാന്തയായ് തന്‍റെ കൂടെ വാഴുവാൻ ചിന്തിരക്തം നിന്നെ രക്ഷിചീടുവാൻ

Read More 

കണ്ണിൻ മണിപോൽ എന്നെ കരുതും

കണ്ണിൻ മണിപോൽ എന്നെ കരുതുംഉള്ളം കരത്തിൽ എന്നെ വഹിക്കുംതള്ളിക്കളയാതെ മാർവ്വിൽ ചേർക്കുംസ്നേഹമാകും യേശുവേ(2)ഹൃത്തിൽ എന്നെ വഹിച്ചതിനാൽമുള്ളിൻ കുരുക്കതിൽ വീണതില്ല(2)കണ്ണിൽ തന്നെ നോക്കിയതിനാൽതുമ്പമൊന്നും ഏശിയില്ല(2);- കണ്ണിൻ…പ്രാണനെക്കാൾ അരുകിൽ ഉള്ളതാൽഭയപ്പെടുവാൻ കാര്യമില്ല(2)സ്നേഹമേറെ നൽകുന്നതിനാൽഭാരപ്പെടുവാൻ നേരമില്ല(2);- കണ്ണിൻ…

Read More