കർത്തനേശു വാനിൽ വരാറായ്
കർത്തനേശു വാനിൽ വരാറായ്തന്‍റെ കാന്തയെ ചേർക്കുവാൻകാഹളങ്ങൾ മുഴങ്ങീടാറായ്നാമും വാനിൽ ചേർന്നീടുവാൻയുദ്ധം ക്ഷാമം ഭൂകമ്പങ്ങൾഈയുലകിൽ ഏറിടുന്നേഭീതിയേറുന്നേ നരരിൽ കാന്തയേ നീ ഉണർന്നീടുക;- കർത്ത…രോഗദുഖ പീഢകളും നിന്ദ പരിഹാസങ്ങളുംഎല്ലാം തീരുമാദിനത്തിൽകാന്തൻ കണ്ണീരെല്ലാം തുടയ്ക്കും;- കർത്ത…മർത്യമാമീ ദേഹം വിട്ടുനാംതേജസ്സിന്‍റെ രൂപികളായ്രാപ്പകലില്ലാതാർത്തിടുംകുഞ്ഞാടെ നീ പരിശുദ്ധൻ;- കർത്ത…ഇന്നു കാണും ലോകമെല്ലാംഅഗ്നിയിൽ വെന്തെരിഞ്ഞീടുമേപുതുവാന ഭൂമിയതിൽകർത്തൻ കൂടെന്നും വാണിടും നാം;- കർത്ത…
Read Moreകർത്തനേശു വാനിൽ വരുവാൻ തന്‍റെ
കർത്തനേശു വാനിൽ വരുവാൻതന്‍റെ കാന്തയെ ചേർത്തിടുവാൻഇനി കാലം അധികമില്ലകാലങ്ങളെണ്ണിയെണ്ണി നമ്മൾകാത്തിരിക്കും പ്രിയനെ കാണും നാം വേഗമിനി സ്വന്ത കണ്ണുകളാലവനെ;-വന്നു താൻ വേഗം നമ്മെതന്‍റെ സന്നിധൗ ചേർത്തിടുമേപിന്നെ നാം പിരികയില്ലഒരു ഖിന്നതേം വരികയില്ല;-നിന്ദകളേറ്റുകൊണ്ട് മന്നിൽഅന്യരായ് പാർത്തിടുന്നുമന്നവൻ വന്നിടുമ്പോൾ അന്നുമന്നരായ് വാണിടും നാം;-വിട്ടു പിരിഞ്ഞിനിയും നിത്യവീട്ടിൽ ചെന്നെത്തിടുവാൻ ഒരുങ്ങിയുണർന്നു നമ്മൾനാഥൻ വരുന്നതു കാത്തിരിക്കാം;-
Read Moreകർത്താധി കർത്താവാകും
കർത്താധി കർത്താവാകും യേശുമഹേശനീ വാഴ്കാ, വാഴ്കാ, വാഴ്കാ1.സ്വർഗ്ഗഭൂമികൾ വാക്കാൽ നിർമ്മിച്ചുനിയന്ത്രിക്കുന്നവനേശൂപാപികൾക്കു നിത്യജീവൻ കൊടുപ്പാൻജീവനും നൽകിയ ക്രിസ്തേശുഇന്നു ഉയിർത്തു ജീവിക്കുന്നേശുഇന്നു ഉയരത്തിൽ ജീവിക്കുന്നേശു;- കർത്താ2.കാന്തയാം നമ്മെ ചേർപ്പാനായിവേഗത്തിൽ വന്നീടും മണവാളൻഭൂമിയെ മുഴുവൻ നീതിയിൽ ഭരിക്കൂംന്യായാധിപനായി വരുമല്ലോരാജാവായ് താൻ വാഴുംരാജരാജാവായ് താൻ വാഴും;- കർത്താ
Read Moreകർത്തനിൽ ആർത്തു സന്തോഷിക്ക
കർത്തനിൽ ആർത്തു സന്തോഷിക്കചിത്തത്തിൽ സത്യമുള്ളൊരെല്ലാംതന്നെ തിരഞ്ഞെടുത്തവരെവ്യാകുല ദുഃഖങ്ങൾ പോക്കുകകർത്തനിൽ കർത്തനിൽകർത്തനിൽ ആർത്തു സന്തോഷിക്ക(2)അവൻ താൻ കർത്തനെന്നോർക്കുകവാനിലും ഭൂവിലും നാഥൻ താൻവചനത്താൽ ഭരിക്കുന്നു താൻബലവീരരെ വീൺടെടുപ്പാൻ;- കർത്ത…നീതിക്കായുള്ള പോരാട്ടത്തിൽശത്രുവിൻ ശക്തി വർദ്ധിച്ചാലുംകാഴ്ചമറഞ്ഞു ദൈവസൈന്യംശത്രുസൈന്യത്തേക്കാൾ അധികം;- കർത്ത…പകലിൽ ഇരുൾ നിൻ ചുറ്റിലുംരാത്രിയിൽ മേഘങ്ങൾ നിൻമേലുംവന്നിടുമ്പോൾ നീ കുലുങ്ങീടാആശ്രയിക്കവനിൽ ആപത്തിൽ;- കർത്ത…കർത്തനിൽ ആർത്തുസന്തോഷിക്കകീർത്തിച്ച് ഘോഷിക്കതൻ സ്തുതിവാദ്യത്തോടുചേർത്തു നിൻസ്വരംഹല്ലേലൂയ്യാ ഗീതം പാടുക;- കർത്ത…
Read Moreകർത്തൻ കരത്താൽ വഹിച്ചിടുമെ
കർത്തൻ കരത്താൽ വഹിച്ചിടുമെതാതൻ കൃപയാൽ താങ്ങിടുമേ(2)ക്ലേശമില്ലാ ദേശം ശ്രേഷ്ടമേറും ഭാഗ്യംനിത്യം നിത്യം ആന്ദമല്ലോ(2)ദൈവ സ്നേഹത്തിൻ കരുതലിന്‍റെ ആ ഭാഗ്യം ഞാൻ ഓർത്തിടുമ്പോൾ(2)ക്ലേശമില്ലാ ദേശം ശ്രേഷ്ടമേറും ഭാഗ്യം നിത്യം നിത്യം ആന്ദമല്ലോ(2)ദൈവ ശബ്ദം ഞാൻ കേട്ടിടുമേ ആ സ്നേഹത്തിൻ കരുതലിനാൽ(2)ക്ലേശമില്ലാ ദേശം ശ്രേഷ്ടമേറും ഭാഗ്യം നിത്യം നിത്യം ആന്ദമല്ലോ(2)ദൈവം ഒരുക്കുന്ന നിത്യ ഭവനംഎന്‍റെ സ്വന്തകണ്ണാൽ കണ്ടിടുമെ(2)ക്ലേശമില്ലാ ദേശം ശ്രേഷ്ടമേറും ഭാഗ്യം നിത്യം നിത്യം ആന്ദമല്ലോ(2)ദൂതർ പാട്ടു പാടി ആർത്തിടുമ്പോൾഞാൻ ചേർന്നു പാടും ആ സൈന്യത്തിൽ(2)ക്ലേശമില്ലാ ദേശം ശ്രേഷ്ടമേറും ഭാഗ്യം […]
Read Moreകർത്താവു യിർത്തുയരേ ഇന്നും
കർത്താവുയിർത്തുയരേ ഇന്നും നമുക്കായി ജീവിക്കുന്നു ആകയാൽ ജയഗീതങ്ങൾ പാടി കീർത്തിക്കാം തൻമഹത്വംവല്ലഭനായ് വാഴുന്നവൻ എല്ലാധികാരവുമുള്ളവനായ് നല്ലവനിത്രയുമുന്നതനവനെ നമുക്കിന്നനുഗമിക്കാംമൃത്യുവിനാൽ മാറിടുന്ന മർത്യനിൽ ചാരിടുന്നവരൊടുവിൽ വിലപിതരാമെന്നാൽ ചാരുന്നു നാം വലിയവൻ ക്രിസ്തുവിൽ ഹാ!വിളിച്ചു നമ്മെ വേർതിരിച്ച വിമലന്‍റെ സൽഗുണം ഘോഷിച്ചു നാം പാർത്തിടാം പാരിതിലനുദിനവും പരമമോദിതരായ്ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ! മന്നവനേശു മഹോന്നതനെന്നും മഹത്വം ഹല്ലേലുയ്യാ!
Read Moreകാണുന്നു ദൂരെ സുരനാടിനെ ഞാൻ
കാണുന്നു ദൂരെ സുരനാടിനെ ഞാൻഅതു ധ്യാനിച്ചെന്നുള്ളം നിറയുന്നു മോദാൽ(2)സൗഭാഗ്യ നാടെ ഇനിയെത്ര നാൾ അലയേണംഇഹലോകെ ഞാൻ നിന്നിലാവാൻ(2)ഒരു നാളിൽ യേശു എൻ പാപത്തെ നീക്കിരുധിരം തന്നെന്നേയും തൻ പൈതലാക്കി(2)നിറയുന്നു കൺകൾ ആ സ്നേഹമോർക്കിൽഎഴുതിയന്നെ താൻ സ്വർഗ്ഗീയ നിരയിൽ(2)ഹാ എത്ര ആനന്ദം ഹാ എത്ര മോദംപരനൊത്തു വാഴുന്ന നാൾ എത്ര ധന്യംആ നൽ സുദിനം വന്നെന്ന് അണയുംഅതു ധ്യാനിച്ച് എന്നുള്ളം നിറയുന്നു മോദാൽ(2)അവിടില്ല കണ്ണീർ അവിടില്ല ഭീതിദുരിതമോ രോഗമോ ലെവലേശമില്ലാ(2)തൻ ശുദ്ധർ കണ്ണീർ ദൈവം തുടയ്ക്കുംമൃതിയും വിലാപവും ഇനി […]
Read Moreകാണുന്നു കാൽവറി ദർശനം എൻ
കാണുന്നു കാൽവറി ദർശനം എൻമുമ്പിൽകർത്താവാം യേശുവിൻ ഇമ്പസ്വരം (2)നീറുമെൻ മനസ്സിന്‍റെ ഗത്ഗതം മാറ്റുവാൻ (2)നീയൊഴികെ എനിക്കാരുള്ളു ഈശനെ (2)കാണുന്നു കാൽവറി…പ്രാണപ്രിയന്‍റെ വരവിൻ ധ്വനി എൻകാതുകളിൽ കേൾക്കുവാൻ നേരമായ് കാത്തിരിപ്പൂ (2)നാഥനെ കാണുന്ന നേരത്തെൻ മാനസ്സം (2)ആനന്ദ ലഹരിയിൽ ആർത്തുല്ലസ്സിച്ചിടും (2)കാണുന്നു കാൽവറി…കോടികോടി ദൂതഗണം തിരുമുമ്പിൽആരാധിക്കും നേരത്തെൻ മനം ചെല്ലും സ്തുതിനാഥ(2)ആത്മമണവാളനാം ക്രിസ്തനേ നിൻ (2)സ്നേഹമെത്രയോ എൻ വീണ്ടെടുപ്പിൻ (2)കാണുന്നു കാൽവറി…
Read Moreകാണുന്നു ഞാനെന്‍റെ വിശ്വാസ
കാണുന്നു ഞാനെന്‍റെ വിശ്വാസ കൺകളാൽമോഹനമേറുന്ന ശോഭിത പട്ടണംകേൾക്കുന്നു ഞാനെന്‍റെ നാട്ടിലെ ഘോഷങ്ങൾവീണകൾ മീട്ടുന്ന ദൂതരിൻ മോദങ്ങൾആനന്ദമേ പരമാനന്ദമേ അതുശാലേംപുരേ വാസം ആനന്ദമേശോഭനമേ അതു ആരാൽ വർണ്ണിച്ചിടാംസാമ്യമകന്നൊരു വാഗ്ദത്ത നാടിനെപൂർവ്വ പിതാക്കളവിടെയെത്തീടുവാൻലാഭമതൊക്കെയും ഛേദമെന്നെണ്ണി ഹാ!;- ആനന്ദ…കണ്ണിമയ്ക്കും നേരത്തിന്നുള്ളിൽ ഞാനിതാകണ്ണുനീരില്ലാത്ത നാടതിലെത്തിടുംവിണ്ണിൻ വിഹായസ്സിൽ പാടിപ്പറന്നു ഞാൻവാഴ്ത്തിടും പ്രിയനെ നിത്യ നിത്യായുഗം;- ആനന്ദ…ഒന്നുമെനിക്കിനി വേണ്ടാ ഈ പാരിതിൽഅന്നന്നുള്ളാവശ്യം കർത്തൻ നടത്തുമ്പോൾലോക മഹത്വങ്ങൾ ചപ്പും ചവറുമെയാത്രക്കതൊന്നും സഹായമല്ലേതുമേ;- ആനന്ദ…
Read Moreകാണുന്നു ഞാൻ കാൽവറി മാമല
കാണുന്നു ഞാൻ കാൽവറി മാമല ക്രൂശെൻ കൺമുൻപിലായ്ഭാരവും ചുമന്നിതാ പോയിടുന്നു രക്ഷാകരൻആറത്തേറ്റിടും സോദരാ ദാരുണമാം ആ വേദനഅന്ധനാം മനുഷ്യന് കാഴ്ച നൽകിയാ കൈകളെരോഗികളെ സൗഖ്യമാക്കിയ കൈകളല്ലയോ ക്രൂശതിൽകുന്തമുന കൊണ്ടത് വേല ചെയ്ത കൂലിയാണഹോ ചാട്ടവാറടികളൊക്കെയും ആ മാർവിലല്ലയോ വീണത്കേണിടുന്നു രക്ഷകൻ തൻപിതാവിനോടന്ത്യമായ്എലോഹി എലോഹി ലമ്മശബക്താനി
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഈ വാഗ്ദത്തങ്ങൾ എന്നിൽ ഉള്ളതിനാൽ
- കർത്തനേശു വാനിൽ വരാറായ്
- വിശ്വാസികളേ വിശ്വാസികളേ ഉയർത്തി
- പ്രത്യാശയാകുന്ന യേശുവിനോടൊപ്പം
- ഞങ്ങൾ പറന്നെത്തീടും സ്വർഗ്ഗ

