കർത്താവിൽ നാം സമ്മേളിപ്പിൻ
കർത്താവിൽ നാം സമ്മേളിപ്പിൻ സമ്മോദത്തോടെതകർന്നതാം യെരുശലേമിന് മതിൽ പണിയാൻ (2)എഴുന്നേല്ക്കുക നാമൊന്നായ് പോകുവിൻതകർന്നതാം മതിൽ പണിയാൻ (2)അസാദ്ധ്യങ്ങളെ സാദ്ധ്യമാക്കീടുംകർത്താവിങ്കൽ ജയം നമുക്ക് (2)സ്നേഹരാഹിത്യം ഭൂവിൽ എങ്ങുമേറുന്നു മർത്യർ സ്വാർത്ഥതയാൽ മത്സരിക്കുന്നുഅന്ധകാരത്തിൻ കോട്ട തച്ചുടക്കണം പാരിൽദൈവയിഷ്ടം നിറവേറീടാൻ (2) (എഴുന്നേല്ക്കുക)ദൈവദാനങ്ങൾ നമ്മൾ പങ്കുവെയ്ക്കണം ദുഃഖ സോദരരിൽ ശാന്തിയേകുവാൻഊഷരഭൂവിൽ നീർചോല പോലവേസ്നേഹവാഹിനിയായ് ഒഴുകിയെത്താൻ (2) (എഴുന്നേല്ക്കുക)
Read Moreകർത്താവിൽ സന്തോഷം അവനെൻ
കർത്താവിൽ സന്തോഷം അവനെൻ ബലംപാരിതിൽ പാർക്കും നാൾ അവനെൻ ബലംഅവനെന്‍റെ സങ്കേതം വിശ്രമം നാൾതോറുംഅവനെന്‍റെ സർവ്വവുമേപലനാൾ കരുതി ഞാൻ ഏകനെന്ന്അന്നാളിലവനെന്നോടു ചൊല്ലിലോകാന്ത്യത്തോളവും കൂടെയിരിക്കുന്നോൻനിന്നോടുകൂടെയുണ്ട്;-ബലഹീനനെന്നു ഞാൻ കരുതിയ നാൾഅന്നാളിലവനെന്നോടു ചൊല്ലിശക്തനാക്കുന്നവൻ ബലം പകരുന്നവൻനിന്നോടുകൂടെയുണ്ട്;-സ്നേഹിതരില്ലെന്നു കരുതിയനാൾഅന്നാളിലവനെന്നോടു ചൊല്ലിനിത്യമാം സ്നേഹത്താൽ നിന്നെ സ്നേഹിക്കുന്നോൻനിന്നോടുകൂടെയുണ്ട്;-നിന്ദിതനെന്നു ഞാൻ കരുതിയ നാൾഅന്നാളിലവനെന്നോടു ചൊല്ലിക്ഷീണിച്ചുപോകേണ്ട നിന്നെ മാനിക്കുന്നോൻനിന്നോടുകൂടെയുണ്ട്;-അസാദ്ധ്യമെന്നു ഞാൻ കരുതിയനാൾഅന്നാളിലവനെന്നോടു ചൊല്ലിമനുഷ്യരാൽ അസാദ്ധ്യം സാദ്ധ്യമാക്കുന്നവൻനിന്നോടുകൂടെയുണ്ട്;-
Read Moreകർത്താവേ യേകണമേ നിന്‍റെ കൃപ
കർത്താവേയേകണമേ നിന്‍റെ കൃപ നിത്യമീദാസനു നീജീവിതപാതയിൽ വീണുപോകാതെന്നും ഈലോകെ കാക്കേണമേ കൃപാനിധേ താവകദാസനെയുംശോധനവേളയിൽ ആകുലനാകാതെനാഥാ കരുതേണമേ-അനുദിനം താവകദാസനെയുംക്ഷീണിച്ചിടാതെയെൻ ഓട്ടം തികയ്ക്കുവാൻത്രാണിയേകീടണമേ-ദയാപരാ ദാസനാമീയെനിക്കുനൽകുന്ന ഭാരങ്ങൾ താങ്ങിടുവനായിനല്ല കരുത്തു നൽകി-താങ്ങേണമേ താവകദാസനെയുംഎൻ മനോഭാരങ്ങൾ നീക്കിടുവാൻ ബലംഎൻ മനസ്സിന്നു നൽകി-പാലിക്കണേ താവകദാസനെയുംദുഃഖസമുദ്രത്തിൽ ആഴ്ത്തിക്കളഞ്ഞിടുംവൻകാറ്റിൽനിന്നുമെന്നും-കാക്കേണമേ താവകദാസനേയുംപ്രാർത്ഥന കേൾക്കേണമേ എന്ന രീതി
Read Moreകർത്താവിൽ സന്തോഷിക്കും
കർത്താവിൽ സന്തോഷിക്കും എപ്പോഴും സന്തോഷിക്കുംഎന്തുമെൻ ജീവിതപാതയിൽ വന്നാലും എപ്പോഴും സന്തോഷിക്കുംമാനസഖേദങ്ങൾ മാറിടും മാനുവേൽ തന്മാറിൽ ചാരും നേരംമാറാതെ നിത്യവും കൂടെ വരും മിത്രമെന്നേശു മാത്രം;-എന്നാളും ഞാനവൻ സ്വന്തമാം എന്തൊരു സൗഭാഗ്യബന്ധമാംമൃത്യുവോ ജീവനോ സാദ്ധ്യമല്ല ഈ ബന്ധം വേർപിരിപ്പാൻ;-സ്നേഹക്കൊടിയെന്‍റെ മീതെയും ശാശ്വതഭുജങ്ങൾ കീഴെയുംസ്വർഗ്ഗീയ ദൂതഗണങ്ങൾ ചുറ്റും സന്തതം ഉണ്ടെനിക്ക്;-കണ്ണുനീരിൻ നാളുകൾ തീർന്നിടും കർത്താവിൻ വീട്ടിൽ ഞാൻ ചേർന്നിടുംകാലങ്ങളെണ്ണി ഞാനോരോ ദിനം കാത്തിടുന്നെന്‍റെ മനം;-
Read Moreകർത്താവെയെന്‍റെ പാർത്തല വാസം
കർത്താവെയെന്‍റെ പാർത്തല വാസംചിത്ത ദു:ഖത്തോടാകുന്നെനിത്യമോരോ പരീക്ഷകളാൽ ഞാൻഅത്തലോടെ വസിക്കുന്നെ ശത്രുയെന്നെയടിമയാക്കുവാൻഎത്തുന്നോടിയെൻ പിന്നാലെയാത്ര ചെയ്യും പഥി പ്രതിബന്ധിച്ചീടുന്നെ മഹാ ചെങ്കടൽമന്ന തിന്നു മുഷിച്ചിൽ തോന്നുന്നുഎന്നനുഗാമികൾ ചിലർമന്നായേക്കാളും കുമ്മട്ടിക്കായ്കൾനന്നെന്നു ചിലർ ചൊല്ലുന്നുമാറായിൻ ജലം പാനം ചെയ്തുള്ളംനീറുന്നെ കയ്പാധിക്യത്താൽകൂട്ടുയാത്രക്കാരീ പഥി തന്നിൽപട്ടു വീഴുന്നസംഖ്യയായ്അഗ്നി സർപ്പത്തിൻ ചീറ്റൽ കേട്ടു ഞാൻഭഗ്നാശയനായ് തീരുന്നെമുന്നണി തന്നിൽ നിന്നവർ ചിലർമന്ദിച്ചും പിന്നിലാകുന്നെക്ഷീണം നോക്കി നിൽക്കുന്നമാലേക്യർപ്രാണഹാനി വരുത്തുവാൻനേതൃത്വം വഹിക്കുന്ന-ഹരോനൊകാളയെ പ്രതിഷ്ഠിക്കുന്നുകാളയെ വന്ദിക്കുന്ന കാഹളംപാളയത്തിൽ മുഴങ്ങുന്നുലോക ദു:ഖങ്ങളാലെന്നുള്ളത്തിന്നാകുലങ്ങൾ വന്നിടുന്നുരോഗ ബാധയാലെൻ സുഖമെല്ലാംത്യാഗം ചെയ്യുന്നനുദിനംവെള്ളത്തിലുമാ തീയിലും കൂടിയുള്ളയാത്ര ഞാൻ ചെയ്യുന്നുമുള്ളും കല്ലുകളുള്ള […]
Read Moreകർത്താവിലെന്നും എന്‍റെ ആശ്രയം
കർത്താവിലെന്നും എന്‍റെ ആശ്രയം കർത്തൃസേവയൊന്നേയെന്‍റെ ആഗ്രഹംകഷ്ടമോ നഷ്ടമോ എന്തു വന്നിടിലും കർത്താവിൻ പാദം ചേർന്നു ചൊല്ലും ഞാൻആർത്തുപാടി ഞാൻ ആനന്ദത്തോടെകീർത്തനം ചെയ്തെന്നും വാഴ്ത്തുമേശുവെ ഇത്രനൽ രക്ഷകൻ വേറെയില്ലൂഴിയിൽഹല്ലേലുയ്യാ പാടും ഞാൻവിശ്വാസത്താൽ ഞാൻ യാത്ര ചെയ്യുമെൻ വീട്ടിലെത്തുവോളം ക്രൂശിൻ പാതയിൽവൻതിരപോലോരോ ക്ലേശങ്ങൾ വന്നാലുംവല്ലഭൻ ചൊല്ലിൽ എല്ലാം മാറിടും;-തൻ സ്വന്തജീവൻ തന്ന രക്ഷകൻതള്ളുകില്ലയേതു ദുഃഖനാളിലുംതൻതിരു കൈകളാൽ താങ്ങി നടത്തിടുംതൻ സ്നേഹം ചൊൽവാൻ പോരാ വാക്കുകൾ;-എൻ സ്വന്തബന്ധു മിത്രരേവരുംഎന്നെ കൈവിട്ടാലും ഖേദമെന്തിനാം?കൈവിടില്ലെന്ന തൻ വാഗ്ദത്തമുണ്ടതിൽആശ്രയിച്ചെന്നും ആശ്വസിക്കും ഞാൻ;-വിശ്വാസം കാത്തു ഓട്ടം ഓടിയെൻആയുസ്സെല്ലാം […]
Read Moreകർത്തൻ തന്ന നൽ വാഗ്ദാനം
കർത്തൻ തന്ന നൽ വാഗ്ദാനംആർത്തനാം സഞ്ചാരിക്കായ്സ്വർഗ്ഗയാത്ര നീളെ നിന്നെഞാൻ നടത്താം എൻ കണ്ണാൽഞാൻ നടത്താം ഞാൻ നടത്താംഞാൻ നടത്താം എൻ കണ്ണാൽസ്വർഗ്ഗയാത്ര നീളെ നിന്നെഞാൻ നടത്താം എൻ കണ്ണാൽപരീക്ഷകളാൽ ജിതനായ്ധൈര്യമറേറാനായ് തീർന്നാൽനിന്നിൽ ധ്വനിക്കെട്ടെൻ വിളിഞാൻ നടത്താം എൻ കണ്ണാൽ-ഞാൻമുൻകഴിഞ്ഞ കാലത്തോടെനിൻ പ്രത്യാശയററീടിൽപിന്നെയും കേൾ എൻ വാഗ്ദാനംഞാൻ നടത്താം എൻ കണ്ണാൽ-ഞാൻഅന്ത്യവായുവന്നു ശീഘ്രംമൃത്യു നേരമാകുമ്പോൾനിൻ വിശ്വസ്ഥ നാഥൻ ചൊൽകേൾഞാൻ നടത്താം എൻ കണ്ണാൽ-ഞാൻ
Read Moreകർത്തൻ വന്നിടും മേഘമതിൽ നമ്മെ
കർത്തൻ വന്നീടും മേഘമതിൽനമ്മെ ചേർത്തിടും തന്നരികിൽ(2)സ്വർഗ്ഗദൂതരോടൊത്ത് ഞൊടിയിടയിൽ നാം പറന്നീടുമേ വാനിൽ (2)എന്തു സന്തോഷമാണവിടെ എന്തോരാനന്ദമാണവിടെ മന്നിലെ ദുഃഖങ്ങൾ മറന്നീടുമേ വിണ്ണതിൽ സന്തോഷം പ്രാപിക്കുമ്പോൾതങ്ക നിർമ്മിതമാം ഭവനം താതൻഒരുക്കുന്നു തൻ മക്കൾക്കായി (2) തരും പ്രതിഫലം നിശ്ചയം വാഗ്ദത്തം ചെയ്തതപോൽ വാക്കുമാറാത്തവനായ (2)കണ്ണീരില്ലാത്ത രാജ്യത്തിൽ നാം എണ്ണിതീരാത്ത ദൂതരുമായ (2) വാഴും നിത്യ നിത്യ യുഗം രാജാധിരാജന്‍റെനിർമ്മല കാന്തയായി(2)
Read Moreകർത്തൻ വരുന്നു വേഗം വരുന്നു
കർത്തൻ വരുന്നു വേഗം വരുന്നു കാത്തിരിക്കും ഭക്തർക്കായ് വാനിൽ വരുന്നുഉണരുക നാം ഒരുങ്ങുക നാം ഉത്സുകരായിരിക്കാം ഉലകിലെങ്ങും നമുക്കിനിയും ഉയർത്തീടാം ക്രിസ്തുവിനെനിന്ദകളും എതിരുകളും നാമിന്ന് സഹിച്ചുകൊണ്ട്നിന്നീടുക അന്ത്യം വരെ നൽകിടും പ്രതിഫലം താൻസാക്ഷികളായ് ഇക്ഷിതിയിൽ രക്ഷകൻ കൊടിക്കീഴിൽ നാം അണിനിരക്കാം ജയ് മുഴക്കാം അതിധൈര്യം നമുക്കു നിൽക്കാംമന്നവരിൽ മന്നവനായ് മന്നിടം ഭരിച്ചിടുവാൻ തന്നിടത്തിൽ ഇരുത്തിടുവാൻ വന്നിടും ഇനിയുമവൻ
Read Moreകർത്തനാണെൻ തുണ പേടിക്കയില്ല
കർത്തനാണെൻ തുണ പേടിക്കയില്ല ഞാൻമർത്ത്യനിന്നെന്നോടു എന്തു ചെയ്യും?ധൈര്യമായീവിധം ഓതി ഞാൻ ജീവിതംചെയ്തിടും ഭൂവിതിൽ ഹല്ലേലുയ്യാവൈരിയിൻ ആളുകൾ പെരുകുമീ നാളുകൾ ധൈര്യം തരുന്നതെന്നേശുനാഥൻഎളിയവനാകിലും ധനികനല്ലായ്കിലുംകരുതുന്നെന്നെയവൻ ഹല്ലേലുയ്യാഅലറുന്ന സിംഹമായ് ഒളിചിന്നും ദൂതനായ് അരി വന്നു നേരിടും നേരമെല്ലാംഅലയാതെ നിന്നിടാൻ ബലമെനിക്കേകുവാൻഅരികിലുണ്ടേശു താൻ ഹല്ലേലുയ്യാഇത്ര വലിയവൻ മിത്രമായുള്ളപ്പോൾ ഇദ്ധര തന്നിൽ ഞാൻ ഭീതനാമോകർത്താധീകർത്തനായ് രാജാധിരാജനായ് ശക്തനുമാണവൻ ഹല്ലേലുയ്യാഎന്ന രീതി: കാത്തുകാത്തേകനായ്
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ക്രിസ്ത്യ ജീവിതമെന്തൊരു മാധുര്യ
- തളിരിതമായൊരു ഹൃദയം
- സുന്ദര രുപാ നാഥാ പാവന ദേവ സുതാ
- വിനയമുള്ളോരു ഹൃദയമെന്നിൽ
- നീയെന്റെ ഉറവിടമല്ലേ

