Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

കർത്തനെ വാഴ്ത്തി വാഴ്ത്തി വണങ്ങി

കർത്തനെ വാഴ്ത്തി വാഴ്ത്തി വണങ്ങിഎന്നെന്നേക്കുമവനെ സ്തുതിച്ചീടുവീൻഅവൻ നല്ലവനല്ലോ ദയ എന്നുമുള്ളത്സ്തോത്രഗീതം പാടി പുകഴ്ത്തുവിൻ രാജരാജനെഏകനായ് മഹാത്ഭുതങ്ങൾ ചെയ്തിടുന്നോനെ;-ചെങ്കടൽ പിളർന്നു നല്ല തുവർനിലമാക്കിശങ്കയെന്യേ തൻ ജനത്തെ നടത്തിയോനെമിസ്രയീം സൈന്യത്തെ ന്യായം വിധിച്ചവനെ;-തീക്കൽ പാറയതിൽനിന്നും ഇസ്രായേലിന്വാഗ്ദത്തത്തിൻ ജീവജലം കൊടുത്തവനെശക്തന്മാരിൻ ഭോജനത്താൽ പോഷിപ്പിച്ചോനെ;-താഴ്ചയിൽനിന്നുമുയർത്തിയ ജീവനാഥനെവാഴ്ചയേകി സ്വർഗസ്ഥലത്തിരുത്തിയോനെവൈരിയിൻമേൽ ജയംതന്ന യേശുരാജനെ;-അവൻ നല്ലവനെന്നാർത്തുപാടി പുകഴ്ത്തീടുവീൻതന്‍റെ സ്നേഹമധുരിമയെന്നും രുചിച്ചിടുവിൻശുദ്ധ കൈകളുയർത്തിപ്പരനെ സ്തുതിപ്പിൻ;-

Read More 

കർത്തനെന്‍റെ സങ്കേതമായ്

കർത്തനെന്‍റെ സങ്കേതമായ്എന്നോടുകൂടെയുണ്ട്കാലമെല്ലാം കാത്തിടുവാൻഎന്നെ കരുതിടുവാൻസന്താപനേരത്തും സന്തോഷിക്കുംഎന്താപത്തായാലുമെന്നാളിലുംമാറാത്ത മിത്രം തൻ തീരാത്ത സ്നേഹത്തിൻമാറിൽ ഞാൻ വിശ്രാമം നേടും;-ലോകം തരാത്തതാം സന്തോഷവുംശോകം കലരാത്തൊരാനന്ദവുംകർത്താവിൽ നിത്യവും പ്രാപിച്ചു പാരിതിൽപാർക്കുന്നതെത്രയോ ധന്യം;-മന്നിൽ സഹിക്കും ദുഃഖങ്ങളെല്ലാംനന്മയ്ക്കുമാത്രം ഭവിക്കുന്നതാൽഅല്ലും പകലും ഞാൻ തെല്ലും കലങ്ങാതെചെല്ലും എൻ വല്ലഭൻ പിൻപേ;-

Read More 

കർത്തനേശു വാനിൽ വന്നിടാറായ്

കർത്തനേശു വാനിൽ വന്നിടാറായ്കാഹളത്തിൻ ശബ്ദം കേൾക്കാൻ കാലമായ്പറന്നുയരും നാം വാനമേഘത്തിൽകാന്തനോടു കൂടെ നിത്യം വാഴുവാൻ(2)കുരിശിലെനിക്കായ് മരിച്ചീശനെകൊതി തീരുവോളം കണ്ടാരാധിച്ചിടാം(2)അവിടാശ്വസിച്ചിടാം ആനന്ദിച്ചിടാംനാഥൻ മുഖം കണ്ട് നാം ആരാധിച്ചിടാം(2)മൺമറഞ്ഞ ശുദ്ധരെല്ലാം വന്നിടുംമന്നിലുള്ള ശുദ്ധരെല്ലാം ഒന്നായ് ചേർന്നിടും(2)നൊടിനേരം കൊണ്ടീ ദേഹം മാറിടുംശുദ്ധരെല്ലാം ഒന്നായ് പറന്നുയരും(2);-കഷ്ടനഷ്ടമെല്ലാം നീങ്ങിപ്പോയിടുംരോഗദുഖമെല്ലാം മാറിപ്പോയിടും(2)കർത്തൻ കരത്താലെന്‍റെ കണ്ണീർ തുടയ്ക്കുംമാറോടണച്ചെന്നെ ആശ്വസിപ്പിക്കും(2);- മണവാളനെ നാം എതിരേൽക്കുവാൻ ഒരുങ്ങിനിൽക്കാം നാം വിശുദ്ധരായി(2)നീതിയോടെ നടന്നു നേരായ് ജീവിക്കാംകർത്തനോടു കൂടെ നിത്യം വാഴുവാൻ(2);-

Read More 

കർത്തനേശു വാനിൽ വരാറായ്

കർത്തനേശു വാനിൽ വരാറായ്തന്‍റെ കാന്തയെ ചേർക്കുവാൻകാഹളങ്ങൾ മുഴങ്ങീടാറായ്നാമും വാനിൽ ചേർന്നീടുവാൻയുദ്ധം ക്ഷാമം ഭൂകമ്പങ്ങൾഈയുലകിൽ ഏറിടുന്നേഭീതിയേറുന്നേ നരരിൽ കാന്തയേ നീ ഉണർന്നീടുക;- കർത്ത…രോഗദുഖ പീഢകളും നിന്ദ പരിഹാസങ്ങളുംഎല്ലാം തീരുമാദിനത്തിൽകാന്തൻ കണ്ണീരെല്ലാം തുടയ്ക്കും;- കർത്ത…മർത്യമാമീ ദേഹം വിട്ടുനാംതേജസ്സിന്‍റെ രൂപികളായ്രാപ്പകലില്ലാതാർത്തിടുംകുഞ്ഞാടെ നീ പരിശുദ്ധൻ;- കർത്ത…ഇന്നു കാണും ലോകമെല്ലാംഅഗ്നിയിൽ വെന്തെരിഞ്ഞീടുമേപുതുവാന ഭൂമിയതിൽകർത്തൻ കൂടെന്നും വാണിടും നാം;- കർത്ത…

Read More 

കർത്തനേശു വാനിൽ വരുവാൻ തന്‍റെ

കർത്തനേശു വാനിൽ വരുവാൻതന്‍റെ കാന്തയെ ചേർത്തിടുവാൻഇനി കാലം അധികമില്ലകാലങ്ങളെണ്ണിയെണ്ണി നമ്മൾകാത്തിരിക്കും പ്രിയനെ കാണും നാം വേഗമിനി സ്വന്ത കണ്ണുകളാലവനെ;-വന്നു താൻ വേഗം നമ്മെതന്‍റെ സന്നിധൗ ചേർത്തിടുമേപിന്നെ നാം പിരികയില്ലഒരു ഖിന്നതേം വരികയില്ല;-നിന്ദകളേറ്റുകൊണ്ട് മന്നിൽഅന്യരായ് പാർത്തിടുന്നുമന്നവൻ വന്നിടുമ്പോൾ അന്നുമന്നരായ് വാണിടും നാം;-വിട്ടു പിരിഞ്ഞിനിയും നിത്യവീട്ടിൽ ചെന്നെത്തിടുവാൻ ഒരുങ്ങിയുണർന്നു നമ്മൾനാഥൻ വരുന്നതു കാത്തിരിക്കാം;-

Read More 

കർത്താധി കർത്താവാകും

കർത്താധി കർത്താവാകും യേശുമഹേശനീ വാഴ്കാ, വാഴ്കാ, വാഴ്കാ1.സ്വർഗ്ഗഭൂമികൾ വാക്കാൽ നിർമ്മിച്ചുനിയന്ത്രിക്കുന്നവനേശൂപാപികൾക്കു നിത്യജീവൻ കൊടുപ്പാൻജീവനും നൽകിയ ക്രിസ്തേശുഇന്നു ഉയിർത്തു ജീവിക്കുന്നേശുഇന്നു ഉയരത്തിൽ ജീവിക്കുന്നേശു;- കർത്താ2.കാന്തയാം നമ്മെ ചേർപ്പാനായിവേഗത്തിൽ വന്നീടും മണവാളൻഭൂമിയെ മുഴുവൻ നീതിയിൽ ഭരിക്കൂംന്യായാധിപനായി വരുമല്ലോരാജാവായ് താൻ വാഴുംരാജരാജാവായ് താൻ വാഴും;- കർത്താ

Read More 

കർത്തനിൽ ആർത്തു സന്തോഷിക്ക

കർത്തനിൽ ആർത്തു സന്തോഷിക്കചിത്തത്തിൽ സത്യമുള്ളൊരെല്ലാംതന്നെ തിരഞ്ഞെടുത്തവരെവ്യാകുല ദുഃഖങ്ങൾ പോക്കുകകർത്തനിൽ കർത്തനിൽകർത്തനിൽ ആർത്തു സന്തോഷിക്ക(2)അവൻ താൻ കർത്തനെന്നോർക്കുകവാനിലും ഭൂവിലും നാഥൻ താൻവചനത്താൽ ഭരിക്കുന്നു താൻബലവീരരെ വീൺടെടുപ്പാൻ;- കർത്ത…നീതിക്കായുള്ള പോരാട്ടത്തിൽശത്രുവിൻ ശക്തി വർദ്ധിച്ചാലുംകാഴ്ചമറഞ്ഞു ദൈവസൈന്യംശത്രുസൈന്യത്തേക്കാൾ അധികം;- കർത്ത…പകലിൽ ഇരുൾ നിൻ ചുറ്റിലുംരാത്രിയിൽ മേഘങ്ങൾ നിൻമേലുംവന്നിടുമ്പോൾ നീ കുലുങ്ങീടാആശ്രയിക്കവനിൽ ആപത്തിൽ;- കർത്ത…കർത്തനിൽ ആർത്തുസന്തോഷിക്കകീർത്തിച്ച് ഘോഷിക്കതൻ സ്തുതിവാദ്യത്തോടുചേർത്തു നിൻസ്വരംഹല്ലേലൂയ്യാ ഗീതം പാടുക;- കർത്ത…

Read More 

കർത്തൻ കരത്താൽ വഹിച്ചിടുമെ

കർത്തൻ കരത്താൽ വഹിച്ചിടുമെതാതൻ കൃപയാൽ താങ്ങിടുമേ(2)ക്ലേശമില്ലാ ദേശം ശ്രേഷ്ടമേറും ഭാഗ്യംനിത്യം നിത്യം ആന്ദമല്ലോ(2)ദൈവ സ്നേഹത്തിൻ കരുതലിന്‍റെ ആ ഭാഗ്യം ഞാൻ ഓർത്തിടുമ്പോൾ(2)ക്ലേശമില്ലാ ദേശം ശ്രേഷ്ടമേറും ഭാഗ്യം നിത്യം നിത്യം ആന്ദമല്ലോ(2)ദൈവ ശബ്ദം ഞാൻ കേട്ടിടുമേ ആ സ്നേഹത്തിൻ കരുതലിനാൽ(2)ക്ലേശമില്ലാ ദേശം ശ്രേഷ്ടമേറും ഭാഗ്യം നിത്യം നിത്യം ആന്ദമല്ലോ(2)ദൈവം ഒരുക്കുന്ന നിത്യ ഭവനംഎന്‍റെ സ്വന്തകണ്ണാൽ കണ്ടിടുമെ(2)ക്ലേശമില്ലാ ദേശം ശ്രേഷ്ടമേറും ഭാഗ്യം നിത്യം നിത്യം ആന്ദമല്ലോ(2)ദൂതർ പാട്ടു പാടി ആർത്തിടുമ്പോൾഞാൻ ചേർന്നു പാടും ആ സൈന്യത്തിൽ(2)ക്ലേശമില്ലാ ദേശം ശ്രേഷ്ടമേറും ഭാഗ്യം […]

Read More 

കർത്താവു യിർത്തുയരേ ഇന്നും

കർത്താവുയിർത്തുയരേ ഇന്നും നമുക്കായി ജീവിക്കുന്നു ആകയാൽ ജയഗീതങ്ങൾ പാടി കീർത്തിക്കാം തൻമഹത്വംവല്ലഭനായ് വാഴുന്നവൻ എല്ലാധികാരവുമുള്ളവനായ് നല്ലവനിത്രയുമുന്നതനവനെ നമുക്കിന്നനുഗമിക്കാംമൃത്യുവിനാൽ മാറിടുന്ന മർത്യനിൽ ചാരിടുന്നവരൊടുവിൽ വിലപിതരാമെന്നാൽ ചാരുന്നു നാം വലിയവൻ ക്രിസ്തുവിൽ ഹാ!വിളിച്ചു നമ്മെ വേർതിരിച്ച വിമലന്‍റെ സൽഗുണം ഘോഷിച്ചു നാം പാർത്തിടാം പാരിതിലനുദിനവും പരമമോദിതരായ്ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ! മന്നവനേശു മഹോന്നതനെന്നും മഹത്വം ഹല്ലേലുയ്യാ!

Read More 

കർത്തൻ നാമം എത്രയോ ശ്രേഷ്ഠം

കർത്തൻ നാമം എത്രയോ ശ്രേഷ്ഠം കർത്തൻ കൃപകൾ എത്ര വലിയത് സ്വർഗമഹിമ വെടിഞ്ഞിഹെവന്നുയാഗമായ് ക്രൂശിൽ എനിക്കായ് യേശുവേ നിന്‍റെ സ്നേഹം എന്നെയും വീണ്ടെടുത്തു യേശുവേ നിൻ കരങ്ങളാൽ എന്നെയും വഴി നടത്തു ദുർഘടമാം വഴികളിൽ ഞാൻ പതറാതെ യാത്ര ചെയ്തീടാൻ ശക്തിയോടെ മുന്നേറിടുവാൻ നിൻ ശക്തി എന്നിൽ പകരു;-ദുഷ്ടത നിറഞ്ഞ ഈ ലോകേ കഷ്ടങ്ങൾ എല്ലാം സഹിച്ചിടാൻ ദുഷ്ടനോടെതിർത്തു നിന്നീടാൻ നിൻ കൃപ എന്നിൽ പകരു;-എന്‍റെ യാത്ര തീർന്ന് ഞാൻ വേഗം എനിക്കായ് ഒരുക്കിയ വീട്ടിൽ ചെന്ന് […]

Read More