Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ഇരവിന്നിരുൾ നിര തീരാറായ്

ഇരവിന്നിരുൾ നിര തീരാറായ്പകലിൻ കതിരൊളി കാണാറായ് പുതിയൊരു യുഗത്തിൻ പുലരിവരുംനീതിയിൻ കതിരോനൊളി വിതറും അധിപതി യേശു വന്നിടുംഅതുമതിയാധികൾ തീർന്നിടുംഉണരിൻ ഉണരിൻ സോദരരേഉറങ്ങാനുള്ളോരു നേരമിതോ?ഉയിർതന്നോനായ് ജീവിപ്പാൻഉണ്ടോ വേറൊരു നേരമിനി?തരിശു നിലത്തെയുഴാനായിതിരുവചനത്തെ വിതയ്ക്കാനായ്ദരിശനമുള്ളവരെഴുന്നേൽപ്പിൻകുരിശിൻ നിന്ദ വഹിക്കാനായ്ഇന്നു കരഞ്ഞു വിതയ്ക്കുന്നുപിന്നവരാർപ്പോടു കൊയ്യുന്നു ഇന്നു വിതയ്ക്കാ മടിയന്മാരന്നുകരഞ്ഞാൽ ഗതിയെന്ത്?കത്തിത്തീർന്നൊരു കൈത്തിരിപോൽപൂത്തുപൊഴിഞ്ഞൊരു പൂവെപ്പോൽഎത്തിത്തിരികെ വരാതെ പോംകർത്തവ്യത്തിൻ നാഴികകൾസ്നേഹം നമ്മുടെയടയാളംത്യാഗം നമ്മുടെ കൈമുതലാംഐക്യം നമ്മുടെ നല്ല ബലംവിജയം നമ്മുടെയന്ത്യഫലംതീയിൽ നമ്മുടെ വേലകളെശോധനചെയ്യും വേള വരുംമരം പുല്ലു വയ്ക്കോൽ ഇവ വെന്തു-പോയാൽ ബാക്കിവരും എന്ത്?ഇന്നിഹ നിന്ദിതർ ഭക്തഗണംഅന്നു […]

Read More 

ഇന്നി ദമ്പതികൾക്കു ശുഭം നൽകീ

പല്ലവിഇന്നി ദമ്പതികൾക്കു ശുഭം-നൽകീടുവതിന്നായ് സദയം-ക്ഷണംഅനുപല്ലവിവന്നരുൾ കല്യാണമന്ദിരത്തിൽ പരമോന്നത ദൈവസുതാ!ചരണങ്ങൾകാനാവൂരിൽ കല്യാണത്തിന്നു പാനദ്രവ്യം കുറഞ്ഞതിനാൽ-ഉടൻജ്ഞാനശിഖാമണി-മാനവ-സ്നേഹിതൻ സാനന്ദം നൽകിയപോൽ;-ആറുകൽഭരണികളിലെ-നിറച്ചപുതുവീഞ്ഞുപോലെ-ഇപ്പോൾനിറയ്ക്കണം നിന്‍റെ പരമാത്മാവിനെ കരുണയോടിവർമേൽ;-സ്വന്തജീവനേയും വെടിഞ്ഞു – ഹന്ത കുരിശതിൽ പതിഞ്ഞു-ചന്തം ചിന്തും തിരുമേനിനൊന്തുനുറുങ്ങിതൻ കാന്തയെ വീണ്ടവനേ;-മണവാളനനുദിനവും- മണവാട്ടിയെ സ്നേഹിക്കയും- തന്‍റെപ്രാണനാഥന്മുമ്പിൽ താണുജീവിക്കയും വേണം സന്ദേഹമെന്ന്യേ;-മണവാട്ടിയാകുമിവൾ തൻ-മണവാളനെപ്രീതിയോടെ-പ്രതിക്ഷണം ശുശ്രൂഷിക്കും ഗുണമുള്ള നല്ലോരിണയായ് ചേർന്നിരിപ്പാൻ;-ഉലകത്തിലിവർക്കുവരും-പല കഷ്ടനഷ്ടങ്ങളിലും-ഒരുപോലെസഹിച്ചു നിൻ കാലിണയിൻ ഗതിയാലിവരും സുഖിപ്പാൻ;- “അതിമംഗല” എന്ന രീതി

Read More 

ഇരിക്കുവാ നൊരിടവും കാണുന്നില്ല

ഇരിക്കുവാനൊരിടവും കാണുന്നില്ല എന്‍റെ കീഴെ വൻ സാഗരജലം മാത്രം തളരുന്നു തളരുന്നു ചിറകുകളും എന്‍റെ കൂടെ പറന്നവരെയും കാണുന്നില്ല. യേശു പകരുന്നല്ലോ പുതുശക്തി എന്‍റെ വിശ്വാസ് ചിറകുകളിൽ വാദ്ഗത്തെ വചനമാം തൂവലുകൾ ഒന്നിനോടൊന്നു വരും ചേർന്നിടട്ടെ ഇരുകരം നീട്ടിയെന്നെ സ്വീകരിപ്പാൻ നാഥൻ മറുകരയിൽ വരുമേ അവിടെ ഞാൻ ചെന്നങ്ങു ചേരുവോളം പറന്നിടും ആത്മാവിൻ പുതുബലത്താൽ യേശു പകരുന്നല്ലോ പുതുശക്തി എന്‍റെ വിശ്വാസ ചിറകുകളിൽ തളരില്ല തളരില്ല ചിറകുകളും കൂടെപ്പറക്കുവാൻ യേശുവു് ഇരിക്കുവാനൊരിടവും വേനിക്കിനി എന്‍റെ കീഴെ വൻ […]

Read More 

ഇന്നീ മംഗല്യം ശോഭിക്കുവാൻ കരുണ

പല്ലവിഇന്നീ മംഗലം ശോഭിക്കുവാൻ-കരുണ ചെയ്കഎന്നും കനിവുള്ള ദൈവമേ!അനുപല്ലവിനിന്നടി കാനാവിൽ മണിപ്പന്തൽ പണ്ടലങ്കരിച്ചുഅന്നു-രസവീഞ്ഞുണ്ടാക്കി എന്നപോലിന്നേരം വന്നുആദിമുതൽക്കൻപെ ധരിച്ചോൻ-നരകുലത്തെആണും പെണ്ണുമായി നിർമ്മിച്ചാൻനീതിവരം നാലും ഉരച്ചാൻ-പെറ്റുപെരുകിമന്നിടം വാഴ്കെന്നരുൾ ചെയ്താൻആദമാദികൾക്കും അനുവാദമേകിയൊരു ദേവ!നീതിപാലിച്ചേശു-നാഥനന്നു മാനിച്ചൊരു;- ഇന്നീ…സത്യസഭയ്ക്കുനകൂലനേ! സുന്ദരീസഭ-യ്ക്കുത്തമനാം മണവാളനേ! ചിത്തനാഥാനന്ത ബാലനേ! പഴുതണുവുംഅറ്റദേവനേശു പാലനേ!ഒത്തപോൽ ഗുണാധികാരം എത്തി മോദമായ് സുഖിച്ചുപാപമുക്തിയോടു പുത്രഭാഗ്യവും കൊടുക്കുമാറു;- ഇന്നീ…ഉത്തമസ്ത്രീ ആയ ബാലയെ-തിരഞ്ഞബ്രാമിൻഭൃത്യവരൻ ചെയ്തവേലയെത്വൽതുണം തുടർന്നപോലെയെ-ഇവിടെയും നീചേർത്തരുൾ ഇവർ കരങ്ങളെ (കല്യാണമാലയെ)നല്ല മണവാളൻ തനി-ക്കുള്ള മണവാട്ടിയുമായ്കല്യമോദം ചേർന്നു സുഖി-ച്ചല്ലൽ വെടിഞ്ഞിടുവാനും;- ഇന്നീ…

Read More 

ഇരുൾ വഴിയിൽ കൃപതരുവാൻ

ഇരുൾ വഴിയിൽ കൃപതരുവാൻ വരുമേശു നമുക്കരികിൽ ഇതുപോൽ നല്ലോരാരുമില്ല ഹല്ലെലുയ്യായെന്നാർത്തിടുവിൻവരണ്ടഭൂമിയാനന്ദിക്കും ഇരുണ്ടദേശം വെളിച്ചം വീശും പുതുമലർ പൂക്കും ദൈവകൃപയാർക്കും ജയമരുളും വിനയകറ്റുംതളർന്നകൈയ്കൾ ബലപ്പെടുത്താം കുഴഞ്ഞകാലുകൾ ഉറപ്പിക്കാം നാം ഭയമില്ലാതെയിനി മുന്നേറാം സർവ്വവല്ലഭൻ കൂടെയുണ്ടവൻകുരുടർ കാണും ചെകിടർ കേൾക്കും മുടന്തർ ചാടും ഊമൻ പാടും ദൈവം നല്ലവൻ എന്നും വല്ലഭൻ അവൻ മതിയേ വ്യഥ അരികിൽവിശുദ്ധപാത ജീവപാത അശുദ്ധരതിലേ പോകയില്ല വഴി തെറ്റാതെ ആരും നശിക്കാതെ ദൈവജനങ്ങൾ ചേരും സീയോനിൽആനന്ദഭാരം ശിരസ്സിൽ പേറി ആകുലങ്ങളകന്നു മാറി ആത്മപ്രിയൻകൂടെയെന്നും പിരിയാതെവസിച്ചിടും […]

Read More 

ഇന്നീയുഷസ്സിൽ നിന്‍റെ വൻ മഹത്വം

ഇന്നീയുഷസ്സിൽ നിന്‍റെ വന്മഹത്ത്വം കാണ്മാൻതന്ന കൃപയ്ക്കനന്ത വന്ദനമേ-കാണ്മാൻദോഷമെഴാതെയെന്നെ പൂർണ്ണമായ് കാത്തു നീരാത്രി മുഴുവനും വൻ കാരുണ്യത്താൽ-ഘോരഎല്ലാ വഴിയിലും നിൻ ആത്മസാന്നിദ്ധ്യവും ദിവ്യപ്രകാശവും നീ നൽകിടേണം-ഇന്നുസംഖ്യയില്ലാ ജനങ്ങൾ കണ്ണീർ പൊഴിക്കുന്നുഞങ്ങൾ പാടുന്നു ദിവ്യ പാലനത്താൽ-ഇന്നുംമുമ്പേ നിൻ രാജ്യവും നിൻ നീതിയും തേടുവാൻഎന്നാത്മനാഥനേ! നീ പാലിക്കേണം-എന്നുംമൃത്യുവിൻ നാൾവരെയും നിൻ മഹത്ത്വത്തിന്നായ്ഭക്തിയിൽ പൂർണ്ണനായി കാത്തിടേണം-എന്നെദുഷ്ടഭൂവനമിതിൻ കഷ്ടതയൊക്കെയുംതീർത്തുതരും നിൻരാജ്യം കാംക്ഷിക്കുന്നേൻ-വേഗംഎന്നോടുള്ള നിൻ – എന്ന രീതി

Read More 

ഇനിയെത്ര നാളിപ്പടകിൽ ഞാൻ

ഇനിയെത്ര നാളിപ്പടകിൽ ഞാൻവിനയാം കല്ലോലങ്ങൾ താണ്ടിമനതാർ തണുപ്പാൻ നാഥാ-വീടതിൽ ചേരുവാൻദിനങ്ങൾ കഴിയണമോഎന്തു ഖേദമണെഞ്ഞീടിലുംസ്വന്ത ജീവനെ ഏകിയോനെനിൻ ദയകൊണ്ടെൻ ജീവിതനൗക നടത്തുകസന്താപ സാഗരത്തിൽ;- ഇനിയെത്രപാറപോലുള്ള വൈഷമ്യങ്ങൾമാറാതെന്നും തുടരുകയോമാറായെ മധുരമാക്കിത്തീർത്തോനാം നീതന്നെ പേറുകയോ എൻഭാരം;- ഇനിയെത്രനിത്യ ജീവിതായോധനത്തിൽശക്തി ഹീനത തോന്നിടുമ്പോൾമുക്തി തൻ പുത്തനാലയം എത്തുവാനായ്നിൻ കരുത്തേകുക ദിനവും;- ഇനിയെത്ര

Read More 

ഇനി ലാഭമായതെല്ലാം ചേതമായി

ഇനി ലാഭമായതെല്ലാം ചേതമായി എണ്ണാംവിശ്വാസത്താൽ ഓട്ടമോടിടാം;ഇനി മുൻപോട്ടു നാം പോകാം-വിശ്വാസത്താൽ പോകാം പിന്മാറി നാം പോയിടല്ലേ(2)ആത്മാക്കളെ നേടാം ഇനി ആത്മാക്കളെ നേടാം(2)യേശുവിനായി പോകാം-യേശുവിനായി നേടാംപിന്മാറി നാം പോയിടല്ലേ(2)പ്രതിസന്ധികൾ മുൻപിൽ പകച്ചുനില്ക്കാതെ നാംഅഭിഷേകത്താൽ മുന്നേറാം;പ്രതികൂലങ്ങൾ മുൻപിൽ പതറിടാതെ നാംപ്രാർത്ഥനയാൽ ജയിക്കാം;പോകാം പോകാം പോകാം ഈ ലോകത്തിനദത്തോളം നേടാം നേടാം നേടാം ഇനി ആത്മാക്കളെ നേടാം(2)കാലമേറെയില്ല കാന്തനേശു വന്നിടുവാൻ(2)സുവിശേഷ ശബ്ദം മുഴങ്ങിടട്ടെജനം യേശുവെ അറിഞ്ഞിടട്ടെസകലരും ക്രിസ്തുവിൽ ഒന്നായിത്തീരട്ടെതകരട്ടെ ശത്രുവിൻ സൈന്യംഇല്ല ഇല്ല ഇല്ല തോൽവി നമുക്കില്ല-ജയം ജയം ജയം യേശുനൽകും […]

Read More 

ഇനി ഞാനല്ല കർത്തനേശുവല്ലോ

ഇനി ഞാനല്ല കർത്തനേശുവല്ലോ എന്‍റെ നായകൻഇന്നലെകൾ മാറിപ്പോയ് കണ്ടാലും സർവ്വവും പുതുതായി തീർന്നു ഹായ്ഈ ജീവിതം പൂണ്ണമായ് ഞാൻ നൽകിടുംഈശനെന്നിൽ വാണിടും എന്നും മോദമേ (2)എന്‍റെ കൂട്ടുകാർ നിന്ദിച്ചാലും വേർപിരിഞ്ഞീടിലുംദുഷിയേകിലും പിൻചെന്നിടും ഞാൻ എൻ യേശുനാഥനെ;-ഇല്ല പോകില്ല പാപവഴികൾ ഞാൻ തള്ളിടുന്നുശുഭജീവിതം കണ്ടു ഞാൻ യേശുദേവനിൽ;-ഇന്നു ഞാൻ എത്രധന്യൻ എന്‍റെ നാൾകൾ കർത്തൻ കയ്യിൽഹാ ഹാലേലൂ… ഹാ ഹാലേലൂ…;-

Read More 

ഇനി താമസ്സമോ നാഥാ വരുവാൻ

ഇനി താമസ്സമോ നാഥാ വരുവാൻ കോടാകോടി ദൂതസംഘമായ് മേഘത്തിൽഹാ! എത്രനാൾ കാത്തുഞാൻ പാർക്കണംഎൻ ആത്മസഖേ നിൻ മുഖം കാണുവാൻനിലയില്ലാലോകെ വൻ തിരകൾ ഹാഅലച്ചുയരുന്നേ ഭീകരമായ്പാരിടമാകെ പെരുകിടുന്നയ്യോപരിഭ്രമങ്ങൾ മനഃചഞ്ചലങ്ങൾവന്നു ചേർത്തുകൊള്ളും എന്നെ വേഗമായ്ഇന്നു നോക്കിടുന്നേ നിന്നെ ഞാനേകനായ്;- ഹാ!…ആശയറ്റോരായ് മേവുന്നു മനുജർവിശ്രമമെന്യേ ഈ പാര്ർത്തലത്തിൽആകുലചിന്തകളേറുന്നതാലേദീനരായവർ കണ്ണീർ പൊഴിച്ചിടുന്നേഭൂവിൽ അന്ധകാരം മൂടുന്നു നാഥനേഹന്ത ചിന്തിക്കിൽ എന്തു സന്താപമെ;- ഹാ!…ആദ്യവിശ്വാസം തള്ളിയനേകർലോകസുഖങ്ങളെ തേടീടുന്നേത്യഗികളാകും സോദരർകൂട്ടംപദവികൾ നേടാൻ ഉഴന്നീടുന്നേഅയ്യോ വിശ്വാസജീവിതം നഷ്ടമായ്മമ വിശ്രാമം നിന്നിലെന്നുമാകയാൽ;- ഹാ!…നീതിയിൻ സൂര്യനേശു മഹേശൻഉദിച്ചീടുവാൻ കാലം വൈകിടുമോതാവക കാന്തി […]

Read More