ഇത്രമേൽ ഇത്രമേൽ എന്നെ സ്നേഹി
ഇത്രമേൽ ഇത്രമേൽ എന്നെ സ്നേഹിച്ചുവോഇതെത്രയും വിചിത്രമേശു രക്ഷകാഎത്ര ദൂരം… നിന്നെ വിട്ടോടി ഞാൻഅത്ര നേരം… കാത്തുനിന്നെ എന്നെ നീതള്ളിപറഞ്ഞപ്പോഴും തള്ളിക്കളഞ്ഞതില്ല എന്നെ നീചൂടുള്ളൊരപ്പവും കുളിരിനായ്ചൂടും പകർന്നു തന്നെന്നിൽ നീ;- എത്ര ദൂരം…ക്രൂശിൽ കിടന്നപ്പോഴും കാരിരുമ്പാണിയല്ല വേദനനാശത്തിൽ ആയൊരൻ രക്ഷക്കായ്ആശിച്ചതല്ലയോ ആ രോദനം;- എത്ര ദൂരം…
Read Moreഇത്രനൽ രക്ഷകാ യേശുവേ ഇത്രമാം
ഇത്രനൽ രക്ഷകാ യേശുവേഇത്രമാം സ്നേഹം നീ തന്നതാൽഎന്തു ഞാൻ നൽകിടും തുല്യമായ്ഈ ഏഴയെ നിൻ മുമ്പിൽ യാഗമായ്ഈ ലോകത്തിൽ നിന്ദകൾ ഏറിവന്നാലുംമാറല്ലേ മാറയിൻ നാഥനേ(2)എന്നു നീ വന്നിടും മേഘത്തിൽഅന്നു ഞാൻ ധന്യനായ് തീർന്നിടും;-രോഗങ്ങൾ ദുഃഖങ്ങൾ പീഡകളെല്ലാംഎൻ ജീവിതേ വന്നിടും വേളയിൽ(2)ദൂതന്മാർ കാവലായ് വന്നപ്പോൾകണ്ടു ഞാൻ ക്രൂശിലെ സ്നേഹമേ;-
Read Moreഇത്രനല്ലവൻ മമ ശ്രീയേശു
ഇത്രനല്ലവൻ മമ ശ്രീയേശു ക്രിസ്തുനാഥനെന്നിയെയാരുള്ളൂ? മിത്രമാണെനിക്കവനെന്നാളും എത്ര താഴ്ചകൾ ഭൂവി വന്നാലുംഅതിമോദം നാഥനു പാടിടും സ്തുതിഗീതം നാവിലുയർന്നിടും ഇത്രനല്ലവൻ മമ ശ്രീയേശു ക്രിസ്തുനാഥനെന്നിയെയാരുള്ളൂ?അവനുന്നതൻ ബഹുവന്ദിതനാം പതിനായിരങ്ങളിൽ സുന്ദരനാം ഭൂവി വന്നു വൈരിയെവെന്നവനാം എനിക്കാത്മരക്ഷയെ തന്നവനാംഒരുനാളും കൈവിടുകില്ലെന്നെ തിരുമാർവ്വെനിക്കഭയം തന്നെ വരുമാകുലങ്ങളിലും നന്നെ തരുമാശ്രയം തകരാറെന്യേപ്രതികൂലമാണെനിക്കീ ലോകം അതിനാലൊരെള്ളളവും ശോകം കലരേണ്ടെനിക്കവനനുകൂലം ബലമുണ്ടു യാത്രയിലതുമൂലംസത്യസാക്ഷിയായ പ്രവാചകനും മഹാശ്രേഷ്ഠനായ പുരോഹിതനും നിത്യരാജ്യസ്ഥാപകൻ രാജാവും എന്‍റെ ക്രിസ്തുനായകൻ ഹല്ലേലുയ്യാഎനിക്കായൊരുത്തമ സമ്പത്ത് : എന്ന രീതി
Read Moreഇത്രനാളും ഞാൻ അറിഞ്ഞതല്ലേ
ഇത്രനാളും ഞാൻ അറിഞ്ഞതല്ലേഎത്രയോ നല്ലവൻ എന്‍റെ ദൈവം ഇത്രനാളും ഞാൻ രുചിച്ചതല്ലേ എത്രയോ നിസ്തുലം അവന്‍റെ സ്നേഹംഎണ്ണിക്കൂടാത്തതാം നന്മകൾ നൽകി ഇന്നയോളമെന്നെ നടത്തിയില്ലേ…കാലിടാതെൻ മനമിടാതെകാതരവഴികളിൽ കൂടെവരും ഞാൻ വീണുപോയാൽ തൻ ഭുജങ്ങൾനീട്ടിയെന്നെ താങ്ങുമവൻ;- എണ്ണിക്കൂടാ…ജീവിത വേനൽ ചൂടിലെൻ ജീവൻ വാടിയുലഞ്ഞു കരിഞ്ഞാലും തൻ സ്നേഹമഴയാലെന്നിൽ തൻ പുതു-ജീവനേകും ദൈവമവൻ;- എണ്ണിക്കൂടാ…കൂരിരുൾ താഴ്വരെ ഞാൻ നടന്നാലും കൂടെയുണ്ടെന്നുടെ നല്ലിടയൻ ഞാൻപോലുമറിയാതെന്‍റെ വഴിയിൽ കാവലായിടും സ്നേഹമവൻ;- എണ്ണിക്കൂടാ…
Read Moreഇത്രത്തോളമെന്നെ കൊണ്ടു വന്നി
ഇത്രത്തോളമെന്നെ കൊണ്ടുവന്നിടുവാൻഞാനും എൻ കുടുംബവും എന്തുള്ളുഇത്ര നന്മകൾ ഞങ്ങൾ അനുഭവിപ്പാൻഎന്തുള്ളു യോഗ്യത നിൻ മുമ്പിൽഇത്രത്തോളമെന്നെ ആഴമായ് സ്നേഹിപ്പാൻഞാനും എൻ കുടുംബവും എന്തുള്ളുഇത്ര ശ്രേഷ്ഠമായതെല്ലാം തന്നീടുവാൻഎന്തുള്ളു യോഗ്യത നിൻ മുമ്പിൽഇത്രത്തോളമെന്‍റെ ഭാവിയെ കരുതാൻഞാനും എൻ കുടുംബവും എന്തുള്ളുഇത്രത്തോളമെന്നെ അത്ഭുതമാക്കുവാൻഎന്തുള്ളു യോഗ്യത നിൻ മുമ്പിൽഇത്രത്തോളം എന്നെ ധന്യനായിതീർക്കുവാൻഞാനും എൻ കുടുംബവും എന്തുള്ളുഇത്രത്തോളമെന്നെ കാത്തു സൂക്ഷിക്കുവാൻഎന്തുള്ളു യോഗ്യത നിൻ മുമ്പിൽ
Read Moreഇത്രത്തോളം ജയം തന്ന ദൈവത്തിനു
ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രംഇതുവരെ കരുതിയ രക്ഷകനു സ്തോത്രം (2)ഇനിയും കൃപതോന്നി കരുതിടണേഇനിയും നടത്തണേ തിരുഹിതംപോൽ (2)നിന്നതല്ല നാം ദൈവം നമ്മെ നിർത്തിയതാംനേടിയതല്ല ദൈവം എല്ലാം തന്നതല്ലേനടത്തിയ വിധങ്ങൾ ഓർത്തിടുമ്പോൾ നന്ദിയോടെ നാഥനു സ്തുതി പാടിടാംസാദ്ധ്യതകളോ അസ്തമിച്ചു പോയപ്പോൾസോദരങ്ങളോ അകന്നങ്ങു മാറിയപ്പോൾ (2)സ്നേഹം തന്നു വീണ്ടെടുത്ത യേശുനാഥൻസകലത്തിലും ജയം തന്നുവല്ലോ (2)ഉയർത്തില്ലെന്ന് ശത്രുഗണം വാദിക്കുമ്പോൾതകർക്കുമെന്ന് ഭീതിയും മുഴക്കിടുമ്പോൾ (2)പ്രവൃത്തിയിൽ വലിയവൻ യേശുനാഥൻക്യപ നൽകും ജയഘോഷമുയർത്തീടുവാൻ(2)
Read Moreഇന്നീ മംഗല്യം ശോഭിക്കുവാൻ കരുണ
പല്ലവിഇന്നീ മംഗലം ശോഭിക്കുവാൻ-കരുണ ചെയ്കഎന്നും കനിവുള്ള ദൈവമേ!അനുപല്ലവിനിന്നടി കാനാവിൽ മണിപ്പന്തൽ പണ്ടലങ്കരിച്ചുഅന്നു-രസവീഞ്ഞുണ്ടാക്കി എന്നപോലിന്നേരം വന്നുആദിമുതൽക്കൻപെ ധരിച്ചോൻ-നരകുലത്തെആണും പെണ്ണുമായി നിർമ്മിച്ചാൻനീതിവരം നാലും ഉരച്ചാൻ-പെറ്റുപെരുകിമന്നിടം വാഴ്കെന്നരുൾ ചെയ്താൻആദമാദികൾക്കും അനുവാദമേകിയൊരു ദേവ!നീതിപാലിച്ചേശു-നാഥനന്നു മാനിച്ചൊരു;- ഇന്നീ…സത്യസഭയ്ക്കുനകൂലനേ! സുന്ദരീസഭ-യ്ക്കുത്തമനാം മണവാളനേ! ചിത്തനാഥാനന്ത ബാലനേ! പഴുതണുവുംഅറ്റദേവനേശു പാലനേ!ഒത്തപോൽ ഗുണാധികാരം എത്തി മോദമായ് സുഖിച്ചുപാപമുക്തിയോടു പുത്രഭാഗ്യവും കൊടുക്കുമാറു;- ഇന്നീ…ഉത്തമസ്ത്രീ ആയ ബാലയെ-തിരഞ്ഞബ്രാമിൻഭൃത്യവരൻ ചെയ്തവേലയെത്വൽതുണം തുടർന്നപോലെയെ-ഇവിടെയും നീചേർത്തരുൾ ഇവർ കരങ്ങളെ (കല്യാണമാലയെ)നല്ല മണവാളൻ തനി-ക്കുള്ള മണവാട്ടിയുമായ്കല്യമോദം ചേർന്നു സുഖി-ച്ചല്ലൽ വെടിഞ്ഞിടുവാനും;- ഇന്നീ…
Read Moreഇരുൾ വഴിയിൽ കൃപതരുവാൻ
ഇരുൾ വഴിയിൽ കൃപതരുവാൻ വരുമേശു നമുക്കരികിൽ ഇതുപോൽ നല്ലോരാരുമില്ല ഹല്ലെലുയ്യായെന്നാർത്തിടുവിൻവരണ്ടഭൂമിയാനന്ദിക്കും ഇരുണ്ടദേശം വെളിച്ചം വീശും പുതുമലർ പൂക്കും ദൈവകൃപയാർക്കും ജയമരുളും വിനയകറ്റുംതളർന്നകൈയ്കൾ ബലപ്പെടുത്താം കുഴഞ്ഞകാലുകൾ ഉറപ്പിക്കാം നാം ഭയമില്ലാതെയിനി മുന്നേറാം സർവ്വവല്ലഭൻ കൂടെയുണ്ടവൻകുരുടർ കാണും ചെകിടർ കേൾക്കും മുടന്തർ ചാടും ഊമൻ പാടും ദൈവം നല്ലവൻ എന്നും വല്ലഭൻ അവൻ മതിയേ വ്യഥ അരികിൽവിശുദ്ധപാത ജീവപാത അശുദ്ധരതിലേ പോകയില്ല വഴി തെറ്റാതെ ആരും നശിക്കാതെ ദൈവജനങ്ങൾ ചേരും സീയോനിൽആനന്ദഭാരം ശിരസ്സിൽ പേറി ആകുലങ്ങളകന്നു മാറി ആത്മപ്രിയൻകൂടെയെന്നും പിരിയാതെവസിച്ചിടും […]
Read Moreഇന്നീയുഷസ്സിൽ നിന്‍റെ വൻ മഹത്വം
ഇന്നീയുഷസ്സിൽ നിന്‍റെ വന്മഹത്ത്വം കാണ്മാൻതന്ന കൃപയ്ക്കനന്ത വന്ദനമേ-കാണ്മാൻദോഷമെഴാതെയെന്നെ പൂർണ്ണമായ് കാത്തു നീരാത്രി മുഴുവനും വൻ കാരുണ്യത്താൽ-ഘോരഎല്ലാ വഴിയിലും നിൻ ആത്മസാന്നിദ്ധ്യവും ദിവ്യപ്രകാശവും നീ നൽകിടേണം-ഇന്നുസംഖ്യയില്ലാ ജനങ്ങൾ കണ്ണീർ പൊഴിക്കുന്നുഞങ്ങൾ പാടുന്നു ദിവ്യ പാലനത്താൽ-ഇന്നുംമുമ്പേ നിൻ രാജ്യവും നിൻ നീതിയും തേടുവാൻഎന്നാത്മനാഥനേ! നീ പാലിക്കേണം-എന്നുംമൃത്യുവിൻ നാൾവരെയും നിൻ മഹത്ത്വത്തിന്നായ്ഭക്തിയിൽ പൂർണ്ണനായി കാത്തിടേണം-എന്നെദുഷ്ടഭൂവനമിതിൻ കഷ്ടതയൊക്കെയുംതീർത്തുതരും നിൻരാജ്യം കാംക്ഷിക്കുന്നേൻ-വേഗംഎന്നോടുള്ള നിൻ – എന്ന രീതി
Read Moreഇന്നേരം പ്രിയ ദൈവമേ നിന്നാത്മ
ഇന്നേരം പ്രിയ ദൈവമേ! നിന്നാത്മശക്തിതന്നാലും പ്രാർത്ഥിച്ചിടുവാൻനിന്നോടു പ്രാർത്ഥിച്ചീടാൻ നിന്നടിയങ്ങൾ നിന്‍റെസന്നിധാനത്തിൽ വന്നു ചേർന്നിരിക്കുന്നു നാഥാനിന്തിരു പാദപീഠത്തിൽ അണയുവതിനെന്തുള്ളു ഞങ്ങളപ്പനേനിൻ തിരു സുതനേശുവിൻ തിരുജഡം ഭുവിചിന്തിയോർ പുതുവഴി തുറന്നു പ്രതിഷ്ഠിച്ചതാൽ;-മന്ദതയെല്ലാം നീക്കുക നിന്നടിയാരിൽ തന്നരുൾ നല്ലുണർച്ചയെവന്നിടുന്നൊരു ക്ഷീണം നിദ്ര മയക്ക മിവ-യൊന്നാകെ നീയകറ്റി തന്നിടുകാത്മ ശക്തി;-ഓരോ ചിന്തകൾ ഞങ്ങളിൽ വരുന്നേ മനസ്സോരോന്നും പതറിടുന്നേ ഘോരവൈരിയോടു നീ പോരാടിയടിയർക്കുചോരയാൽ ജയം നൽകിടേണം പരമാനാഥാ;-നിന്തിരു വാഗ്ദത്തങ്ങളെ മനതളിരിൽ ചിന്തിച്ചു നല്ല ധൈര്യമായ്ശാന്തതയോടും ഭവൽ സന്നിധി ബോധത്തോടുംസന്തതം പ്രാർത്ഥിച്ചിടാൻ നിൻതുണ നൽകീടേണം;-നീയല്ലാതാരുമില്ലയ്യോ! ഞങ്ങൾക്കഭയം […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സ്തുതിക്കുന്നു സ്തുതിക്കുന്നു നല്ലിടയനാം
- യേശുവിൻ പിൻപേ പോയിടും ഞാനും
- പരമ ദയാലോ പാദം
- പരനേ! തിരുമുഖ ശോഭയിൻ
- എന്നെ ഉയർത്തുന്ന ദിനം വരുന്നു

