Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ഇത്ര ആഴമാണെ ന്നറിഞ്ഞില്ല ഞാൻ

ഇത്ര ആഴമാണെന്നറിഞ്ഞില്ല ഞാൻനിന്‍റെ സ്നേഹം എന്നേശുവേ (2)എത്ര ആഴമാണെന്നറിഞ്ഞില്ല ഞാൻനിന്‍റെ ത്യാഗം ക്രൂശിലെ (2)പാപിയാണെങ്കിലും എന്നെ നീ സ്നേഹിച്ചു ദോഷിയാണെങ്കിലും എന്നെ നീ വീണ്ടെടുത്തു(2)ഇത്ര ആഴമാണെന്നറിഞ്ഞില്ലക്രൂശിൽ നീ കിടന്നതും പിടഞ്ഞതും നീ എനിക്കായ് എന്നോർത്തീടുമ്പോൾ (2)എന്‍റെ ഹൃദയമല്ലാതെ ഒന്നും നൽകുവാൻ വേറെയില്ല എൻ പ്രിയനേ (2)പാപിയാണെങ്കിലുംവേഗം നീ വരുന്നതും ചേർപ്പതും നീ കൂടെ വാഴന്നെന്നോർത്തീടുമ്പോൾ (2)എന്‍റെ ജീവനല്ലാതെ ഒന്നും നൽകുവാൻ വേറെയില്ല എൻ കർത്തനേ (2)പാപിയാണെങ്കിലും

Read More 

ഇത്രത്തോളം യഹോവ സഹായിച്ചു

ഇത്രത്തോളം യഹോവ സഹായിച്ചുഇത്രത്തോളം ദൈവമെന്നെ നടത്തിഒന്നുമില്ലായ്കയിൽ നിന്നെന്നെ ഉയർത്തിഇത്രത്തോളം യഹോവ സഹായിച്ചുഹാഗാറിനെപ്പോലെ ഞാൻ കരഞ്ഞപ്പോൾയാക്കോബിനെപ്പോലെ ഞാനലഞ്ഞപ്പോൾമരുഭൂമിയിലെനിക്കു ജീവജലം തന്നെന്നെഇത്രത്തോളം യഹോവ സഹായിച്ചു;-ഏകനായ് നിന്ദ്യനായ് പരദേശിയായ്നാടും വീടും വിട്ടു ഞാനലഞ്ഞപ്പോൾസ്വന്തവീട്ടിൽ ചേർത്തുകൊള്ളാമെന്നുരച്ച നാഥനെഇത്രത്തോളം യഹോവ സഹായിച്ചു;-കണ്ണുനീരും ദുഃഖവും നിരാശയുംപൂർണ്ണമായ്‌ നീങ്ങിടും ദിനംവരുംഅന്നുപാടും ദൂതർമദ്ധ്യേ ആർത്തു പാടും ശുദ്ധരുംഇത്രത്തോളം യഹോവ സഹായിച്ചു;-

Read More 

ഇത്ര മാത്രം എന്നെ സ്നേഹിപ്പാൻ

ഇത്ര മാത്രം എന്നെ സ്നേഹിപ്പാൻ ഞാൻ എന്തുമാത്രം എന്നേശുവേ ഇത് നൽ കൃപയ്ക്കു പാത്രമാക്കി തീർത്തു പുത്രത്വം നൽകി നീ ചേർത്തുവല്ലോ വഴി തെറ്റി അലഞ്ഞ അജമായിരുന്നെന്നെ തേടി വന്നണച്ച സ്നേഹമാശ്ചര്യം തോളിലേറ്റിച്ചുമന്നു വിടുവിച്ചതോർക്കുമ്പോൾ നന്ദിയാൽ എൻ കൺകൾ നിറഞ്ഞിടുന്നേ എൻ സ്വന്തകാതുകളിൽ കേട്ടതൊക്കെ ഓർത്താൽ നീയല്ലാതില്ലല്ലോ വേറൊരു ദൈവം നിൻ നാമം എന്നിലും വിളിക്കപ്പെട്ടുവല്ലോ മഹത്വത്തിൽ നിന്നോടൊത്തു ഞാനുമിരിപ്പാൻ വ്യാജത്തെ നോക്കാതെ കൺകളെ തിരിച്ച് സത്യത്തിൻ പാതയിൽ ജീവിപ്പിക്കണേ വിശുദ്ധി എൻ അലങ്കാരം നിന്നിഷ്ടമാകയാൽ ആനന്ദമാക്കണേ […]

Read More 

ഇത്രയേറെ സ്നേഹിക്കുവാൻ

ഇത്രയേറെ സ്നേഹിക്കുവാൻഞാനെന്തുള്ളു എൻ ദൈവമേഇത്രയേറെ കരുതീടുവാൻഞാനെന്തുള്ളു എൻ നാഥനെ(2)നിന്‍റെ സ്നേഹമെത്രയോ അവർണ്ണനീയംനിൻ ദയയോ എന്നുമുള്ളത്(2)നന്ദി കൊണ്ടെന്നുള്ളം നിറഞ്ഞീടുന്നേവർണ്ണിപ്പാനസാധ്യമേ(2);-നിന്‍റെ നാമം എത്രയോ അവർണ്ണനീയംനിൻ കൃപയോ എന്നുമുള്ളത്(2)നിൻ സ്നേഹമോർക്കുമ്പോൾ മിഴിനിറയുംവർണ്ണിപ്പാനസാധ്യമേ(2);-

Read More 

ഇത്ര സ്നേഹം തന്ന സ്നേഹിതൻ

ഇത്ര സ്നേഹം തന്ന സ്നേഹിതൻ ആരുള്ളൂ കാരുണ്യവാനാം യേശു മാത്രമേ ഇത് നന്മ തന്ന സ്നേഹിതൻ ആരുള്ളൂ മാധുര്യവാനാം യേശു മാത്രമേ (2) തന്‍റെ സ്നേഹമൊന്നുമാത്രം എന്നുമെന്‍റെ ജീവിതം വണങ്ങിടുന്നു എന്‍റെ താതനേ(2) എന്‍റെ ജീവിത കുറവുകളെ തൻ നിണങ്ങളാൽ കഴുകി വെടിപ്പാക്കിടുന്നവൻ (2) എന്നെ നല്ലപോൽ നടത്തുവാൻ പ്രാപ്തനാം നമ്മെ വല്ലഭൻ മറന്നു പോകുമോ?(2);- ഇത്ര സ്നേഹം.. എന്‍റെ കണ്ണുനീർകണങ്ങളെ തൻ കരങ്ങളാൽ തുടച്ചുമാർവ്വിൽ ചേർത്തിടുന്നവൻ(2) എന്‍റെ കണ്ണുനീർ തുരുത്തിയിൽ പകർന്നവൻ നിന്‍റെ കണ്ണുനീർ മറന്നു […]

Read More 

ഇത്രമാം എന്നെ സ്നേഹിപ്പാൻ

ഇത്രമാം എന്നെ സ്നേഹിപ്പാൻകണ്ടുവോ എന്നിൽ യോഗ്യതകാരിരുമ്പിൻ ആണിയേറ്റ ആപൊൻകരം എന്നെ താങ്ങുവാൻവേദന ഏറെ സഹിച്ചെൻമാനസം തകർന്നപ്പോൾമാറ്റമില്ല ദൈവസ്നേഹംസൗഖ്യം തന്നു രക്ഷിച്ചു;- ഇത്രമാം..ക്ഷീണത്താൽ കൊടും ദാഹത്താൽയേശു വേദനപ്പെട്ട് ക്രൂശതിൽഎന്‍റെ ജീവൻ രക്ഷിപ്പാനായ്ശിക്ഷയെല്ലാം സഹിച്ചു;- ഇത്രമാം..നന്മയെല്ലാം ഓർക്കുമ്പോൾ എൻകണ്ണുകൾ നിറഞ്ഞീടുന്നുആ ദൈവസ്നേഹം ഓർത്തിടുമ്പോൾപാടും ഞാൻ അത്യുച്ചത്തിൽ;- ഇത്രമാം..

Read More 

ഇത്രമാം മഹാത്ഭുതം അനുഭവിപ്പാൻ

ഇത്രമാം മഹാത്ഭുതം അനുഭവിപ്പാൻഈ ഏഴയാകുന്ന ഞാൻ എത്ര ഭാഗ്യവാൻനന്മയൊന്നും എന്നിലില്ലെന്നറിഞ്ഞിട്ടും നീഎന്‍റെ രക്ഷക്കായ് ആ വൻ മരണം ഏറ്റടുത്തില്ലേപകരമായി തരുവാൻ ഇല്ലൊന്നും നാഥനെഎന്നിൽ അകൃത്യങ്ങൾ അല്ലാതൊന്നും കാണുന്നില്ല ഞാൻജ്ഞാനികൾക്കു മറഞ്ഞിരുന്ന വെളിപ്പാടിനെയോഗ്യന്മാർക്കു നഷ്ട്ടപ്പെട്ട നിത്യ രക്ഷയെഈ ദോഷികളാം ഞങ്ങളിൽ നീ പകർന്നുവല്ലോഈ അയോഗ്യരായ ഞങ്ങളിൽ നീ കനിഞ്ഞുവല്ലോമരണത്തെ ലക്ഷ്യം വെച്ചു ഞാൻ നടന്നപ്പോൾഒരു പദവിക്കും അർഹതയില്ലാതിരുന്നപ്പോൾഎന്‍റെ ലക്ഷ്യവും വീക്ഷണവും നീ മാറ്റിയതോർത്താൽസ്വന്ത മക്കൾക്കുള്ള സ്ഥാനത്തേയും നല്കിയതോർത്താൽസർവ്വ പാപത്തെയും ഏറ്റെടുത്തു മരിച്ചവനായ്ഇത്ര പരിശുദ്ധൻ യേശുവേപ്പോൽ ആരുണ്ടീ ഭൂവിൽതന്‍റെ മരണത്താൽ […]

Read More 

ഇത്രമാം സ്നേഹമേകുവാൻ

ഇത്രമാം സ്നേഹമേകുവാൻഎന്തു നീ കണ്ടെന്നിൽ ദൈവമേഅങ്ങെൻ ജീവിതത്തിലേകിയനന്മകൾ ഓർക്കുകിൽവർണ്ണിപ്പാൻ വാക്കുകൽ പോരാനീറിടും വേളയിൽ സ്വാന്തനമായി നീകൂരിരുൾ പാതയിൽ നൽവഴി കാട്ടി നീതാഴ്ചയിൽ താങ്ങി നീ ശ്രേഷ്ഠമായ് മാനിച്ചുദു:ഖങ്ങൾ ഏറിടും പാരിലെ യാത്രയിൽബന്ധുക്കൾ കൈവിടും സ്നേഹിതർ മാറിടുംക്രൂശിലെ സ്നേഹമേ എന്നുമെൻ ആശയേ

Read More 

ഇത്രമാം സ്നേഹത്തെ നൽകി നീ

ഇത്രമാം സ്നേഹത്തെ നൽകി നീ പാലിപ്പാൻഇത്രമേൽ കരുതാൻ ഞാനെന്തുള്ളു യേശു നാഥാ(2)ജീവിത പാതയിൽ ഏകനായ് ഞാൻദു:ഖങ്ങളാൽ മനം കലങ്ങിയപ്പോൾ(2)ധൈര്യം പകർന്നെന്നെ നടത്തിയതോർക്കുമ്പോൾനന്ദിയാൽ എൻ മനം നിറഞ്ഞിടുന്നു(2);- ഇത്രമാം…തിരുവചനം എന്നിൽ പുതു ജീവനായ്കാലിടറാതെയെൻ പുതു ശക്തിയായ്(2)അന്ത്യത്തോളം നിൻ മകനായ് ജീവിപ്പാൻനിൻ കൃപ എൻമേൽ ചൊരിയേണമേ(2);- ഇത്രമാം…

Read More 

ഇത്രമേൽ ഇത്രമേൽ എന്നെ സ്നേഹി

ഇത്രമേൽ ഇത്രമേൽ എന്നെ സ്നേഹിച്ചുവോഇതെത്രയും വിചിത്രമേശു രക്ഷകാഎത്ര ദൂരം… നിന്നെ വിട്ടോടി ഞാൻഅത്ര നേരം… കാത്തുനിന്നെ എന്നെ നീതള്ളിപറഞ്ഞപ്പോഴും തള്ളിക്കളഞ്ഞതില്ല എന്നെ നീചൂടുള്ളൊരപ്പവും കുളിരിനായ്ചൂടും പകർന്നു തന്നെന്നിൽ നീ;- എത്ര ദൂരം…ക്രൂശിൽ കിടന്നപ്പോഴും കാരിരുമ്പാണിയല്ല വേദനനാശത്തിൽ ആയൊരൻ രക്ഷക്കായ്ആശിച്ചതല്ലയോ ആ രോദനം;- എത്ര ദൂരം…

Read More