Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ഹാ എന്തിനിത്ര താമസം പൊന്നേശു

ഹാ എന്തിനിത്ര താമസം പൊന്നേശു രാജനെഞാനെത്രനാൾ പാർക്കേണമീ മഹാ വനാന്തരേഎന്നാത്മ നാഥനെ, എന്നാത്മ നാഥനെഞാനെത്രനാൾ പാർക്കേണമീ മഹാ വനാന്തരേകഷ്ടങ്ങളേറുന്നേശുവേ ദുഖങ്ങളും സദാദുഷ്ടന്മാരാൽ വിശുദ്ധരയ്യോ വീഴുന്നേ പരാ;നീ താമസിക്കല്ലേ നീ താമസിക്കല്ലേനിൻ സ്വന്തനാട്ടിൽ ചേർക്കുവാൻ നീ താമസിക്കല്ലേ(2)അപൂണ്ണനത്രേ ഞാനിഹത്തിൽ അങ്ങു ചേരുവാൻസമ്പൂർണ്ണ രൂപമേഴയിൽ നിറച്ചുതാ പ്രഭോ;നിന്നാത്മ പൂർണ്ണനായ് നിന്നാത്മ പൂർണ്ണനായ് സമ്പൂർണ്ണ രൂപമേഴയിൽ നിറച്ചുതാ പ്രഭോ(2)നിൻ കൈയ്യിൽ ഞാനിരിക്കുന്നു കളിമൺ പാത്രം പോൽനിന്നിഷ്ടത്താൽ സമ്പൂർ ണ്ണരൂപമാക്കി തീർക്കുക;ഞാൻ പാനം ചെയ്യുമേ ഞാൻ പാനം ചെയ്യുമേനിന്നിഷ്ടം വൻ കയ്പാകിലും ഞാൻ […]

Read More 

ഹാ എത്ര അത്ഭുതം അത്ഭുതമേ

ഹാ എത്ര അത്ഭുതം അത്ഭുതമേആ ദിനം ഞാൻ മറക്കാലോകാന്തകാരത്തിൽ അലഞ്ഞപ്പോൾകണ്ടു ഞാൻ രക്ഷകനേഎത്ര ദയാലു താൻ ആർദ്ര മിത്രംഎന്നാത്മ ദാഹം തീർത്തുസന്താപം മാറി ഹാ സന്തോഷാൽ പാടുന്നുഎന്നിരുൾ നീങ്ങിപ്പോയ്സ്വർഗ്ഗം താണിറങ്ങി എന്നുള്ളിൽ വന്നിതാതൻ ക്രൂശിനാൽ ഞാൻ പൂർണ്ണനായ നാൾഎൻ പാപം മാഞ്ഞുപോയ് എൻ രാവും തീർന്നുപോയ്സ്വർഗ്ഗം താണിറങ്ങി എന്നുള്ളിൽ വന്നിതാദാനമായ് തന്നു തൻ ജീവനെ താൻക്രൂശിലെ സ്നേഹം മൂലംദൈവ ഭവനത്തിൽ നീതിമാനായ്എന്തൊരു സ്ഥാനമിത്എത്ര ക്ഷണത്തിൽ താൻ സ്വീകരിച്ചുഹീനനാം പാപിയെന്നെവൻ കൃപ ദാനമാം രക്ഷ തന്നുഎന്നും തൻ നാമമുയരട്ടെ;- […]

Read More 

ഹാ എത്ര ഭാഗ്യം ഉണ്ടെനിക്കു

ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കിലെന്നുള്ളം തുള്ളിടുന്നുഞാനിന്നു പാടി ആനന്ദിക്കും ഞാനെന്നുമേശുവെ സ്തുതിക്കുംഹാ എന്‍റെ ഭാഗ്യം അനന്തമേ!ഇതു സൗഭാഗ്യ ജീവിതമേ!ലോകത്തിലീ ഞാൻ ഹീനനത്രേ ശോകമെപ്പോഴും ഉണ്ടെനിക്കുമേഘത്തിലേശു വന്നിടുമ്പോൾ എന്നെയൻപോടു ചേർത്തിടുമ്പോൾ;-ദൈവത്തിൻരാജ്യം ഉണ്ടെ നിക്കായ് ദൈവകുഞ്ഞാടും ശിഷ്യരുമായ്വിശുദ്ധർകൂട്ടം ചേർന്നിരിക്കും പന്തിയിൽ ചേർന്നു ഞാൻ ഭുജിക്കും;-കണ്ണുനീരെല്ലാം താൻ തുടയ്ക്കും വർണ്ണം വിശേഷമായുദിക്കുംജീവകിരീടമെൻ ശിരസ്സിൽ കർത്തൻ വച്ചിടുമാസദസ്സിൽവെൺനിലയങ്കികൾ ധരിച്ചു പൊൻകുരുത്തോലകൾ പിടിച്ചുദൈവകുഞ്ഞാടിനെ സ്തുതിച്ചു പാടും ഞാനെന്നുമാനന്ദിച്ചു;-ഹാ! എത്രഭാഗ്യം ഉെനണ്ടെനിക്കു വർണ്ണിപ്പാൻ ത്രാണിയില്ലെനിക്കുമഹത്ത്വഭാഗ്യം തന്നെയിതിൻ സമത്തിലൊന്നും ഇല്ലിഹത്തിൽ;-

Read More 

ഹാ എത്ര ഭാഗ്യമെൻ സ്വർഗ്ഗവാസം

ഹാ എത്ര ഭാഗ്യമെൻ സ്വർഗ്ഗവാസംഓർത്താലെന്താനന്തം എന്നുമെന്നുംവിശ്വാസക്കണ്ണാൽ ഞാൻ കണ്ടിടുന്നുആശ്വാസദേശമെൻ സ്വന്തദേശംകണ്ണുനീർ നീങ്ങും വിനകൾ മാറുംസ്വച്ഛമാം ജീവനദി തൻ തീരംകഷ്ടത പട്ടിണി നീങ്ങി വാഴുംഹാ എന്തൊരാനന്തം സ്വർഗ്ഗവാസം;- ഹാ എത്രകർത്താവിൻ നാമത്തിൽ നാം സഹിച്ചകഷ്ടത മാറി വസിക്കുമങ്ങ്കണ്ണുനീർ നാഥൻ തുടക്കുമന്ന്നിന്ദകൾ നീങ്ങി വസിക്കുമന്ന്;- ഹാ എത്രസൂര്യ ചന്ദ്രാദികൾ ഒന്നും വേണ്ടസ്വർപ്പുരി തന്നിൽ പ്രകാശം നൽകാൻകുഞ്ഞാടാം കർത്തനതിന്‍റെ ദീപംഎന്നും നൽ ജ്യോതിസ്സാം സ്വർഗ്ഗനാട്ടിൽ;- ഹാ എത്ര…

Read More 

ഹാ എത്ര മോദം എൻ സ്വർഗ്ഗതാതൻ

ഹാ! എത്ര മോദം എൻ സ്വർഗ്ഗതാതൻചൊല്ലുന്നു തൻ സ്നേഹം തൻ വേദത്തിൽകാണുന്നതിൽ ഞാൻ വിസ്മയകാര്യംയേശുവിൻ സ്നേഹമതി വിശേഷംഎത്രമോദം താൻ സ്നേഹിക്കുന്നുസ്നേഹിക്കുന്നു സ്നേഹിക്കുന്നുഎത്രമോദം താൻ സ്നേഹിക്കുന്നുസ്നേഹിക്കുന്നെന്നെയുംഓടിയാലും തന്നെ ഞാൻ മറന്നുഎന്നെ താനത്യന്തം സ്നേഹിക്കുന്നുതൻ സ്നേഹക്കൈകളിലേക്കോടുന്നുയേശു തൻസ്നേഹത്തെ ഓർക്കിലിന്നുയേശു സ്നേഹിക്കുന്നെന്നെ എത്രയുംസ്നേഹിച്ചിടുന്നു ഞാനവനെയുംസ്വർഗ്ഗം താൻ വിട്ടിറങ്ങി സ്നേഹത്താൽക്രൂശിൽ മരിച്ചതും തൻസ്നേഹത്താൽവിശ്രമമേറെയുണ്ടീയുറപ്പിൽആശ്രയത്താലുണ്ടു വാഴ്വും തന്നിൽചൊല്ലുകിലേശു സ്നേഹിക്കുന്നെന്നുസാത്താൻ ഭയന്നുടൻ മണ്ടിടുന്നുമാരാജസൗന്ദര്യം കാണുന്നേരംപാടാനെനിക്കുള്ള പാട്ടീവണ്ണംനിത്യതയിൽ മുഴങ്ങുന്ന ഗാനംയേശു സ്നേഹിക്കുന്നിതെന്താശ്ചര്യം!

Read More 

ഹാ മനോഹരം യാഹെ നിന്‍റെ

ഹാ മനോഹരം യാഹേ നിന്‍റെ ആലയംഎന്തൊരാനന്ദം തവ പ്രാകാരങ്ങളിൽദൈവമേ എന്നുള്ളം നിറയുന്നുഹല്ലേലുയ്യാ പാടും ഞാൻദൈവം നല്ലവൻ എല്ലാവർക്കും വല്ലഭൻതന്മക്കൾക്കെന്നും പരിചയാംനന്മയൊന്നും മുടക്കുകയില്ലനേരായ് നടപ്പവർക്ക്ഒരു സങ്കേതം നിന്‍റെ യാഗപീഠങ്ങൾമീവൽപക്ഷിക്കും ചെറു കുരികിലിനുംരാവിലെ നിൻനന്മകളെ ഓർത്തുപാടി സ്തുതിച്ചിടുന്നു;- ദൈവം…ഞങ്ങൾ പാർത്തിടും നിത്യം നിന്‍റെ ആലയേഞങ്ങൾ ശക്തരാം എന്നും നിന്‍റെ ശക്തിയാൽകണ്ണുനീരും കഷ്ടതയുമെല്ലാം (കഴുമരമെല്ലാം)മാറ്റും അനുഗ്രഹമായ്;- ദൈവം…

Read More 

എത്ര നാൾ ഈ ഭൂവിൽ വാസമെൻ

എത്ര നാൾ ഈ ഭൂവിൽ വാസമെൻ സോദരാ ഇത്ര നാൾ നടത്തിയ ദൈവമേ നിൻ കൃപ ഇന്നു കാണുവോരെല്ലാം നാളെയുണ്ടാവുമോ നാളെയാം നാളുകൾ നാഥൻ കരത്തിലല്ലോ ചലിക്കും കാൽ കരങ്ങൾ തുടിക്കും ഹൃദയവും ശ്വസിക്കും ജീവശ്വാസം എല്ലാം നിൻ ദാനമേദൈവമേ നിൻ കൃപ എല്ലാമേ നിൻ കൃപഇന്നോളം നടത്തിയ ദൈവമേ നിൻ കൃപമട്ടും പ്രതാപവും വിട്ടു പോയിടുമേസ്വത്തും സുഖങ്ങളും നഷ്ടമായീടുമേ അക്കര നാടതിൽ നിക്ഷേപമുണ്ടെങ്കിൽ സ്വർഗ്ഗ കനാൻ വാസം എത്ര ആനന്ദമേ ക്രിസ്തുവിൽ ജനിച്ചോരെ ക്രിസ്തുവിൽ വളർന്നോരെ […]

Read More 

ഗീതം ഗീതം ജയ ജയ ഗീതം പാടുവിൻ

ഗീതം ഗീതം ജയ ജയ ഗീതംപാടുവിൻ സോദരരേ നമ്മൾയേശുനാഥൻ ജീവിക്കുന്നതിനാൽജയഗീതം പാടിടുവിൻപാപം ശാപം സകലവും തീർപ്പാൻഅവതരിച്ചിഹെ നരനായ് – ദൈവകോപത്തീയിൽ വെന്തെരിഞ്ഞവനാംരക്ഷകൻ ജീവിക്കുന്നു;-ഉലകമഹാന്മാർ അഖിലരുമൊരുപോൽഉറങ്ങുന്നു കല്ലറയിൽ – നമ്മൾഉന്നതനേശു മഹേശ്വരൻ മാത്രംഉയരത്തിൽ വാണിടുന്നു;-കലുഷതയകറ്റി കണ്ണുനീർ തുടപ്പിൻഉൽസുകരായിരിപ്പിൻ – നമ്മൾആത്മനാഥൻ ജീവിക്കവേ ഇനിഅലസത ശരിയാമോ;-വാതിലുകളെ നിങ്ങൾ തലകളെ ഉയർത്തീൻവരുന്നിതാ ജയരാജൻ-നിങ്ങൾഉയർന്നിരിപ്പിൻ കതകുകളെ ശ്രീയേശുവേ സ്വീകരിപ്പാൻ;-

Read More 

എത്ര നല്ല മിത്രം യേശു ഖേദഭാരം

എത്ര നല്ല മിത്രം യേശു ഖേദഭാരം വഹിപ്പാൻഎത്ര സ്വാതന്ത്രം നമുക്കു സർവ്വം ബോധിപ്പിക്കുവാൻനഷ്ടമാക്കി സമാധാനം ഭാരം ചുമന്നെത്ര നാംയേശുവോടു പറയായ്ക- മൂലമത്രെ സർവ്വവുംശോധനകൾ നമുക്കുണ്ടോ ക്ലേശമേതിലെങ്കിലുംലേശവും നിരാശവേണ്ട യേശുവോടു പറയാംകഷ്ടതയിൽ പങ്കുകൊള്ളും ശ്രേഷ്ഠമിത്രം യേശുവാംനമ്മെ മുറ്റുമറിയുന്ന-തന്നെയറിയിക്ക നാംഭാരംമൂലം ഞെരുങ്ങുന്നോ ക്ഷീണം വർദ്ധിക്കുന്നുവോയോശുവല്ലയൊ സങ്കേതം-തന്മേൽ സർവ്വം വച്ചീടാംസ്നേഹിതന്മാർ പരിഹസിക്കുന്നോ-യേശുവോടു പറകതന്‍റെയുള്ളം കൈയിൽ നമ്മെ പാലിച്ചാശ്വസിപ്പിക്കുംഎന്തു നല്ലോർ സഖിയേശു എന്ന രീതി

Read More 

ഘോരമായൊരു നാളുണ്ട് ഭീകരം

ഘോരമായൊരു നാളുണ്ട്-ഭീകരം അതു വന്നീടും!ആരവിടെ നില്ക്കും? ദുഷ്ടർ വേരുകൊമ്പോടെരിയുമ്പോൾദൈവക്രോധത്തീയിൽ നീയും വെന്തെരിഞ്ഞു ചാകരുതെനിത്യതീയിൽ വീഴരുതേ-ഇന്നുതന്നെ രക്ഷനേടുകസൂര്യനന്നിരുളായിടും-കൂരിരുൾ ധര മൂടിടുംപാരിൽ നിന്നൊരു രോദനസ്വരം ആരവത്തോടു പൊങ്ങിടും;-ആരുതന്നെ പറഞ്ഞാലും-നീതിയിൻ വഴി തേടാതെപാപമങ്ങനെ ചെയ്തവർ പരമാധിയോടെ നശിച്ചീടും;-ചുളപോലെ എരിഞ്ഞീടും-ഭൂമിയിൻ പണിയാസകലംവാനവും കൊടിയൊരു ശബ്ദമോടാകവെ ഒഴിഞ്ഞോടീടും;-നീതിയുള്ളാരു പുതുലോകം-നീതി സൂര്യൻ ശ്രീയേശുനീതിമാന്മാർക്കായൊരുക്കുന്നായതിൽ നീ കാണുമോ;-ശുദ്ധർ വാഴും അപ്പുരിയിൽ-ഹല്ലേലുയ്യാ പാടുമ്പോൾഇന്നു നമ്മൾ കേട്ടീടുന്ന ഇൻക്വിലാബതിൽ കേൾക്കില്ല;-

Read More