Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

എത്ര നല്ലവൻ യേശു

എത്ര നല്ലവൻ യേശുഎത്ര വല്ലഭൻ യേശുഎല്ലാർക്കും നല്ലവൻ എപ്പോഴും നല്ലവൻ എല്ലാറ്റിലും നല്ലവൻഎന്നെന്‍റെ യാത്ര തീരുംഅന്നെന്‍റെ വീട്ടിൽ ചേരുംഇന്നിന്‍റെ നഷ്ട്ടമെല്ലാം അന്നെന്‍റെ ലാഭമകുംപ്രാണ പ്രിയനെ കാണുമ്പോൾ;-ആരെന്നെ കൈവിട്ടാലുംഎന്തെല്ലാം നേരിട്ടാലുംആരു വെറുത്തന്നാലും ആരു മറന്നെന്നാലുംഎല്ലാം നന്മയ്ക്കായി മാറിടും;-ലൗകീക സൗഭാഗ്യങ്ങൾഭൗതീക സന്തോഷങ്ങൾഎല്ലാം നശ്വരമെന്ന് നന്നായ് അറിയുന്നവർക്കേശുഎത്രയോ നല്ലവൻ;-

Read More 

ഘോഷിപ്പിൻ ഘോഷിപ്പിൻ

ഘോഷിപ്പിൻ ഘോഷിപ്പിൻകർത്താവിൻ ജയത്തെ ഘോഷിപ്പിൻ (2)വീണ്ടും താൻ വലിയവ ചെയ്തല്ലോ (3)കർത്താവിൻ ജയത്തെ ഘോഷിപ്പിൻ

Read More 

എത്ര നല്ലവൻ എൻ യേശുനായകൻ

എത്ര നല്ലവൻ എന്നേശു നായകൻഏതു നേരത്തും നടത്തിടുന്നവൻഎണ്ണിയാൽ തീരാത്ത നന്മകൾ തന്നവൻഎന്നെ സ്നേഹിച്ചവൻ ഹാലേലൂയ്യാനായകനവൻ നമുക്കുമുന്നിലായ്നൽ വഴികളെ നിരത്തിടുന്നവൻനന്ദിയാൽ പാടും ഞാൻ നല്ലവനേശുവേനാടെങ്ങും കീർത്തിക്കും നിൻ മാഹാസ്നേഹത്തെ;-പ്രിയരേവരും പ്രതികൂലമാകുമ്പോൾപാരിലേറിടും പ്രയാസവേളയിൽപൊന്മുഖം കണ്ടുഞാൻ യാത്രചെയ്തീടുവാൻപൊന്നുനാഥൻ കൃപ നൽകണെ ദാസരിൽ;-താമസമില്ല എൻ കാന്തൻ വരാറായ്കാഹള ധ്വനി എൻ കാതിൽ കേൾക്കാറായ്കണ്ണുനീരില്ലാത്ത നാട്ടിൽ ഞാൻ എത്തിടുംആർത്തിടും പാടിടും ദൂതരോടൊന്നിച്ച്;-

Read More 

ഗിലയാദിലെ വൈദ്യനേ നിൻ

ഗിലയാദിലെ വൈദ്യനേ നിൻ തൈലം പകരേണമേഗിലയാദിലെ വൈദ്യനേ എന്നെ കഴുകേണമേ (2)ഭാരങ്ങളാൽ ഞാൻ തകർന്നിടുമ്പോൾആകുല ചിന്തയാൽ നീറിടുമ്പോൾ (2)ക്രൂശിലെ സ്നേഹം ധ്യാനിച്ചിടുംഎൻ മനം ശാന്തമാകും (2)ഗിലയാദിലെ വൈദ്യനേ നിൻ തൈലം പകരേണമേ…രോഗങ്ങളാൽ ഞാൻ വലഞ്ഞിടുമ്പോൾമാനുഷ്യ പീഡയാൽ നുറുങ്ങിടുമ്പോൾ (2)നിൻ തൈലമെന്നിൽ പകരേണമേഞാൻ സൌഖ്യമാകും (2)

Read More 

എത്ര നല്ലവൻ യേശുപരൻ മിത്രമാ

എത്ര നല്ലവനേശുപരൻമിത്രമാണെനിക്കെന്നുമവൻതൻതിരുചിറകിൻ മറവിൽഞാനെന്നും നിർഭയമായ് വസിക്കും ഏതൊരു ഖേദവും വരികിലും എന്‍റെയേശുവിൽ ചാരിടും ഞാൻഎന്നെ കരങ്ങളിൽ വഹിച്ചിടും താൻഎന്‍റെ കണ്ണുനീർ തുടച്ചിടും താൻകാരിരുൾ മൂടുമെൻ ജീവിതവഴിയിൽഅനുഗ്രഹമായ് നടത്തുംഎന്നെ വിളിച്ചവൻ വിശ്വസ്തനാംഎന്നും മാറാത്ത വല്ലഭനാംഇന്നെനിക്കാകയാലാകുലമില്ലമന്നവനെൻ തുണയാംലോകസുഖങ്ങളെ ത്യജിച്ചിടും ഞാൻസ്നേഹനാഥനെ അനുഗമിക്കുംനിന്ദകൾ സഹിച്ചും ജീവനെ പകച്ചുംപൊരുതുമെന്നായുസ്സെല്ലാം

Read More 

എത്ര നന്മയേശു ചെയ്തു തിന്മയൊന്നും

എത്ര നന്മയേശു ചെയ്തുതിന്മയൊന്നും ഭവിയ്ക്കാതെഎണ്ണിത്തീർത്തിടാത്ത നന്മഎണ്ണി എണ്ണി സ്തോത്രം പാടാം (2)സ്തോത്രം സ്തോത്രം സ്തോത്രംയേശു നാഥനേ… സ്തോത്രംസ്തോത്രം മാത്രം മാത്രതോറുംഓർത്തു പാടാം സ്തോത്രത്തോടെ(2)ക്രൂരമായ് തകർക്കപ്പെട്ട്കൊടുംവേദന സഹിച്ച്എന്‍റെ ജീവൻ വീണ്ടെടുപ്പാൻക്രൂശിൽ ജീവൻ വെടിഞ്ഞവൻ (2);- സ്തോ…എന്‍റെ സങ്കടങ്ങൾതീർത്ത്എന്‍റെ കണ്ണുനീർ തുടച്ചോൻഎന്‍റെ ഭാരങ്ങൾ ചുമന്ന്പാരിൽ പോറ്റിടുന്നു യേശു(2);- സ്തോ…

Read More 

എന്തും സാധ്യമാണെന്നുള്ളം

എന്തും സാധ്യമാണെന്നുള്ളം ചൊല്ലുന്നു എന്നും യേശു എന്‍റെ കൂടെയുണ്ടെങ്കിൽഭയം തെല്ലും വേണ്ടെന്നുള്ളം ചൊല്ലുന്നുഎന്നും താതൻ എന്‍റെ കൂടെയുണ്ടെങ്കിൽഅന്ധകാരകുഴിയിൽ ഞാൻ ആണ്ടു പോയാലുംഅമ്പേയെൻ ജീവിതം തകർന്നെന്നാലുംആദിയന്തം കൂടെ നിൽക്കും അരുമനാഥൻ ആഴത്തിൽ നിന്നെന്നെ ഉയർത്തിടുവാൻപാപശാപ ബന്ധനത്താൽ മുറുകിയെന്നാലും സാത്താന്‍റെ ജല്പനത്തിൽ വീണു പോയാലുംവീരനെപോലെ കൂടെ നിൽക്കും അരുമനാഥൻ ശത്രു കെട്ടും കോട്ടയെല്ലാം തകർത്തിടുവാൻ;-മാറാരോഗം വന്നെൻ ദേഹം ക്ഷയിച്ചെന്നാലുംമരണത്തിൻ പിടിയിൽ ഞാൻ അമർന്നെന്നാലുംവൈദ്യനെപ്പോലെ കൂടെ നിൽക്കും അരുമനാഥൻ വേഗമെന്നിൽ സൗഖ്യമേകി കരുത്തേകിടാൻ;-

Read More 

എപ്പോഴാണെന്‍റെ സോദരാ മൃത്യു

എപ്പോഴാണെന്‍റെ സോദരാമൃത്യു വരുന്നതോർക്കായ്കിലെന്തു കഷ്ടമേഇപ്പാരിൽ നിൻ ജനങ്ങൾക്കു തൃപ്തിയില്ലാഞ്ഞുലോകത്തൊത്തപോൽ ജീവിച്ചിട്ടുആത്മാവേ കരുതായ്കിൽദൂരവെയല്ല മരണം എന്നാർക്കറിയാംലേശം ഇല്ലാസമയങ്ങൾരാജാക്കന്മാർ വലിയ ധീരന്മാരായവരുംതീരെ സാധുക്കളും ഈ ലോകം വെടിഞ്ഞുപോകും;-കട്ടിലിൽ കിടക്കയിൽ വച്ചോ അയ്യോ സോദരാവീട്ടിൽ വസിച്ചിടുമ്പോഴോകാട്ടിൽ മലകളിലോ റോഡിൽ തെരുക്കളിലോകൂട്ടുകാർ ചേർന്നു വഴിയാത്രകൾ ചെയ്യുമ്പോഴോ;-വെള്ളത്തിൽ യാത്രയിൽ വച്ചോ ആരാധനയ്ക്കായ്പള്ളിയിൽ പോകും നേരത്തോകള്ളം പറഞ്ഞു ചിലർ വ്യാപരചന്തയിലോകള്ളക്കേസിനുപോയി കച്ചേരിത്തിണ്ണയിലോ;-വാളിനാൽ വെട്ടുകൊണ്ടിട്ടോ വല്ലാത്തതായവ്യധികൾ വന്നുപെട്ടിട്ടോപെട്ടെന്നുള്ള മരണം ഹൃദ്രോഗങ്ങളാലോസർപ്പവിഷം ഏറ്റിട്ടു വൈദ്യന്‍റെ വീട്ടിൽവച്ചോ;-ലോകത്തിൻ മോഹങ്ങൾ കൊണ്ട് : എന്ന രീതി….

Read More 

എപ്പോഴും ഞാൻ സന്തോഷിക്കും

എപ്പോഴും ഞാൻ സന്തോഷിക്കും എൻ യേശു എന്‍റെ ഗാനംഎല്ലാടവും ആഘോഷിക്കും എൻ രക്ഷകന്‍റെ ദാനംയേശുവേ നീ സ്വർഗ്ഗത്തിൽ എന്‍റെ നാമം എഴുതിആരും എടുക്കാത്ത ഈ ഭാഗ്യം എൻ സന്തോഷംനിൻ രാജ്യത്തിനൊരന്യനായ് ഭൂമിയിൽ ഞാൻ ഉഴന്നുനീ വന്നതാലെ ധന്യനായ് പ്രവേശനം നീ തന്നു;-മഹത്വമുള്ള രക്ഷകാ നീ തന്നെ സ്വർഗ്ഗവാതിൽസ്വർഗ്ഗ‍ീയ ഗീതങ്ങൾ ഇതാ ധ്വനിക്കുന്നെന്‍റെ കാതിൽ;-ഈ ലോകത്തിൻ ഓർ മാനവും എനിക്കില്ലെങ്കിലെന്ത്സ്വർഗ്ഗ‍ീയ പേരും സ്ഥാനവും തരും എൻ ദിവ്യബന്ധു;-എൻ നാമം മായ്ച്ചുകളവാൻ-പിശാചിനാൽ അസാദ്ധ്യംഎൻ യേശു ശക്തൻകാക്കും താൻ-തൻ രക്തത്തിൻ സമ്പാദ്യം;-മൃത്യുവിൻ […]

Read More 

എരിയുന്ന തീ സമമാം ദിവ്യജീവൻ

എരിയുന്ന തീ സമമാം ദിവ്യ ജീവൻതരിക നീ പരനെ നിരന്തരവുംഎരിയുന്നമൊഴികൾ ഉരച്ചീടുവാൻ-നാവിൽചൊരിക നിൻ വരങ്ങൾ നിറപടിയായ്സ്നേഹത്തീ എന്നുള്ളിൽ ജ്വലിച്ചുയർന്നു-പൈദാഹമാത്മാക്കളൊടേകണമെസ്നേഹനാവുരുകട്ടെ കഠിനഹൃദയങ്ങളെ-അവർവേഗം മരണപാത വിട്ടീടട്ടെ;-ബലിപീഠമതിൽ നിന്നെടുത്ത കനലാൽ-എൻമലിനമധരങ്ങളിൽ നിന്നകറ്റിപലവിധ വിസ്മയവചനമുരച്ചീടുവാൻ-എന്നിൽചേലോടരുളേണം നിൻ കൃപയെ;-നിന്നിലീയടിയൻ ജ്വലിച്ചീടുവാൻ-എൻതന്നിഷ്ടമാകെ വെടിയുന്നു ഞാൻമന്നവനെന്നിൽ വന്നവതരിച്ചു-സ്വർഗ്ഗവഹ്നിയാൽ നിർമ്മലമാക്കീടുക;-ദേശമാകെ ജ്വലിച്ചാളീടുവാൻനിൻ ദാസരിൽ തീക്കനൽ വിതറണമെനാശലോകെ തീ ക്കഷണങ്ങളായവർവീശണം പരമ സുവാർത്തകളെ;-തീയിടാൻ ഭൂമിയിൽ വന്ന പരാ-അയ്യോതിന്മ പെരുകുന്നു കാണണമെതീ കൊണ്ടു നിൻ ഭൃത്യർ ജ്വലിച്ചീടുവാൻ-ആത്മതീയാൽ നീ അഭിഷേകം ചെയ്യണമെ;-

Read More