എന്നിൽ കനിവേറും ശ്രീയേശു
എന്നിൽ കനിവേറും ശ്രീയേശുമാനുവേലൻ താനെന്നും മാധുര്യവാൻ ഓ-എന്നും മാധുര്യവാൻഅവന്നരികിൽ വന്നതിനാലെന്താശ്വാസമായ്എന്തൊരാശ്വാസമായ്തന്‍റെതിരുമുഖം കാണുന്നതാനന്ദമായ് പരമാനന്തമായ്എന്തിന്നലയുന്നു ഞാൻ പാരിൽവലയുന്നു താൻ പാരം മതിയായവൻ ഓ-എന്നും മതിയായവൻഅവൻ കരുതിടുന്നെനിക്കായിട്ടെന്നാളുമേഅവൻ എന്നാളുമേതന്‍റെ തണലിൽഞാനണയുമ്പോൾ വിശ്രാമമേ എന്തു വിശ്രമമേമന്നിൽ പരദേശിയാ-ണെന്നാൽസ്ഥിരവാസമോ വിണ്ണിൽ ആയിടുമേ ഓ-വിണ്ണിൽ ആയിടുമേഅന്നാൾ വരെയും ഞാനവന്നായി പാർത്തിടുമേഭൂവിൽ പാർത്തിടുമേപിന്നെ വരുംതാനന്നവനോടു ചേർന്നിടുമേ ഞാനും ചേർന്നിടുമേ
Read Moreഎന്നിൽ മനസ്സലിവാൻ എന്നിൽ
എന്നിൽ മനസ്സലിവാൻ എന്നിൽ കൃപയരുളാൻ(2)നാഥാ അടിയനിലെന്തു നന്മകണ്ടു നീ കനിവിൻ കരളലിവാൻ(2)പാപിയായ് ദോഷിയായ് പാരിൽ പരദേശിയായ്(2)എന്നെ തേടി വന്നീടുവാനായ്എന്തു യോഗ്യത എന്നിൽ നാഥാ(2);- എന്നിൽ… ദൂരെ ആ പുറമ്പറമ്പിൽ കാണാത്താമറവിടത്തിൽ(2)എന്നെ തേടിവന്നേശു നാഥാഎന്നും നീ എൻ രക്ഷകൻ(2);- എന്നിൽ…വാനിൽ എന്നേശുവരും എന്നെ ചേർത്തിടുവാൻ(2)ആ നാളുകൾ എണ്ണി എണ്ണിഈ പാരിൽ ഞാൻ പാർത്തിടുന്നേ(2);- എന്നിൽ…
Read Moreഎന്നിലുദി ക്കേണമേ ക്രിസ്തേശു
എന്നിലുദിക്കേണമേ ക്രിസ്തേശുവേ എൻ നീതിയിൻ സൂര്യനേഎൻ ദേഹം ദേഹിയും നിങ്കലേക്കുണർന്നുനിൻ സ്നേഹജ്വാലയാൽ ഞാൻ എരിഞ്ഞിടാൻഎന്മേൽ ശോഭിക്കണമേജീവപ്രകാശമേ! എൻ ജീവശക്തിയേ! ദൈവത്തിൻ തേജസ്സിനാൽ മിന്നിടുന്നോർ ഉദയനക്ഷത്രമേ!മേഘങ്ങളിൻ പിമ്പിൽ നീ മറയാതിന്നു ഏകമായ് കാക്കണമേ എൻ മാനസം നിന്മേലുള്ളോർ നോട്ടത്തിൽനിന്നുടെ സൗന്ദര്യം പ്രതിബിംബിക്കുവാൻ ഇന്നും കളങ്കംവിനാ നീ സൂക്ഷിച്ചാൽ എൻആനന്ദം പൂർണ്ണമാംമരണത്തിൻ നിഴലാം താഴ്വരയിലും നീ ശരണമാകുന്നതാൽ ഈ വിശ്വസിക്കുഒന്നുമില്ല പേടിപ്പാൻഎൻ ആത്മസുന്ദരൻ എൻ ആത്മമാധുര്യൻ എൻ ആത്മ വാഞ്ഛിതനും ഇന്നുമെന്നും ദൈവകുമാരനേ! നീസകല ഭൂഗോളവും മൂടിടും രാത്രിയെ പകലായി […]
Read Moreഎന്നേശു തൻ വിലതീരാ സ്നേഹ
എന്നേശു തൻ വിലതീരാ സ്നേഹമാർക്കു വർണ്ണിക്കാം തന്നന്തികെ ചേർന്നങ്ങായതറി ഞ്ഞോർത്തു താൻ സാധ്യം യേശുവിൻ സ്നേഹം ആശ്ചര്യസ്നേഹംയേശുവിൻ സ്നേഹം ആശ്ചര്യസ്നേഹമേ തൻ നാമം ചൊല്ലുന്നതെത്രമോദം എന്നകതാരിൽ വന്നു അവൻ ചിന്ത എങ്കിലെപ്പോ ലുണ്ടാമാനന്ദം;-മൽ പ്രാണനാഥന്‍റെ ശബ്ദം കാതിനെത്ര മോഹനം എപ്പോഴും കർത്തനോടൊന്നായ് പാർപ്പാനത്രെ എൻമനം;-വിശ്വാസമോടൽപ്പ നാളിഹെ ഞാൻ പാർത്തനന്തരം യേശു കൊണ്ടുപോകുമെന്നെ തൻ പിതാവിൻ വീടതിൽ
Read Moreഎന്നിനിയും വന്നങ്ങു ചേർന്നിടും
എന്നിനിയും വന്നങ്ങു ചേർന്നിടും ഞാൻ നിന്നരികിൽആശയാൽ നിറഞ്ഞിടുന്നെൻ മാനസം കൊതിച്ചീടുന്നെപാരിടത്തിൽ കൂടാര വാസിയായി പാർത്തിടുന്നുപരനെ നീയൊരുക്കിടുന്നെൻ പിരിയാത്ത നിത്യഭവനംഅല്പനാളീ കണ്ണീരിൻ താഴ്വരയിൽ ആയിടിലും അത്യന്തം തേജസ്സിൻ ഘനം നിത്യത ചെന്നു കാണും ഞാൻനീ തരുന്ന ശോധന വേദനകൾ നന്മയെന്ന് നാളുകൾ കഴിഞ്ഞിടുമ്പോൾ നാഥാ! ഞാൻ അറിഞ്ഞിടുമെപാർത്തലത്തിൽ കർത്താവിൻ വേല ചെയ്തു തീർത്തെനിക്ക്കർത്തനെ നിൻ സവിധത്തിൽ എത്തി വിശ്രമിച്ചീടുവാൻഞാനിഹത്തിൽ മണ്ണോടു മണ്ണായാലും വാനത്തിൽ നീ വന്നു വിളിക്കും നേരത്ത് അന്നു ഞാനെത്തും ചാരത്ത്
Read Moreഎന്നേശു വന്നിടും എന്നാശ ഒന്നിതേ
എന്നേശു വന്നിടും എന്നാശ ഒന്നിതേഅരുമയോടെൻ കരം പിടിച്ചു ശാന്തി ഏകിടാൻഎൻ ദുഃഖം തീർത്തിടാൻ കണ്ണീർ തുടച്ചിടാൻഎന്നേശു വീണ്ടും വന്നിടുംഈ ലോകവാരിധിയിൽ ഓളങ്ങലേറിടുമ്പോൾതാഴാതെ താങ്ങിടുന്നവൻകാർമേഘതുല്ല്യമാം കളങ്കങ്ങൾ നീക്കിയെന്നെതേജസ്സിൽ സ്വീകരിക്കുവാൻ;- എന്നേശു…സാറാഫിൻ ഗീതികളാൽ കാഹളനാദമോടെമേഘാരൂടനയ് വരുന്നവൻരാജധിരാജനേശു പൂർണ്ണ മഹിമകളിൽഎന്നെയും ചേർത്തിടുവാനയ്;- എന്നേശു…വിണ്ണിലെൻ വീടൊരുക്കി വേഗം വരാമെന്നവാഗ്ദത്തം തന്ന നാഥനായ്നാൾതോറും കാത്തു പാർത്തു തൻ സേവ ചെയ്തു മോദാൽകാന്തനെ സ്വീകരിക്കും ഞാൻ;- എന്നേശു…
Read Moreഎണ്ണിയാൽ ഒതുങ്ങിടാ നന്മകൾ
എണ്ണിയാൽ ഒതുങ്ങിടാ നന്മകൾ എങ്ങനെ സ്തുതിച്ചിടും നാഥനെ (2)വർണ്ണിപ്പാനായി ആവതില്ല വർണ്ണിച്ചീടാനിനി നാവു പോരാ (2)ആശകൾ നിരാശയായ് മാറിടുന്നേരം യേശുനാഥാ എന്നെ ചേർത്തണച്ചല്ലോ (2)നീ തന്നതല്ലാതെ ഒന്നുമില്ല നിന്നതല്ല നീ നിറുത്തിയതാ (2) );- എണ്ണി…ചെങ്കടലിൻ മുൻപിൽ ഞാനായിടും നേരം സങ്കടം മാറാൻ വഴി നീ തുറക്കും (2)ആഴിയെന്നെ ഇനി മൂടുകില്ല ആഴിയിലും വഴി നീ നയിക്കും (2) );- എണ്ണി…രോഗശയ്യയിൽ എന്‍റെ കൂടെ വന്നല്ലോ രോഗകിടക്കയെ നീ മാറ്റി വിരിച്ചു (2)ശോധനകൾ നീ തന്നതല്ലോ പരിഹാരവും […]
Read Moreഎന്നെ വീണ്ടെടുത്ത രക്ഷകനാം
എന്നെ വീണ്ടെടുത്ത രക്ഷകനാം യേശുവേ എന്നെ നീ വഴി നടത്തേണമേ നിന്‍റെ പാതയിലൂടെ നടന്നിടാൻ നിൻ കൃപ നൽകേണമേദുർഘടമായ വഴികളിൽ എന്നെ നടത്തുവാൻ നീ മാത്രം ശക്തൻ പാപകുഴിയിൽ ഞാൻ വീണിടാതെ എന്നെ നീ താങ്ങിടണെശത്രുവിൻ കരത്തിൽ നിന്നും പാപിയായ എന്നെ വീണ്ടെടുത്തു നിൻ പുത്രനാക്കി തീർത്തതിനാൽ നിത്യവും സ്തുതിച്ചീടുമെ നിർമ്മലമായ നിൻ വചനം നിത്യതയോളം അനുസരിപ്പാൻ നിന്നെ മാത്രം അനുഗമിപ്പാൻ നിൻ കൃപ നൽകേണമേ
Read Moreഎന്നെ വീണ്ടെടുത്തവൻ എന്‍റെ
എന്നെ വീണ്ടെടുത്തവൻ എന്‍റെ രക്ഷയായവൻഎന്നെ പേരുചൊല്ലി വിളിച്ചവനെദാവീദും കൂട്ടരും പെട്ടകത്തിൻ മുൻപിൽനൃത്തം ചെയ്താരാധിച്ചതുപോൽഞാൻ പാടും ഞാനാർക്കും ഞാനാനന്ദിച്ചീടുംഎൻ കർത്താവിൻ നാമത്തിൽ നൃത്തം ചെയ്യുംഓട്ടക്കളത്തിലെ ലക്ഷ്യത്തിലെത്തിടാൻമുൻപേ ഓടുക പതറാതെപിൻപിലുള്ളതൊക്കെയും മറന്നുപോയിടുകപ്രതിഫലം ലഭിച്ചീടും നിശ്ചയമായുംസോദരാ നീയും ഒരുങ്ങീടുകസോദരീ നീയും ഒരുങ്ങീടുകമണവാളൻ വന്നിടും ആർപ്പുവിളി കേട്ടിടുംകാലങ്ങൾ അടുത്തല്ലോ ഒരുങ്ങീടുകപ്രിയന്‍റെ മണിനാദം കാതുകളിൽ കേൾക്കുന്നുതെളിയിക്കൂ വിളക്കുകൾ എണ്ണയോടെസോദരാ നീയും ഒരുങ്ങീടുകസോദരീ നീയും ഒരുങ്ങീടുക
Read Moreഎന്നെ വീണ്ടെടുത്തു ലോക
എന്നെ വീണ്ടെടുത്തു ലോകരക്ഷകൻ എൻ യേശുലോക സ്നേഹം വേണ്ട നിത്യസ്നേഹം തേടി വന്നു(2)പാടാം ആനന്ദത്തോടെ ആരാധിച്ചീടാംരക്ഷകൻ യേശുവിനെഉയർത്താം കൈത്താളത്തോടെസ്തുതികളൊടെ രാജാധി രാജവിനെഹാലേലൂയ്യാ ഹാലേലൂയ്യാഹാലേലൂയ്യാ ഹാലേലൂയ്യാ (2)കരുതും കർത്തൻ എന്നും തൻഅൽഭുത വഴികളാലെസർവ്വം എനിക്കു നൽകിടും സ്നേഹംഏങ്ങനെ വർണ്ണിച്ചീടും(2);-വിലാപം നൃത്തമാക്കിയോൻ എൻ നഷ്ടം ലാഭമക്കിയോൻവിടുതലിൻ നായകനായ് യേശു ഇന്നും ജീവിക്കുന്നേ(2);-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നിൻ ക്രൂശു മതിയെനിക്കെന്നും
- ഏലിയാവിൻ ദൈവമേ നീ എന്റെയും
- എന്‍റെ ആശ്രയമേശുവിലാം
- അത്ഭുതങ്ങളെ സാധ്യമാക്കുന്നോൻ
- ആമോദമായ് നമുക്കൊന്നായ് പാടാം

