ദൂതർ പാടും ആറ്റിൻ തീരെ
ദൂതർ പാടും ആറ്റിൻ തീരെനാമും ചെന്നു കൂടുവോം ദൈവ സിംഹാസനത്തിൻ മുമ്പിൽനാമും ഗീതം പാടുവോംകൂടും ആറ്റിൻ തീരെ കൂടും മനോഹരമാം ആറ്റിൻ തീരെ കൂടും ദൈവത്തിൻ സിംഹാസനത്തിൻ മുമ്പിൽനാമും കീർത്തനം പാടും എന്നുംശോഭയേറും ആറ്റിൻ തീരെ മോദമായ് വസിക്കുമേഭാഗ്യ സ്വർണ്ണ കാലമെല്ലാം വണങ്ങും ക്രിസ്തേശുവേ(2);-വേഗം ആറ്റിൻ തീരെ കൂടുംവേഗം യാത്ര തീരുമേ വേഗം പാടും നാം സംഗീതം ഇമ്പ കീർത്തനം പാടുമേ(2);-
Read Moreഎടുക്ക എൻജീവനെ നിനക്കായെൻ
എടുക്ക എൻജീവനെ നിനക്കായെൻ യേശുവേ അന്ത്യശ്വാസത്തോളം താനെഞ്ചതിൽ ഹല്ലേലുയ്യാഎടുക്ക എൻ കൈകളെ ചെയ്‌വാൻ സ്നേഹവേലയെ കാലുകളും ഓടണം നീ വിളിച്ചാൽ തത്ക്ഷണം എടുക്ക എൻ നാവിനെ സ്തുതിപ്പാൻ പിതാവിനെ സ്വരം അധരങ്ങൾ വായ്നിൽക്കുന്നു നിൻ ദൂതരായ്എടുക്ക എൻ കർണ്ണങ്ങൾ കേൾക്കുവാൻ നിൻ മർമ്മങ്ങൾ കണ്ണിനും പ്രകാശം താനിന്നെ കാണ്മാൻ സർവ്വദാഎടുക്ക എൻ ബുദ്ധിയെ ഗ്രഹിപ്പാൻ നിൻ ശുദ്ധിയെ മനശ്ശക്തി കേവലം നിനക്കായെരിയണംഎടുക്ക എൻ ഹൃദയം അതു നിൻ സിംഹാസനം ഞാൻ അല്ല എൻ രാജാവേ നീ അതിൽ […]
Read Moreഏക പ്രത്യാശയാകും യേശുവേ
ഏക പ്രത്യാശയാകും യേശുവേനീയാണെൻ സങ്കേതവും ബലവുംനിൻ നാമമെത്രയോ ശ്രേഷ്ടംസർവ്വഭൂവിൽ നാമങ്ങളേക്കാൾമഹത്വത്തിൻ പ്രത്യാശയാം യേശുക്രിസ്തു എന്നുള്ള നാമം…ആ…ആ… ഏക…കഷ്ടങ്ങളിലേറ്റ തുണയാംഎൻ ശോകം നീക്കിടും നാഥാതാഴ്ചയിൽ എന്നെ ഓർത്തവൻ നീയേവാഴ്ചയും ഒരുക്കുന്നോനേ…ആ…ആ… ഏക…നിന്നിഷ്ടം പൂർണ്ണമായ് ചെയ്വാൻഎന്നിൽ നിൻ കൃപ പകർന്നിടേണംനിർമ്മലമാം നിൻ സുവിശേഷത്താൽ ഞാൻപൂർണ്ണത പ്രാപിക്കുവാൻ…ആ…ആ… ഏക…സ്വർഗ്ഗാധി സ്വർഗ്ഗേ നീ ഒരുക്കുംഅതി ശ്രേഷ്ടമായ എൻ ഭവനംആ നിത്യമായ തേജസ്സിൻ ഗേഹംആയതെൻ ലക്ഷ്യമത്രെ…ആ…ആ… ഏക…തേജസ്സിന്മേൽ തേജസ്സ് പ്രാപിച്ചുഞാൻ നിന്നനുരൂപനായ്വാനമേഘത്തിൽ നീ വെളിപ്പെടുമ്പോൾനിന്നോടു ചേർന്നിടുമേ…ആ…ആ… ഏക…എനിക്കൊത്താശ വരും പർവ്വതം… എന്ന രീതി
Read Moreഏക സത്യ ദൈവമേയുള്ളൂ ഭൂവാസി
ഏക സത്യദൈവമേയുള്ളൂ ഭൂവാസികളെഏക സത്യദൈവമേയുള്ളൂ..ഏക സത്യദൈവമുണ്ട് ഏക രക്ഷിതാവുമുണ്ട്ഏക സത്യവേദമുണ്ട് ഏക രക്ഷാമാർഗ്ഗമുണ്ട്കണ്ട കല്ലുമരങ്ങളും കൊണ്ടു പല രൂപം തീർത്തുകൊണ്ടുവച്ചിടത്തിരിക്കും തുണ്ടമല്ല സത്യദൈവം;- ഏക…ചത്ത മർത്യാത്മാക്കൾ ദൈവം എന്നു നിരൂപിക്കേണ്ടാരുംപത്തു നൂറില്ല ദൈവങ്ങൾ സത്യദൈവം ഒന്നേയുള്ളു;- ഏകപഞ്ചഭുത നിർമ്മിതാവ് വഞ്ചനയില്ലാത്തവനായ്കിഞ്ചിൽ നേരം കൊണ്ടഖില സഞ്ചയങ്ങൾ സൃഷ്ടിചെയ്ത;- ഏകസ്പർശിപ്പാനസാധ്യനായി ദർശിപ്പാനപ്രത്യക്ഷനായ്സർവ്വരൂപികൾക്കരൂപി ഉർവ്വിയിൽ തുല്യനില്ലാത്തോൻ;- ഏക
Read Moreഏലിയാവിൻ ദൈവമേ നീ എന്‍റെയും
ഏലിയാവിൻ ദൈവമേ നീ എന്‍റെയും ദൈവംഏതുനാളിലും എന്‍റെ കൂടെ വന്നിടുംക്ഷാമമേറിയാലും ക്ഷീണമേറിയാലുംക്ഷേമമായിട്ടെന്നെയെന്നും പോറ്റിടും ദൈവംപ്രതീക്ഷവെച്ച സ്നേഹിതർ അകന്നുപോയപ്പോൾആശ്രയിച്ച വാതിലും അടഞ്ഞുപോയപ്പോൾപ്രത്യാശ തന്നു കരം പിടിച്ച് പുതിയ വഴിതുറന്നദൈവമേ നിൻ നന്മയോർത്ത്സ്തോത്രം ചെയ്യും ഞാൻ;- ഏലിയാവിൻ…കെരീത്തു തോട്ടിലെ വെള്ളം വറ്റിത്തീരുമ്പോൾകരഞ്ഞുവരുന്ന കാക്കയെ കാണാതിരിക്കുമ്പോൾസാരാഫാത്തിൻ സമൃദ്ധി തന്നു പോറ്റിപുലർത്തുന്ന യേശുവേ നിൻ കരുതലോർത്തുസ്തോത്രം ചെയ്യും ഞാൻ;- ഏലിയാവിൻ…
Read Moreഏലോഹിം ഏലോഹിം ലമ്മാ
ഏലോഹിം ഏലോഹിം ലമ്മാ ശബക്താനി (2)എൻ ദൈവമേ കൈവിട്ടതെന്തേ (2).പ്രണനാഥൻ വേദനയാൽ കേണു ചോദിച്ചു (ഏലോഹിം 2) കഠിന വ്യധയും നിന്ദകളും എൻ പകരമായ് യേശു വാങ്ങിഅപമാനമായി ശിരസതിൽ നീചർ മുൾമുടി ആഴ്ന്നിറക്കി;- ഏലോഹിം…കഠിന ഭാരം മുറിവിലേറ്റി വീണും എഴുന്നേറ്റും നടന്നു കയറിഎൻ പകരമായ് അപമാനം കാൽവറിയിൽ യേശു സഹിച്ചു;- ഏലോഹിം…അവകാശിയാക്കുവാൻ യേശുനാഥൻ എനിക്കായി കുരിശിൽ തൂങ്ങിഞാൻ സ്വർഗരാജ്യേ യേശുവോട് അയിരിപ്പാൻ എനിക്കായ് മരിച്ചു;- ഏലോഹിം…
Read Moreഏറെയാമോ നാളിനിയും യേശുവെ
ഏറെയാമോ നാളിനിയും യേശുവെ കാണുവാൻ ഹാ!ദുരിതമെഴുമീ ധരയിൽ വന്നോ കുരിശിലുയരും എനിക്കായ് തന്നോ ആ ആ ആപ്രേമനിധിയെ കാണുവതെന്നിനി?എന്നെയോർത്തു കരഞ്ഞ കണ്ണിൽ മിന്നും സ്നേഹപ്രഭയെ വിണ്ണിൽ ആ ആ ആചെന്നു നേരിൽ കാണുവതെന്നിനി?വിശ്വസിപ്പോർ വീതമായി വിശ്വമേകും വിനകൾ തീർക്കും ആ ആ ആവീട്ടിൽ ചെന്നു ചേരുവതെന്നിനി?പിരിഞ്ഞുപോയ പ്രിയരെ കണ്ടു പരമനാട്ടിൽ കുതുകം കൊണ്ടുആ ആ ആപുതിയ ഗീതം പാടുവതെന്നിനി?ഇന്നു ഞാനെൻ ഹൃദയക്കണ്ണാൽ എന്നും കാണും തൻ മുഖമെന്നാൽ ആ ആ ആമുഖാമുഖമായ് കാണുവതെന്നിനി?
Read Moreദേവദേവന്നു മംഗളം മഹോന്നതനാം
ദേവദേവന്നു മംഗളം മഹോന്നതനാം ദേവദേവന്നു മംഗളംദേവദൂതരാകാശേ ദിവ്യഗീതങ്ങൾ പാടി കേവലാനന്ദത്തോടു മേവി സ്തുതി ചെയ്യുന്നസകല ലോകങ്ങളിലെ സർവ്വഗണങ്ങളെയും സുഖമുടനെ പടച്ചു സകലനാളും പാലിക്കുംനരഗണങ്ങളിന്നതി ദുരിതമൊഴിപ്പതിന്നായ് തിരുമകനെ നരനായ് ധരിണിയിങ്കലയച്ചപാപബോധം വരുത്തി പാപിയെ ശുദ്ധമാക്കാൻ പാവനാത്മാവെ നൽകും ജീവജലാശയമാംആദരവോടു തന്‍റെ വേദവെളിവുമനു ജാതികൾക്കരുളിയ ആദിനാഥനാകുന്ന
Read Moreദിവ്യ തേജസ്സിനായ് വിളിക്കപ്പെട്ടോരെ
ദിവ്യ തേജസ്സിനായ് വിളിക്കപ്പെട്ടോരെദൈവഹിതം എന്തെന്നിപ്പോൾ തിരിച്ചറിയുകആത്മാവിലും സത്യത്തിലും ആരാധിക്കുവാൻസത്യ ക്രിസ്ത്യാനിത്വം നിന്നിൽ വെളിപ്പെടുത്തുവാൻവിശുദ്ധന്മാർക്കങ്ങൊരിക്കലായ് ഭരമേല്പിച്ചതാംവിശ്വാസത്തിന്നായ് നീയും പോർ ചെയ്തീടേണം;-ലോകം നിന്നെ ഏറ്റവും പകച്ചിടുമ്പോഴുംസ്നേഹിതരും നിന്നെ കൈവെടിയും നേരത്തുംഅവൻ നിനക്കു മാതൃകാ പുരുഷനാകയാൽതാൻ പോയപാത ധ്യാനിച്ചെന്നും പിൻപറ്റീടുക;-നീതിമാൻ പ്രയാസമോടു രക്ഷനേടുകിൽഅധർമ്മികൾക്കും പാപികൾക്കും ഗതിയെന്തായിടുംഇത്ര വലിയ രക്ഷയെ അഗണ്യമാക്കിയാൽദൈവന്യായവിധിയിൽ നിന്നും തെറ്റിയൊഴിയുമോ;-നീതികെട്ടോർ നീതികേടിൽ വർത്തിച്ചീടുമ്പോൾദോഷവഴിയിൽ ജനങ്ങളേറ്റം വിരഞ്ഞോടിടുമ്പോൾനീതിമാന്മാർ ഇനിയുംമധികം നീതിചെയ്യട്ടെവിശുദ്ധൻ ഇനിയും തന്നെതന്നെ വിശുദ്ധീകരിക്കട്ടെ;-വിശ്വാസത്തിന്നന്തമായ രക്ഷപ്രാപിപ്പാൻആത്മശക്തി തന്നിൽ നിന്നെ കാത്തുകൊള്ളുകലോകത്തെ ജയിച്ച ജയവീരൻ യേശുവിൻവൻകൃപയാൽ നീയും ലോകത്തെ ജയിക്കുക;-
Read Moreദേവാധി ദേവസുതാ യാഹാം ശാശ്വത
ദേവാധി ദേവസുതാ യാഹാം ശാശ്വതനെ നിൻദാസരിൽ വൻകൃപ പകർന്നിടുവാൻവാഴ്ത്തി പുകഴ്ത്തിടുന്നേആശ്രിതർക്കഭയം അരുളുന്നോനേആലംബം നീ മാത്രമേആഴിയിൻ അലകൾപോൽ പകർന്നീടുകഅളവറ്റ സ്നേഹമെന്നിൽ;-വാനം ഭൂവാക്കിനാൽ ചമച്ചവനെവാക്കുമാറാത്തവനെവാഗ്ദത്തം എനിക്കായ് തന്നവനേ-ഞാൻവാഞ്ഛയായ് കാത്തിടുന്നേ;-ആരെ വിശ്വസിച്ചതെന്നറിയുന്നു-ഞാൻഅവനെന്‍റെ ഉപനിധിയേഅന്ത്യം വരെ എന്നെ കാത്തിടുവാൻഅവൻ മതിയായവനെ;-കഷ്ടങ്ങൾ അടിക്കടി ഏറിടിലുംകലങ്ങാതെ നിന്നീടുവാൻകഴുകുപോൽ പുതുബലം ധരിച്ചീടുവാൻ-അവൻ കരങ്ങളിൽ താണിരിക്കാം;-വാഗ്ദത്തം അഖിലവും നിറവേറുന്നേവരവിൻ നാൾ അടുത്തിടുന്നേവാഞ്ഛയോടവനായ് കാത്തിടുന്നോർഅന്നു വിൺപുരം പൂകിടുമേ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ബലമുള്ള കരങ്ങളിൽ തരുന്നു
- മേലിലുള്ളെരു ശലേമേ കാലമെല്ലാം
- ഒരുനാളും പിരിയാത്ത നല്ല
- സ്വർഗ്ഗത്തിൽ നിന്നു വരും ദൈവ
- കർത്താവേ ദേവന്മാരിൽ നിനക്കു


 
    
                            
