ദിനം ദിനം യേശുവേ വാഴ്ത്തിപ്പാടും
ദിനം ദിനം യേശുവേ വാഴ്ത്തിപ്പാടും ഞാൻ(2)സ്തോത്രം സ്തോത്രം സ്തോത്രം(2)പരദേശിയാമെന്റെ വീട്ടിലെന്നുംപരമനിൻ കീർത്തങ്ങൾപാടിപ്പുകഴ്ത്തിടും പരിചോടെ ഞാൻപാരിലെൻ നാൾകളെല്ലാംപരിശുദ്ധനാമത്തെ ഞാൻഅല്ലും പകലും ഘോഷിച്ചിടും;- ദിനം…എല്ലാറ്റിനും സ്തോത്രം ചെയ്തിടുവാൻഎപ്പോഴും സന്തോഷിപ്പാൻപ്രാർത്ഥനയിൽ സദാ ജാഗരിപ്പാൻപ്രാപിക്കും ഞാൻ കൃപകൾപ്രിയന്റെ സന്നിധിയെൻ ക്ലേശമാകെയകറ്റിടുമെ;- ദിനം…ഉറ്റവരെല്ലാം വെടിഞ്ഞാലുംപെറ്റമ്മ മറന്നാലുംഉള്ളതെല്ലാം നഷ്ടമായിടിലുംഉള്ളം കലങ്ങിടിലുംഉത്തമനായൊരുവൻ ഉണ്ടെനിക്കെന്നുമാലംബമായ്;- ദിനം…
Read Moreദിനം തോറുമെന്നെ നടത്തുന്ന
ദിനം തോറുമെന്നെ നടത്തുന്ന കൃപയ്ക്കായ്യാഗമായെന്നെ സമർപ്പിക്കുന്നു(2)ആത്മാവില്ലെന്നും നിറയ്ക്കുന്ന കൃപയ്ക്കായ്സ്തോത്രമാം യാഗങ്ങൾ അർപ്പിച്ചീടുന്നു(2)സമർപ്പിക്കുന്നു…. സമർപ്പിക്കുന്നു…പൂർണ്ണമായെന്നെ സമർപ്പിക്കുന്നു(2)പുത്രനാം യേശുവിൻ കൂടെയെന്നുംവസിക്കുവാൻ കൃപയരുളീടണമൈ(2)വിശുദ്ധിയോടെന്നും ജീവിക്കുവാൻകൃപയരുളേണമെയെന്നുമെന്നും(2);-സമർ…പരിശുദ്ധാത്മാവിന്റെ ഫലങ്ങളാലെനിറയ്ക്കുന്ന നാഥനെ സ്തുതിച്ചീടും ഞാൻ (2)ജീവന്റെ നാഥനാം യേശുവിനെസ്തുതിച്ചിടുന്നു ഞാൻ എന്നുമെന്നും(2);- സമർ…
Read Moreദിനവും യേശുവിന്റെ കൂടെ
ദിനവും യേശുവിന്റെ കൂടെദിനവും യേശുവിന്റെ ചാരെ(2)പിരിയാൻ കഴിയില്ലെനിക്ക്പ്രിയനേ… എന്നേശുനാഥാ…(2)സ്നേഹിക്കുന്നേ… സ്നേഹിക്കുന്നേ…സ്നേഹിക്കുന്നേ… യേശുവേ ..(2)അങ്ങേപിരിഞ്ഞും അങ്ങേമറന്നുംയാതൊന്നും ചെയ്വാനില്ലല്ലോ…അങ്ങേയല്ലാതെ ഒന്നും നേടുവാൻഇല്ലല്ലോ ഈ ധരയിൽ…(2)സ്നേഹിക്കുന്നേ… സ്നേഹിക്കുന്നേ…സ്നേഹിക്കുന്നേ… യേശുവേ ..(2)വേറൊന്നിനാലും ഞാൻ തൃപ്തനാവില്ലഎന്റെ ദാഹം നിന്നിൽ തന്നെയാം…ജീവൻ നൽകിടും ജീവന്റെ അപ്പം നീദാഹം തീർക്കും ജീവ നദിയും…(2)ദിനവും ഉന്നോട് സേർന്ത്ദിനവും ഉം മാർവ്വിൽ സായ്ന്ത്വിലക മുടിയാത് അൻപേ ഉയിരേ എൻ യേസുരാജാനേസിക്കിറേൻ…നേസിക്കിറേൻ… യേസയ്യാ…
Read Moreദേവ ദേവ നന്ദനൻ കുരിശെടുത്തു
ദേവ ദേവ നന്ദനൻ കുരിശെടുത്തു പോവതു കാണ്മിൻ പ്രിയരേ;കാവിലുണ്ടായ ശാപം പോവാനിഹത്തിൽ വന്നുനോവേറ്റു തളർന്നയ്യോ! ചാവാനായ് ഗോൽഗോത്താവിൽപരമപിതാവിനുടെ തിരുമാർവ്വിലിരുന്നവൻ പരമഗീതങ്ങൾ സദാ പരിചിൽ കേട്ടിരുന്നവൻപരമദ്രോഹികളാകും നരരിൽ കരളലിഞ്ഞുസർവ്വമഹിമയും വിട്ടുർവ്വിയിങ്കൽ വന്നയ്യോകുറ്റമറ്റവൻ കനിവറ്റ പാതകനാലെഒറ്റപ്പെട്ടു ദുഷ്ടരാൽ കെട്ടിവരിയപ്പെട്ടുദുഷ്ടകൈകളാലടിപ്പെട്ടുഴുത നിലംപോൽകഷ്ടം! തിരുമേനികൾ മുറ്റുഅഴന്നുവാടിതിരുമുഖാംബുജമിതാ അടികളാൽ വാടിടുന്നുതിരുമേനിയാകെ ചോര തുടുതുടെയൊലിക്കുന്നുഅരികളിന്നരിശമോ കുറയുന്നില്ലൽപ്പവുമേകുരിശിൽ തറയ്ക്കയെന്നു തെരുതെരെ വിളിക്കുന്നുകരുണതെല്ലുമില്ലാതെ അരികൾ ചുഴന്നുകൊണ്ടുശിരസ്സിൽ മുൾമുടിവെച്ചു തിരുമുഖം തുപ്പി ഭാര-കുരിശങ്ങെടുപ്പിച്ചയ്യോ! കരകേറ്റിടുന്നിതാ കാൽവരിമലയിങ്കൽ തന്നെ കുരിശിച്ചിടുവാനായികുറ്റമറ്റവൻ പാപ പെട്ടവൻ പോൽ പോകുന്നുദുഷ്ടർ കൂട്ടം ചുഴന്നു ഏറ്റം പങ്കം […]
Read Moreദിവ്യരാജാ നിന്നെ വാഴ്ത്തും നിന്റെ
ദിവ്യരാജാ നിന്നെ വാഴ്ത്തും നിന്റെഭവ്യമാം നാമം ഞാനെന്നും പുകഴ്ത്തുംനാൾതോറും ഞാൻ തിരുനാമത്തെ വാഴ്ത്തിനാഥാ തുടർന്നിനി നിന്നെ സ്തുതിക്കുംയാവേ നീയോ മഹാൻതന്നെ-അതാൽഏവരുമെന്നേക്കും വാഴ്ത്തിടും നിന്നെദേവാ നിൻ കൈകളിൻ ശ്രേഷ്ഠകർമ്മങ്ങൾകേവലം ചൊല്ലുമേ കാലങ്ങൾതോറുംനിൻ പ്രതാപത്തിൻ മഹത്ത്വം-തിങ്ങുംവൻ ബഹുമാനത്തെയൂന്നിയുരയ്ക്കുംഉണ്മയായ് നിന്നത്ഭുതങ്ങളോടെങ്ങുംപൊങ്ങും നിൻ ശക്തിയും തേജസ്സുമോതുംനിൻ നന്മയിന്നോർമ്മയെങ്ങും-കാട്ടിനിൻ നീതിയെക്കുറിച്ചെന്നും ഞാൻ പാടുംനിൻ ക്രിയകൾ തന്നെ നിന്നെ സ്തുതിക്കുംനിൻ ശുദ്ധിമാന്മാർ താൻ നിന്നെപ്പുകഴ്ത്തുംമന്നാ നിൻ രാജ്യമെന്നേക്കും-നിൽക്കുംനിന്നധികാരമോ-എന്നുമിരിക്കുംകണ്ണുകളൊക്കെയും നോക്കുന്നു നിന്നെനൽകുന്നവയ്ക്കു തീൻ തൽസമയേ നീസത്യമായ് നോക്കി വിളിക്കും നരർക്കെത്രയും ചാരവേ നീയിരിക്കുന്നുഭക്തരിന്നിച്ഛയെ സാധിച്ചവരിൻപ്രാർത്ഥന കേട്ടു നീ […]
Read Moreദേവദേവന്നു മംഗളം മഹോന്നതനാം
ദേവദേവന്നു മംഗളം മഹോന്നതനാം ദേവദേവന്നു മംഗളംദേവദൂതരാകാശേ ദിവ്യഗീതങ്ങൾ പാടി കേവലാനന്ദത്തോടു മേവി സ്തുതി ചെയ്യുന്നസകല ലോകങ്ങളിലെ സർവ്വഗണങ്ങളെയും സുഖമുടനെ പടച്ചു സകലനാളും പാലിക്കുംനരഗണങ്ങളിന്നതി ദുരിതമൊഴിപ്പതിന്നായ് തിരുമകനെ നരനായ് ധരിണിയിങ്കലയച്ചപാപബോധം വരുത്തി പാപിയെ ശുദ്ധമാക്കാൻ പാവനാത്മാവെ നൽകും ജീവജലാശയമാംആദരവോടു തന്റെ വേദവെളിവുമനു ജാതികൾക്കരുളിയ ആദിനാഥനാകുന്ന
Read Moreദിവ്യ തേജസ്സിനായ് വിളിക്കപ്പെട്ടോരെ
ദിവ്യ തേജസ്സിനായ് വിളിക്കപ്പെട്ടോരെദൈവഹിതം എന്തെന്നിപ്പോൾ തിരിച്ചറിയുകആത്മാവിലും സത്യത്തിലും ആരാധിക്കുവാൻസത്യ ക്രിസ്ത്യാനിത്വം നിന്നിൽ വെളിപ്പെടുത്തുവാൻവിശുദ്ധന്മാർക്കങ്ങൊരിക്കലായ് ഭരമേല്പിച്ചതാംവിശ്വാസത്തിന്നായ് നീയും പോർ ചെയ്തീടേണം;-ലോകം നിന്നെ ഏറ്റവും പകച്ചിടുമ്പോഴുംസ്നേഹിതരും നിന്നെ കൈവെടിയും നേരത്തുംഅവൻ നിനക്കു മാതൃകാ പുരുഷനാകയാൽതാൻ പോയപാത ധ്യാനിച്ചെന്നും പിൻപറ്റീടുക;-നീതിമാൻ പ്രയാസമോടു രക്ഷനേടുകിൽഅധർമ്മികൾക്കും പാപികൾക്കും ഗതിയെന്തായിടുംഇത്ര വലിയ രക്ഷയെ അഗണ്യമാക്കിയാൽദൈവന്യായവിധിയിൽ നിന്നും തെറ്റിയൊഴിയുമോ;-നീതികെട്ടോർ നീതികേടിൽ വർത്തിച്ചീടുമ്പോൾദോഷവഴിയിൽ ജനങ്ങളേറ്റം വിരഞ്ഞോടിടുമ്പോൾനീതിമാന്മാർ ഇനിയുംമധികം നീതിചെയ്യട്ടെവിശുദ്ധൻ ഇനിയും തന്നെതന്നെ വിശുദ്ധീകരിക്കട്ടെ;-വിശ്വാസത്തിന്നന്തമായ രക്ഷപ്രാപിപ്പാൻആത്മശക്തി തന്നിൽ നിന്നെ കാത്തുകൊള്ളുകലോകത്തെ ജയിച്ച ജയവീരൻ യേശുവിൻവൻകൃപയാൽ നീയും ലോകത്തെ ജയിക്കുക;-
Read Moreദൈവത്തിന്റെ ഏകപുത്രൻ പാപി
ദൈവത്തിന്റെ ഏകപുത്രൻ പാപികളെ രക്ഷിപ്പാൻമനുഷ്യനായ് പാടുപെട്ടു കുരിശിന്മേൽ മരിച്ചുഇത്രസ്നേഹം ഇത്രസ്നേഹം ഇത്രസ്നേഹം എരിവാൻമാനുഷരിലെന്തു നന്മ കണ്ടു നീ രക്ഷാകരാപാപികളും ദ്രോഹികളുമായ നരവർഗത്തെവീണ്ടെടുപ്പാൻ എത്ര കഷ്ടം സഹിച്ചു നീ ശാന്തമായ്നിർമ്മലന്മാർ ഭുജിക്കുന്ന പരലോക അപ്പം താൻപാപികൾക്കു ജീവൻ നൽകി രക്ഷിക്കുന്നീ രക്ഷകൻകൃപയാലെ രക്ഷപെട്ട പാപിയായ ഞാനിതാഹൃദയത്തിൽ ദൈവസ്നേഹം എരിവാൻ വാഞ്ചിക്കുന്നുപാപിയിൽ പ്രധാനിയായിരുന്ന എന്നെ രക്ഷിപ്പാൻശാപമൃത്യുവേറ്റ നിന്നെ നിത്യകാലം വാഴ്ത്തും ഞാൻ
Read Moreദൈവത്തിന്റെ ഏകജാതൻ പാപ
ദൈവത്തിന്റെ ഏകജാതൻ പാപയാഗമായ്കാൽവറിയിൽ എന്നെ തേടി വന്നവൻപാപശാപമൃത്യുവിന്റെ അടിമയായ്പാരിടത്തിൽ വ്യാകുലനായ് പാർത്തനാൾതുമ്പമാകെ നീക്കി നിൻ പുത്രത്വം നൽകാൻഉന്നതം വെടിഞ്ഞു താണു വന്നിഹെ;- ദൈവ…വീണിടാതെ ധീരസാക്ഷിയാകുവാൻതേജസ്സിൽ ഞാൻ പൂർണ്ണനായി കാണുവാൻവിശ്വാസത്തിന്നന്ത്യമായ രക്ഷ പ്രാപിപ്പാൻവല്ലഭനേ നീ തുണ ചെയ്തീടണ;- ദൈവ…രോഗത്താൽ മനം കലങ്ങും നേരത്തുംകൺകൾ നിങ്കലേക്കു ഞാൻ ഉയർത്തീടുംനിൻ വചനത്താലെന്നെ സൗഖ്യമാക്കിയകാരുണ്യത്തെ ഓർത്തു എന്നും പാടും ഞാൻ;- ദൈവ…
Read Moreദൈവത്തിന്റെ കുഞ്ഞാടെ നിൻ
ദൈവത്തിന്റെ കുഞ്ഞാടെ നിൻ പുണ്യരക്തംപാപ ശുദ്ധിയ്ക്കുള്ള ഉറവയെആഴമേറും കുഴിയിൽ വീണതാംകുഴഞ്ഞ ചേറ്റിൽ കിടന്നതാംഏഴയാം എന്നെ നീ വീണ്ടെടുത്തുവീഴാതെ പാറമേൽ ഉറപ്പിച്ചുഇത്രമാത്രം എന്നെ സ്നേഹിച്ചതാംകര്ർത്താവേ നിന്നെ ഞാൻ സ്നേഹിക്കുമേമാത്രതോറും നിന്നെ വാഴ്ത്തീടുമെകീർത്തിക്കും ഘോഷിക്കും നിൻ സ്നേഹത്തെ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഞാൻ നിന്നെ കൈവിടുമോ ഒരു നാളും
- ആരിലും ആരാധ്യൻ നീ
- യഹോവ എന്റെ ജീവൻ ബലം
- നിൻ സ്നേഹം ഞാൻ രുചിച്ചു
- കണ്ണിൻ മണിപോൽ എന്നെ കരുതും

