ദേവാധി ദേവസുതാ യാഹാം ശാശ്വത
ദേവാധി ദേവസുതാ യാഹാം ശാശ്വതനെ നിൻദാസരിൽ വൻകൃപ പകർന്നിടുവാൻവാഴ്ത്തി പുകഴ്ത്തിടുന്നേആശ്രിതർക്കഭയം അരുളുന്നോനേആലംബം നീ മാത്രമേആഴിയിൻ അലകൾപോൽ പകർന്നീടുകഅളവറ്റ സ്നേഹമെന്നിൽ;-വാനം ഭൂവാക്കിനാൽ ചമച്ചവനെവാക്കുമാറാത്തവനെവാഗ്ദത്തം എനിക്കായ് തന്നവനേ-ഞാൻവാഞ്ഛയായ് കാത്തിടുന്നേ;-ആരെ വിശ്വസിച്ചതെന്നറിയുന്നു-ഞാൻഅവനെന്‍റെ ഉപനിധിയേഅന്ത്യം വരെ എന്നെ കാത്തിടുവാൻഅവൻ മതിയായവനെ;-കഷ്ടങ്ങൾ അടിക്കടി ഏറിടിലുംകലങ്ങാതെ നിന്നീടുവാൻകഴുകുപോൽ പുതുബലം ധരിച്ചീടുവാൻ-അവൻ കരങ്ങളിൽ താണിരിക്കാം;-വാഗ്ദത്തം അഖിലവും നിറവേറുന്നേവരവിൻ നാൾ അടുത്തിടുന്നേവാഞ്ഛയോടവനായ് കാത്തിടുന്നോർഅന്നു വിൺപുരം പൂകിടുമേ;-
Read Moreദുഃഖത്തിന്‍റെ പാനപാത്രം കർത്താവെ
ദുഃഖത്തിന്‍റെ പാനപാത്രം കർത്താവെന്‍റെ കൈയ്യിൽ തന്നാൽസന്തോഷത്തോടതുവാങ്ങി ഹല്ലേലുയ്യ പാടീടും ഞാൻ;-ദോഷമായിട്ടെന്നോടൊന്നും എന്‍റെ താതൻ ചെയ്കയില്ലഎന്നെ അവനടിച്ചാലും അവനെന്നെ സ്നേഹിക്കുന്നു;-കഷ്ടനഷ്ടമേറി വന്നാൽ ഭാഗ്യവാനായ് തീരുന്നു ഞാൻകഷ്ടമേറ്റ കർത്താവോടു കൂട്ടാളിയായ് തീരുന്നു ഞാൻ;-ലോക സൗഖ്യമെന്തുതരും ആത്മക്ലേശമതിൻ ഫലംസൗഭാഗ്യമുള്ളാത്മജീവൻ കഷ്ടതയിൽ വർദ്ധിക്കുന്നു;-ജീവനത്തിൻ വമ്പു വേണ്ടാ കാഴ്ചയുടെ ശോഭ വേണ്ടാകൂടാരത്തിൻ മുടിപോലെ ക്രൂശിൻ നിറം മാത്രം മതി;-ഉള്ളിലെനിക്കെന്തു സുഖം തേജസ്സേറും കെരൂബുകൾകൂടാരത്തിനകത്തുണ്ട് ഷെക്കീനായുമുണ്ടവിടെ;-ഭകത്മന്മാരാം സഹോദരർ വിളക്കുപോൽ കൂടെയുണ്ട്പ്രാർത്ഥനയിൻ ധൂപമുണ്ട് മേശമേലെന്നപ്പമുണ്ട്;-പ്രാകാരത്തിലെന്‍റെ മുമ്പിൽ യേശുവിനെ കാണുന്നു ഞാൻയാഗപീഠമവനത്രേ എന്നുമെന്‍റെ രക്ഷയവൻ;-ദിനം തോറും പുതുക്കുന്ന ശക്തിയെന്നിൽ […]
Read Moreദേവാദി ദേവ സുതൻ ദയയും
ദേവധി ദേവ സുതൻദയയും കൃപയും നിറഞ്ഞവൻപാരിൽ ഇതുപോൽ വേറാരുമില്ല കരുതുവാനായി കൈവിടാതെന്നുംപറവകൾക്കാഹാരം നൽകുവോനാം മറന്നിടാതെന്നെയും പോറ്റിടുമേപുകയുന്ന തിരികളെ കെടുത്താത്തവൻ തകർന്നയെൻ ഹൃദയത്തെ ബലമാക്കുമേകുരുടരിൻ കൺകളെ തുറന്നവനാം മുടന്തരെ നടത്തിയ വല്ലഭനാംവരുമവൻ പ്രതിഫലം തന്നിടുവാൻ ദുരിതങ്ങൾ തീർത്തെന്നെ ചേർത്തിടുവാൻ
Read Moreദൂരത്തായ് നില്ക്കല്ലേ യേശുവേ
ദൂരത്തായ് നില്ക്കല്ലേ യേശുവേ എൻ രക്ഷകാ ചാരത്തായണഞ്ഞെന്‍റെ ദുഃഖമെല്ലാമകറ്റണേദൂതരിൻ സാന്നിദ്ധ്യത്തിൽ ദൂതുമായ് ഇറങ്ങണേ വൈരിയിൻ നടുവിലായ് മേശ നീയൊരുക്കണേമോശമാമെൻ ജീവിതം നാശമാം ചേറ്റിൽ നിന്നും പാശമാം നിൻ സ്നേഹത്താൽ ക്രൂശിലെന്നെ മറക്കണേ എൻ ജഡത്തിൻ ബന്ധനം വിടുതലായി തീരുവാൻ നിന്നാത്മാവിൻ തൈലമായ് നിന്നീടണമേയെനിക്കായ്കൂട്ടിനാരും ഇല്ലേലും ലോകധനമില്ലേലും ബുദ്ധിക്കൊത്ത വൻ കാര്യം ചിത്തത്തിൽ വരാതെന്നെ നിൻ സാന്നിദ്ധ്യം എന്നിലേക്കന്നന്നു നിറക്കണേ ഇല്ലെങ്കിൽ ഞാൻ വിന്നനായ് തീർന്നിടും ഈ ഊഴിയിൽദൂരത്തായ് പോകല്ലേ ദൂതെനിക്കു തരാതിന്ന് ദൂതന്മാരെ കാവലായ് ദോഷിയെന്നെ കാക്കണേ […]
Read Moreദേവാധിദേവൻ നീ രാജാധിരാജൻ
ദേവാധി ദേവൻ നീ രാജാധിരാജൻദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻമന്നിലും വിണ്ണിലും ആരാധ്യനാം നീഉന്നതനന്ദനൻ നീ യോഗ്യനാംനീ എന്നും യോഗ്യൻ നീ എന്നും യോഗ്യൻദൈവത്തിൻ കുഞ്ഞാടെ നീ യോഗ്യനാംസ്തോത്രംസ്തുതി ബഹുമാനങ്ങളെല്ലാംസ്വീകരിപ്പാനെന്നും നീ യോഗ്യനാംസ്വർഗ്ഗസുഖം വെടിഞ്ഞെൻ പാപം തീർപ്പാൻദൈവത്തിൻ കുഞ്ഞാടായ് ഭൂവിൽ വന്നുനീ അറുക്കപ്പെട്ടു നിൻ നിണം ചിന്തിവീണ്ടെടുത്തെന്നെയും നീ യോഗ്യനാം;-ക്രൂശിലാ കൂരിരുളിൽ ഏകനായിദൈവത്താൽ കൈവിടപ്പെട്ടവനായ് നീ സഹിച്ചു ദൈവ ക്രോധമതെല്ലാംഎൻ പാപം മൂലമായ് നീ യാഗമായ്;-പാതകർ മദ്ധ്യത്തിൽ പാതകനെപ്പോൽപാപമായ് തീർന്നു നീ ക്രൂശതിന്മേൽനീ മരിച്ചു എന്‍റെ പാപങ്ങൾ പോക്കിഎന്തൊരു സ്നേഹമെ […]
Read Moreദേവാധി ദേവനു സ്തോത്രം
ദേവാധി ദേവനു സ്തോത്രം ചെയ് വിൻരാജാധിരാജനെ സ്തുതിച്ചിടുവിൻഅവൻ ഏക രക്ഷകനല്ലോഅവൻ അത്ഭുതവാനല്ലോനാശകരമായ കുഴിയിൽ നിന്നെന്നെനാഥൻ വീണ്ടെടുത്തു കൃപയാലിതാഎന്നും പാടിടും എന്നും പാടിടുംഎന്നും പാടിടും എന്നെന്നുമേ(2);-നിന്‍റെ ദയ ജീവനെക്കാൾ നല്ലത്എന്‍റെ അധരങ്ങൾ നിന്നെ എന്നും സ്തുതിച്ചിടുംഎന്‍റെ ജീവകാലം എന്‍റെ ജീവകാലംഎന്‍റെ ജീവകാലം എന്നുമേ;-കാഹള നാദം വാനിൽ കേട്ടിടുംഎന്‍റെ കർത്തൻ വരവിങ്കൽ ആർത്തിടുംലോകം ഭ്രമിച്ചിടുമേ ഭൂമി നടുങ്ങിടുമേഞാൻ ഹല്ലേലുയ്യാ പാടുമേ;-എന്‍റെ രക്ഷകനാം യേശു നാഥനെഎന്‍റെ രക്ഷയും ജീവനും വെളിച്ചവുംഎന്‍റെ സങ്കേതവും എന്‍റെ കോട്ടയുമേഎന്‍റെ ആശ്രയും എന്നുമേ;-
Read Moreദേവജന സമാജമേ നിങ്ങളശേഷം
ദേവജന സമാജമേ നിങ്ങളശേഷംജീവനാഥനെ സ്തുതിപ്പിൻ ജീവനരുളും ദിവ്യജീവാമൃതമാം യേശു ദേവൻ നമ്മുടെ മദ്ധ്യേ മേവുന്നതു നിമിത്തംചാവിന്നവകാശത്തിൽ നിന്നതിദയയാൽ ദേവൻ ദത്താക്കിനാൻ നമ്മെശാപമകന്ന പുതു ഭൂവാനങ്ങളിൽ സദാമേവുന്നതിനായ് നിത്യജീവൻ നൽകിനാനവൻകല്ലുകളിൽ വരച്ചതാം ചാവിൻ ശുശ്രൂഷ യ്ക്കുള്ളിലിരുന്നയീ നമ്മെഅല്ലൽ കൂടാതെ തന്‍റെ തുല്യമില്ലാത്ത കൃപയ്ക്കുള്ളിൽ കടത്തി പുതുവുള്ളം നൽകിനാനവൻഏകാത്മസ്നാനം മൂലവും അത്രയുമല്ല ഏകാത്മപാനം വഴിയുംഏക ശരീരമായിട്ടേകി ഭവിച്ചതിനാൽഏക പൂപാനുഭോഗഭാഗികളായിതു നാംതാനേ കഴിച്ചൊരേകമാം ബലിയാൽ തന്‍റെ സൂനു സമുദയങ്ങളെഊനമകറ്റി നിത്യ വാനരാജ്യാവകാശസ്ഥാനമതിങ്കലാക്കീട്ടാനന്ദാമൃതമേകികർത്തൃനിർമ്മിതമായുള്ള പൊരുളാം ദിവ്യ സത്യകൂടാരമതിങ്കൽശുദ്ധ ശുശ്രൂഷകനാം നിത്യപുരോഹിതൻ താനത്യാദരം നമുക്കായദ്യാപി […]
Read Moreദൈവത്തിനു സ്തോത്രം
ദൈവത്തിനു സ്തോത്രം ചെയ്തീടുവീൻഅവൻ നല്ലവനല്ലോ ദയ എന്നുമുള്ളത്ഏകനായ് മഹാത്ഭുതങ്ങൾ ചെയ്തിടുന്നോനെഏകമായ് വണങ്ങി പാടിടാമെന്നുംതാൻ നല്ലവനല്ലോ ദയ എന്നുമുള്ളത്താൻ വല്ലഭനല്ലോ സ്തുതി എന്നുമവന്താനുന്നതനല്ലോ കൃപ ചെയ്തിടുമല്ലോതൻ സന്നിധിയിലെന്നും പ്രമോദമുണ്ടല്ലോജ്ഞാനത്തോടാകാശത്തെ വാർത്തെടുത്തവൻഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവൻജ്യോതി നൽകും സൂര്യചന്ദ്രതാരവൃന്ദത്തെമോടിയോടു വാനത്തിൽ തൂക്കിയവനാം;- താൻ…നീട്ടിയ ഭുജത്താൽ യിസ്രായേലിനെവീണ്ടെടുത്തു രക്ഷിച്ചാനന്ദം നൽകിചെങ്കടൽ പിളർന്നു തൻ ജനങ്ങളെതങ്ക നിലത്തൂടെ താൻ നടത്തിയേ;- താൻ…നീണ്ട മരുഭുവിൽ യാത്ര ചെയ്യുമ്പോൾവേണ്ടതെല്ലാം നൽകി ആദരിച്ചു താൻഇമ്പദേശം എന്നന്നേക്കുമവർക്കായ്അൻപോടവകാശം താനരുളിയേ;- താൻ…താഴ്ചയിൽ നമ്മെ ഓർത്താദരിച്ചല്ലോവീഴ്ചയെന്നിയേ കാത്തോമനിച്ചല്ലോവൈരിയിൻ കൈയിൽ നിന്നു വീണ്ടെടുത്തല്ലോധൈര്യമായ് നമുക്കും […]
Read Moreദൈവത്തിനു സ്തോത്രം ചെയ്തിടും
ദൈവത്തിനു സ്തോത്രം ചെയ്തിടുംഉപകാരങ്ങളോർത്തിടുംതൻ കൃപയിലെന്നും ചാരിടുംജീവന്നുള്ള കാലമെല്ലാം(2)നാഥൻ നടത്തിയ വഴികൾഞാനെന്നും ഓർത്തിടുംദേവൻ ചെയ്ത നന്മകൾഎന്നും പാടിടും(2) ദൈവത്തിനുനാഥൻ കരുതിയ ദിനങ്ങൾഞാനെന്നും ഓർത്തിടും(2)താതൻ ചെയ്ത വാഗ്ദത്തംഎന്നും പാടിടും (2) ദൈവത്തിനു
Read Moreദൈവത്തിനു സ്തേത്രം ഇന്നും
ദൈവത്തിനു സ്തോത്രം ദൈവത്തിനു സ്തോത്രംദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കുംകാൽവറിമലയിൽ ക്രൂശിൽ മരിച്ചൊരുരക്ഷകന്നു സ്തോത്രം ഇന്നുമെന്നേക്കുംപാപഭാരത്തിൽ നിന്നെന്നെ രക്ഷിച്ചൊരുദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കുംആത്മശക്തിയാലെന്നുള്ളം നിറച്ചൊരുദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കുംരോഗശയ്യയിലെൻ കൂടെയിരിക്കുന്നദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കുംക്ഷാമകാലത്തെന്നെ ക്ഷേമമായ് പോറ്റുന്നദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കുംദൃഷ്ടി എന്‍റെ മേൽ വെച്ചിഷ്ടമായ് നോക്കുന്നദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കുംഓരോനാളും എന്‍റെ ഭാരം ചുമക്കുന്ന ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കുംശത്രുക്കൾ മുമ്പാകെ മേശയൊരുക്കുന്നദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കുംവൻകൃപയിലെന്നെ ഇന്നയോളം കാത്തദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കുംകണ്ണുനീർ തൂകുമ്പോൾ മനസ്സലിയുന്നദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കുംപെറ്റതള്ളയേക്കാൾ ഉറ്റു സ്നേഹിക്കുന്നദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ദൈവമേ നിൻ സന്നിധിയിൽ
- ഓർക്കുന്നു നാഥാ അനുദിനവും നിന്നെ
- യേശു എന്നെ വീണ്ടെടുത്തവൻ
- പ്രിയനെ എന്നെ നിറെച്ചിടുക
- നുറുക്കമുള്ളോരു ഹൃദയവുമായ്

