Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ദൈവം നല്ലവൻ എനിക്കെന്നും

ദൈവം നല്ലവൻ എനിക്കെന്നും നല്ലവൻഎല്ലാം എന്‍റെ നന്മക്കായി ചെയ്തിടുന്നവൻയേശു നല്ലവൻ-നല്ലവൻദൈവം അറിയാതെ സംഭവിക്കില്ലൊന്നുമെആകയാൽ ആകുലം എനിക്കില്ല തെല്ലുമെ;- ദൈവം…അഗ്നിശോധന എന്നെ ശുദ്ധി ചെയ്യുന്നുമാലിന്യങ്ങൾ നീക്കി എന്‍റെ മൂല്യം കൂട്ടുന്നു;- ദൈവം…കഷ്ടനഷ്ടം ഏറിയ നേരം ചുറ്റും നോക്കി ഞാൻലോകം എന്നെ കൈവിട്ടെന്ന സത്യം കണ്ടു ഞാൻ;- ദൈവം…നഷ്ടത്തിന്മേൽ നഷ്ടം വന്നാൽ എന്തു ചെയ്യും ഞാൻനന്മക്കായി തീർക്കുന്നോനിൽ ആശ്രയിക്കും ഞാൻ;- ദൈവം…കൊള്ളില്ലെന്നു തള്ളിയ ഇടങ്ങളിൽ തന്നെമൂലക്കല്ലായ് മാറ്റി ദൈവം മാനിക്കും എന്നെ;- ദൈവം…

Read More 

ദൈവം നല്ലവൻ എന്നെന്നും നല്ലവൻ

ദൈവം നല്ലവൻ എന്നെന്നും നല്ലവൻഞാൻ രുചിച്ചറിഞ്ഞു പാടും ദൈവം നല്ലവൻഅവങ്കലേക്കു നോക്കിയോർ പ്രശോഭിതരായിആരും നിലനിൽക്കുകയില്ലവർക്കെതിരായിദൂതർ ഭക്തർ ചുറ്റും നിൽക്കും വൻമതിലായിദുഷ്ടർ പോകും കാറ്റു­പാറ്റിടും പതിരായി;- ദൈവം…വിണ്ഡലം ഭൂമണ്ഡലം നിർമ്മിക്കും മുന്നേഉണ്ടെനിക്കനാദിയായി ദൈവമായ്‌ തന്നേതലമുറകൾക്കാശ്രയമാം നല്ലവൻ തന്നേമറന്നിടാതെ കാത്തിടുന്നു നിത്യവും നമ്മെ;- ദൈവം…കഷ്ടതകൾ ശോധനകൾ നേരിടുമ്പോഴുംഇഷ്ടരായോർ വിട്ടകന്ന്‌ പോയിടുമ്പോഴുംനഷ്ടമല്ലതൊന്നും നിത്യ ദൈവസ്നേഹത്താൽനന്മയ്ക്കെന്നു വ്യാപരിക്കും എനിക്കവയെല്ലാം;- ദൈവം…എന്തുമെന്‍റെ ജീവിതത്തിൽ സംഭവിച്ചാലുംഎന്തിനെന്നകം കലങ്ങി ചോദിക്കില്ല ഞാൻനൊന്തൊഴുകും കണ്ണുനീർ തൻ പൊന്നു പാദത്തിൽചിന്തി ഞാൻ തുടർന്നു പാടും ദൈവം നല്ലവൻ;- ദൈവം…

Read More 

ദൈവം നമ്മുടെ സ​ങ്കേതം ബലം മാ

ദൈവം നമ്മുടെ സങ്കേതം ബലംമാ കഷ്ടകാലത്തിൽ സമീപസഹായംഭൂമി മുഴുവൻ മാറിയെന്നാലുംവൻ പർവ്വതങ്ങൾ സമുദ്രത്തിൽ വീണാലുംഅതിൻജലം ഇരച്ചു മുറ്റും കലങ്ങിയാലുംമല കുലുങ്ങിയാലും നാം ഭയപ്പെടില്ല;-ഒരു നദിയുണ്ട് അതിൻ നീർത്തോടുകൾഅത്യുന്നതന്‍റെ പരിശുദ്ധ നഗരത്തെസന്തോഷിപ്പിക്കും ദൈവമുണ്ടതിൻ മദ്ധ്യേഅതു കുലുങ്ങാതെ സഹായിക്കും പ്രഭാതം തോറും;-ജാതികൾ ക്രുദ്ധിച്ചു രാജ്യങ്ങൾ കുലുങ്ങിഅവൻ തന്‍റെ തിരുശബ്ദം കേൾപ്പ‍ിച്ചുഭൂമിയുരുകി യഹോവയുണ്ട് യാക്കോബിൻ ദൈവം നമുക്കേറ്റം ദുർഗമാകുന്നു;-വന്നു കാണുവിൻ യാഹിൻ പ്രവൃത്തികൾലോകത്തിലെത്ര ശൂന്യത വരുത്തിയിരിപ്പൂഭൂവിന്നറുതിവരെ യുദ്ധം നിർത്തൽ ചെയ്യുന്നുവില്ലുകുന്തം മുറുച്ചു രഥങ്ങൾ ചുട്ടെരിക്കുന്നു;-മിണ്ടാതിരുന്നു ദൈവം ഞാനെന്നറിവിൻഭൂവിൽ ജാതികളുടെയിടയിൽ ഉന്നതനാകുംസൈന്യങ്ങളുടെ യഹോവയുണ്ട്യാക്കോബിൻ […]

Read More 

ദൈവകൃപയുടെ അത്യന്ത ശക്തി

ദൈവകൃപയുടെ അത്യന്ത ശക്തിസകലനുകത്തെയും തകർക്കുന്ന ശക്തിപരിശുദ്ധാത്മാവിൻ അത്ഭുത ശക്തിഎന്നിൽ പകരൂ എന്നിൽ നിറയ്ക്കൂനിറയട്ടെ കൊമ്പുകളിൽ പരിശുദ്ധമാം തൈലംഉയരട്ടെ ആരാധനാ സൗരഭ്യവാസനയായ്;-ഉണരട്ടെ ദൈവസഭ സ്വർഗ്ഗീയ വിളികൾക്കായ്തുളുമ്പട്ടെ കൊമ്പുകളിൽ അഭിഷേകത്തിൻ തൈലം;-ഉണരുക ഒരുങ്ങിടുക ധൈര്യമായ് പുറപ്പെടുകആത്മാവിൻ അഭിഷേകത്താൽ തൈലകൊമ്പുകളുയർന്നിടട്ടെ;-

Read More 

ദൈവം ന്യായാധിപൻ

ദൈവം ന്യായാധിപൻ അവൻ നീതിയോടെ വാഴുമേതനിക്കായ് കാത്തിരിക്കും ശുദ്ധരെ എല്ലാം തന്നോടു കൂടെ ചേർക്കുമേഅവൻ താൻ അവർ തൻ കൺകളിൽ നിന്നുംകണ്ണുനീർ തുടച്ചീടുമേ(2)ദുഃഖവും നെടുവീർപ്പും ഓടിപ്പോകുമേ അവർക്കെന്നെന്നും നിത്യനന്ദം ഉദിക്കുമേ (2);- ദൈവം…ഭൂവിൽ അവർ വസിച്ചിടുമേ അവർ നീതിയോടു വാഴുമേ(2)തൻ വിശുദ്ധരെല്ലാരും ഒന്നു ചേർന്നിടുമേതന്നോടുകൂടി നിത്യം ആനന്ദിക്കുമേ (2);- ദൈവം…

Read More 

ദൈവകുഞ്ഞാടു യോഗ്യൻ താൻ

ദൈവകുഞ്ഞാടു യോഗ്യൻ താൻ ദൈവകുഞ്ഞാടു യോഗ്യൻ താൻസർവ്വ സ്തുതി ബഹുമാനങ്ങൾക്കും ദൈവകുഞ്ഞാടു യോഗ്യൻ താൻവീണുവണങ്ങുവിൻ വാഴ്ത്തി സ്തുതിക്കുവിൻവീരനാം രാജൻ താൻ എഴുന്നള്ളീടുന്നുവീര്യഭുജമുള്ളോൻ പാപഹരൻ ക്രിസ്തുവീണ്ടെടുത്തെന്നെയും തൻ മകനാക്കിയേ;- ദൈവ…നീ അറുക്കപ്പെട്ടു നിൻ രുധിരത്തിനാൽകുശവൻ നിലം വാങ്ങി പുതുപാത്രസൃഷ്ടിക്കായ് മണ്മയ പാത്രങ്ങളെ വിണ്മയമാക്കുവാൻചക്രത്തിന്മേൽ ദിനവും കുശവൻ പണിയുന്നു;- ദൈവ…മരണ പാതാളത്തെ തകർത്തു ക്രൂശിന്മേൽപുനരുത്ഥാനത്തെ ദാനമായ് നൽകിവാഴ്ചകളെയും അധികാരങ്ങളെയുംആയുധം വെയ്പ്പിച്ചു ജയഘോഷം മുഴക്കി;- ദൈവ…ദൈവസിംഹാസനം ന്യായവിധിക്കൊരുങ്ങിപുസ്തകം തുറപ്പാൻ പുത്രനെഴുന്നള്ളിമൂവുലകും നടുങ്ങി മൂപ്പന്മാരോ വണങ്ങി പൊൻകിരീടങ്ങളെ പാദത്തിലർപ്പിച്ചു;- ദൈവ…സർവ്വ രാജാക്കളും മഹത്തുക്കളുമെല്ലാംഓടിയൊളിക്കും […]

Read More 

ദൈവം ഒരു വഴി തുറന്നാൽ

ദൈവം ഒരു വഴി തുറന്നാൽഅടപ്പാൻ ആർക്കുണ്ടധികാരംദൈവം ഒരു വഴി അടച്ചാൽതുറപ്പാൻ ആർക്കുണ്ടധികാരംഅവൻ ഭുജം നീട്ടും ആർ മടക്കീടുംതാൻ നിർണ്ണയിക്കും ആർ മറികടക്കുംഅത്യുന്നതൻ അത്യുന്നതൻഅത്ഭുതവാനാണെൻ ദൈവം(2)മരുഭൂവിൽ വഴി ഒരുക്കുംപെരുവെള്ളത്തിൽ പാതയുംതൻ ജനത്തെ ചെങ്കടലിൽപാതയൊരുക്കി കടത്തിയോൻ(2);-വനിലെ പറവകൾക്കുംകാട്ടിലെ മൃഗങ്ങൾക്കതുംവേണ്ടതെല്ലാം നല്കിടുന്നോൻതന്മക്കൾക്കായും കരുതിടും(2);-തന്നിലങ്ങാശ്രയിപ്പോർഒരുനാളും കുലുങ്ങുകില്ലതൻ ദയായാൽ പരിപാലിക്കുംവാക്കുമാറാത്തോൻ കൂടിരിക്കും(2);-

Read More 

ദൈവം ചെയ്ത നന്മകൾ ഓർക്കുമ്പോൾ

ദൈവം ചെയ്ത നന്മകൾ ഓർക്കുമ്പോൾ ദൈവം തന്ന ദാനം എല്ലാം ഓർക്കുമ്പോൾ ദൈവം എന്നെ വീണ്ടെടുത്തത് ഓർക്കുമ്പോൾ മറക്കുമോ ആ വൻ കൃപാ ഞാൻ ഇനീംഇല്ലാ ഇല്ല ഞാൻ ഇല്ലാ ഇനീംമറക്കുകില്ലാ ഒരിക്കലുംതേടിവന്നവൻ എന്നെ കോരി എടുത്തുകുപ്പയിൽ നിന്ന് ഉയർത്തിയല്ലോ (2)യേശു എത്ര നല്ലവൻ എന്നുമേയേശു മത്രം വല്ലഭവൻ എന്നുമേയേശുവിൻ സ്നേഹം എത്ര ആഴമേയേശു എന്‍റെ രക്ഷൻ എന്നുമേ;- ഇല്ലാ…കാരിരുമ്പിൻ ആണിയേറ്റു എനിക്കായ്ഘോരമായ് ക്രൂശിലേറി എനിക്കായ്ക്രൂരമായ് ശിക്ഷയേറ്റു എനിക്കായ്വേദന സഹിച്ചതെന്‍റെ രക്ഷക്കായ്;- ഇല്ലാ…

Read More 

ദൈവം സകലവും നന്മയ്ക്കായി

ദൈവം സകലവും നന്മയ്ക്കായി ചെയ്യുന്നുഭക്തന്മാരിഹെയെന്തിന്നലയുന്നു വലയുന്നുഞാനോ ഇതേവരെ ദൈവമാം പിതാവിന്‍റെകൈകളിൽ രുചിച്ചതിൽ തിന്മയായൊന്നുമില്ലശിക്ഷയായി പലതെന്മേൽ വന്നു ഞാനറിയുന്നുരക്ഷകനടയന്മേൽ പക്ഷമായി ചെയ്തതെല്ലാംസങ്കടം ബഹുവിധം സാധു ഞാൻ രുചിച്ചതിൽതൻ കൃപയളവെന്യേ അനുഗ്രഹ നിറവേകിഎത്രനല്ലുടയവൻ കൃമിയാമടിയന്മേൽഇത്ര മാ ദയ തോന്നാനോർക്കുകിലൊന്നുമില്ലസ്വർഗമേനിക്കായി തൻ പുത്രനിൽ നൽകിയദത്തവകാശമോർത്തെൻ കർത്താവെ വണങ്ങുന്നുഇമ്മാനുവേലിന്‍റെ ചിറകുകൾ വിടരുന്നഅമ്മഹാ ഭാഗ്യദേശത്തടിയാനെയോർക്കണേ

Read More 

ദൈവം ചെയ്ത നന്മകൾ ഓർത്താൽ

ദൈവം ചെയ്ത നന്മകൾഓർത്താൽ എത്ര അത്ഭുതംഎൻ നാവാൽ വർണ്യമല്ലത്പാടും എൻ ജീവനാളെല്ലാം(2)ഭാരങ്ങളാലെൻ ജീവിതംഈ പാരിൽ വൻ ഭീതിയാകുമ്പോൾ;എൻ ഭാരങ്ങൾ തോളിലേറ്റവൻ- യേശുമാത്രമെൻ രക്ഷകനവൻ(2);- ദൈവം…സ്വന്ത സോദരർ ബന്ധുമിത്രങ്ങൾശത്രുവായിടും പാരിൽ പോരിനാൽ;കൂട്ടു സ്നേഹിതൻ യേശുവുള്ളതാൽ-ക്ലേശമില്ലിനി ലേശമെന്നിലായ്(2);- ദൈവം…

Read More