Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ദൈവം എന്നും വാണിടുന്നു

ദൈവം എന്നും വാണിടുന്നുതൻ ശക്തിയാൽ ജീവിക്കും നാംഉന്നതൻ ദൈവത്തെ വിളിച്ചിടുമ്പോൾസകലവും ചെയ്യുന്നു നമുക്കുവേണ്ടികൈനീട്ടി നമ്മ രക്ഷിക്കുംഅയയ്ക്കുന്നു തൻ ദയ വിശ്വസ്തത;-ഭാരങ്ങൾ കർത്തൻമേൽ വെച്ചുകൊൾകതൻ സ്നേഹം നമ്മെ പരിപാലിക്കുംകുലുങ്ങിപ്പോകാൻ തൻ മക്കളെഒരിക്കലും നാഥൻ വിടുകയില്ല;- ആശ്രയിക്കാം എന്നും അവനിൽത്തന്നെപുകഴ്ത്താം ദൈവവചനമെന്നുംഭയപ്പെടേണ്ടാ തെല്ലും ജഡത്തിനൊന്നുംചെയ്വാനൊരിക്കലും കഴികയില്ല;-അവനെന്‍റെ കരങ്ങളെ പിടിച്ചിടുന്നുനടത്തുന്നു എന്നെ തന്‍റെ ചിന്തയാൽപിന്നെത്തേതിൽ സ്വീകരിക്കുംആമോദമോടെ തൻ സന്നിധേ;-

Read More 

ദൈവം എഴുന്നേൽക്കുന്നു

ദൈവം എഴുന്നേൽക്കുന്നുമക്കൾക്കായ് ഇറങ്ങീടുന്നുപലവിധമാം പ്രതികൂലങ്ങൾപലവഴിയായ് ചിതറീടുന്നുതോൽക്കില്ല നമ്മൾ ജയവീരർ നമ്മൾദൈവത്തിൻ മക്കൾ നമ്മൾസത്യം അരക്കച്ചയാക്കുകനീതിയെ കവചമാക്കുകരക്ഷശിരസ്ത്രം പരിചയക്കുകക്ഷയെ ശിരസ്ത്രമാക്കുക;- തോൽ…വചനമെന്ന വാളെടുക്കുകവിശുദ്ധിയെ ധരിച്ചു കൊള്ളുകഭൂമിയിൻ അറ്റത്തോളംസുവിശേഷം ഘോഷിക്കുക;- തോൽ…വിശ്വാസപ്പോരാണിതുതളരാതെ മുന്നേറണംപോരാട്ടം ജയിച്ചിടുമ്പോൾപ്രതിഫലം പ്രാപിക്കും നാം;- തോൽ…

Read More 

ദൈവം കരുതും നിനക്കായ് ശ്രഷ്ഠ

ദൈവം കരുതും നിനക്കായ് ശ്രഷ്ഠ വഴികൾഭരമേൽപ്പിച്ചിടുക മനമേ നിൻ നിനവുകളെ(2)കർത്തൻ തണലായ് നിന്നിടും നിന്‍റെ ഏകാന്ത വഴികളിൽനീരുറവകൾ തുറന്നിടും നിന്‍റെദാഹം ശമിപ്പിപ്പാൻപകൽ മേഘ സ്തംഭമായ്രാത്രിയിൽ അഗ്നിത്തൂണാമായ്(2);- ദൈവം…ഒരു നല്ല ഇടയാനായ്അവൻ നടത്തും അനുദിനംദൈവം കാവലായ് നിന്നിടുംനിന്‍റെ ഏകാന്ത വഴികളിൽജയവീരൻ നായകൻആശ്രയ സങ്കേതമായ്(2);- ദൈവം…

Read More 

ദൈവം കരുതും വഴികളെ

ദൈവം കരുതും വഴികളെ ഓർത്താൽദൈവം ഒരുക്കും നന്മകൾ ഓർത്താൽ;നന്ദിയോടെ പാടിടും ഞാൻഎന്നുമെന്നും പുകഴ്ത്തിടും ഞാൻ (2)ആത്മ രക്ഷയെ നൽകിയതോർത്താൽനിത്യ ശിക്ഷയെ മാറ്റിയതോർത്താൽ (2)സത്യ സാക്ഷി ആയിടും ഞാൻസത്യ പാത കാട്ടിടും ഞാൻ (2);- ദൈവം…ആത്മ ശക്തിയെ നൽകിയതോര്ർത്താൽഘോര ശത്രുവെ തകർത്തതും ഓർത്താൽ (2)ശക്തിയോടെ പാടിടും ഞാൻമോദമോടെ ആർത്തിടും ഞാൻ (2);- ദൈവം…ആത്മ സന്തോഷമേകിയതോത്താൽഅളവറ്റ നിൻ കാരുണ്യമോർത്താൽ (2)നൃത്തത്തോടെ പാടിടും ഞാൻഎല്ലാ നാളും ഘോഷിക്കും ഞാൻ (2);- ദൈവം…

Read More 

ദൈവം നല്ലവൻ എനിക്കെന്നും

ദൈവം നല്ലവൻ എനിക്കെന്നും നല്ലവൻഎല്ലാം എന്‍റെ നന്മക്കായി ചെയ്തിടുന്നവൻയേശു നല്ലവൻ-നല്ലവൻദൈവം അറിയാതെ സംഭവിക്കില്ലൊന്നുമെആകയാൽ ആകുലം എനിക്കില്ല തെല്ലുമെ;- ദൈവം…അഗ്നിശോധന എന്നെ ശുദ്ധി ചെയ്യുന്നുമാലിന്യങ്ങൾ നീക്കി എന്‍റെ മൂല്യം കൂട്ടുന്നു;- ദൈവം…കഷ്ടനഷ്ടം ഏറിയ നേരം ചുറ്റും നോക്കി ഞാൻലോകം എന്നെ കൈവിട്ടെന്ന സത്യം കണ്ടു ഞാൻ;- ദൈവം…നഷ്ടത്തിന്മേൽ നഷ്ടം വന്നാൽ എന്തു ചെയ്യും ഞാൻനന്മക്കായി തീർക്കുന്നോനിൽ ആശ്രയിക്കും ഞാൻ;- ദൈവം…കൊള്ളില്ലെന്നു തള്ളിയ ഇടങ്ങളിൽ തന്നെമൂലക്കല്ലായ് മാറ്റി ദൈവം മാനിക്കും എന്നെ;- ദൈവം…

Read More 

ദൈവം നല്ലവൻ എന്നെന്നും നല്ലവൻ

ദൈവം നല്ലവൻ എന്നെന്നും നല്ലവൻഞാൻ രുചിച്ചറിഞ്ഞു പാടും ദൈവം നല്ലവൻഅവങ്കലേക്കു നോക്കിയോർ പ്രശോഭിതരായിആരും നിലനിൽക്കുകയില്ലവർക്കെതിരായിദൂതർ ഭക്തർ ചുറ്റും നിൽക്കും വൻമതിലായിദുഷ്ടർ പോകും കാറ്റു­പാറ്റിടും പതിരായി;- ദൈവം…വിണ്ഡലം ഭൂമണ്ഡലം നിർമ്മിക്കും മുന്നേഉണ്ടെനിക്കനാദിയായി ദൈവമായ്‌ തന്നേതലമുറകൾക്കാശ്രയമാം നല്ലവൻ തന്നേമറന്നിടാതെ കാത്തിടുന്നു നിത്യവും നമ്മെ;- ദൈവം…കഷ്ടതകൾ ശോധനകൾ നേരിടുമ്പോഴുംഇഷ്ടരായോർ വിട്ടകന്ന്‌ പോയിടുമ്പോഴുംനഷ്ടമല്ലതൊന്നും നിത്യ ദൈവസ്നേഹത്താൽനന്മയ്ക്കെന്നു വ്യാപരിക്കും എനിക്കവയെല്ലാം;- ദൈവം…എന്തുമെന്‍റെ ജീവിതത്തിൽ സംഭവിച്ചാലുംഎന്തിനെന്നകം കലങ്ങി ചോദിക്കില്ല ഞാൻനൊന്തൊഴുകും കണ്ണുനീർ തൻ പൊന്നു പാദത്തിൽചിന്തി ഞാൻ തുടർന്നു പാടും ദൈവം നല്ലവൻ;- ദൈവം…

Read More 

ദൈവം നമ്മുടെ സ​ങ്കേതം ബലം മാ

ദൈവം നമ്മുടെ സങ്കേതം ബലംമാ കഷ്ടകാലത്തിൽ സമീപസഹായംഭൂമി മുഴുവൻ മാറിയെന്നാലുംവൻ പർവ്വതങ്ങൾ സമുദ്രത്തിൽ വീണാലുംഅതിൻജലം ഇരച്ചു മുറ്റും കലങ്ങിയാലുംമല കുലുങ്ങിയാലും നാം ഭയപ്പെടില്ല;-ഒരു നദിയുണ്ട് അതിൻ നീർത്തോടുകൾഅത്യുന്നതന്‍റെ പരിശുദ്ധ നഗരത്തെസന്തോഷിപ്പിക്കും ദൈവമുണ്ടതിൻ മദ്ധ്യേഅതു കുലുങ്ങാതെ സഹായിക്കും പ്രഭാതം തോറും;-ജാതികൾ ക്രുദ്ധിച്ചു രാജ്യങ്ങൾ കുലുങ്ങിഅവൻ തന്‍റെ തിരുശബ്ദം കേൾപ്പ‍ിച്ചുഭൂമിയുരുകി യഹോവയുണ്ട് യാക്കോബിൻ ദൈവം നമുക്കേറ്റം ദുർഗമാകുന്നു;-വന്നു കാണുവിൻ യാഹിൻ പ്രവൃത്തികൾലോകത്തിലെത്ര ശൂന്യത വരുത്തിയിരിപ്പൂഭൂവിന്നറുതിവരെ യുദ്ധം നിർത്തൽ ചെയ്യുന്നുവില്ലുകുന്തം മുറുച്ചു രഥങ്ങൾ ചുട്ടെരിക്കുന്നു;-മിണ്ടാതിരുന്നു ദൈവം ഞാനെന്നറിവിൻഭൂവിൽ ജാതികളുടെയിടയിൽ ഉന്നതനാകുംസൈന്യങ്ങളുടെ യഹോവയുണ്ട്യാക്കോബിൻ […]

Read More 

ദൈവ പൈതലായ് ഞാൻ ജീവിക്കും

ദൈവപൈതലായ് ഞാൻ ജീവിക്കുംനല്ല പൈതലായ് ഞാൻ ജീവിക്കുംമമ്മി എന്നെ ഓർത്തിനി കരയില്ലഡാഡി എന്നെ ഓർത്തിനി തേങ്ങുകയില്ലഎന്നും പ്രാർത്ഥിക്കും ഞാൻ വചനം വായിക്കും ഞാൻഎന്നും പ്രാർത്ഥിക്കും ഞാൻ വചനം വായിക്കും ഞാൻപാപം ചെയ്യാനിനി പോവുകയില്ലതെറ്റായ കൂട്ടുകെട്ടിൽ ചേരുകയില്ലടി.വി.ക്കും നെറ്റിനും ഞാൻ അടിമയാകില്ലദുഃശ്ശീലങ്ങള്‍ക്കൊന്നിനും അടിമയാകില്ല;- ലളിതമായ ജീവിതം ശീലിക്കും ഞാൻകഠിനമായിത്തന്നെ അധ്വാനിക്കും ഞാൻഅന്നന്നുള്ളതെല്ലാം പഠിച്ചു തീർക്കും ഞാൻകൃത്യസമയത്തെന്‍റെ ജോലി ചെയ്തുതീർക്കും ഞാൻ;-എല്ലാവർക്കും മാതൃകയായ് ജീവിക്കും ഞാൻഎല്ലാരെയും നല്ലപോൽ ബഹുമാനിക്കും ഞാൻഡാഡിയെയും മമ്മിയെയും അനുസരിക്കും ഞാൻഅനുഗ്രഹിക്കപ്പെട്ട ഭാവി പ്രാപിക്കും ഞാൻ

Read More 

ദൈവപിതാവേ അങ്ങയെ ഞാൻ

ദൈവപിതാവേ അങ്ങയെ ഞാൻആരാധിക്കുന്നു സ്തുതിക്കുന്നുജീവനും എന്‍റെ സർവ്വസ്വവുംനിൻ മുമ്പിലണച്ചു കുമ്പിടുന്നുയേശുവേ നാഥാ അങ്ങയെ ഞാൻആരാധിക്കുന്നു സ്തുതിക്കുന്നുപാവനാത്മാവേ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു————-ഹേ സ്വർഗ്ഗിയ പിതാ ഹോ ധന്യവാദ് ഹോ തേരി സ്തുതി ആരാധനാ(2)കർത്താ സമർപ്പൺ ആത്മാ ഔർ ജീവൻതേരി ആരാധനാ മേം തൻ മൻ ധൻ (2)മേരേ മശിഹാ ഹോ ധന്യവാദ്ഹോ തേരി സ്തുതി ആരാധനാ(2)കർത്താ സമർപ്പൺ ആത്മാ ഔർ ജീവൻതേരി ആരാധനാ മേം തൻ മൻ ധൻ (2)ഹേ പവിത്രാ ആത്മാ ഹോ ധന്യവാദ്ഹോ തെരി […]

Read More 

ദൈവപിതാവെ എന്നുടെ താതൻ നീ

ദൈവപിതാവെ എന്നുടെ താതൻ നീദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻനന്ദിയാൽ വണങ്ങും തിരുമുമ്പിൽ ഇന്നേരംഎന്നുമെന്നും നീ ആരാധ്യനാംനീ പരിശുദ്ധൻ നീ എന്നും സ്തുത്യൻദൈവമെ നീ മാത്രം യോഗ്യനായ്ആരാധനയും സ്തുതി ബഹുമാനവുംസ്വീകരിപ്പാൻ എന്നും നീ യോഗ്യനാംയേശുനാഥാ എൻ കർത്തനാം രക്ഷകൻ നീദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻനന്ദിയാൽ വണങ്ങും തിരുമുമ്പിൽ ഇന്നേരംഎന്നുമെന്നും നീ ആരാധ്യനാം;-പാവനാത്മാവേ ആശ്വാസപ്രദൻ നീദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻനന്ദിയാൽ വണങ്ങും തിരുമുമ്പിൽ ഇന്നേരംഎന്നുമെന്നും നീ ആരാധ്യനാം;-

Read More