അനുതാപമുതിരും ഹൃദയമതിൻ
അനുതാപമുതിരും ഹൃദയമതിൻയാചനകേട്ടിടും സ്വർഗതാതാകണ്ണുനീർ തൂകിടും അടിയരിൻ പ്രാർത്ഥനകേൾക്കാതെ പോകരുതേനാഥാ-കേൾക്കാതെ പോകരുതേതളരുന്ന നേരം നിൻ പാദാന്തികെആശ്രയം തേടുവാൻ അണഞ്ഞിടുന്നുകാൽവറിനാഥാ നീ ചിന്തിയ രക്തമെൻപാപക്കറകളെ തുടച്ചുവല്ലോ;- അനുതാപ…വഴിയേതെന്നറിയാതെ ഉഴറിയപ്പോൾവഴികാട്ടിയായി നീ വന്നുവല്ലോഇടയനായ് നടന്നു നീ എൻ വഴിത്താരയിൽകാലിനു ദീപമാം വചനമതായ്;- അനുതാപ…നിരാശയെൻ ജീവിത നിനവുകളിൽകണ്ണീരിൻ ചാലുകൾ തീർത്ത നേരംമരണത്തെ ജയിച്ചുയിർപൂണ്ട നാഥാ നിൻവരവിനായ് ഭൂവിതിൽ മരുവിടുന്നു;- അനുതാപ…
Read Moreഅന്യനായ എന്നെ യേശു
അന്യനായ എന്നെ യേശു കാനനത്തിൽ തിരക്കികൂട്ടം വിട്ടു പോയ എന്നെ വീണ്ടും അവൻ വരുത്തിദയയോടെ (2) അവൻ വീണ്ടും വരുത്തിസിംഹ വായിൽ പെട്ടുപോയ എന്നെ അവൻ അറിഞ്ഞുതന്‍റെ ജീവൻ ഗണിക്കാതെ ഓടിവന്നു രക്ഷിച്ചുദയയോടെ (2) ഓടിവന്നു രക്ഷിച്ചുപ്രിയപ്പെട്ട സോദരരെസ്നേഹം ഉണ്ടോ ഇതുപോൽപ്രിയം ഇതിനൊപ്പം എങ്ങുംകാണുകയില്ല നിശ്ചയംമററാരിലും (2) കാണുകയില്ല നിശ്ചയംഇന്നു മുതൽ യേശുനാഥൻ എന്‍റെ രക്ഷിതാവുതാൻതന്‍റെ സ്തുതി സർവ്വരോടുംആർത്തു ഘോഷിച്ചീടും ഞാൻഎന്നന്നേക്കും (2) ആർത്തു ഘോഷിച്ചീടും ഞാൻ
Read Moreഅന്യോന്യം സ്നേഹിക്കുവിൻ
അന്യോന്യം സ്നേഹിക്കുവിൻ നിങ്ങൾ അന്യോന്യം സ്നേഹിക്കുവിൻ സ്നേഹിച്ചു ജീവൻ തന്നവൻ നാഥൻസ്നേഹമായോതുന്നിതാ അന്യർ തൻ ദുഃഖത്തിൽപങ്കു-ചേർന്നിടണം ആർദ്രത കാട്ടിടണം ഉള്ളതി ൽപങ്കു നാം അഗതികൾക്കായ് അറിഞ്ഞു നല്കേിണം മടിച്ചിടാതെ;-ദൈവത്തിൻ നൽസ്നേഹം ഉള്ളി-ലുള്ളാരുമേ ആരോടും കോപിക്കില്ലഎല്ലാം സഹിക്കുവാൻ ക്ഷമിച്ചിടുവാൻശ്രീയേശു നമ്മോടോതിയല്ലോ;-അയല്ക്കാരെ നമ്മൾ സ്നേഹിക്കാ-തെങ്ങനെ ദൈവത്തെ സ്നേഹിച്ചിടും?ക്രിസ്തുവിൻ താഴ്മ നാം ധരിച്ചിടണംഎളിയവരെയാദരിച്ചിടണം;-
Read Moreഅപ്പാ നീ ആശ്രയം ഇപ്പാരിലേഴ
അപ്പാ നീ ആശ്രയം ഇപ്പാരിലേഴയ്ക്കുകൈപ്പേറിടുന്നിതാ ജീവിതംകാടുണ്ടു പക്ഷിക്കു സ്വൈര്യമായ് വാഴുവാൻവീടില്ലെനിക്കിഹേ-നിത്യമായ്സ്വർപ്പുരിയിൽ നിത്യവീടഹോ;-അപ്പനും അമ്മയും തള്ളിക്കളഞ്ഞാലുംതള്ളാതെ പോറ്റുന്നോ-രപ്പനേഅന്തികെ അണച്ചീടെന്നെ നീ;-മിസ്രയിം വിട്ടോടി മിദ്യാനിൽ പാർത്തതാംമോശെയ്ക്കു സങ്കേതമായോനേ അന്തികെ അണച്ചീടെന്നെ നീ;-സ്വന്തസഹോദരർ തള്ളിക്കളഞ്ഞതാംയോസേഫിൻ കൂടെയിരുന്നോനെഅന്തികെ അണച്ചീടെന്നെ നീ;-കൂട്ടുകുടുംബക്കാർ തള്ളിക്കളഞ്ഞാലുംതള്ളാതെ പോറ്റുന്നോരപ്പനെതൃപ്പാദം-പണിയുന്നേഴ ഞാൻ;-
Read Moreഅപ്പാ ഞാൻ നിന്നെ നോക്കുന്നു
അപ്പാ ഞാൻ നിന്നെ നോക്കുന്നുഅൻപേ ഞാൻ നിന്നെ സ്തുതിക്കുന്നുനീയേ എൻവഴി നീയേ എൻ സത്യംനീ എന്‍റെ ജീവനല്ലേ;- അപ്പാഅപ്പനും നീയേ അമ്മയും നീയേഞാൻ നിന്‍റെ കുഞ്ഞാണല്ലോ;- അപ്പാജീവനീരറ്റു നീയേതാനല്ലോനിന്നിൽ എൻ ദാഹം തീർത്തു;- അപ്പാ
Read Moreഅപ്പാ യേശു അപ്പാ അങ്ങേ
അപ്പാ യേശു അപ്പാഅങ്ങേയെനിക്ക് ഏറെ ഇഷ്ടമാ അപ്പാ യേശു അപ്പാ നിൻ വഴികളിൽ ഞാൻ നടന്നീടാംഹൃദയത്തിൻ വാതിൽ ഞാൻ തുറന്നു യേശു എന്നുള്ളിൽ വസിച്ചീടുവാൻ(2)പാപിയായ് ഞാൻ ജീവിക്കില്ല അങ്ങേയെനിക്കു എറെ ഇഷ്ടമാ(2);- അപ്പാ…അപ്പൻ എന്നെ ശാസിച്ചാൽ അത് നല്ലതിനായ്രൂപാന്തരം വരും അതു നിച്ഛയം(2)ഭാരമുള്ളിൽ ലേശമില്ലഎന്നെ അപ്പന് എറെ ഇഷ്ടമാ(2) ;- അപ്പാ…
Read Moreഅപ്പം നുറുക്കീടുമ്പോൾ
അപ്പം നുറുക്കീടുമ്പോൾനിനയ്ക്കുന്നു ക്രിസ്തൻ ബലി മരണംഅപ്പൻ തൻ ഓമന പുത്രനെ നൽകിയീമർത്യരെ സ്നേഹിച്ചതെത്രയോ അത്ഭുതംഏകൻ പാപം ചെയ്താതൽകുരിശതിൽ ഏകൻ പാടു സഹിച്ചുഏക ബലിയായ് തൻ ദേഹം തന്നായവൻഏക രൂപമാക്കി തന്നോടൊത്തെന്നെയും;-എന്നെ ഭുജിച്ചീടുന്നോർ ജീവിച്ചിടുംഎൻ മൂലം എല്ലാ നാളുംനിൻ മേനിയെൻ സാക്ഷാൽ ഭക്ഷണമാക്കി നീനിന്നാത്മം തന്നിൽ ലയിപ്പിക്കുന്നെന്നെയും;-തന്നെ കാണിച്ച രാവിൽ തൃക്കൈകളിൽഅപ്പമൊന്നേന്തിയവൻവാഴ്ത്തി നുറുക്കി സ്വശിഷ്യർക്കു നൽകിചൊന്നോർത്തു കൊള്ളേണമിതെൻ ശരീരമാം;-അപ്പമൊന്നായതിനാൽ പലരാം നാംഒപ്പമവാകാശത്തിൽഒത്തു വസിക്കുവാനെപ്പോഴും വൻ കൃപഅ?ൻ നൽകീടുമെ തൃപ്പാദെ ചേരുവാൻ;-വീണ്ടും ജനിച്ചവനായ് തൃത്വനാമേവിശ്വാസ സ്നാനമേറ്റോർവീണ്ടും വരും സുത ഓർമ്മ […]
Read Moreഅന്ത്യത്തോളം നിന്നിടുകിൽ
അന്ത്യത്തോളം നിന്നിടുകിൽ സന്തോഷത്തെ പൂകാംനമുക്ക്അസ്ഥിരരായ്യോർക്കിത്തിരി സൗഖ്യം കിട്ടാനെളുതാമോ? മനസ്സിൽതട്ടാ സുഖലേശം സമസ്തം കുഴച്ചിലായ് പോകും ഓട്ടമതിന്നായ് പാർത്തിഹ നിൽക്കുന്നാത്മികരാം നമ്മൾ നിറുത്താതോടുകയല്ലേ നാം കുറിക്കുവരൊല്ല തെറ്റൽപ്പംസോവാറിൽ നിന്നേറി വസിക്കാം പർവ്വതമദ്ധ്യത്തിൽ ഭയത്തിന്നില്ലിട മാർഗ്ഗത്തിൽ സ്ഥിരത്വം വിടാതെ പാലിച്ചീ ദോസിൻകുഴി വെള്ളി നിറഞ്ഞു കാണുന്നു കുഴിയിൽ മറിഞ്ഞുവീഴൊല്ലാ കുറിയിൽ ധനം താൻ സമസ്തദോഷാർത്ഥം
Read Moreഅനുഗ്രഹത്തിൻ ഉറവേ നിറയ്ക്കാ
അനുഗ്രഹത്തിൻ ഉറവേ നിറയ്ക്കാസ്വർഗ്ഗീയ അനുഗ്രഹത്താൽക്യപകൾക്കധിപതിയെ പകരൂപുതുക്യപ ദാസരിന്മേൽ(2)സർവ്വജഡത്തിന്മേൽ-നിന്‍റെ ആത്മാവെപകരുമെന്നല്ലോ നിന്‍റെ വാഗ്ദത്തംനാഥാഅന്ത്യകാലമല്ലോ-യാചിക്കുന്നടിയാൻഅയയ്ക്കേണം-ആത്മമാരി(2)വീശീടുക കാറ്റേ-ഇന്നീ തോട്ടത്തിൽസുഗന്ധം പരന്നീടുവാൻ എന്‍റെ പ്രിയൻകാറ്റടിക്കുന്നതോ-ഇഷ്ടമുള്ളിടത്ത്ആഞ്ഞടിക്കട്ടെയിന്നിവിടെ(2)ഒടിയട്ടെ എല്ലാ-അന്യകൊമ്പുകൾതകരട്ടെ ശത്രുവിന്‍റെ കോട്ടകളെല്ലാംഉയരട്ടെ ഇന്ന്-യേശുവിന്‍റെ നാമംനിറയട്ടെ തൻ ജനങ്ങൾ(2)അസാദ്ധ്യമല്ലൊന്നും-എന്‍റെ ദൈവത്താൽകുഴികൾ നീ വെട്ടുമോ ഈ മരുഭൂമിയിൽകാറ്റുകാണുകില്ല-കോളും കാണില്ലനിറയ്ക്കും നിൻ കുഴികൾ അവൻ(2)
Read Moreഅന്ത്യത്തോളം പാടീടുമെ ഞാൻ
അന്ത്യത്തോളം പാടീടുമെ ഞാൻപ്രതികൂലം എന്മേൽ വന്നീടിലും(2)അങ്ങേയ്ക്കായ് എൻ ജീവിതം മുഴുവൻയേശുവേ ക്രൂശിലെ സ്നേഹത്തെഘോഷിക്കും ഞാൻ(2)മഹൽ സ്നേഹമേ മഹൽ സ്നേഹമേമഹിമയിൽ വഴുന്നോനെ(2)രാജാവേ വിശുദ്ധനെആരാധ്യനേ ഉന്നതനേ (2)ഹാല്ലേലൂയ്യാ (8)അവകാശി ഞാൻ പ്രാപിച്ചീടുമേനേടീടും പ്രാർത്ഥനയിൽ(2)ദൂതന്മാർ എനിക്ക് മുൻപടയായ്കാവലായെന്നും കൂടെയുണ്ട്(2)എല്ലാ പ്രശംസയ്ക്കും എല്ല പുകഴ്ചയ്ക്കുംയോഗ്യനായോനെ(2)യേശു എന്നുമെന്‍റെ യജമാനനാംപരിശുദ്ധൻ എന്നും അങ്ങു മാത്രമേ(2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എല്ലോരും നില്ല് ഒൻട്രാകെ
- നീങ്ങിപ്പോയ് എന്‍റെ ഭാരങ്ങൾ മാറി
- പലവിധമാം പരിശോധനകൾ
- വിശ്വസിക്കാം ആശ്രയിക്കാം എൻ രക്ഷ
- കാൽവറി സ്നേഹമെ എന്നിലെക്കൊഴുകണെ

