അനുദിനമെന്നെ പുലർത്തുന്ന
അനുദിനമെന്നെ പുലർത്തുന്ന ദൈവംഅനവധി നന്മകൾ നൽകിടുന്നുഅനന്തമാം തിരുകൃപമതിയേഅനുഗ്രഹ ജീവിതം നയിച്ചിടുവാൻ(2)അവനിയിലെ അനർത്ഥങ്ങളാൽഅലയുവാനവനെന്നെ കൈവിടില്ല(2)അകമേ താനരൂപിയായുള്ളതിനാൽആകുലമില്ലെനിക്കാധിയില്ല;-ജീവിതമാം എൻപടകിൽവൻതിരമാല വന്നാഞ്ഞടിച്ചാൽ (2)അമരത്തെൻ അഭയമായ് നാഥനുണ്ടേഅമരും വൻകാറ്റും തിരമാലയും;-ബലഹീനമാം എൻ ശരീരംഈ മണ്ണിൽ മണ്ണായി തീരുമെന്നാൽ(2)തരും പുതുദേഹം തൻ ദേഹസമംതേജസ്സെഴുന്നൊരു വിൺശരീരം;-
Read Moreഅനുദിനവും അരികിലുള്ള
അനുദിനവും അരികിലുള്ള അരുമനാഥൻ മതിയെനിക്ക് അനവധിയായ് അനുഗ്രഹങ്ങൾ അരുളിയെന്നെ അണയ്ക്കുമവൻ ഒരു നിമിഷം മറന്നിടാതെ ഒരുദിനവും കൈവിടാതെ തിരുചിറകിൽ മറവിലെന്നെ ചേർത്തണയ്ക്കും നാഥനവൻ ഏറിവരും ആധികളിൽ ഏകനല്ല പാരിതിൽ ഞാൻ ഏവരും കൈവിട്ടെന്നാലും ഏറ്റവും നൽ മിത്രമവൻ പാരിതിലെൻ പാതയിൽ ഞാൻ പതറിടാതെ പരിപാലിക്കും പരമനാഥൻ മറവിടമാം പരമപദം അണയുവോളം
Read Moreഅനുഗമിച്ചീടാം നാം
അനുഗമിച്ചീടാം നാം ക്രിസ്തൻ പാതയിൽ താൻ തന്ന വേലകൾ തികച്ചീടുവാൻ ഒരു മനസ്സോടെ പുതു ശക്തിയോടെ യേശുവിൽ മുന്നേറിടാം എൻ പേർക്കായി ജീവനെ തന്ന ആ സ്നേഹത്തെ ഓർത്തീടുമ്പോൾ ഇനി നാളേയ്ക്കല്ല ഞാൻ ക്രിസ്തുവിനായ് അന്ത്യത്തോളവും സേവചെയ്യും;-
Read Moreഅനുഗമിച്ചീടും ഞാനെൻ പരനെ
അനുഗമിച്ചിടും ഞാനെൻ പരനെ, പരനെ കുരിശിൽ മരിച്ചുയിർത്ത നാഥനെ ഇന്നും എന്നും മാറ്റമില്ലാത്ത വല്ലഭനെ മമ കൊടുംപാപം തീർക്കുവാൻ താൻ കനിഞ്ഞെന്നോ! വിമലജൻ ജീവൻ തരുവതിനും തുനിഞ്ഞെന്നോ!ശോധന പലതും മേദിനിയിതിലുണ്ടെന്നാലുംവേദനയേകും വേളകളേറെ വന്നാലും വന്ദിത പാദസേവയതെന്നഭിലാഷംനിന്ദിതനായിത്തീരുവതാണഭിമാനം ക്ഷീണിതനായി ക്ഷോണിയിൽ ഞാൻ തളരുമ്പോൾആണികളേറ്റ പാണികളാലവൻ താങ്ങും കൂരിരുൾ വഴിയിൽ കൂട്ടിന്നു കൂടെ വരും താൻവൈരികൾ നടുവിൽ നല്ല വിരുന്നു തരും താൻനന്മയും കൃപയും പിന്തുടരുമെന്നെയെന്നുംവിൺമയവീട്ടിൽ നിത്യത മുഴുവൻ ഞാൻ വാഴും
Read Moreഅനുഗമിക്കും ഞാനേശുവിനെ
അനുഗമിക്കും ഞാനേശുവിനെ അനുദിനം കുരിശെടുത്തുഅവഗണിക്കും ഞാൻ ലോകസ്നേഹത്തെ അവൻ തന്ന ബലം ധരിച്ച് സ്നേഹക്കൊടിക്കീഴിൽ ഞാനിരുന്നുസ്നേഹനാഥനെ സ്തുതിക്കും (2)മമ പ്രിയരെന്നോടെതിർത്തിടിലുംമനംനൊന്തു കലങ്ങീടിലും മനസുഖം തരും തൻ തിരുമൊഴികൾമതിയെനിക്കാശ്വസിപ്പാൻ;-പല പരിശോധനകൾ സഹിച്ച്പഴിദുഷിനിന്ദ വഹിച്ച് അരുമരക്ഷകനെ അനുഗമിച്ചെൻഅവസരം ചെലവഴിക്കും;-വരുമൊരുനാളിലെന്നാത്മപ്രിയന്നരികിലണഞ്ഞിടും ഞാൻപുതുവുടലണിഞ്ഞു കുതുഹലമായ്പുതുപുരിയിൽ വസിക്കൂ;- ദൈവസന്നിധൗ – എന്നരീതി
Read Moreഅനു ഗമിക്കും ഞാനേശുവിനെ
അനുഗമിക്കും ഞാനേശുവിനെ അനുദിനവും അത്യാനന്ദമായുംഅനുഗ്രഹത്താലെന്നെ നിറച്ചിടുന്ന അനുപമ സ്നേഹിതൻ താൻഹല്ലേലുയ്യാ ഗീതം പാടാംതുല്യമില്ലാനാമം പാടാംഅവനറിയാതെ ഒന്നുമെന്നിൽ അനുവദിക്കില്ല ഇന്നുമന്നിൽഅതുമഖിലം എൻ നന്മകൾക്കായ് അനുദിനം നൽകിടും താൻ;-വിഷമതകൾ ഹാ ഏറീടുകിൽ വിലപിക്കയെന്തിനീയുലകിൽവിജയിതനാമെന്നേശുവെല്ലാ വിനകളമകററുമല്ലോ;-
Read Moreഅനുഗ്രഹ ദായകനെ ആശ്രിത
അനുഗ്രഹദായകനെ ആശ്രിതവത്സലനേഈ നിൻ ദാസരിൽ വന്നു വസിക്കണെഅനുഗ്രഹമേകിടണേ ദർശനമരുളണമേവരിക ദേവ അഭയം നീയേ ഹൃദയം നിറമേ നീയേ ശരണം ആദിമസഭയിൽ നീ നൽകിയ ദർശനംഈ യോഗമദ്ധ്യേ നീ നൽകിടണമേതടസമായ എൻ പാപം ഓർത്തീടരുതെസാന്നിദ്ധ്യമേകി അനുഗ്രഹിച്ചീടണെ ദർശനമരുളണമെ;- വരിക ദേവാ…ആദിമസഭയിൽ നീ നൽകിയ വചനം ഏഴകൾക്കെന്നും നീ നൽകീടണമെ ആദിയോടനും നീ കൂടെയിരിക്കണം വചനമതേകി അനുഗ്രഹിച്ചീടണെ ദർശനമരുളണമെ;- വരിക ദേവാ…
Read Moreഅങ്ങേകും ദാനങ്ങളോർത്താൽ
അങ്ങേകും ദാനങ്ങളോർത്താൽഅങ്ങേകും പദവികളോർത്താൽഅങ്ങെന്നെ സ്നേഹിക്കുന്നതോർത്താൽഞാൻ പാടും ഞാൻ വാഴ്ത്തും എൻ യേശുവേഹാലേലുയ്യാ ഹാലേലുയ്യാ (4)നിൻ സാന്നിധ്യം മതി ഞങ്ങൾക്ക്നിൻ കൃപകൾ മതി ഞങ്ങൾക്ക്നിൻ പൊൻമുഖം കണ്ടിടുമ്പോൾഎൻ ദുഖമെല്ലാം മാറിപ്പോകും(2)ഹാലേലുയ്യാ ഹാലേലുയ്യാ (4)അങ്ങെന്നെ നടത്തുന്നതോർത്താൽഅങ്ങെന്നെ പുലർത്തുന്നതോർത്താൽഅങ്ങെന്നെ മാനിക്കുന്നതോർത്താൽഞാൻ പാടും ഞാൻ വാഴ്ത്തും എൻ യേശുവേഹാലേലുയ്യാ ഹാലേലുയ്യാ (4)നിൻ സാന്നിധ്യം മതി ഞങ്ങൾക്ക്നിൻ കൃപകൾ മതി ഞങ്ങൾക്ക്നിൻ ഇമ്പസ്വരം കേട്ടിടുമ്പോൾഎൻ രോഗമെല്ലാം മാറിപ്പോകും(2)ഹാലേലുയ്യാ ഹാലേലുയ്യാ (4)
Read Moreഅങ്ങിവിടെ ആവസിക്കുന്നു
അങ്ങിവിടെ ആവസിക്കുന്നുആരാധനയിൽ എൻ ആരാധനയിൽഅങ്ങിവിടെ പ്രവർത്തിച്ചീടുന്നുആരാധനയിൽ എൻ ആരാധനയിൽവഴി തുറക്കുന്നോൻ അത്ഭുത മന്ത്രിവാക്കു മാറാത്തോൻ ഇരുളിൽ വെളിച്ചംദേവാ – അങ്ങാണെൻ ദൈവംഅങ്ങിവിടെ മനസുകൾ മാറ്റുന്നുആരാധനയിൽ എൻ ആരാധനയിൽഅങ്ങിവിടെ മനസുഖം ഏകുന്നുആരാധനയിൽ എൻ ആരാധനയിൽഅങ്ങിവിടെ പുതുജീവൻ നൽകുന്നുആരാധനയിൽ എൻ ആരാധനയിൽഅങ്ങിവിടെ പുതുഹൃദയം നൽകുന്നുആരാധനയിൽ എൻ ആരാധനയിൽവഴി തുറക്കുന്നോൻ അത്ഭുത മന്ത്രിവാക്കു മാറാത്തോൻ ഇരുളിൽ വെളിച്ചംദേവാ – അങ്ങാണെൻ ദൈവംഅങ്ങിവിടെ പുതുജീവിതം ഏകുന്നുആരാധനയിൽ എൻ ആരാധനയിൽഅങ്ങിവിടെ കുറവുകൾ നികത്തുന്നുആരാധനയിൽ എൻ ആരാധനയിൽഅങ്ങിവിടെ വിടുതൽ പകരുന്നുആരാധനയിൽ എൻ ആരാധനയിൽഅങ്ങിവിടെ സൗഖ്യം നൽകുന്നുആരാധനയിൽ […]
Read Moreഅണിഅണിയായി പടയണിയായ്
അണിഅണിയായി പടയണിയായ്അടരാടും പടയണിയായ്സേനാ നായകനേശുവിനായ്അണയാം അടർക്കളത്തിൽഅണിഅണിയായി പടയണിയായ്അടരാടും പടയണിയായ് മൃതു ജയിച്ചവനേശുവിനായ്അണയാം അടർക്കളത്തിൽ(2)ദൈവത്തിൻ സർവ്വായുധവുംധരിച്ചു നാം മുന്നേറിടണം(2)ശത്രുവിൻ എല്ലാ ചുവടുകളുംചെറുത്തു തോൽപ്പിക്കുക വേണം(2)വരിച്ചിടും നാം വിജയം(4)അണയാം രണഭൂവിൽ പൊരുതാം ഗുരുധീരൻയേശുവിൻ ഉന്നതനാമത്തിൽ ശത്രുവെ-വെന്നീടാം(2);- അണി…സത്യത്താൽ അര മുറുക്കിടാംനീതികവചവും ധരിച്ചിടാം (2)രക്ഷാശിരസ്ത്രം അണിഞ്ഞിടാംസുവിശേഷത്തിൻ ഒരുക്കമായ് (2)പാദരക്ഷകളണിയാം (4)അണയാം രണഭൂവിൽ പൊരുതാം ഗുരുധീരൻയേശുവിൻ ഉന്നതനാമത്തിൽ ശത്രുവെ-വെന്നീടാം (2) അണി…വിശ്വാസത്തിൻ പരിചയുമായ്ആത്മാവും പുതുജീവനുമായ് (2)ഇരുതലവാൾ പോൽ ഭേദിക്കുംതിരുവചനത്തിൻ വാളേന്താം (2)വിജയക്കൊടികൾ നാട്ടാം (4)അണയാം രണഭൂവിൽ പൊരുതാം ഗുരുധീരൻയേശുവിൻ ഉന്നതനാമത്തിൽ ശത്രുവെ-വെന്നീടാം(2);- അണി…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ദൈവം ചെയ്ത നന്മകൾ ഓർത്താൽ എങ്ങനെ
- ആനന്ദം ആനന്ദം ആനന്ദമെ സീയോൻ
- വിജയം നൽകും നാമം യേശുവിൻ നാമം
- ആരാധനയും പ്രാർത്ഥനയും
- നിർമ്മല ഹൃദയന്മാർക്കെൻ ദൈവം

