അൻപിൻ രൂപി യേശുനാഥാ
അൻപിൻ രൂപി യേശുനാഥ നിന്നിഷ്ടം എന്നിഷ്ടമാക്കകുരിശിൽ തൂങ്ങി മരിച്ചവനെ എന്നെ തേടി വന്നവനെമൃത്യുവിന്‍റെ താഴ്വരയിൽ ഞാൻ തെല്ലും ഭയപ്പെടില്ല പാതാളത്തെ ജയിച്ചവനെ നിന്നിൽ നിത്യം ആശ്രയിക്കും;-എന്തു ഞാൻ നിനക്കു നൽകും എന്നെ വീണ്ടെടുത്ത ദൈവമേഏഴയായി ഞാൻ കിടന്നു എന്നെ തേടി വന്നവനെ;-നിന്മുഖത്തു ഞാൻ നോക്കിടുമേ-വേറെയാരുമില്ലെനിക്ക്ദേവാ നിന്‍റെ നിഴലിൻകീഴിൽ-നിത്യം ചേർന്നു വസിച്ചിടും ഞാൻ;-ജീവനോ മരണമാതോ ഏതായാലും സമ്മതം താൻകുശവൻ കയ്യിൽ കളിമൺപോൽ ഗുരുവേ എന്നെ നൽകിടുന്നെ;-എല്ലാം വെള്ളക്കുമിളപോലെ-മാറി മാറി മറഞ്ഞിടുന്നേഈ ലോകത്തിൻ പ്രഭാവങ്ങൾ എല്ലാം മായ മായതന്നെ;-എൻ ഹൃദയത്തെ […]
Read Moreഅൻപിതോ യേശുനായകാ തന്നിതോ
അൻപിതോ യേശുനായകാതന്നിതോ ഏഴയ്ക്കായ് നിൻജീവനെപാപിയാമെൻ പാപമെല്ലാംപോക്കിയൻപിൽ വീണ്ടുകൊൾവാൻ താണിറങ്ങിയോ?എത്രയോ അതിക്രമം ചെയ്ത ദോഷി ഞാൻഎനിക്കിരക്ഷ ലഭിക്കുമെന്നു നിനച്ചതില്ല ഞാൻകനിവുതോന്നാൻ തിരിഞ്ഞുകൊൾവാൻഅരുമസുതനായണച്ചുകൊൾവാൻ കരളലിഞ്ഞിതോ;- അൻ…മരണത്തിൻ തരുണങ്ങൾ പലതു വന്നതുംമരണദൂതനരിയുവാനെൻ അരികിൽ നിന്നതുംഇരുളിലായ് ഞാൻ ദുരിതമോടെകരയുന്നതും കണ്ടു വീണ്ട അരുമനാഥനെ ;- അൻ…ഒരിക്കൽ പ്രകാശനം ലഭിച്ചശേഷമായ്സ്വർഗ്ഗീയമാം ദാനം ആസ്വദിച്ചിടുവാനുംആത്മദാനം നൽവചനം വരുന്നലോകത്തിൻശക്തിയും ഞാനും പ്രാപിപ്പാൻ;- അൻ…എന്നു നീ വന്നീടും പെന്നുനായകാവരവിന്നായി കാത്തിരുന്നൻ കണ്ണുമങ്ങുന്നേഅരുമനാഥൻ തിരുമുഖം ഞാൻകണ്ടു സങ്കടങ്ങളെല്ലാം നീങ്ങി വാഴുമെ;- അൻ…ജാതികൾ ക്രിസ്തുവിൽ ഏകദേഹമായ്വഗ്ദത്തത്തിലും സമമാം ഓഹരിക്കാരായ്വൻ മഹിമയ്ക്കാകയും തൻകൂട്ടവകാശികളായ് […]
Read Moreഅൻപുനിറഞ്ഞ പൊന്നേശുവേ നിൻ
അൻപു നിറഞ്ഞ പൊന്നേശുവേ!നിൻ പാദസേവയെന്നാശയെഉന്നതത്തിൽ നിന്നിറങ്ങി മന്നിതിൽ വന്ന നാഥാ! ഞാൻനിന്നടിമ നിൻമഹിമ ഒന്നുമാത്രമെനിക്കാശയാം;-ജീവനറ്റ പാപിയെന്നിൽ ജീവൻ പകർന്ന യേശുവേ!നിന്നിലേറെ മന്നിൽ വേറെ സ്നേഹിക്കുന്നില്ല ഞാനാരെയും;-അർദ്ധപ്രാണനായ് കിടന്നോരെന്നെ നീ രക്ഷചെയ്തതാൽഎന്നിലുള്ള നന്ദിയുള്ളം താങ്ങുവതെങ്ങനെ എൻ പ്രിയാ!;-ഇന്നു പാരിൽ കണ്ണുനീരിൽ നിൻ വചനം വിതയ്ക്കും ഞാൻഅന്നു നേരിൽ നിന്നരികിൽ വന്നു കതിരുകൾ കാണും ഞാൻ;-എൻ മനസ്സിൽ വന്നുവാഴും നിൻ മഹത്വപ്രത്യാശയേനീ വളർന്നും ഞാൻ കുറഞ്ഞും നിന്നിൽ മറഞ്ഞു ഞാൻ മായണം;-
Read Moreഅൻപു നിറഞ്ഞവനാം മനുവേൽ
അൻപു നിറഞ്ഞവനാം മനുവേൽ തമ്പുരാനേ അടിയാർ;കമ്പി വീണ സ്വരങ്ങൾ മുഴക്കി കുമ്പിടുന്നാദരവാൽ(2)പാദം വണങ്ങിടുന്നേൻ സ്വാമിൻ തൃപ്പാദം വണങ്ങിടുന്നേൻ മോദം വളർടുന്നേൻ മനതാർ പ്രേമം നിറഞ്ഞിടുന്നേൻഎങ്ങു പോകുന്നു കാന്താ അവിടെ ഞങ്ങളും വന്നിടുവാൻ;തിങ്ങിന കാന്തിയെഴും വലംകൈ തന്നു നടത്തേണമേ(2)കാട് മലകളുണ്ടേ വനത്തിൽ ഘോരമൃഗങ്ങളുണ്ടേ;വീട് മുറിച്ചിടുന്നോർ കള്ളർ വഴി നീളെ ഇരുപ്പുമുണ്ട്(2);-ഒട്ടും വഴങ്ങിടാത്തൊരിസ്മായിൽ പുത്രനും അമ്മയുമീ;വീട്ടിൽ വളർന്ന വന്നാൽ കലഹം ഏറ്റം പെരുകിടുമേ(2)തട്ടി വെളിക്കിവരെ ഇറക്കി വിട്ടു കളഞ്ഞിടാഞ്ഞാൽ;വീട്ടിൽ ഐസക് സുഖേന പാർമെന്നൊട്ടും നിനച്ചിടേണ്ട(2);-സൂര്യനുദിച്ചുയരും സമയം കാരിരുൾ നീങ്ങിടുമേ;സ്വാമി തിരുച്ചു […]
Read Moreഅങ്ങെ മാത്രം നോക്കുന്നു
അങ്ങെ മാത്രം നോക്കുന്നുഅങ്ങിൽ മാത്രം ചാരുന്നുസ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)അങ്ങെ ആശ്രയിക്കുന്നുഅങ്ങിൽ ഞാൻ വീഴുന്നുസ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)അങ്ങിൽ ഞാൻ മറയുന്നുഅങ്ങിൽ ഞാൻ താഴുന്നുസ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)അങ്ങിൽ വിശ്വസിക്കുന്നുഅങ്ങിൽ ജീവിച്ചീടുന്നുസ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)പോലെ യോഗ്യനെആരുമില്ലേ യേശുവേആരാധ്യനെ നീ മാത്രമെഎന്നെന്നുമെ എൻ യേശുവെസ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)
Read Moreഅൻപു തിങ്ങും ദയാപരനേ
അൻപു തിങ്ങും ദയാപരനേഇമ്പമേറും നിൻപാദത്തിങ്കൽനിൻ പൈതങ്ങളടിയാരിതാകുമ്പിടുന്നേയനുഗ്രഹിക്കവരിക വരിക ഈ യോ-ഗമദ്ധ്യേചൊരിയെണം നിന്നാത്മവരംപരിശുദ്ധ പരാപരനേഒന്നിലേറെയാളുകൾ നിന്‍റെസന്നിധാനത്തിങ്കൽ വരുമ്പോൾവന്നു ചേരുമവർ നടുവിൽഎന്നു ചൊന്ന ദയാപരനെ;- വരിക…നിന്നുടെ മഹത്വസന്നിധി-യെന്നിയേ ഞങ്ങൾക്കാശ്രമായ്ഒന്നുമില്ലെന്നറിഞ്ഞീശനെവന്നിതാ ഞങ്ങൽ നിൻപാദത്തിൽ;- വരിക…തിരുമുമ്പിൽ വന്ന ഞങ്ങളെ-വെറുതെ അയച്ചീടരുതേതരണം നിൻ കൃപാവരങ്ങൾനിറവായ് പരനേ ദയവായ്;- വരിക…
Read Moreഅല്ലലില്ലാ നാടുണ്ട് സ്വർഗ്ഗനാടുണ്ട്
അല്ലലില്ലാ നാടുണ്ട് സ്വർഗ്ഗനാടുണ്ട്അല്ലലെല്ലാം തീർക്കുവാൻ കർത്തനുണ്ടല്ലോ(2)അല്ലലെല്ലാം തീർന്നിടും ഹല്ലേലുയ്യാ പാടീടുംഅല്ലേലും ഞാൻ പാടീടും ഹല്ലേലുയ്യാ(2)ലോകത്തിൽ കഷ്ടം ഉണ്ട് ധൈര്യപ്പെടുവിൻലോകത്തെ ജയിച്ച നാഥൻ കൂടെയുണ്ടല്ലോ(2)കൂട്ടുകാർ പിരിയുമ്പോൾ കൂടെയുള്ളോർ മാറുമ്പോൾകൂട്ടിനായി കൂടെ വരും കർത്തനുണ്ടല്ലോ(2);-പാപത്തിൻ ഭാരത്താൽ കേഴുന്നവരെപാപമെല്ലാം പോക്കുവാൻ യേശുവുണ്ടല്ലോ(2)കാൽവറിയിൽ യാഗമായി തീർന്നവനെകണ്ടവർ ധന്യരായി തീർന്നുവല്ലോ(2);-മോദമായി പാടീടാം ദൈവജനമേപാപമെല്ലാം പോക്കിയ യേശുരാജന്(2)വേഗം വരാമെന്ന് വാക്ക് തന്നവൻവേഗത്തിൽ നമ്മെ ചേർപ്പാൻ വന്നീടുമേ(2);- കാഹളത്തിൻ നാദം കേട്ടിടാറായ്കാന്തനാം യേശു വന്നിടാറായ്(2)കാന്തയാം നമ്മെ ചേര്ർത്തിടുവാൻകാലങ്ങൾ ഇനിയും ഏറെയില്ലാ(2);-
Read Moreഅല്ലലില്ലല്ലോ എനിക്ക ല്ലലില്ലല്ലോ
അല്ലലില്ലല്ലോ എനിക്കല്ലലില്ലല്ലോയഹോവ എന്‍റെ ഇടയനാകയാൽനടത്തുന്നല്ലോ വഴി നടത്തുന്നല്ലോസ്വസ്ഥതയുള്ള വെള്ളത്തിനരികെകൂരിരുളിൻ താഴ്വരയിൽ ഞാൻ നടന്നാലുംഒരനർത്ഥവും ഭയപ്പെടില്ലാ(2) നീ എന്നോടു കൂടെ ഇരിക്കുന്നല്ലോ പച്ച പുൽപുറങ്ങളിൽ കിടത്തുന്നല്ലോ(2)ശത്രുക്കൾ മുൻപായെനിക്ക് വിരുന്നൊരുക്കുന്നുഎന്നെ എണ്ണയാൽ അഭിഷേകം ചെയ്യുന്നു(2) എന്‍റെ പാനപാത്രം നിറഞ്ഞു കവിയുന്നുനന്മയും കരുണയുമെന്നെ പിന്തുടരുന്നു(2)
Read Moreഅൽപകാലം മാത്രം ഈ ഭൂവിലെ
അൽപ്പകാലം മാത്രം ഈ ഭൂവിലെ വാസംസ്വർപ്പൂരമാണെന്‍റെ നിത്യമാം വീട് എന്‍റെ നിത്യമാം വീട്എൻപ്രയാണകാലം നാലുവിരൽ നീളംആയതിൻ പ്രതാപം കഷ്ടത മാത്രം ഞാൻ പറന്നു വേഗം പ്രിയനോടു ചേരും വിൺമഹിമ പ്രാപിച്ചെന്നും വിശ്രമിച്ചിടും എന്നുംപാളയത്തിനപ്പുറത്ത് കഷ്ടമേൽക്കുക നാം പാടുപെട്ട യേശുവിന്‍റെ നിന്ദ ചുമക്കാം നിൽക്കും നഗരം ഇല്ലിവിടെ പോർക്കളത്തിലത്രേ നാം നിൽക്കവേ പോർപൊരുതു യാത്ര തുടരാം വേഗംനാടുവിട്ടു വീടുവിട്ടു നാമധേയ കൂട്ടം വിട്ടു കാഠിന്യമാം ശോധനയിൽ യാനം ചെയ്തോരായ് കൂടി ഒന്നായ് വാഴാൻ വാഞ്ഛിച്ചെത്ര നാളായ് കാരുണ്യവാൻ പണികഴിച്ച […]
Read Moreഅൽപ്പം ദൂരം മാത്രം ഈ യാത്ര
അൽപ്പം ദൂരം മാത്രം ഈ യാത്ര തീരുവാൻഎൻ ഭാരം എല്ലാം തീർന്നിടും മാത്രനേരത്തിൽ(2)ദുഃഖം ഇല്ലാ രാജ്യത്തിൽ ഞാൻ എത്തിടും വേഗംനിത്യം സന്തോഷം നൽകിടും സ്വർഗ്ഗഭവനമതിൽ(2);- അൽപ്പം…എൻ യാത്രയിൽ കർത്തൻ കരുതിടും ഭാരം ചുമക്കേണേമണ്ണിലും വിണ്ണിലും ദൂതന്മാർ കാവൽ എനിയ്ക്കായ് ഉണ്ട്(2);- അൽപ്പം…വാനഗോളങ്ങൾക്ക് അപ്പുറമായി ഞാൻ പറന്നുപോയിടുംമാത്ര നേരത്തിൽ മണ്ണിൽ മറഞ്ഞ് അങ്ങ് വിണ്ണിൽ ചേർന്നിടും(2);- അൽപ്പം…കണ്ണുനീർ ഇല്ലാത്ത നാട്ടിൽ എൻ കർത്താവാം യേശുവോടെഞാൻ നിത്യവും ആനന്ദിച്ചാർത്തിടും വിശുദ്ധർ കൂട്ടത്തിൽ;- അൽപ്പം…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നിൻ കരുണ എത്രയോ അതുല്യമേ
- ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ
- ദൈവ പൈതലായ് ഞാൻ ജീവിക്കും
- ഇത്ര സ്നേഹം നൽകിടുവാൻ
- പുരാതനനാം ദൈവമെന്റെ സങ്കേതം

