അടവി തരുക്കളിനിടയിൽ ഒരു
അടവി തരുക്കളിന്നിടയിൽ ഒരു നാരകം എന്നപോലെവിശുദ്ധരിൽ നടുവിൽ കാണുന്നേഅതി ശ്രേഷ്ഠനാമേശുവിനെവാഴ്ത്തുമേ ഞാൻ എന്‍റെ പ്രിയനെ ജീവകാലമെല്ലാം ഈ മരുയാത്രയിൽ നന്ദിയോടെ ഞാൻ പാടിടുമേപനിനീർ പുഷ്പം ശാരോനിലവൻ താമരയുമേ താഴ്വരയിൽവിശുദ്ധരിൽ അതിവിശുദ്ധനവൻ മാ സൗന്ദര്യ സമ്പൂർണ്ണനെ;-പകർന്ന തൈലംപോൽ നിൻ നാമംപാരിൽ സൗരഭ്യം വീശുന്നതാൽപഴി ദുഷി നിന്ദ ഞെരുക്കങ്ങളിൽ എന്നെ സുഗന്ധമായ് മാറ്റിടണേ;-മനഃക്ലേശതരംഗങ്ങളാൽ ദുഃഖസാഗരത്തിൽ മുങ്ങുമ്പോൾതിരുക്കരം നീട്ടി എടുത്തണച്ച് ഭയപ്പെടേണ്ട എന്നുരച്ചവനേ;-തിരു ഹിതമിഹെ തികച്ചിടുവാൻ ഇതാ ഞാനിപ്പോൾ വന്നിടുന്നേഎന്‍റെ വേലയെ തികച്ചുംകൊണ്ടു നിന്‍റെ മുമ്പിൽ ഞാൻ നിന്നിടുവാൻ;-
Read Moreഅടയാളങ്ങൾ കാണുന്നുണ്ട് ഒരുങ്ങി
അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങിട്ടുണ്ടോ നീ?മദ്ധ്യവാനിൽ യേശു വെളിപ്പെടുമെകാഹളനാദം നീ കേൾക്കും മുമ്പേപാത്രങ്ങളിലെണ്ണ വേഗം നിറച്ചുകൊള്ളേണമേമങ്ങുന്ന വിളക്കുകൾ തെളിയിക്കുക;-ലക്ഷങ്ങളിൽ സുന്ദരനാം എൻ പ്രിയൻ വാഗ്ദത്തംഓർക്കുമ്പോൾ എൻ വാഞ്ച ഏറിടുന്നുയാത്രാമദ്ധ്യേ ഉറങ്ങുന്ന സീയോൻ സംഘമേയഹോവയ്ക്കായ് കാത്തിരുന്നു ശക്തിയെ പുതുക്കുകകാത്തിരിക്കുന്നവർക്കായി പ്രിയൻ വരുന്നേ;-രക്തംകൊണ്ടു വീണ്ടെടുത്ത ശുദ്ധിമാന്മാരെല്ലാംപാട്ടോടും ആർപ്പോടും വരും സീയോനിൽയേശു രാജന്‍റെതിരേൽപിൽ നീ കാണുമോകാട്ടുപ്രാക്കൾ സംഘമെല്ലാംവിരുന്നു ശാലതന്നിൽനിറയുന്ന കാഴ്ചയിതൊരാനന്ദമല്ലോ;-
Read Moreഅദ്ധ്വാനിക്കുന്നവരേ ഭാരം ചുമക്കു
അദ്ധ്വാനിക്കുന്നവരേ ഭാരം ചുമക്കുന്നോരേആശ്വാസദായകൻ യേശുവിന്‍റെ ശബ്ദം നിന്നെ വിളിച്ചീടുന്നുസ്നേഹം പകർന്നിടുവാൻ നൽ സ്നേഹിതനായിടുവാൻ(2)നിൻ ജീവിതഭാരം തന്‍റെ തോളിലേറ്റുവാൻ യേശു ഭൂവിൽ വന്നുജീവൻ തന്നു പ്രാണൻ വെടിഞ്ഞു ജീവിക്കുമോ നീ യേശുവിനായ്;-ഭീതിയകറ്റീടുവാൻ മൃത്യുമേൽ ജയമേകിടാൻ(2)ശത്രുവിന്മേൽ ജയഘോഷം മുഴക്കുവാൻ യേശു ഭൂവിൽ വന്നുജീവൻ തന്നു പ്രാണൻ വെടിഞ്ഞു ജീവിക്കുമോ നീ യേശുവിനായ്;-ശാപം നീക്കിടുവാൻ ശാന്തി ഏകിടുവാൻ(2)നിന്നെ തൻ തിരുരാജ്യത്തിൽ ചേർത്തിടാൻ യേശു ഭൂവിൽ വന്നുജീവൻ തന്നു പ്രാണൻ വെടിഞ്ഞു ജീവിക്കുമോ നീ യേശുവിനായ്;-
Read Moreഅധിപതിയേ അങ്ങേ സ്തുതിച്ചിടു
അധിപതിയേ അങ്ങേസ്തുതിച്ചിടുന്നേൻഅകംനിറഞ്ഞണമോദാലാർത്തിടുന്നേകർത്താവേ നീ ചെയ്ത നന്മകളെല്ലാംനിത്യം നിത്യം ഞാൻ നിനച്ചീടുന്നേകർത്തനേ നിൻ കരുണകളോർത്തു പാടുന്നേനിത്യനേ നിൻ കൃപകളെ ധ്യാനിച്ചീടുന്നേഎത്ര എത്ര സ്തുതിച്ചാലും പോരാ നിൻ സ്നേഹമ-തെത്രയോ ആശ്ചര്യം എത്ര ബഹുലം… ആആഴമായ കുഴിയിൽ നിന്നുയർത്തി എന്നെഉറപ്പുള്ള കൻമലമേൽ നിറുത്തിചെമ്മേനിത്യവും പാടുവാനുത്തമഗീതങ്ങ-ളെത്രയോ നാവിന്മേൽ പകർന്നതിനാൽ… ആപച്ചയായ പുൽപുറത്തു കിടത്തിടുന്നു…നിത്യംസ്വഛമായ ജലത്തിലേക്കാനയിയ്ക്കുന്നുഎന്നെന്നും നേർവഴികാട്ടി നടത്തുന്നനല്ലോരിടയനാം യേശുനാഥാ… ആആത്മശക്തിയാലെന്നുള്ളം നിറച്ചിടുന്നു-ഭൂവിൽസ്വർഗ്ഗസുഖം നിത്യമനുഭവിച്ചിടുന്നുനിത്യമായ ഞരക്കത്താൽ ക്ഷീണിച്ചോരെന്നെ സം-പുഷ്ടിയാനിഗ്രഹിച്ചുയർത്തിടുന്നു… ആ
Read Moreഅടിയന്‍റെ ആശ അടിയന്‍റെ വാഞ്ച
അടിയന്‍റെ ആശ അടിയന്‍റെ വാഞ്ച അടിയന്‍റെ ചിന്ത അടിയന്‍റെ ദാഹം യേശുവേ നീ മാത്രം (4)എന്നെ വീണ്ടെടുക്കുവാൻ സ്വന്ത മകനാക്കുവാൻ പാപപരിഹാര യാഗമായ് ഉയിരേകിയോൻ യേശുവേ നീ മാത്രം (4)അങ്ങേ സ്നേഹിച്ചിടാൻ അങ്ങേ സേവിച്ചിടാൻ ഒരു പാനീയ യാഗമായ് ഒഴുകീടുവാൻ എന്നെ ഞാൻ നൽകീടാം(4)
Read Moreഅഗ്നിയുടെ അഭിഷേകം പകരണമെ
അഗ്നിയുടെ അഭിഷേകം പകരണമേആത്മശക്തിയാൽ എന്നെ നിറക്കേണമേദൈവത്തിന്‍റെ ആത്മാവെ ഇറങ്ങിവന്ന്നിന്‍റെ തിരുസഭയെ പണിയണമേസ്വർഗ്ഗീയ അഗ്നിയേ ശുദ്ധിചെയ്യും അഗ്നിയേദഹിപ്പിക്കും അഗ്നിയേ പരിശുദ്ധ അഗ്നിയേഏലിയാവെ നിറച്ചതാം ദിവ്യ അഗ്നിയേ ബാലിനെ വീഴ്ത്തിയ ദിവ്യ അഗ്നിയേദാസരിൽ ബലം തരും ദിവ്യ അഗ്നിയേതടസ്സങ്ങൾ നീക്കിടും ദിവ്യ അഗ്നിയേദൈവസഭയിൻ പണി തടഞ്ഞീടുന്നസാത്താന്യ ശക്തികൾ തകർത്തീടുവാൻപതാളഗോപുരങ്ങൾ വീഴ്ത്തീടുവാൻപൂർണ്ണശക്തി പകർന്നിടും ദിവ്യ അഗ്നിയേ4പൂർണ്ണവിശുദ്ധയാം കന്യകയായ്മണവാട്ടിയാം സഭ ഒരുങ്ങീടുവാൻമണവാളൻ വരവിനായ് കാത്തു നിൽപാൻപുതുശക്തി പകരുന്ന ദിവ്യ അഗ്നിയേഉയരത്തിൻ ശക്തിയെ ധരിച്ചുകൊണ്ട്ഉലകത്തിൻ മാനങ്ങൾ വെടിഞ്ഞിടുവാൻഇളകാത്ത രാജ്യത്തിൽ വാണിടുവാൻജയം തന്നു നടത്തിടും ദിവ്യ […]
Read Moreആഴത്തിൽ എന്നോടൊന്നി
ആഴത്തിൽ എന്നോടൊന്നിടപെടണേആത്മാവിൽ എന്നോടൊന്നിടപെടണേആരിലും ശ്രേഷ്ഠമായ് ആരിലും ശക്തമായ്ആഴത്തിൽ എന്നോടൊന്നിടപെടണേആത്മാവിൽ എന്നോടൊന്നിടപെടണേമാൻ നീർ തോടിനായ് കാംക്ഷിക്കും പോൽആത്മാവിനായ് ദാഹിക്കുന്നേ(2)ആ ജീവ നീരെനിക്കേകീടണേയേശുവേ ഞാൻ നിന്‍റെ ദാനമല്ലോ;- ആരിലും…പാഴായി പോയൊരു മൺ പാത്രം ഞാൻആത്മാവിനാൽ മെനെഞ്ഞീടണമേആ കുശവൻ കയ്യിൽ ഏകുന്നിതാഒരു മാന പാത്രമായ് മാറ്റീടണേ;- ആരിലും…
Read Moreഅകലാത്ത സ്നേഹിതൻ ഉത്തമ
അകലാത്ത സ്നേഹിതൻഉത്തമ കുട്ടാളിയായ്ആശ്രയിപ്പാനും പങ്കിടുവാനുംനല്ലൊരു സഖിയാണവൻഇനിമേൽ ദാസന്മാരല്ലദൈവത്തിൻ സ്നേഹിതർ നാംഎന്നുരചെയ്തവൻ നമ്മുടെ മിത്രമായ്നമുക്കായ് ജീവനെ തന്നവൻ;- അകലാ…ലോകത്തിൻ സ്നേഹിതരെല്ലാംമരണത്താർ മറിടുമ്പോൾനിത്യതയോളം നിത്യമായ് സ്നേഹിച്ചനിത്യനാം യേശുവിൻ സ്നേഹമിത്;- അകലാ…രോഗത്താൽ വലഞ്ഞിടുമ്പോൾക്ഷീണിതനായിടുമ്പോൾആണികളേറ്റ പാണികളാലെതഴുകി തലോടുന്ന കർത്തനവൻ;- അകലാ…
Read Moreആഴത്തിൽ നിന്നീശനോടു
ആഴത്തിൽ നിന്നീശനോടു യാചിക്കുന്നേ ദാസനിപ്പോൾ കേൾക്കണമേ യാചന നീ ശ്രദ്ധിക്കുക പ്രാർത്ഥനയെ നീയകൃത്യം ഓർമ്മവച്ചാൽ ആരു നിൽക്കും? ദേവ! ദേവ!നിന്നെ ഭയന്നിടും പടിമോചനം നിൻപക്കലുണ്ട് കാത്തിരിക്കുന്നീശ! നിന്നെ കാത്തിരിക്കുന്നെന്‍റെ ഉള്ളം നിൻവചനം തന്നിലത്രേ എന്നുടെ പ്രത്യാശയെന്നും പ്രത്യുഷസ്സെ കാത്തിരിക്കും മർത്യരെക്കാളത്യധികം കാത്തിരിക്കുന്നിന്നടിയൻ നിത്യനാമെൻ യാഹിനെ ഞാൻയാഹിലെന്നും ആശ വയ്പിൻ വൻ കൃപയുണ്ടായവനിൽ യിസ്രായേലേ! നിന്നകൃത്യം പോക്കിയവൻ വീണ്ടെടുക്കുംതാതസുതാത്മാക്കളാകും ആദി ദൈവമായവന്നു ആദി മുതലിന്നുമെന്നും ഹാ! മഹിമ കൈവരട്ടെനിന്‍റെ ഹിതംപോലെ- എന്ന രീതി (സങ്കീ. 130)
Read Moreഅഖിലാണ്ഡ ത്തിന്നുടയവനാം
അഖിലാണ്ഡത്തിന്നുടയവനാം ദൈവംസ്തുത്യൻ പരിശുദ്ധൻസകല ചരാചര രചയിതാവാം ദൈവംനിത്യൻ പരിശുദ്ധൻപരിശുദ്ധൻ പരിശുദ്ധൻമഹിമയിലുന്നതനേസ്തുതികളിൽ വസിക്കും ദേവാധിദേവാആരാധിക്കുന്നു ഞങ്ങൾ(2)തിരുസാരൂപ്യം മാനവനേകിയോൻവന്ദ്യൻ പരിശുദ്ധൻജ്ഞാനവും മാനവും മഹിമയും അണിയിച്ചോൻധന്യൻ പരിശുദ്ധൻ;- പരിശുദ്ധൻ…തനയനെ നൽകിയീപാരിനെ വീണ്ടവൻനിരുപമൻ പരിശുദ്ധൻ കാൽവറിയിൽ എന്‍റെ പാപത്തിന്‍റെ ബലിയായ നാഥൻ പരിശുദ്ധൻ;- പരിശുദ്ധൻ…ഉർവ്വിയിൽ വന്നെന്‍റെ ദുരിതങ്ങളറിഞ്ഞവൻനല്ലവൻ പരിശുദ്ധൻമരണത്തെ ജയിച്ചവൻ ഉയരത്തിൽ മേവുവോൻവല്ലഭൻ പരിശുദ്ധൻ;- പരിശുദ്ധൻ…വീണ്ടും വരാമെന്ന് വാഗ്ദത്തം തന്നവൻഎൻ പ്രിയൻ പരിശുദ്ധൻനിത്യതയിൽ വാസം നമുക്കായിട്ടൊരുക്കുവാൻനിഖിലേശൻ പരിശുദ്ധൻ;- പരിശുദ്ധൻ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- അക്കരയ്ക്കു യാത്രചെയ്യും സീയോൻ
- എൻ പ്രിയനേ നിൻ പൊൻമുഖം
- നിത്യ പാറയാം ക്രിസ്തുവിൽ ഞാൻ എൻ
- യേശുനാഥാ എൻ സ്നേഹനാഥ
- നിൻ സാനിധ്യം അളവില്ലാതെ

