Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ആയുസ്സെന്തുള്ളു നമുക്കി

ആയുസ്സെന്തുള്ളു?നമുക്കിങ്ങായുസ്സെന്തുള്ളു?ശോകമൂലഗാത്രം പല രോഗബീജങ്ങൾക്കു പാത്രംഇതിൽ ജീവൻ നിൽപൊരു സൂത്രംനിനച്ചീടുകിലെത്രയോ ചിത്രം!നാലു വിരലതിൻ നീളം കഥപോലെ കഴിയുമീ മേളംഉടൽ ദീനതയാണ്ടൊരുനാളംഅണുജീവികൾ പാർക്കുവാൻ മാളംനാടകത്തിൻ നടൻപോലെ മരുവിടുമീ മാനുജർ ചാലേനിജ വേഷമൊഴിഞ്ഞിടും മേലേമൃതി വേഗമണയുന്ന കാലേമാളികമുകളിൽ കാണാ-മരശേറിയിരിപ്പോരെയീനാൾഅവർ നാളെ വെറും നിലത്താണു കിടന്നിടുവതെത്രയും കേണു

Read More 

ആയുസ്സു മുഴുവൻ കീർത്തിക്കുവാൻ

ആയുസ്സു മുഴുവൻ കീർത്തിക്കുവാൻ നാഥാ നിൻ കൃപയേകിടണെവേറില്ലൊരാശയും വേറൊന്നും വേൺടിഹെ നീ മാത്രമെന്നഭയംഇന്നയോളം കാത്ത വൻകൃപയോർക്കുമ്പോൾനന്ദിയാലെന്നുള്ളം തുള്ളിടുന്നേവീഴ്ത്തുവാനായ് ശത്രു കാത്ത സ്ഥലത്തെന്നെമാനിച്ചുയർത്തിയ വൻകൃപയെശത്രു താനൊരുക്കിയ കഴുമരത്തിൽ തൂങ്ങും നിന്നെയോ രാജാവു മാനിച്ചിടുംരട്ടഴിച്ചു മാറ്റി രാജ വസ്ത്രം ധരിച്ചുരാജനോടൊപ്പം നിത്യ നാൾ വസിക്കും സിംഹത്തിൻ വായവൻ അടച്ചിടും നിശ്ചയംതീയിൻ ബലം കെടുത്തീടുമവൻനദി നിന്മേൽ കവിയാതെ പാദങ്ങൾ താഴാതെബലമുള്ള കരങ്ങളാലുയർത്തിടും താൻ

Read More 

ആത്മാവിലും സത്യത്തിലും

ആത്മാവിലും സത്യത്തിലുംആരാധിക്കാം(2)ആത്മ രക്ഷകൻ യേശുവിനെആരാധ്യനായവനേ(2)തീജ്വാലയിൽ തേടി വന്നവനെകൊടുങ്കാറ്റിലും വഴി കണ്ടവനെആഴിയുടെ ആഴത്തെ ഉണക്കിയോനെഅത്ഭുത മന്ത്രിയാം ആരാധ്യനെ(2);- ആത്മാവിലും…ജീവമന്നാ തന്നു പോറ്റുന്നവൻജീവജലം നമ്മൾക്ക് ഏകുന്നവൻജീവിക്കും വചനത്താൽ വളർത്തുന്നവൻജീവന്‍റെ ജീവനാം യേശുനാഥൻ(2);- ആത്മാവിലും…നാളില്ലാ നാഥന്‍റെ വരവ് അടുത്തുനാഥന്‍റെ വരവിനായ് ഒരുങ്ങിനിൽക്കാംവചനമാം വെളിച്ചത്തിൽ ഉറച്ചുനിൽക്കാംലോക ഇമ്പങ്ങൾ ഉപേക്ഷിച്ചീടാം(2);- ആത്മാവിലും…

Read More 

ആഴമാം സ്നേഹം പകർന്നെന്നെ

ആഴമാം സ്നേഹം പകർന്നെന്നെ സ്നേഹിക്കുംയേശുവിൻ സ്നേഹമേ നന്ദിപാപത്തിൻ ചേറ്റിൽനിന്നെന്നെ വിടുവിച്ചയേശുവിൻ രക്തമേ നന്ദിഓ സ്നേഹമേജീവൻ നൽകിയ സ്നേഹമേഈ സ്നേഹബന്ധത്തിൽ നിന്നെന്നെ മാറ്റുവാൻആർക്കു സാദ്ധ്യമോയേശുവിൻ സ്നേഹത്തെ അറിയാതെജീവിച്ചു നഷ്ടമാക്കിയെന്‍റെ നാൾകൾലോകത്തിൻ മോഹങ്ങൾ വന്നുവിളിച്ചപ്പോൾ അറിയാതെ ആനന്ദം കൊണ്ടു;-തിരുക്തം ചൊരിയുന്നെൻ പാപത്തിൻമുക്തിക്കായ് എന്തൊരു ത്യാഗമിതീശോഇത്രത്തോളം സ്നേഹം തന്നിടുവാൻ തിരുദേഹം പിളർന്നിതാ ക്രൂശിൽ;-

Read More 

ആത്മാവിൻ ചൈതന്യമെ ആശ്രിത

ആത്മാവിൻ ചൈതന്യമെആശ്രിത വത്സലനെആനുഗ്രഹ ധാരയായി നീഅഭിഷേകം ചെയ്തിടുകദാനങ്ങൾ ഏഴുമേകി എളിയോരെ നീയുണർത്തുഎല്ലാം നവീകരിക്കൂ നവ സൃഷ്ടിയാക്കി മാറ്റൂഅന്ധത പാടെ മാറ്റാൻ മലിന്യമാകെ നീക്കാൻമാനസ കോവിലിതിൽ നീ വന്നു വാണിടുക

Read More 

ആഴമാർന്ന സ്നേഹമേ

ആഴമാർന്ന സ്നേഹമേ യേശു നൽകി നടത്തിടുന്നുഅളവില്ലാ ദാനത്തെനാഥൻ നൽകി മാനിക്കുന്നുവർണ്ണിച്ചീടാൻ വാക്കുപോരായേവർണ്ണിച്ചീടാൻ നാവുപോരായേഎന്‍റെ കാതിൽ കേട്ടതെല്ലാംഎന്‍റെ കണ്ണു കണ്ടിടുന്നു പുകഴുവാൻ ഒന്നുമില്ലേമഹത്വം എൻ യേശുവിന്;- വർണ്ണി…യേശു എന്നിൽ വന്നതിനാൽഭയമില്ല എനിക്കുതെല്ലും അഭിഷേകം തന്നതിനാൽജയത്തോടെ നടന്നിടുമേ;- വർണ്ണി…സാന്നിധ്യം ഞാൻ വാഞ്ചിക്കുന്നേ മേഘം പോലെ ഇറങ്ങേണമേമറ്റൊന്നും കാണുന്നില്ലേ ഞാൻശോഭയേറും മുഖം കാണുന്നേ;- വർണ്ണി…

Read More 

ആത്മ ഫലങ്ങളാൽ നിറഞ്ഞിടു

ആത്മ ഫലങ്ങളാൽ നിറഞ്ഞിടുവാനായ്ആത്മാവിൻ മാരിയാൽ നനച്ചിടണേആദ്യസ്നേഹം നിലനിർത്തിടാനായ്ആത്മദാനത്താൽ നിറയ്ക്കേണമേപരിശുദ്ധാത്മാവിൽ നിറഞ്ഞാൽനിങ്ങളെൻ സാക്ഷികളാകുംഭൂമിയിൽ എല്ലായിടത്തുംനിങ്ങളെൻ സാക്ഷികളാകുംപാപത്തിൻ അനർത്ഥങ്ങൾ അറിയാൻ നീതിയിൻ ബോധം ഉണരാൻ ന്യായവിധിയുടെ അറിവുകളേകാൻ പരിശുദ്ധാത്മാവേ വരണേ;- പരിശു…വചനത്തിൽ വേരൂന്നിവളരാൻആത്മാവിനെ അനുസരിക്കാൻവരം ഞങ്ങൾക്കെന്നും ലഭിച്ചിടുവാൻപരിശുദ്ധാത്മാവേ വരണേ;- പരിശു…യേശുവിൻ സാക്ഷിയായ് തീരാൻസ്നേഹത്തിൻ സാക്ഷ്യമായ് മാറാൻജീവൻ നമ്മിലേക്ക് പകർന്നീടുവാൻപരിശുദ്ധാത്മാവേ വരണേ;- പരിശു…

Read More 

ആത്മസന്തോഷം കൊണ്ടാനന്ദിപ്പാൻ

ആത്മസന്തോഷം കൊണ്ടാനന്ദിപ്പാൻആത്മമാരി കൊണ്ടു നിറയ്ക്കേണമേദൈവത്തിന്‍റെ തേജസ്സിന്നിവിടെ പ്രകാശിക്കവേണം വെളിച്ചമായിപാപത്തിന്‍റെ എല്ലാ അന്ധകാരവുംഎല്ലാ ഉള്ളത്തിൽ നിന്നും നീങ്ങിപ്പോകട്ടെ;-സ്വർഗ്ഗസന്തോഷം കൊണ്ടാനന്ദിപ്പാൻആത്മ ശക്തിയാലിന്നു നടത്തേണമേകല്ലുപോലുള്ള എല്ലാ ഉള്ളങ്ങളെയുംഇന്നു മെഴുകുപോൽ ഉരുക്കേണമെ;-ആത്മ നിലങ്ങളെ ഒരുക്കിടുവാൻസ്വർഗ്ഗസീയോനിലെ വിത്തു വിതപ്പാൻനല്ലവണ്ണമതു ഫലം കൊടുപ്പാൻആത്മ തുള്ളികൊണ്ടു നനയ്ക്കേണമേ;-വെളിച്ചങ്ങൾ വീശുന്നു അന്ധകാരം മാറുന്നുദൈവത്തിന്‍റെ ആത്മാവുള്ളിലാകുമ്പോൾമായയായ ലോകത്തിൽ ഞാൻ ചേർന്നു നിൽക്കാതെഎൻ രക്ഷകനാം യേശുവിൽ ഞാനാശ്രയിച്ചിടും;-

Read More 

ആത്മ ശക്തിയാലെന്നെ നിറച്ചീടുക

ആത്മശക്തിയാലെന്നെ നിറച്ചീടുകഅനുദിനം ആരാധിപ്പാൻഅഭിഷേകത്താലെന്നെ നിറച്ചീടുകഞാൻ ഉണർന്നു ശോഭിക്കുവാൻ (2)അഭിഷേകം പകർന്നീടുകപുതുശക്തി പ്രാപിക്കുവാൻഅന്ധകാര ശക്തികളെജയിക്കും ഞാനാ കൃപയാൽ (2)ക്ലേശം നിറയും മരുയാത്രയിൽ ഞാൻനിന്നെ സ്തുതിച്ചാർത്തിടുമ്പോൾതുറന്നീടുക നൽ നീരുറവഞാൻ എഴുന്നേറ്റു ശോഭിക്കുവാൻ(2);- അഭിഷേ…കൃപയാലെന്നെ അഭിഷേകം ചെയ്യുകവിശുദ്ധിയോടാരാധിപ്പാൻആത്മാവിനാലെ നിൻ ശക്തിയാലെവൻ കോട്ടകൾ തകർത്തിടുവാൻ(2);- അഭിഷേ…

Read More 

ആത്മശക്തിയെ ഇറങ്ങി എന്നിൽവാ

ആത്മശക്തിയെ, ഇറങ്ങി എന്നിൽവാമഴപോലെ പെയ്തിറങ്ങിവാസ്വർഗ്ഗീയതീയേ, ഇറങ്ങി എന്നിൽവാമഴപോലെ പെയ്തിറങ്ങിവാആത്മനദിയായ് ഒഴുകി എന്നിലിന്നുവാആത്മശക്തിയായ് ഒഴുകി എന്നിലിന്നുവാ;മഴപോലെ പെയ്തിറങ്ങിവാ(4)പെന്തിക്കോസ്തു നാളിലെയാ മാളികമുറിഅഗ്നിനാവിനാൽ മുഴുവൻ നിറച്ചവനെ,അഗ്നിജ്വാലപോൽ പിളർന്നിറങ്ങിവാകോടുങ്കാറ്റുപോലെ വീശി എന്നിൽവാ;-മഴപോലെ പെയ്തിറങ്ങിവാ(2)കഴുകനെപ്പോലെ ചിറകടിച്ചുയരാൻതളർന്നുപോകാതെ ബലം ധരിച്ചോടുവാൻ,കാത്തിരിക്കുന്നിതാ ഞാനും യഹോവേശക്തിയേ പുതുക്കുവാൻ എന്‍റെ ഉള്ളിൽവാ;മഴപോലെ പെയ്തിറങ്ങിവാ(2)ഏലിയാവിൻ യാഗത്തിൽ ഇറങ്ങിയ അഗ്നിയേമുൾപ്പടർപ്പിൽ മോശമേൽ ഇറങ്ങിയ അഗ്നിയേ,എന്‍റെ ജീവനിൽ നിറഞ്ഞിറങ്ങിവാഒരു പ്രാവുപോൽ പറന്നിറങ്ങിവാ;മഴപോലെ പെയ്തിറങ്ങിവാ(2)

Read More