Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ആവശ്യ നേരത്തെൻ ആശ്വാസമായി

ആവശ്യ നേരത്തെൻ ആശ്വാസമായിഎൻ താതൻ കൂടെയുണ്ട്ലോകം വെറുത്താലും നീ മതിയെആശ്വാസ ദായകനായ്ആശ്രയം യേശു ആശ്രയിപ്പനായ്വിശ്വസ്തനാമെൻ യേശുനാഥൻ(2)നിന്നിഷ്ടം ചെയ്യാതെ എന്നിഷ്ടം പോൽപ്രവർത്തിച്ച-തോർത്തിടുമ്പോൾഎന്നിഷ്ടം ചെയ്യാതെ നിന്നിഷ്ടം പോൽനടക്കുവാൻ കൃപ നൽകുകെ(2);- ആശ്രയം…ഭാരത്താൽ ദേഹം ക്ഷയിച്ചിടുമ്പോൾആരുമില്ലാശ്വാസമായ്ഭാരപ്പെടേണ്ട എന്നുരച്ചവൻ നീഎന്നോടു കൂടെയുണ്ട്(2);- ആശ്രയം…

Read More 

ആവസിക്ക നീയെന്നും വിശുദ്ധ

ആവസിക്ക നീയെന്നും വിശുദ്ധ ആത്മാവേനീ വസിക്ക ഈ സഭമേൽ കരുണയോടെന്നുംനിന്നാത്മശക്തി ധരിച്ചു ഞങ്ങൾ നവ്യമായിന്ന്തീർന്നിടുവാൻ നിൻ കൃപകൾ നൽകിടേണമേഉണങ്ങിയോരസ്ഥിസമാനർ ഞങ്ങളീ ഭൂവിൽമരുപ്പച്ചകൾ തേടി അലഞ്ഞീടുന്നുഉണർവ്വിൻ കാറ്റായ് വീശുക നീ പരിശുദ്ധാത്മാവേഉയിരേകും മഴയായ് പെയ്തനുഗ്രഹിക്ക-നീ;-തകർന്ന മതിലുകൾ പോലെ ജീവിതങ്ങളുംആശയറ്റു തകരും മാനവ സ്വപ്നങ്ങളുംഎഴുന്നേറ്റു ഞങ്ങൾ പണിഞ്ഞിടുവാൻ ദൈവമേഏകുക ആത്മാവിൻ ശക്തിയായ് നീ മുറ്റും;-ഉയർന്നു പൊങ്ങിയ സിംഹാസനത്തിൻ ദർശനംഞങ്ങളുള്ളിലേകിടേണം നീ ദൈവമേഅകൃത്യം നീക്കും കനലാൽ തൊട്ടു ശുദ്ധരാക്കി നീഅടിയാരെ സമാധാനത്തോടയച്ചിടേണമേ;-അനന്തസ്നേഹത്തിൻ വറ്റാത്ത നീരുറവ നീഒഴുകിടട്ടെ ഞങ്ങൾ ജീവജലത്തിൻ നദികളായ്ദാഹശമനമേകുവാനീ മാനവർക്കെല്ലാംനീ […]

Read More 

ആയിരം ആണ്ടുകൾ ഒരുനാൾ

ആയിരം ആണ്ടുകൾ ഒരുനാൾ പോലെആയിരം കൊടികളും നാലണപോലെനഷ്ടങ്ങൾ എല്ലാം നിസ്സാരങ്ങളായിസന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെഞാൻ പാടും ആടിപ്പാടുംഎന്‍റെ യേശുവിന്‍റെ നല്ലനാമം പാടുംക്രൂശിൽ പ്രാണനേകിഎന്നെ സ്നേഹിച്ച സ്നേഹമോർത്തു പാടുംതിന്മക്കായ് സാത്താൻ ചെയ്തെങ്കിലുംനന്മക്കായ് തീർത്തു എന്‍റെ ദൈവംപഴയതെല്ലാം നീക്കി പുതിയവയെ തന്നുസന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെ;-കരയില്ല ക്ഷീണിച്ചിരിക്കില്ല ഞാൻആശയറ്റ വാക്കൊന്നും പറയില്ല ഞാൻഎഴുന്നേറ്റു പണിയുമെ മുമ്പോട്ടു പോകുമെസന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെ;-ദുഃഖങ്ങൾ എല്ലാം ആനന്ദമായ്പരിഹാസം എല്ലാം ആദരങ്ങളായ്മാറുന്ന നാളുകൾ ഏറ്റം അടുത്തല്ലയോസന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെ;-

Read More 

ആയിരം സ്തുതികളേക്കാൾ

ആയിരം സ്തുതികളേക്കാൾഅനുസരണം വലിയതല്ലോപതിനായിരം വരങ്ങളേക്കാൾസ്നേഹം ശ്രേഷ്ഠമല്ലോജീവിതം സൗഭ്യമാക്കിടാംഭൂമിയിൽ സ്വർഗ്ഗരാജ്യം തീർത്തിടാംഭവനമോ സന്തുഷ്ടമക്കിടാംദൈവവചനം അനുസരിക്കുകിൽകർത്തവേ കർത്തവേ എന്നുരചെയ്യുംമർത്ത്യരാകും നാം ഏതുമില്ലഉർവിയിൽ ദൈവേഷ്ടം ചെയ്തിടുന്നവർസ്വർഗ്ഗരാജ്യത്തിൽ എന്നും അവകാശികൾ;- ആയിരം…പ്രാർത്ഥനയും യാചനയും ഉയരും ഭവനംകീർത്തനങ്ങളാൽ ആരാധനയുംസ്വാർത്ഥത വെടിഞ്ഞിടുന്ന ജീവിതവുംപാർത്തലത്തെ സ്വർഗ്ഗരാജ്യ തുല്യമാക്കിടും;- ആയിരം…സ്നേഹത്തിന്‍റെ നൗകയിൽ യാത്ര ചെയ്യുകിൽത്യാഗത്തിന്‍റെ മേടുകൾ സഞ്ചരിക്കുകിൽസത്യത്തിന്‍റെ പാതയിൽ നീതി നിറവിൽസൗഭാഗ്യമാക്കിടാം ഈ ജീവിതം;- ആയിരം…

Read More 

ആയിരങ്ങൾ ആഹാരമില്ലാതെ

ആയിരങ്ങൾ ആഹാരമില്ലാതെ അനുദിനം അലഞ്ഞിടുമ്പോൾഅങ്ങു നൽകിയ നന്മയ്ക്കു സ്തോത്രംകോടാകോടി സ്തുതി മഹത്വംയേശു തന്ന ദാനങ്ങൾ ഓരോന്നായ് എണ്ണിയാൽ തീരുകില്ലയോഗ്യതയെന്തുള്ളു നാഥാ ഈ ഏഴയിൽ കാരുണ്യം തോന്നീടുവാൻ;-ക്രൂശുചുമന്നെന്‍റെ യേശു പോയതാംആ പാത മതിയെനിക്ക്ഈ പാരിലെൻ ജീവിതനാളുകൾ മുഴുവനും ആശ്വാസം ആയീടുവാൻ;-മാറുകയില്ല ഞാൻ പോകുകയില്ലെന്‍റെയേശുവിൻ പാത വിട്ട്അന്ത്യം വരെയെന്‍റെ ജീവിതമേശുവിൽമാത്രം മതിയെനിക്ക്;-

Read More 

ആയിരങ്ങൾ വീണാലും പതിനായി

ആയിരങ്ങൾ വീണാലുംപതിനായിരങ്ങൾ വീണാലുംവലയമായ് നിന്നെന്നെ കാത്തിടുവാൻദൈവദൂതന്മാരുണ്ടരികൽഅസാദ്ധ്യമായി എനിക്കൊന്നുമില്ലല്ലോസർവ്വശക്തനാം ദൈവമെന്‍റെ കൂടെയുണ്ടല്ലോസകലവും ഇന്നെനിക്ക് സാദ്ധ്യമാകുവാൻഎന്‍റെ യേശുവിന്‍റെ അത്ഭുതമാം നാമമുണ്ടല്ലോആയുധങ്ങൾ ഫലിക്കയില്ലഒരു തോൽവിയും ഇനി വരികയില്ലഎന്നെ ശക്തനായ് മാറ്റിടുവാൻ ആത്മബലമെന്‍റെ ഉള്ളിലുള്ളതാൽതിന്മയൊന്നും വരികയില്ലഎല്ലാം നന്മയായി തീർന്നിടുമേബാധയൊന്നും അടുക്കയില്ലഎന്‍റെ ഭവനത്തിൽ ദൈവമുണ്ടെന്നും

Read More 

ആത്മ മണവാളാ തിരു സഭയ്ക്കാനന്ദം

ആത്മ മണവാളാ തിരുസഭയ്ക്കാനന്ദം നീയല്ലാതെആരുമരുളുകില്ല അവൾക്കിഹലോകമോ യോഗ്യമല്ലനിന്നെക്കുറിച്ചുള്ള പരിജ്ഞാനമെന്നതിൻ മേന്മമൂലംമന്നിതിൻ ലാഭമിന്നു തിരുജനമെണ്ണിടും ചേതമെന്ന്ലോകവെയിൽ കലർന്നു കറുത്തുപോയ് ദേഹമെന്നാലഴകായ്നീ കരുതി സഭയെ പുലർത്തിടുന്നത്ഭുതം നിൻ കൃപയേ!നിന്ദ ചുമന്നിടുന്നു തിരുജനം മന്നിടം തന്നിലിന്നുധന്യമെന്നെണ്ണിടുന്നു അതു നിന്‍റെ വന്ദ്യനാമത്തിലെന്നുംപോരുകളേറെയുണ്ട് പിശാചൽപ്പനേരമിതെന്നു കണ്ട്പാരിടമാധികൊണ്ടു നിറയ്ക്കുന്നു പാരമുത്സാഹം പൂണ്ട്എന്നു നീ വന്നിടുമോ? ദുരിതങ്ങൾ എന്നിനി തീർന്നിടുമോഎന്നു കൊതിച്ചിടുന്ന ജനങ്ങളാമെങ്ങളെ ചേർക്കണമേ

Read More 

ആത്മാവേ ഉണരുക ആരാധിക്കാം

ആത്മാവേ ഉണരുകആരാധിക്കാം പരമോന്നതനെസ്തുതിച്ചീടാം സർവ്വശക്തനെധ്യനിച്ചിടാം പരിശുദ്ധനെആരാധിക്കാം സത്യത്തിലുംആരാധിക്കാം ആത്മാവിലും(2)ഉണരുണരൂ ഉണരുണരൂനന്ദി ഏകിടാം(2)അവൻ പരിശുദ്ധൻഅവൻ പരേമാന്നതൻ(2)വഴ്ത്തി വണങ്ങാം നാഥനെ എന്നുംആരാധിച്ചീടാം നന്ദി ചൊല്ലാം(2)അവൻ നീതിമാൻഅവൻ ലോക രക്ഷകൻ(2)പൂർണ മനസ്സോടാരാധിക്കാംഹൃദയം സ്തുതിയാൽ നിറയെട്ടെ(2)

Read More 

ആത്മ നദി ആത്മ നദി ഒഴുകിടട്ടേ

ആത്മ നദി ആത്മ നദി ഒഴുകിടട്ടേആത്മ ശക്തി ആത്മ ശക്തി ഏറ്റെടുക്കട്ടേആത്മ പ്രവാഹം കവിഞ്ഞൊഴുകിടട്ടേആത്മപ്പകർച്ചയാൽ ഇന്നു നിറഞ്ഞീടട്ടേആത്മ നദി നമ്മിലേക്ക് ഒഴുകി എത്തുമ്പോൾആനന്ദത്താൽ അറിയാതെ അലിഞ്ഞുചേരുംനരിയാണിയോളമല്ല മുട്ടോളമല്ലഅത്ഭുതനദിയിൽ നാം ആറാടാൻ തുടങ്ങുംആത്മ നദി നമ്മിലേക്ക് പതഞ്ഞുയരുമ്പോൾഅഭിഷേകത്താൽ അറിയാതെ നിറഞ്ഞുപോകുംമുട്ടോളമല്ല അരയോളം പോരായെന്ന്അറിയാത്ത ഭാഷകൾ പറഞ്ഞുതുടങ്ങുംആത്മ നദി നമ്മിലേക്ക് അടിച്ചുയരുമ്പോൾആമോദത്താൽ പന്തുപോലെ കുതിച്ചുയരുംനീന്തിയിട്ടല്ലാതെ കടപ്പാൻ വയ്യാതെആത്മനദിയിൽ നീന്തി നീന്തി തുടിക്കും

Read More 

ആത്മാവേ വന്നീടുക വിശുദ്ധാ

ആത്മാവേ! വന്നീടുക… വിശു-ദ്ധാത്മാവേ വന്നീടുകആത്മാവേ! വേഗം വന്നെന്നതി പാപങ്ങ-ളാകെ നീയോർപ്പിക്ക-ഞാൻആയവയോർത്തു അലറിക്കരവതി-ന്നായി തുണച്ചീടുക;- ആത്മാവേ…കേഫാവിൻ കണ്ണുനീരെപ്പോളൊഴുകുമെൻകണ്ണിൽ നിന്നും ദൈവമേ-നിൻതൃപ്പാദത്തിങ്കൽ വീണിപ്പോളപേക്ഷിക്കു-ന്നിപ്പാപിയെ വിടല്ലെ;- ആത്മാവേ…കല്ലാം മനസ്സിനെ തല്ലി തകർക്ക നിൻചൊല്ലാലേ വേഗമയ്യോ ദിനംവെള്ളക്കുഴിയാക്കിക്കൊള്ളുക എന്നിരു-കണ്ണുകളെ വേഗം നീ;- ആത്മാവേ…യേശു കുരിശിൽ മരിച്ച സ്വരൂപമെൻമാനസം തന്നിൽ ദിനം പ്ര-കാശിപ്പതിനു തുണയ്ക്കുക ദൈവമേലേശവും താമസിയാ;- ആത്മാവേ…നിന്നെയെത്ര തവണ ദുഃഖിപ്പിച്ചിരി-ക്കുന്നു മഹാപാപി ഞാൻ നിന്‍റെപൊന്നാമുപദേശം തള്ളിക്കളഞ്ഞു ഞാൻതന്നിഷ്ടനായ് നടന്നേൻ;- ആത്മാവേ…നിഗളം ദുർമോഹമവിശ്വാസം വഞ്ചനപകയെന്നിവയൊഴിച്ചു എ-ന്നകമേ വിശ്വാസം പ്രത്യാശ സ്നേഹങ്ങളെവേഗം തന്നീടുക നീ;- ആത്മാവേ…അപ്പോസ്തോലരിലറങ്ങിയ […]

Read More