ആത്മ മണവാളാ തിരു സഭയ്ക്കാനന്ദം
ആത്മ മണവാളാ തിരുസഭയ്ക്കാനന്ദം നീയല്ലാതെആരുമരുളുകില്ല അവൾക്കിഹലോകമോ യോഗ്യമല്ലനിന്നെക്കുറിച്ചുള്ള പരിജ്ഞാനമെന്നതിൻ മേന്മമൂലംമന്നിതിൻ ലാഭമിന്നു തിരുജനമെണ്ണിടും ചേതമെന്ന്ലോകവെയിൽ കലർന്നു കറുത്തുപോയ് ദേഹമെന്നാലഴകായ്നീ കരുതി സഭയെ പുലർത്തിടുന്നത്ഭുതം നിൻ കൃപയേ!നിന്ദ ചുമന്നിടുന്നു തിരുജനം മന്നിടം തന്നിലിന്നുധന്യമെന്നെണ്ണിടുന്നു അതു നിന്‍റെ വന്ദ്യനാമത്തിലെന്നുംപോരുകളേറെയുണ്ട് പിശാചൽപ്പനേരമിതെന്നു കണ്ട്പാരിടമാധികൊണ്ടു നിറയ്ക്കുന്നു പാരമുത്സാഹം പൂണ്ട്എന്നു നീ വന്നിടുമോ? ദുരിതങ്ങൾ എന്നിനി തീർന്നിടുമോഎന്നു കൊതിച്ചിടുന്ന ജനങ്ങളാമെങ്ങളെ ചേർക്കണമേ
Read Moreആത്മാവേ ഉണരുക ആരാധിക്കാം
ആത്മാവേ ഉണരുകആരാധിക്കാം പരമോന്നതനെസ്തുതിച്ചീടാം സർവ്വശക്തനെധ്യനിച്ചിടാം പരിശുദ്ധനെആരാധിക്കാം സത്യത്തിലുംആരാധിക്കാം ആത്മാവിലും(2)ഉണരുണരൂ ഉണരുണരൂനന്ദി ഏകിടാം(2)അവൻ പരിശുദ്ധൻഅവൻ പരേമാന്നതൻ(2)വഴ്ത്തി വണങ്ങാം നാഥനെ എന്നുംആരാധിച്ചീടാം നന്ദി ചൊല്ലാം(2)അവൻ നീതിമാൻഅവൻ ലോക രക്ഷകൻ(2)പൂർണ മനസ്സോടാരാധിക്കാംഹൃദയം സ്തുതിയാൽ നിറയെട്ടെ(2)
Read Moreആത്മ നദി ആത്മ നദി ഒഴുകിടട്ടേ
ആത്മ നദി ആത്മ നദി ഒഴുകിടട്ടേആത്മ ശക്തി ആത്മ ശക്തി ഏറ്റെടുക്കട്ടേആത്മ പ്രവാഹം കവിഞ്ഞൊഴുകിടട്ടേആത്മപ്പകർച്ചയാൽ ഇന്നു നിറഞ്ഞീടട്ടേആത്മ നദി നമ്മിലേക്ക് ഒഴുകി എത്തുമ്പോൾആനന്ദത്താൽ അറിയാതെ അലിഞ്ഞുചേരുംനരിയാണിയോളമല്ല മുട്ടോളമല്ലഅത്ഭുതനദിയിൽ നാം ആറാടാൻ തുടങ്ങുംആത്മ നദി നമ്മിലേക്ക് പതഞ്ഞുയരുമ്പോൾഅഭിഷേകത്താൽ അറിയാതെ നിറഞ്ഞുപോകുംമുട്ടോളമല്ല അരയോളം പോരായെന്ന്അറിയാത്ത ഭാഷകൾ പറഞ്ഞുതുടങ്ങുംആത്മ നദി നമ്മിലേക്ക് അടിച്ചുയരുമ്പോൾആമോദത്താൽ പന്തുപോലെ കുതിച്ചുയരുംനീന്തിയിട്ടല്ലാതെ കടപ്പാൻ വയ്യാതെആത്മനദിയിൽ നീന്തി നീന്തി തുടിക്കും
Read Moreആത്മാവേ വന്നീടുക വിശുദ്ധാ
ആത്മാവേ! വന്നീടുക… വിശു-ദ്ധാത്മാവേ വന്നീടുകആത്മാവേ! വേഗം വന്നെന്നതി പാപങ്ങ-ളാകെ നീയോർപ്പിക്ക-ഞാൻആയവയോർത്തു അലറിക്കരവതി-ന്നായി തുണച്ചീടുക;- ആത്മാവേ…കേഫാവിൻ കണ്ണുനീരെപ്പോളൊഴുകുമെൻകണ്ണിൽ നിന്നും ദൈവമേ-നിൻതൃപ്പാദത്തിങ്കൽ വീണിപ്പോളപേക്ഷിക്കു-ന്നിപ്പാപിയെ വിടല്ലെ;- ആത്മാവേ…കല്ലാം മനസ്സിനെ തല്ലി തകർക്ക നിൻചൊല്ലാലേ വേഗമയ്യോ ദിനംവെള്ളക്കുഴിയാക്കിക്കൊള്ളുക എന്നിരു-കണ്ണുകളെ വേഗം നീ;- ആത്മാവേ…യേശു കുരിശിൽ മരിച്ച സ്വരൂപമെൻമാനസം തന്നിൽ ദിനം പ്ര-കാശിപ്പതിനു തുണയ്ക്കുക ദൈവമേലേശവും താമസിയാ;- ആത്മാവേ…നിന്നെയെത്ര തവണ ദുഃഖിപ്പിച്ചിരി-ക്കുന്നു മഹാപാപി ഞാൻ നിന്‍റെപൊന്നാമുപദേശം തള്ളിക്കളഞ്ഞു ഞാൻതന്നിഷ്ടനായ് നടന്നേൻ;- ആത്മാവേ…നിഗളം ദുർമോഹമവിശ്വാസം വഞ്ചനപകയെന്നിവയൊഴിച്ചു എ-ന്നകമേ വിശ്വാസം പ്രത്യാശ സ്നേഹങ്ങളെവേഗം തന്നീടുക നീ;- ആത്മാവേ…അപ്പോസ്തോലരിലറങ്ങിയ […]
Read Moreആത്മനദി എന്നിലേക്കൊഴുക്കു
ആത്മനദി എന്നിലേക്കൊഴുക്കുവാനായിആവലോടെ ഞാനും കാത്തിരുന്നപ്പോൾ (2)ആത്മനാഥനെന്നോടു തൻകരുണകാട്ടിആത്മനദി എന്നിലേക്കുമവനൊഴുക്കി (2)ആത്മനദി എന്‍റെ പാദങ്ങൾ നനച്ചപ്പോൾആനന്ദത്താലെന്‍റെയുള്ളം തുളുമ്പിപ്പോയി (2)പുതിയൊരു ശക്തി എന്നിലേക്കെൻ നാഥൻഅനുനിമിഷം പകർന്നു തുടങ്ങി (2)ആത്മനദി എന്‍റെ മുട്ടോളമെത്തിയപ്പോൾആകുലം മറന്നു ഞാൻ ആരാധിച്ചുപോയ് (2)അത്യന്തശക്തിയാലെൻ മൺകൂടാരമങ്ങ്പന്തുപോലെ പൊങ്ങി പൊങ്ങി തുടങ്ങി (2)ആത്മനദി എന്‍റെ അരയോളം എത്തിആരുമറിയാത്തൊരു ഭാഷ ഞാൻ ചൊല്ലി (2)മനുഷ്യരോടല്ല എൻ ദൈവത്തോടുതന്നെഅന്യഭാഷയിൽ സംസാരിച്ചു തുടങ്ങി (2)ആത്മനദി എന്‍റെ ശിരസ്സോളം എത്തിഎൻ പാദങ്ങൾ തറയിൽ ഉറയ്ക്കാതെയായി (2)എൻ ദേഹത്തിനു തെല്ലും ഭാരമില്ലാതായ്ആത്മനദിയിൽ അങ്ങ് നീന്തി തുടങ്ങി […]
Read Moreആത്മാവേ വന്നു പാർക്ക ഈ
ആത്മാവേ വന്നു പാർക്ക ഈ ദാസനിൽയേശുവേ പകർന്നിടു നിൻ സ്നേഹമെന്നിൽഈ ലോകവും ഈ സുഖങ്ങളുംമാറിടും വേളയിൽപെറ്റമ്മയും സ്നേഹിതരുംമറന്നിടും വേളയിൽയേശുവേ നീ മാത്രമെൻആശ്രയം ഈ പാരിതിൽ(2);-എന്‍റെ സമ്പത്തും എന്‍റെ സർവ്വവുംനിൻ ദാനമേഎൻ വഴികളിൽ കൂട്ടാളിയുംനീ മാത്രമേയേശുവേ നിൻ നാമത്തേവാഴ്ത്തിടും ഈ പാരിതിൽ(2);-
Read Moreആശ്രയിപ്പാനെരു നാമമുണ്ടെങ്കിൽ
ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിൽ അതുയാഹല്ലാതാരുമില്ല പ്രശംസിപ്പാൻ വക ഉണ്ടെങ്കിലോ അത്താതന്‍റെ സന്നിധിയിൽമാതാപിതാക്കളും സോദരബന്ധുക്കൾആരു വെടിഞ്ഞിടിലുംഅനാഥനായ് നിന്നെ കൈവിടുകില്ലെന്ന്അരുളിയോൻ കൂടെയുണ്ട്(2);-ഭാരങ്ങളേറുമ്പോൾ കഷ്ടങ്ങളേറുമ്പോൾആവിശ്യങ്ങൾ ഏതിലുംസഹായിപ്പാനായി സ്വർല്ലോക നാഥന്‍റെകരങ്ങൾ കുറുകീട്ടില്ല(2);-മരുഭൂമി വാസത്തിൽ മന്നയും മാംസവുംഎന്നാളും വർഷിപ്പിച്ചോൻശത്രുക്കൾ മുന്നിലായ് മേശയൊരുക്കുന്നോൻലജ്ജിപ്പിക്കില്ലൊരുനാളും(2);-
Read Moreആശ്രയിപ്പാൻ വേറൊരു നാമമില്ലേ
ആശ്രയിപ്പാൻ വേറൊരു നാമമില്ലേയാഹിൻ നാമമല്ലാതെആരാധിപ്പാൻ വേറൊരു നാമമില്ലേയാഹേ നിൻ നാമം മാത്രംആശ്രയമായെന്നു തോന്നുന്ന-തൊക്കെയും മാറി അകന്നിടുമേപർവ്വതങ്ങൾ മാറും കുന്നുകൾ നീങ്ങിപ്പോംയാഹിൻ വചനങ്ങൾ മാറുകില്ല;- ആശ്രയി…യോനക്കു തണലായ ആവണക്കുപോൽലോകത്തിൻ ആശ്രയങ്ങൾവാടിക്കരിഞ്ഞങ്ങു പോയിടുമേ എന്നാൽനീങ്ങില്ല യാഹേ നിൻ കരുണയും;- ആശ്രയി…
Read Moreആശ്രിത വത്സലനേശു മഹേശനെ
ആശ്രിതവത്സലനേശു മഹേശനേ! ശാശ്വതമേ തിരുനാമംആശ്രിതവത്സലനേനിന്മുഖകാന്തി എന്നിൽ നീ ചിന്തി കന്മഷമാകെയകറ്റിയെൻ നായകാ! നന്മ വളർത്തണമെന്നുംപാവന ഹൃദയം ഏകുക സദയംകേവലം ലോകസുഖങ്ങൾ വെടിഞ്ഞു ഞാൻ താവകതൃപ്പാദം ചേരാൻഅപകടം നിറയും ജീവിതമരുവിൽ ആകുലമില്ല നിൻനന്മയെഴുമരികിൽ അഗതികൾക്കാശ്രയം തരികിൽക്ഷണികമാണുലകിൻ മഹിമകളറികിൽ അനുദിനം നിൻപദത്താരിണ തിരയുകിൽ അനന്തസന്തോഷമുണ്ടൊടുവിൽവരുന്നു ഞാൻ തനിയേയെനിക്കു നീ മതിയേകരുണയിൻ കാതലേ വെടിയരുതഗതിയേ തിരുകൃപ തരണമെൻ പതിയേ
Read Moreആശ്രിതവത്സല കർത്താവേ
ആശ്രിതവത്സല കർത്താവേ അനുഗ്രഹം ചൊരിയണമേ താവക സന്നിധേ ഞങ്ങൾ വരുന്നു കാരുണ്യസാഗരമേ ആത്മീയ നൽവരംഞങ്ങളിൽ നാഥാ അളവെന്യേ ചൊരിയേണമേനിദ്രയിലാ ണ്ടൊരു ഞങ്ങൾ തന്നുള്ളം നീയുണർത്തിടണമേനല്ലഫലങ്ങളീഞങ്ങളിൽ കായ്പാൻ അനുഗ്രഹം അരുളണമേആദിയോടന്തം നീ കൂടിരിക്കേണം ആനന്ദദായകനേ ആശിർവദിക്കണം ഞങ്ങളെ ആകെ ആത്മാവിൽ നിറയ്ക്കണമേ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശുവേ നീയെൻ പ്രാണസഖി
- ജീവകാലം എല്ലാം യഹോവെക്കു
- ഈ ലോക ജീവിതത്തിൽ വൻ
- ഭാഗ്യാവശാൽ ബോവസിന്റെ
- എന്നേശുവേ നീ ആശ്രയം എന്നാളു